ചന ചാട്ട്

കടല കൊണ്ട് തയ്യാറാക്കിയ ഹെൽത്തിയും ടേസ്റ്റിയുമായ ചാട്ട് റെസിപ്പി.

ചേരുവകൾ

കടല -രണ്ട് കപ്പ്

ഉപ്പ്

മുളകുപൊടി -ഒരു ടീസ്പൂൺ

ബ്ലാക്ക് സാൾട്ട് -അര ടീസ്പൂൺ

മുളക് ചതച്ചത് -ഒരു ടീ സ്പൂൺ

മല്ലിയില -ഒരു ടീസ്പൂൺ

ജീരകപ്പൊടി -ഒരു ടീസ്പൂൺ

ചാട്ട് മസാല -ഒരു ടീസ്പൂൺ

ഗരംമസാല -അര ടീസ്പൂൺ

ചുക്ക് പൊടി – ഒരു ടീസ്പൂൺ

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -2

സവാള

മല്ലിയില

പുതിനയില

പച്ചമുളക്

പുളി

എണ്ണ

ജീരകം

നാരങ്ങ നീര്

തയ്യാറാക്കുന്ന വിധം

കടല എട്ടു മണിക്കൂർ കുതിർത്തതിനു ശേഷം കുക്കറിൽ ഉപ്പും, വെള്ളവും, ചേർത്ത് വേവിക്കണം.

ഒരു ബൗളിലേക്ക് ഉപ്പ് ,ബ്ലാക്ക് സാൾട്ട്, മുളകുപൊടി ,മുളക് ചതച്ചത്, മല്ലിപ്പൊടി, ജീരകപ്പൊടി, ഇഞ്ചി പൊടി ചാട്ട് മസാല ,എന്നിവ ഒരുമിച്ച് ചേർത്ത് കൊടുക്കുക വെള്ളമൊഴിച്ച് ഇതെല്ലാം കൂടി മിക്സ് ചെയ്ത് എടുക്കാം.

ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ജീരകം ഇട്ട് വറുത്തെടുക്കുക, ഇതിലേക്ക് തയ്യാറാക്കി വെച്ച മസാല ചേർത്ത് ഒന്ന് കൂടി വഴറ്റണം , ഇനി വേവിച്ച കടല ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യണം, അടുത്തതായി പുഴുങ്ങിയെടുത്ത ഉരുളങ്കിഴങ്ങും ചേർത്തു കൊടുക്കാം, ഒപ്പം പുളിവെള്ളം കൂടെ ചേർക്കാം,ഡ്രൈ ആവുന്നതുവരെ മിക്സ്  ചെയ്തുകൊടുക്കണം,ശേഷം ഫ്ളയിം ഓഫ് ചെയ്ത് തണുക്കാനായി വയ്ക്കാം, ശേഷം ഇതിലേക്ക് സവാള, തക്കാളി, മല്ലിയില ,പുതിനയില, നാരങ്ങ ജ്യൂസ്, പച്ചമുളക് എന്നിവ ചേർത്ത് കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna