Blog

  • ചിക്കൻ ബട്ടർഫ്ലൈ

    ചിക്കൻ ബട്ടർഫ്ലൈ

    ഇഫ്താറിന് തയ്യാറാക്കാൻ നല്ല മൊഞ്ചുള്ള ഒരു ചിക്കൻ റെസിപ്പി, ചിക്കൻ ബട്ടർഫ്ലൈ.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ചിക്കൻ -300 ഗ്രാം

    തൈര്-അരകപ്പ്

    ഉപ്പ്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ

    ജീരകപ്പൊടി -ഒരു ടീസ്പൂൺ

    paprika പൌഡർ-1 tsp

    വെളുത്തുള്ളി പൗഡർ -ഒരു ടീസ്പൂൺ

    മുളക് ചതച്ചത് -ഒരു ടീ സ്പൂൺ

    കോൺ ഫ്ലോർ -1ടേബിൾ സ്പൂൺ

    ലെമൺ ജ്യൂസ് -രണ്ട് ടേബിൾ സ്പൂൺ

    കോൺ ഫ്ലോർ -നാല് ടേബിൾ സ്പൂൺ

    വെള്ളം

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ചിക്കൻ കഷണങ്ങൾ എടുത്ത് അതിലേക്ക് തൈര്, ആവശ്യത്തിന് ഉപ്പ് .മുളകുപൊടി. മുളക് ചതച്ചത് .മഞ്ഞൾപൊടി. ജീരകപൊടി, paprika പൗഡർ ,വെളുത്തുള്ളി പൗഡർ
    ലെമൺ ജ്യൂസ്, കോൺഫ്ളോർ, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇത് അരമണിക്കൂറെങ്കിലും മാറ്റിവയ്ക്കണം, ശേഷം ഒരു ബൗളിലേക്ക് കോൺഫ്ലോറും, വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കാം, ഇനി ഉരുളക്കിഴങ്ങ് സ്ലൈസ് എടുത്ത് ഈ മിക്സിൽ മുക്കിയതിനു ശേഷം അതിനകത്ത് ചിക്കൻ കഷണം വയ്ക്കുക, ഒന്ന് മടക്കി വെച്ച് ടൂത്ത് പിക്ക് വച്ച് കുത്തി കൊടുക്കണം. എല്ലാ ചിക്കൻ കഷണങ്ങളും ഇതുപോലെ സെറ്റ് ചെയ്ത് എടുക്കണം, ശേഷം ചൂടായ എണ്ണയിൽ ഇട്ട് നന്നായി വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes of the world

  • ചിക്കൻ ബട്ടർഫ്ലൈ.

    ചിക്കൻ ബട്ടർഫ്ലൈ.

    ഇഫ്താറിന് തയ്യാറാക്കാൻ വ്യത്യസ്തമായ ഒരു ചിക്കൻ വിഭവം ചിക്കൻ ബട്ടർഫ്ലൈ.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ബോൺലെസ് ചിക്കൻ -അരക്കിലോ

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ

    തൈര് -ഒരു ടേബിൾ സ്പൂൺ

    ഉപ്പ് -ആവശ്യത്തിന്

    മുളകുപൊടി -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -അര ടീസ്പൂൺ

    ചിലി flakes -അര ടീസ്പൂൺ

    ടിക്ക മസാല -അര ടീസ്പൂൺ

    ലെമൺ ജ്യൂസ് -1

    സോയസോസ് -ഒരു ടേബിൾ സ്പൂൺ

    കോൺഫ്ലോർ- രണ്ട് ടേബിൾ സ്പൂൺ

    കോൺഫ്ളോർ -2 ടേബിൾ സ്പൂൺ

    വെള്ളം -3 ടേബിൾ സ്പൂൺ

    ഉരുളക്കിഴങ്ങ് രണ്ടെണ്ണം

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ചെറുതായി മുറിച്ച ബോൺലെസ്സ് ചിക്കൻ പീസിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ചില്ലി flakes സോയാസോസ്,ലെമൺ ജ്യൂസ് , ടിക്ക മസാല, കുരുമുളകുപൊടി, ചില്ലി flakes ,കോൺഫ്ലോർ ഇവ ചേർത്ത് നല്ലതുപോലെ മാരിനേറ്റ് ചെയ്യണം, ഇത് അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം, ഇനി ഒരു ബൗളിൽ കോൺഫ്ലോറും, വെള്ളവും എടുത്ത് നന്നായി മിക്സ് ചെയ്ത ഒരു സൈഡിലേക്ക് വയ്ക്കാം. രണ്ട് ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞു കഴുകിയതിനുശേഷം സ്ലൈസ് ആയി കട്ട് ചെയ്ത് എടുക്കണം, ഓരോ ഉരുളകിഴങ്ങ് സ്ലൈസ് എടുത്ത് കോൺഫ്ലോർ മിക്സിൽ മുക്കി അതിനു നടുവിലായി ചിക്കൻ കഷണം വെച്ചു കൊടുക്കാം, ഒരു ടൂത്ത് പിക് ഉപയോഗിച്ച് കവർ ചെയ്തു കുത്തി എടുക്കണം ശേഷം എണ്ണയിലിട്ട് വറുത്തു കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story

  • ബ്രഡ് ചിക്കൻ മയോ ചീസ് പോക്കറ്റ്

    ബ്രഡ് ചിക്കൻ മയോ ചീസ് പോക്കറ്റ്

    ഇഫ്താറിന് ഈസിയായി തയ്യാറാക്കാൻ പറ്റിയ ഒരു ചിക്കൻ വിഭവം, ബ്രഡ് ചിക്കൻ മയോ ചീസ് പോക്കറ്റ്

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    എണ്ണ -ഒരു ടേബിൾസ്പൂൺ

    ചിക്കൻ വേവിച്ച് ഉടച്ചത്- 250ഗ്രാം

    ക്യാപ്സിക്കം- അര

    ചില്ലി flakes

    കുരുമുളകുപൊടി -അര ടീസ്പൂൺ

    മിക്സഡ് ഹെർബ്സ് – അരടീസ്പൂൺ

    പെരി പെരി സോസ് -ഒരു ടേബിൾ സ്പൂൺ

    ചീസ് ഗ്രേറ്റ് ചെയ്തത് -അര കപ്പ്

    മയോണൈസ് -അരക്കപ്പ്

    ബ്രഡ് സ്ലൈസ്

    മുട്ട

    ബ്രഡ് crumbs

    എണ്ണ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക, അതിലേക്ക് ആദ്യം എണ്ണ ഒഴിച്ചു കൊടുക്കണം എണ്ണ നന്നായി ചൂടാകുമ്പോൾ ചിക്കൻ ചേർത്തു കൊടുക്കാം,ശേഷം ക്യാപ്സിക്കം ചേർത്തു കൊടുക്കാം, ഒന്നു മിക്സ് ചെയ്തതിനുശേഷം കുരുമുളകുപൊടി, ചില്ലി ഫ്ലേക്ക് മിക്സഡ് ഹെർബ്സ് എന്നിവ ചേർക്കാം ഇതെല്ലാം ഒന്നു കൂടി മിക്സ് ചെയ്യാം, ശേഷം സോസ് ചേർക്കാം, അടുത്തതായി ചീസ് ഗ്രേറ്റ് ചെയ്തതും മയോണൈസും ചേർത്തുകൊടുക്കാം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തതിനുശേഷം flame ഓഫ് ചെയ്യാം.ഇനി ഓരോ ബ്രഡ് സ്ലൈസ് എടുത്തു ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി പരത്തി കൊടുക്കണം ,ഇതിലേക്ക് ചിക്കൻ മിക്സ് വെച്ചുകൊടുത്ത് റോൾ ചെയ്യുക, ശേഷം വെള്ളം തൊട്ടു സീൽ ചെയ്യാം ഇനി ഇതു മുട്ട യിലേക്ക് മുക്കി ബ്രഡ് crumbs കോട്ട് ചെയ്തു എണ്ണയിലിട്ട് വറുത്ത് കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook

  • ചിക്കൻ ലാച്ച പകോട.

    ചിക്കൻ ലാച്ച പകോട.

    ഇഫ്താറിന് തയ്യാറാക്കാൻ ഒരു ക്രിസ്പി ചിക്കൻ റെസിപ്പി ചിക്കൻ ലാച്ച പകോട.

    ചേരുവകൾ

    ബോൺലെസ് ചിക്കൻ -അര കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    നാരങ്ങ ജ്യൂസ് -ഒരെണ്ണം

    കോൺഫ്ലോർ -രണ്ട് ടേബിൾസ്പൂൺ

    കടലമാവ്- രണ്ട് ടേബിൾസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    ജീരകം -അര ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ടിക്ക മസാല -ഒരു ടേബിൾ സ്പൂൺ

    ഉരുളക്കിഴങ്ങ് 700-ഗ്രാം

    കോൺഫ്ലോർ -രണ്ട് ടേബിൾസ്പൂൺ

    കടലമാവ് -രണ്ട് ടേബിൾസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം ,അതിനായി കഴുകി വൃത്തിയാക്കി വെച്ച ചിക്കൻ കഷണങ്ങളിലേക്ക്ഇ,ഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാനീര്, കോൺഫ്ലോർ, കടലമാവ്, മുളകുപൊടി ,മല്ലിപ്പൊടി, ഉപ്പ് , ജീരകം മഞ്ഞൾപൊടി, ടിക്ക മസാല എന്നിവ ചേർത്തു കൊടുത്തു കൈകൊണ്ട് നന്നായി മിക്സ് ചെയ്യണം, അല്പം വെള്ളം കൂടി ചേർക്കാം, ഇനി ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വെക്കാം. ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഉരുളകിഴങ്ങ് ഗ്രേറ്റ് ചെയ്തെടുക്കാം, ഇതിലേക്ക് കോൺഫ്ലോർ, കടലമാവ്, മുളകുപൊടി ,ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം,ഇതിൽനിന്നും കുറച്ചെടുത്ത് കൈയിൽ വയ്ക്കാം അതിനു മുകളിലായി ഒരു ചിക്കൻ കഷണം വയ്ക്കണം , അതിനു മുകളിൽ വീണ്ടും ഉരുളകിഴങ്ങ് മിക്സ് വയ്ക്കാം, കൈ കൊണ്ട് ഒന്ന് മടക്കിയതിനുശേഷം തിളച്ച എണ്ണയിലേക്ക് ഇട്ട് കൊടുത്തു ഫ്രൈ ചെയ്യാം, എല്ലാ ചിക്കൻ കഷണങ്ങളും ഇതുപോലെ വറുത്തുകോരുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story

  • പാൻകൊ ബ്രഡ് crumbs

    പാൻകൊ ബ്രഡ് crumbs

    പാൻകോ ബ്രെഡ് crumbs ഓവൻ ഇല്ലാതെ ഈസിയായി വീട്ടിൽ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

    ഇതിനായി കുറച്ചു ബ്രഡ് സ്ലൈസ് എടുക്കുക, ഇതിൻറെ സൈഡ് റിമൂവ് ചെയ്തു കളയണം, ശേഷം ചെറുതായി കട്ട് ചെയ്ത് മിക്സി ജാർ ലേക്ക് ചേർക്കാം, ഇതിനെ തരിയായി പൊടിച്ചെടുക്കണം, ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ചേർത്തു കൊടുക്കാം, ഇത് ചെറിയ ചൂടിൽ വെച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കണം, കളർ മാറാൻ പാടില്ല ,നല്ല ക്രിസ്പി ആവുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം ശേഷം എയർ ടൈറ്റ് ആയിട്ടുള്ള ഒരു കണ്ടെയ്നറിൽ സൂക്ഷിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking with Benazir

  • കസ്റ്റാർഡ് ക്രീം ബിസ്കറ്റ്

    കസ്റ്റാർഡ് ക്രീം ബിസ്കറ്റ്

    നിങ്ങൾ ഇതുവരെ കാണാത്ത കിടിലൻ റെസിപി, പാൽ ഉണ്ടെങ്കിൽ ആർക്കും ഉണ്ടാക്കാം.

    ചേരുവകൾ

    കസ്റ്റർഡ് ക്രീം തയ്യാറാക്കാനായി

    പാൽ -200 മില്ലി

    ബട്ടർ -15 ഗ്രാം

    മുട്ടയുടെ മഞ്ഞക്കരു -രണ്ടെണ്ണം

    പഞ്ചസാര -30 ഗ്രാം

    കോൺ സ്‌റ്റാർച് -15 ഗ്രാം

    വാനില -ഒരു ടീസ്പൂൺ

    മാവ് തയ്യാറാക്കാൻ

    വെള്ളം -70 മില്ലി

    പാൽ -50 മില്ലി

    പഞ്ചസാര -10 ഗ്രാം

    ഉപ്പ്

    ബട്ടർ -65 ഗ്രാം

    മൈദ -65 ഗ്രാം

    മുട്ട രണ്ടെണ്ണം

    തയ്യാറാക്കുന്ന വിധം

    ആദ്യം കസ്റ്റഡ് ക്രീം തയ്യാറാക്കാം, അതിനായി ഒരു പാനിലേക്ക് പാല് ചേർത്ത് കൊടുക്കുക ,ഇതിൻറെ കൂടെ തന്നെ ബട്ടറും ചേർക്കാം ഇത് നല്ലതുപോലെ ചൂടാക്കി എടുത്ത് മാറ്റി വയ്ക്കാം. ഒരു ബൗളിൽ മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കുക അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം ശേഷം കോൺ സ്റ്റാർച് ചേർത്തുകൊടുക്കാം,നന്നായി മിക്സ് ചെയ്തതിനു ശേഷം പാലിൻറെ മിക്സി ലേക്ക് ചേർക്കാം, ഇനി ഇത് നന്നായി തിളപ്പിച്ച് കുറുക്കി എടുക്കണം, ഇതിലേക്ക് വാനില എസൻസ് കൂടെ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം, ഈ ക്രീമിനെ ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, അടുത്തതായി മറ്റൊരു പാനിൽ വെള്ളവും, പാലും പഞ്ചസാരയും, അല്പം ഉപ്പും, ബട്ടറും ഒരുമിച്ച് ചേർത്ത് ചൂടാക്കി എടുക്കണം ഫ്ളയിം ഓഫ് ആക്കിയതിനു ശേഷം മൈദ ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം, ഇത് നന്നായി മിക്സ് ചെയ്ത് നല്ല സോഫ്റ്റ്‌ മാവാക്കി എടുക്കണം, ഇതിലേക്ക് 2 മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം ഒരു സ്പാറ്റ്‌ല ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് , കേക്ക് ബാറ്റെർ ആക്കി എടുക്കണം.ഇതിനെ ഒരു പൈപ്പിംഗ് ബാഗിലേക്ക് നിറച്ചു കൊടുക്കാം, ഇത് ഒരു ബേക്കിങ് ട്രേയിലേക്ക് ചെറിയ ബിസ്ക്കറ്റ് വലിപ്പത്തിൽ നിരത്തി സെറ്റ് ചെയ്യുക , ഇത് നന്നായി ബേക്ക് ചെയ്ത് എടുക്കാം. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കസ്റ്റഡ് ക്രീം ഒരു പൈപ്പിംഗ് ബാഗിലേക്ക് നിറച്ച് ബേക്ക് ചെയ്ത ബിസ്ക്കറ്റ്ന് ഉള്ളിലേക്ക് നിറച്ചു കൊടുക്കണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking

  • ചിക്കൻ ലെഗ് റെസിപ്പി

    ചിക്കൻ ലെഗ് റെസിപ്പി

    ചിക്കൻ ഉപയോഗിച്ച് കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു അടിപൊളി റെസിപ്പി.

    ഇതിനായി വേണ്ട ചേരുവകൾ

    ചിക്കൻ ലെഗ് പീസ് – ആറെണ്ണം

    ഉരുളക്കിഴങ്ങ് വേവിച്ചത്- മൂന്നെണ്ണം

    ഗോതമ്പുപൊടി -100ഗ്രാം

    പപ്രിക -ഒരു ടേബിൾസ്പൂൺ

    മുട്ട

    ബ്രഡ് crumbs

    ഉപ്പ്

    കുരുമുളക്

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ കാലുകൾ വെള്ളത്തിൽ നന്നായി വേവിച്ച് എടുക്കണം, ഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ചേർത്ത് കുരുമുളകുപൊടിയും, ഉപ്പും കൂടെ ചേർത്ത് നന്നായി ഉടച്ചു വയ്ക്കാം, ചിക്കൻ കാലുകൾ വെന്തതിനുശേഷം അതിൽനിന്നും മാംസം മാറ്റുക ,ഇത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം മുറിച്ചെടുത്ത ചിക്കൻ കഷണങ്ങൾ ഉരുളക്കിഴങ്ങിലേക്ക് ചേർത്ത് കൊടുക്കാം,ഒപ്പം പാപ്രികയും , ഗോതമ്പുപൊടിയും കുരുമുളകും, ഉപ്പും കൂടി ചേർക്കാം ഇതെല്ലാം കൂടി നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക, ഈ മിക്സ് എടുത്ത് ചിക്കൻ കാലുകളിലേക്ക് വച്ചുകൊടുത്തു ഷേപ്പ് ചെയ്തെടുക്കാം, എല്ലാ കാലുകളും സെറ്റ് ചെയ്തതിനു ശേഷം മുട്ട മിക്സിൽ ഇത് മുക്കി എടുക്കണം,ബ്രഡ് crumbs കോട്ട് ചെയ്ത ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ¡Que Viva La Cocina!