പാനിൽ തയ്യാറാക്കിയ നല്ല അടിപൊളി ടേസ്റ്റുള്ള ആപ്പിൾ കേക്ക്.
ചേരുവകൾ
ആപ്പിൾ -രണ്ടെണ്ണം
ബട്ടർ -30 ഗ്രാം
മുട്ട -ഒന്ന്
പഞ്ചസാര -30 ഗ്രാം
വാനില -ഒരു ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ -30 മില്ലി
തൈര് -150 ഗ്രാം
മൈദ -140 ഗ്രാം
ബേക്കിംഗ് പൗഡർ -8 ഗ്രാം
കരുവാപ്പാട്ട പൊടിച്ചത് -ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ച് ഒഴിച്ചുകൊടുക്കണം, ഇതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കാം, ശേഷം വെജിറ്റബിൾ ഓയിലും, തൈരും ചേർത്ത് വീണ്ടും മിക്സ് ചെയ്യാം അടുത്തതായി വാനില എസൻസ് ചേർത്ത് കൊടുക്കാം, മിക്സ് ചെയ്തതിനുശേഷം മൈദയും, ബേക്കിംഗ് പൗഡറും, ഒരു അരിപ്പയിലൂടെ അരിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കാം,എല്ലാംകൂടി നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം. അടുത്തതായി രണ്ട് ആപ്പിൾ എടുത്തു തൊലികളഞ്ഞ ശേഷം നീളത്തിൽ കട്ട് ചെയ്ത് എടുക്കാം, ഇനി ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയതിനുശേഷം, ആപ്പിൾ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഇതിലേക്ക് കറുവപ്പട്ട പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം, ആപ്പിൾ പാനിൽ നിരത്തി വെച്ചതിനുശേഷം ഇതിനു മുകളിലേക്ക് കേക്ക് ബാറ്റർ ഒഴിച്ചു കൊടുക്കാം, ഒരു spatula ഉപയോഗിച്ച് എല്ലായിടത്തും ഒരുപോലെ അപ്ലൈ ചെയ്തു കൊടുക്കുക, ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കണം, മറുഭാഗം തിരിച്ചിട്ട് വീണ്ടും നന്നായി വേവിച്ചെടുക്കുക ഇനി മുറിച്ച് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES