ചിക്കനോ മുട്ട ഒന്നുമില്ലാതെ ഈസി ആയ ഒരു ഈവനിംഗ് സ്നാക്ക് അടിപൊളി ടേസ്റ്റിൽ തയ്യാറാക്കാം.
ഇതിനായി വേണ്ട ചേരുവകൾ
മൈദ -ഒരു കപ്പ്
എണ്ണ -ഒരു ടേബിൾ സ്പൂൺ
ഉപ്പ്
വെള്ളം
പുഴുങ്ങിയ ഉരുളക്കിഴങ്ങ് -രണ്ടെണ്ണം
സവാള-1
മല്ലിയില
പച്ചമുളക് -2
മുളകുപൊടി -കാൽ ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
ഗരംമസാല -അര ടീസ്പൂൺ
ലെമൺ ജ്യൂസ് -അര മുറി
ആവശ്യത്തിന് ഉപ്പ്
എണ്ണ -വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് മൈദയും, ഉപ്പും,എണ്ണയും . കുറച്ച് വെള്ളവും ചേർത്ത് കൊടുത്തു നന്നായി കുഴച്ചെടുക്കുക നല്ല സോഫ്റ്റ് മാവാക്കിയതിനുശേഷം സൈഡിലേക്ക് മാറ്റി വെക്കാം.ഇനി ഫില്ലിംഗ് റെഡിയാക്കാം, അതിനായി വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് നന്നായി ഉടച്ച് എടുക്കണം ,ഇതിലേക്ക് സവാള ,മല്ലിയില ,പച്ചമുളക് മസാലപ്പൊടികൾ, ചെറുനാരങ്ങനീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നന്നായി കുഴയ്ക്കണം, നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് ചെറിയ ബോളുകൾ ആക്കി ഒരു ചപ്പാത്തിപ്പലകയിൽ വെച്ച് നന്നായി പരത്തിയെടുക്കുക, ഇതിനെ നാലായി മുറിച്ചു ഓരോന്നും കോൺ ഷേപ്പിൽ ആക്കി മൈദ പേസ്റ്റ് വെച്ച് ഒട്ടിച്ച എടുക്കണം, ഇതിനകത്തേക്ക് ഉരുളൻകിഴങ്ങ് ഫില്ലിംഗ് നിറച്ച് കൊടുക്കുക, ഇങ്ങനെ തയ്യാറാക്കിയ കോണുകൾ എല്ലാം നന്നായി ഫ്രൈ ചെയ്തെടുക്കണം . മുകൾ ഭാഗം സോസിൽ മുക്കി കുറച്ചു കോൺ ഫ്ളക്സ് കോട് ചെയ്തു ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dians kannur kitchen
ഈസി ആയി തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായ ഈവനിംഗ് സ്നാക്ക് വെജിറ്റബിൾ സ്പ്രിംഗ് റോൾ
ഇതിനായി വേണ്ട ചേരുവകൾ
എണ്ണ -2 ടേബിൾസ്പൂൺ
സവാള -രണ്ട് ടേബിൾസ്പൂൺ
ക്യാരറ്റ് -കാൽക്കപ്പ്
ഉരുളകിഴങ്ങ് -കാൽ കപ്പ്
തക്കാളി -1
പച്ചമുളക് -1
വെളുത്തുള്ളി -കാൽ ടീസ്പൂൺ
ഇഞ്ചി -കാൽ ടീസ്പൂൺ
മുളകുപൊടി -കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ചാട്ട് മസാല -ഒരു ടീസ്പൂൺ
ഗ്രീൻപീസ് -രണ്ട് ടേബിൾസ്പൂൺ
മൈദ -അരക്കപ്പ്
കോൺഫ്ലോർ -കാൽ കപ്പ്
ഉപ്പ്
വെള്ളം -മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഫില്ലിംഗ് റെഡിയാക്കാം, അതിനായി പാനിലേക്ക് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക, ശേഷം ഇതിലേക്ക് സവാള ചേർത്ത് കൊടുത്തത് നന്നായി വഴറ്റി എടുക്കാം,അടുത്തതായി തക്കാളിയും, ഉരുളക്കിഴങ്ങും ,ക്യാരറ്റും ചേർത്തുകൊടുക്കാം, ഇതും നല്ലതുപോലെ വഴറ്റണം ,വെളുത്തുള്ളിയും, ഇഞ്ചിയും മുളകുപൊടിയും മഞ്ഞൾപൊടിയും, ചേർത്തു കൊടുക്കാം, ഒപ്പംതന്നെ ഉപ്പും, ചാട്ട് മസാലയും, കൂടി ചേർത്ത് നല്ലതുപോലെ കുക്ക് ചെയ്യണം, അടുത്തതായി ഗ്രീൻപീസ് ചേർത്തു കൊടുക്കാം, ഇനി പത്ത് മിനിറ്റോളം വേവിച്ചെടുക്കണം അവസാനമായി മല്ലിയില കൂടി ചേർത്ത് ഒന്നു മിക്സ് ചെയ്തതിനുശേഷം ഫ്‌ളൈയിം ഓഫ് ചെയ്യാം.
അടുത്തതായി ഒരു ബൗളിൽ മൈദ എടുത്ത് ഉപ്പും വെള്ളവും ചേർത്ത് നല്ല ലൂസായ ഒരു ബാറ്റർ തയ്യാറാക്കാം ഒരു കുഞ്ഞു ബൗളിലേക്ക് കുറച്ചു മാറ്റിവയ്ക്കുക,ശേഷം ഒരു പാനിലേക്ക് ബ്രഷ് ചെയ്തു കൊടുത്തു ദോശകൾ ആക്കി ചുട്ടെടുക്കാം ഇനി ഓരോന്നും എടുത്തു ഫില്ലിംഗ് വെച്ച് കൊടുത്തതിനുശേഷം മൈദ പേസ്റ്റ് തേച്ചു കൊടുത്തു റോളുകൾ ആക്കി മടക്കി എടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Toasted
ചിക്കനും, മുട്ടയും ,ബീഫും ഒന്നുമില്ലാതെ അടിപൊളി ടേസ്റ്റിൽ തയ്യാറാക്കിയ ഇഫ്താർ റെസിപ്പി.
ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
മൈദ -ഒരു കപ്പ്
അയമോദകം -കാൽ ടീസ്പൂൺ
ഉപ്പ്
എണ്ണ -മൂന്ന് ടേബിൾ സ്പൂൺ
ആവശ്യത്തിന് വെള്ളം
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് -രണ്ടെണ്ണം
ഉപ്പ്
മുളകുപൊടി -ഒരു ടീസ്പൂൺ
chat മസാല -അര ടീസ്പൂൺ
ജീരകപൊടി – അര ടീസ്പൂൺ
ചില്ലി flakes -അര ടീസ്പൂൺ
പച്ചമുളക് -രണ്ടെണ്ണം
അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
ആദ്യം മാവ് തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് മൈദ മാവും, അയമോദകവും, ഉപ്പും, എണ്ണയും ചേർത്ത് മിക്സ് ചെയ്യാം ,വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കി എടുക്കണം
ഇനി ഉരുളക്കിഴങ്ങ് മിക്സ് റെഡിയാക്കാം, അതിനായി പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് ലേക്ക് ഉപ്പ്, മുളകുപൊടി ചാട്ട് മസാല, മുളക് ചതച്ചത് ,ജീരകപ്പൊടി, പച്ചമുളക്, മല്ലിയില, അരിപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ച് എടുക്കണം, ശേഷം ചെറിയ ഉരുളകൾ ആക്കി മാറ്റണം. ഇനി കുഴച്ചു വച്ചിരിക്കുന്ന മൈദമാവ് എടുത്തു കൗണ്ടർ ടോപ്പിൽ വച്ച് മീഡിയം കട്ടിയായി പരത്തി എടുക്കണം, ഇത് ഒരു സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് ചെറിയ റൊട്ടി കൾ ആക്കി മാറ്റിവയ്ക്കാം, ഇനി ഓരോന്നും എടുത്ത് നടുഭാഗം മുറിയാത്ത വിധത്തിൽ നാലുവശത്തും കത്തി ഉപയോഗിച്ച് ചെറുതായൊന്നു മുറിച്ചു കൊടുക്കണം, നടുവിലായി ഉരുളങ്കിഴങ്ങു balls വെച്ച് ഒരു ഫ്ലവർ ഷേപ്പിൽ മടക്കി എടുക്കാം എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം എണ്ണയിലിട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story
ഇഫ്താർന് തയ്യാറാക്കാനായി അസാധ്യ രുചിയുള്ള ഒരു ക്യാരറ്റ് ഷേക്ക്.
ഇതിനായി വേണ്ട ചേരുവകൾ
2 ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
വെള്ളം -അര ലിറ്റർ
വെള്ളം -രണ്ട് കപ്പ്
ചവ്വരി -കാൽ കപ്പ്
മിൽക്ക് മെയ്ഡ് -മുക്കാൽകപ്പ്
കസ്റ്റഡ് പൗഡർ -രണ്ട് ടേബിൾസ്പൂൺ
പാൽ -ഒരു ലിറ്റർ
elaichi മിക്സ് രണ്ട് ഡ്രോപ്പ്സ്
തയ്യാറാക്കുന്ന വിധം
ആദ്യം ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് വേവിക്കാൻ ആയി വെക്കാം, ഒപ്പംതന്നെ മറ്റൊരു പാത്രത്തിൽ ചവ്വരി വേവിക്കാൻ വയ്ക്കാം, ക്യാരറ്റ് നന്നായി വെന്തതിനുശേഷം അതിൽ നിന്നും രണ്ട് ടേബിൾസ്പൂൺ എടുത്ത് മിക്സി ജാർ ഇട്ട് നന്നായി അടിച്ചു പേസ്റ്റാക്കി മാറ്റിവയ്ക്കാം. ഒരു ബൗളിൽ കസ്റ്റഡ് പൗഡർ ഉം പാലും കൂടി മിക്സ് ചെയ്തു തരികൾ ഇല്ലാതെ മിക്സ് ചെയ്ത് വയ്ക്കുക. വേവിച്ച ക്യാരറ്റ് ലേക്ക് മിൽക്ക് മെയ്ഡ് ചേർത്തുകൊടുക്കാം നന്നായി മിക്സ് ചെയ്തതിനു ശേഷം, പാൽ കൂടെ ചേർത്ത് ഒന്നുകൂടി തിളപ്പിക്കണം. അടുത്തതായി ചവ്വരി വെന്തുകഴിഞ്ഞാൽ അതിലേക്ക് രണ്ട് ഡ്രോപ്‌സ് elaichi മിക്സ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ക്യാരറ്റ് ലേക്ക് ചേർത്തുകൊടുക്കാം, ഒപ്പംതന്നെ കസ്റ്റഡ് മിക്സും, കാരറ്റ് പേസ്റ്റും ചേർക്കാം, ഇനി എല്ലാം കൂടി നന്നായി തിളപ്പിക്കണം, അവസാനമായി കുറച്ചു ബദാം ചെറുതായി കട്ട് ചെയ്തത് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇത് ചൂടാറിയതിനു ശേഷം തണുപ്പിച്ച് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salu Simple Recipes
മുർത്തബക്ക് എന്ന അറബിക് വിഭവവും ബ്രെഡ് പോക്കറ്റുമാണ് തയ്യാറാക്കുന്നത്
ഇത് തയ്യാറാക്കുന്നതിനായി കോമൺ ആയ ഒരു ചിക്കൻ ഫില്ലിംഗ് റെഡിയാക്കണം അതിനായി വേണ്ട ചേരുവകൾ
ചിക്കൻ
എണ്ണ
സവാള -രണ്ടെണ്ണം
ക്യാപ്സിക്കം -ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി -അര ടേബിൾ സ്പൂൺ
മല്ലിയില
ഉപ്പ്
കാശ്മീരി ചില്ലി പൗഡർ -കാൽ ടീസ്പൂൺ
മുളകുപൊടി -കാൽ ടീസ്പൂൺ
ഗരം മസാല -കാൽ ടീസ്പൂൺ
തയ്യാറാക്കുന്നവിധം
ആദ്യം ചിക്കൻ കഷണങ്ങൾ മിക്സി ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് മാറ്റിവയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ചേർത്തു കൊടുക്കാം, നന്നായി ചൂടായി വരുമ്പോൾ സവാള ചേർത്ത് നന്നായി വഴറ്റി എടുക്കാം ,ഇതിലേക്ക് ക്യാപ്സിക്കം, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റണം ,ശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം ,ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കണം, ഇനി മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്നുകൂടെ വേവിക്കാം
ശേഷം ഫ്ലെയിം ഓഫ് ചെയ്യാം.
മുർത്തബാക്ക് നുള്ള ചേരുവകൾ
മൈദ -രണ്ട് കപ്പ്
ഉപ്പ്
ചെറു ചൂട് വെള്ളം
എണ്ണ
ഫില്ലിംഗ് തയ്യാറാക്കാൻ
കോമൺ ചിക്കൻ ഫില്ലിംഗ്
മുട്ട -രണ്ട്
ചില്ലി ഫ്ലേക്ക്സ്
ഉപ്പ്
സവാള ,തക്കാളി ,ക്യാപ്സിക്കം കറിവേപ്പിലഎന്നിവ നന്നായി ചോപ് ചെയ്തത്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുത്തു ആവശ്യത്തിന് ഉപ്പും, എണ്ണയും, വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുത്തതിനുശേഷം മാറ്റിവയ്ക്കാം.മറ്റൊരു ബൗളിലേക്ക് രണ്ടു മുട്ട ചേർത്ത് കൊടുക്കാം, ഇതിലേക്ക് ഉപ്പും, ചില്ലി flakes ഉം ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം ചെറുതായി അരിഞ്ഞ സവാളയും, തക്കാളിയും ക്യാപ്സിക്കവും , കറിവേപ്പിലയും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ മിക്സ് പകുതി ചേർത്ത് കൊടുക്കണം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യാം. മാറ്റി വച്ചിരിക്കുന്ന മൈദയിൽ നിന്നും കുറച്ച് എടുത്തു നല്ലതുപോലെ പരത്തി എടുക്കാം ഇതിനു നടുവിലായി മുട്ട മിക്സ് വെച്ചു കൊടുക്കണം ,ശേഷം നാലു വശത്തുനിന്നും സ്ക്വയർ ഷേപ്പിൽ മടക്കി എടുക്കാം എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം പാനിൽ അൽപം എണ്ണ പുരട്ടി ഇതെല്ലാം ചുട്ടെടുക്കാം.
അടുത്തതായി ബ്രഡ് പോക്കറ്റ് തയ്യാറാക്കാം ഇതിനു വേണ്ട ചേരുവകൾ
ബ്രഡ് സ്ലൈസ് -ആറെണ്ണം
ബ്രഡ് ക്രംബ്സ്
മുട്ട -രണ്ടെണ്ണം
ഉപ്പ്
വെള്ളം
ചില്ലി flakes
ക്യാരറ്റ്
ക്യാപ്സിക്കം
സവാള
ക്യാബേജ്
മയോണൈസ്
കോമൺ ചിക്കൻ ഫില്ലിംഗ്
തയ്യാറാക്കുന്ന വിധം
ബ്രഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് മാറ്റണം, കട്ട് ചെയ്ത് മാറ്റിയ ബ്രൗൺ ഭാഗം മിക്സിയിലടിച്ച് ബ്രഡ് crumbs ആക്കി മാറ്റി വെക്കാം. ഒരു ബൗളിൽ മുട്ട ചേർത്ത് കൊടുത്തു അതിലേക്ക് ഉപ്പും. ചില്ലി flakes ഉം ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യാം, സൈഡ് കട്ട് ചെയ്ത ചെയ്ത ബ്രെഡ് രണ്ടെണ്ണം എടുത്ത് ഒരുപോലെ വെച്ചതിനുശേഷം മുട്ട മിക്സിയിൽ നന്നായി ഒന്ന് മുക്കി എടുക്കണം ശേഷം ബ്ലഡ് crumbs കോട്ട് ചെയ്ത് എടുക്കാം, എല്ലാ ബ്രെഡും ഇതുപോലെ തയ്യാറാക്കി ഫ്രീസറിൽ സൂക്ഷിക്കാം കുറച്ചുസമയം കഴിഞ്ഞ് എടുത്ത് എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കണം ശേഷം നടുഭാഗം കട്ട് ചെയ്യാം,
നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കൻ മിക്സി ലേക്ക് ചെറുതായരിഞ്ഞ ക്യാരറ്റ്, ക്യാബേജ്, ക്യാപ്സികം കറിവേപ്പില ഇവയെല്ലാം ചേർത്തു കൊടുത്തു, ഒപ്പം മയോണൈസ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യണം കട്ട് ചെയ്തു വച്ചിരിക്കുന്ന ബ്രഡ് പോക്കറ്റിനകത്തേക്ക് ഈ മിക്സ് നിറച്ചു കൊടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayesha’s Kitchen
കുരുമുളകുപൊടി ചേർത്ത് തയ്യാറാക്കിയ സ്പെഷ്യൽ സ്പൈസി ചിക്കൻ റെസിപ്പി വീട്ടിൽ എല്ലാവർക്കും ഇഷ്ടമാവും.
ഇതിനായി വേണ്ട ചേരുവകൾ
സവാള-3
ക്യാപ്സിക്കം-1
ചിക്കൻ ബ്രീസ്റ്റ് -2
സോയാസോസ് -1 tbsp
കോൺ സ്റ്റാര്ച് -2 ടേബിൾ സ്പൂൺ
സ്പെഷ്യൽ sauce തയ്യാറാക്കാൻ
സോയാ സോസ് -മൂന്ന് ടേബിൾസ്പൂൺ
ഡാർക്ക് സോയാസോസ് -ഒരു ടേബിൾസ്പൂൺ
വിനഗർ -ഒരു ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് -ara ടേബിൾ സ്പൂൺ വീതം
പച്ചമുളക് -അര ടേബിൾ സ്പൂൺ
ബട്ടർ
ഉപ്പ്
കുരുമുളകുപൊടി
തയ്യാറാക്കുന്ന വിധം
എടുത്തു വച്ചിരിക്കുന്ന സവാളയും കാപ്സിക്കവും ക്യൂബ്സ് ആയി കട്ട് ചെയ്യുക,ചിക്കൻ പീസും ചെറുതായി കട്ട് ചെയ്തെടുക്കണം, ശേഷം ഇത് മാരിനേറ്റ് ചെയ്യണം, അതിനായി സോയാസോസും, കോൺ സ്റ്റാർച്ചും ചേർത്ത് മിക്സ് ചെയ്തു 15 മിനിറ്റ് മാറ്റിവയ്ക്കാം. ഇനി സ്പെഷ്യൽ സോസ് റെഡിയാക്കാം അതിനായി ഒരു ബൗളിലേക്ക് സോസുകളും, ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, പച്ചമുളകും, വിനാഗിരിയും ചേർത്ത് മിക്സ് ചെയ്ത് ഒരു സൈഡിലേക്ക് വെക്കാം, ഇനി ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയതിനുശേഷം ചിക്കൻ കഷണങ്ങൾ ചേർത്ത് കൊടുത്തത് നന്നായി ഫ്രൈ ചെയ്ത് എടുക്കണം, ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കാം. ഇനി പാനിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സവാളയും, ക്യാപ്സിക്കവും ചേർത്ത് കൊടുക്കാം ഒന്ന് ചൂടാക്കിയതിനുശേഷം, ചിക്കൻ കഷണങ്ങളും, തയ്യാറാക്കിവെച്ചിരിക്കുന്ന സോസും, ചേർത്ത് കൊടുക്കാം ഹൈ ഫ്ളയിമിൽ ഇട്ട് ഇതെല്ലാം കൂടി മിക്സ് ചെയ്യണം, അവസാനമായി കുരുമുളകുപൊടി കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Half Boils
പാനിൽ തയ്യാറാക്കിയ നല്ല അടിപൊളി ടേസ്റ്റുള്ള ആപ്പിൾ കേക്ക്.
ചേരുവകൾ
ആപ്പിൾ -രണ്ടെണ്ണം
ബട്ടർ -30 ഗ്രാം
മുട്ട -ഒന്ന്
പഞ്ചസാര -30 ഗ്രാം
വാനില -ഒരു ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ -30 മില്ലി
തൈര് -150 ഗ്രാം
മൈദ -140 ഗ്രാം
ബേക്കിംഗ് പൗഡർ -8 ഗ്രാം
കരുവാപ്പാട്ട പൊടിച്ചത് -ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ച് ഒഴിച്ചുകൊടുക്കണം, ഇതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കാം, ശേഷം വെജിറ്റബിൾ ഓയിലും, തൈരും ചേർത്ത് വീണ്ടും മിക്സ് ചെയ്യാം അടുത്തതായി വാനില എസൻസ് ചേർത്ത് കൊടുക്കാം, മിക്സ് ചെയ്തതിനുശേഷം മൈദയും, ബേക്കിംഗ് പൗഡറും, ഒരു അരിപ്പയിലൂടെ അരിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കാം,എല്ലാംകൂടി നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം. അടുത്തതായി രണ്ട് ആപ്പിൾ എടുത്തു തൊലികളഞ്ഞ ശേഷം നീളത്തിൽ കട്ട് ചെയ്ത് എടുക്കാം, ഇനി ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയതിനുശേഷം, ആപ്പിൾ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഇതിലേക്ക് കറുവപ്പട്ട പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം, ആപ്പിൾ പാനിൽ നിരത്തി വെച്ചതിനുശേഷം ഇതിനു മുകളിലേക്ക് കേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം, ഒരു spatula ഉപയോഗിച്ച് എല്ലായിടത്തും ഒരുപോലെ അപ്ലൈ ചെയ്തു കൊടുക്കുക, ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കണം, മറുഭാഗം തിരിച്ചിട്ട് വീണ്ടും നന്നായി വേവിച്ചെടുക്കുക ഇനി മുറിച്ച് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES