ഇഫ്താർന് തയ്യാറാക്കാനായി വെറൈറ്റി ആയ ഒരു റെസിപ്പി, flower പിസ്സ
ഇതിനായി വേണ്ട ചേരുവകൾ
ചെറുചൂടുവെള്ളം -അരക്കപ്പ്
യീസ്റ്റ് -ഒരു ടീസ്പൂൺ
പഞ്ചസാര – ഒരു ടീസ്പൂൺ
ഓയിൽ -രണ്ട് ടേബിൾ സ്പൂൺ
പാൽ -അരക്കപ്പ്
ഉപ്പ്
മൈദ- രണ്ട് കപ്പ്
പിസ്സ സോസ്
ഫ്രൈഡ് ചിക്കൻ
ക്യാപ്സിക്കം
ചീസ്
ഒലിവ്സ്
ഒറിഗാനോ
മുട്ടയുടെ മഞ്ഞക്കരു
തയ്യാറാക്കുന്ന വിധം
ആദ്യം മാവ് തയ്യാറാക്കാം, അതിനായി ബൗളിലേക്ക് ചെറുചൂടുവെള്ളവും, പഞ്ചസാരയും, യീസ്റ്റും, ചേർത്ത് മിക്സ് ചെയ്തു ആക്ടിവേറ്റ് ആവാനായി വയ്ക്കാം, ശേഷം ഓയിലും, ഉപ്പും, മൈദയും, പാലും ചേർത്ത് നന്നായി കുഴച്ചെടുക്കുക , നന്നായി കവർ ചെയ്ത് , ഡബിൾ സൈസ് ആകുന്നതുവരെ മാറ്റിവയ്ക്കാം.
ശേഷം എടുത്തു നന്നായി കുഴച്ചു മൂന്നായി ഭാഗിക്കുക, ഇത് നൈസ് ആയി റൗണ്ടിൽ പരത്തണം, നടു ഭാഗത്തായി ഒരു ബൗൾ വെയ്ക്കുക, ശേഷം ഒരു പിസ്സ കട്ടർ ഉപയോഗിച്ച്, പുറത്തുള്ള ഭാഗം നീളത്തിൽ ചെറുതായി കട്ട് ചെയ്തു കൊടുക്കണം, മുഴുവനും കട്ട് ചെയ്തതിനുശേഷം, ഒരു ഫ്ലവർ ഷേപ്പിൽ അകത്തേക്ക് മടക്കിവെച്ച് കൊടുക്കണം, ഇനി ബൗൾ എടുത്ത് ,നടുവിൽ പിസ്സ സോസ് തേച്ച്, അതിനുമുകളിൽ ക്യാപ്സിക്കം, ഒലിവെസ്, ചിക്കൻ വറുത്തത്, ചീസ് ,ഒറിഗാനോ, എന്നിവയെല്ലാം ചേർത്ത് bake ചെയ്തെടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN