Blog

  • ഡ്രൈ ഫ്രൂട്സ് ആൻഡ് നട്സ് കേക്ക്

    ഡ്രൈ ഫ്രൂട്സ് ആൻഡ് നട്സ് കേക്ക്

    ഹെൽത്തിയും ടേസ്റ്റിയുമായ ഒരു അടിപൊളി റെസിപ്പി, ഒരുതവണ ഉണ്ടാക്കിയാൽ ഇത് നിങ്ങളുടെ വീട്ടിലെ എല്ലാവരുടെയും ഫേവറേറ്റ് ആവും തീർച്ച.

    ഇതു തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    pumkin സീഡ് -50 ഗ്രാം

    സൺഫ്ളവർ സീഡ് -50 ഗ്രാം

    വെളുത്ത എള്ള് -20 ഗ്രാം

    വാൾനട്ട് -150 ഗ്രാം

    ഈന്തപ്പഴം -150 ഗ്രാം

    ആപ്രികോട്ട് -150 ഗ്രാം

    വെള്ളം -10 ടീസ്പൂൺ

    ഓറഞ്ച് peel -ഒന്ന്

    വാനില എക്സ്ട്രാക്റ്റ്

    തയ്യാറാക്കുന്നവിധം ആദ്യം pumkin സീഡ്‌സും, സൺഫ്ലവർ സീഡ്‌സും ഒരുമിച്ച് ഒരു പാനിൽ ചേർത്ത് കൊടുത്തു ചൂടാക്കി എടുക്കണം ശേഷം എള്ള് ചൂടാക്കി എടുക്കാം.അടുത്തതായി ഈന്തപ്പഴത്തിന്റെ കുരു എല്ലാം മാറ്റിയതിനുശേഷം ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തെടുത്തു വയ്ക്കണം. apricot ഉം ഇതുപോലെ ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തെടുത്ത വയ്ക്കാം. ശേഷം ഇത് ഒരുമിച്ച് മിക്സിയിൽ ഇട്ട് ക്രഷ് ചെയ്തെടുക്കുക,ഒപ്പം വെള്ളവും, വാനില എസ്സൻസും ചേർക്കണം. ഒരു മിക്സിങ് ബൗളിലേക്ക് ചെറുതായി കട്ട് ചെയ്ത് വാൾനട്ട് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ചൂടാക്കി വച്ചിരിക്കുന്ന സീഡ്‌സും,ശേഷം ഓറഞ്ച് പീൽ ഗ്രേറ്റ് ചെയ്തതും, ക്രഷ് ചെയ്തുവെച്ച ഫ്രൂട്ട്സും ചേർക്കാം ,ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക ഇനി ഒരു പ്ലാസ്റ്റിക് റാപ്പ് എടുത്ത് അതിൽ വറുത്തുവച്ചിരിക്കുന്ന എള്ള് നിരത്തിയിടുക അതിനുമുകളിലായി ഈ ഫ്രൂട്ട് മിക്സ് വെച്ച് റോൾ ചെയ്ത ഉരുട്ടി എടുക്കണം ,സിലിണ്ടർ ഷേപ്പ് ആയി കഴിഞ്ഞാൽ പ്ലാസ്റ്റിക് റാപ്പ് റിമൂവ് ചെയ്ത് കട്ട് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kochen Cool

  • ക്രിസ്പി ആൻഡ് ക്രഞ്ചി ചിക്കൻ റോൾ

    ക്രിസ്പി ആൻഡ് ക്രഞ്ചി ചിക്കൻ റോൾ

    റമദാന് തയ്യാറാക്കാൻ ഒരു കിടിലൻ ചിക്കൻ വിഭവം.

    ക്രിസ്പി ആൻഡ് ക്രഞ്ചി ചിക്കൻ റോൾ.

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    ബോൺലെസ് ചിക്കൻ-അരക്കിലോ

    സവാള

    ബെൽ പെപ്പർ

    ബ്രഡ് crumbs

    മല്ലിയില

    മുട്ട രണ്ട്

    മൈദ

    റെഡ് ഫുഡ് കളർ

    പാല്

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    മുളക് ചതച്ചത്

    മയോണൈസ്

    സ്പ്രിംഗ് റോൾ sheet

    മഞ്ഞപ്പൊടി

    മുളകുപൊടി

    മല്ലിപ്പൊടി

    ഗരം മസാല പൊടി

    ജീരകപ്പൊടി

    കാശ്മീരി ചില്ലി പൗഡർ

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ഒരു മിക്സിങ് ബൗളിലേക്ക് ചെറുതായി കട്ട് ചെയ്ത ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല പൊടി, മുളക് ചതച്ചത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്ക് ആദ്യം സവാള ചേർത്തു കൊടുക്കാം, വഴന്നതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കാം, ഇനി ചിക്കൻ കഷണങ്ങൾ ചേർത്ത് കൊടുത്തു നന്നായി ഫ്രൈ ചെയ്തെടുക്കണം, അവസാനമായി, മല്ലിയിലയും, ബെൽ പെപ്പറും ചേർത്ത് മിക്സ് ചെയ്തു ഫ്ളയിം ഓഫ് ചെയ്യാം.

    ഇനി ഓരോ ഷീറ്റ് എടുത്ത് അതിനകത്ത് ചിക്കൻ മിക്സ് വച്ച് കൊടുത്തതിനു ശേഷം രണ്ട് സൈഡും മടക്കി റോൾ ചെയ്യണം, മൈദ പേസ്റ്റ് വെച്ച് നന്നായി സീൽ ചെയ്ത ഒട്ടിക്കാം.

    ഇങ്ങനെ ചെയ്തെടുത്ത റോളുകൾ എല്ലാം ആദ്യം ഒന്ന് ഫ്രൈ ചെയ്ത് എടുക്കണം.

    ഒരു മിക്സിങ് ബൗളിലേക്ക് മൈദയും, പാലും ചേർത്ത് നന്നായി മിക്സ് ചെയ്യണം ഇതിലേക്ക് ഫുഡ് കളറും മുട്ടയും കൂടെ ചേർത്ത് നന്നായി ഒന്നുകൂടി മിക്സ് ചെയ്തു കൊടുക്കാം, വറുത്തുവച്ചിരിക്കുന്ന റോളുകളെല്ലാം ഈ മിക്സിൽ മുക്കി ബ്രെഡ് crumbs കോട്ട് ചെയ്ത ,ഒന്നുകൂടി ഫ്രൈ ചെയ്ത് എടുക്കാം. അല്ല ക്രിസ്പി ആൻഡ് ക്രഞ്ചി ചിക്കൻ റോൾ തയ്യാർ.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Street Food Zaika

  • ചിക്കൻ ടോഫി

    ചിക്കൻ ടോഫി

    നോമ്പിന് തയ്യാറാക്കാനായി മൊഞ്ചുള്ള ഒരു വിഭവം ചിക്കൻ ടോഫി.

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    ഫില്ലിംഗ് തയ്യാറാക്കാൻ

    ബോൺലെസ് ചിക്കൻ- 150 ഗ്രാം

    പച്ചമുളക് -രണ്ട്

    മല്ലിയില

    ഇഞ്ചി

    വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    ഗരം മസാല -കാൽ ടീസ്പൂൺ

    ജീരക പൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    ഉപ്പ്

    മൈദാ പൂരി തയ്യാറാക്കാൻ

    മുട്ടയുടെ മഞ്ഞക്കരു

    മൈദ -2 കപ്പ്‌

    ഉപ്പ്

    നെയ്യ്

    വെള്ളം

    തയ്യാറാക്കുന്ന വിധം

    ആദ്യം മൈദ പൂരി തയ്യാറാക്കണം, അതിനായി ഒരു ബൗളിൽ മൈദയും, നെയ്യും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് നന്നായി കുഴച്ച് മാറ്റിവെക്കണം.

    ഇനി ചിക്കൻ ഫില്ലിംഗ് തയ്യാറാക്കാം, അതിനായി ചിക്കൻ കഷണങ്ങൾ മിക്സി കാറിലേക്ക് ചേർത്ത് കൊടുക്കുക,കൂടെ മല്ലിയില ,പച്ചമുളക്, മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല പൗഡർ, ജീരകപ്പൊടി, ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവയും ഒപ്പം ചേർത്ത് കൊടുക്കണം, ഇത് നന്നായി അരച്ചെടുക്കുക ഇതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് ഒന്നുകൂടി നന്നായി അടിച്ച് എടുക്കണം, ഈ മിക്സിൽ നിന്നും കുറച്ചു കുറച്ചെടുത്ത് ചെറിയ ബോൾസ് ആക്കി മാറ്റി വെക്കുക ഒരു മിഠായിയുടെ ഷേപ്പ് ആക്കി എടുക്കണം.എല്ലാം തയ്യാറാക്കിയതിനുശേഷം മാറ്റിവയ്ക്കാം. ഇനി കുഴച്ചു വച്ചിരിക്കുന്ന മൈദമാവ് എടുത്ത രണ്ടായി ഭാഗിക്കുക ശേഷം നന്നായി പരത്തി ചെറിയ റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം, ഓരോ പൂരിയും എടുത്ത് അതിനകത്ത് ചിക്കൻ മിക്സ് വെച്ചു കൊടുത്തതിനു ശേഷം, ഒരു ചോക്ലേറ്റ് കവർ ഫോൾഡ് ചെയ്യുന്നതുപോലെ മടക്കി എടുക്കുക എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക BBC RECIPES

  • സോഫ്റ്റ് ഇഡലി, ദോശ

    സോഫ്റ്റ് ഇഡലി, ദോശ

    ഇഡ്ഡലിയും ദോശയും മലയാളികളുടെ പ്രഭാത വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പണ്ട് കാലത്ത് അരിയും ഉഴുന്നും കല്ലിൽ അരച്ചാണ് ദോശയും,ഇഡ്ഡലിയും എല്ലാം ഉണ്ടാക്കിയിരുന്നത്. പിന്നീട് ഗ്രൈൻഡർ ലേക്ക് മാറി എങ്കിലും ഈസിയായി ചെയ്തെടുക്കാൻ സഹായിക്കുന്നത് മിക്സി ആയതുകൊണ്ട് എല്ലാവരും മിക്സി ആണ് മാവ് തയ്യാറാക്കാൻ ഉപയോഗിക്കാറുള്ളത്. പക്ഷേ മിക്സിയിൽ അടിക്കുമ്പോൾ കല്ലിൽ അരച്ച മാവിൻറെ സോഫ്റ്റ്നസ് കിട്ടുന്നില്ല എന്നത് എല്ലാവർക്കും ഉള്ള പരാതിയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കല്ലിൽ അരച്ച് മാവു പോലെ തന്നെ മിക്സിയിൽ അരച്ച് മാവു നമുക്ക് കിട്ടും.മിക്സിയിൽ മാവ് അരച്ച് കഴിയുമ്പോൾ മാവ് നന്നായി ചൂടാറുണ്ട് ഇതാണ് സോഫ്റ്റ്നസ് കുറയാനുള്ള പ്രധാനപ്പെട്ട ഒരു കാരണം, ഇതൊഴിവാക്കാനായി അരിയും ഉഴുന്നും അരയ്ക്കുമ്പോൾ വെള്ളത്തിന് പകരം ഐസ്ക്യൂബ് ഉപയോഗിച്ചാൽ മതി, ഇങ്ങനെ ചെയ്യുമ്പോൾ , മിക്സി ചൂടാകുകയുമില്ല, നല്ല സോഫ്റ്റ് ഇഡലിയിലും , ദോശയും കിട്ടുകയും ചെയ്യും.ഇനി അടുത്ത തവണ ഇഢലിക്കും , ദോശക്കും മാവ് വരയ്ക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കൂ.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mums Daily Tips & Tricks

  • ഇഫ്താർ ഡ്രിങ്ക്

    ഇഫ്താർ ഡ്രിങ്ക്

    ഇഫ്താറിന് തയ്യാറാക്കാനായി ഒരു സ്പെഷ്യൽ ടേസ്റ്റി ഡ്രിങ്ക്.

    ചേരുവകൾ

    പാൽ -ഒരു ലിറ്റർ

    പഞ്ചസാര -അര കപ്പ്

    ബദാം -10

    പിസ്താ -10

    ഏലക്കായ -4

    കസ്റ്റഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    വെള്ളം

    വെള്ളം -രണ്ട് കപ്പ്

    സ്റ്റോബറി ജലാറ്റിൻ -ഒരു പാക്കറ്റ്

    കസ്കസ് -ഒരു ടേബിൾസ്പൂൺ

    ഐസ്ക്യൂബ്

    തയ്യാറാക്കുന്ന വിധം

    ആദ്യം സ്ട്രോബറി ജെല്ലി തയ്യാറാക്കാം, അതിനായി ഒരു പാനിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക, ഇതിലേക്ക് സ്ട്രോബറി ജലാറ്റിൻ ചേർത്ത് കൊടുത്തു നന്നായി ഇളക്കി കൊടുക്കണം, നന്നായി മേൽറ്റ് ആയതിനുശേഷം ഒരു ഗ്ലാസ് ജാറിൽ ലേക്ക് മാറ്റി കൊടുക്കാം, ഇത് തണുപ്പിക്കാനായി മാറ്റിവയ്ക്കുക, നാലു മണിക്കൂറിനു ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കാം.

    മറ്റൊരു പാനിൽ പാൽ തിളപ്പിക്കാൻ ആയി വയ്ക്കാം, ഇതിലേക്ക് പഞ്ചസാരയും ,ബദാം ,പിസ്ത, ഏലക്കായ എന്നിവ പൊടിച്ചത് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തു കൊണ്ടിരിക്കുക, ശേഷം കസ്റ്റാർഡ് പൗഡർ ഉം വെള്ളവും കൂടി ചേർത്ത് മിക്സ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ല കട്ടിയായി വരുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം, ശേഷം ഇതും തണുപ്പിക്കാനായി മാറ്റിവയ്ക്കാം. ഇനി ഡ്രിങ്ക് സെറ്റ് ചെയ്യാം, അതിനായി ഒരു ബൗളിലേക്ക് തണുപ്പിച്ച പാലിൻറെ മിക്സ് ഒഴിച്ചുകൊടുക്കുക, കുറച്ച് ഐസ് ക്യൂബ്സും , കസ്കസ് കുതിർത്തതും കൂടെ ചേർക്കാം, ഇനി കട്ട് ചെയ്ത് വെച്ച ജെല്ലി കൂടെ ചേർത്ത് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Muthu’s food world

  • മിൽക്ക് ബൺ , ഗാർലിക് ചീസ് സോസ്

    മിൽക്ക് ബൺ , ഗാർലിക് ചീസ് സോസ്

    നല്ല സ്പോഞ്ച് പോലെയുള്ള മിൽക്ക് ബണ്ണും കൂടെ കഴിക്കാൻ ഗാർലിക് ചീസ് സോസും.

    ചേരുവകൾ

    മൈദ -220 ഗ്രാം

    ചെറുചൂടുള്ള പാൽ -140 മില്ലി

    പഞ്ചസാര -20 ഗ്രാം

    ഉപ്പ് -മൂന്ന് ഗ്രാം

    ഡ്രൈ യീസ്റ്റ് -4 ഗ്രാം

    ബട്ടർ -20 ഗ്രാം

    sauce തയ്യാറാക്കാൻ

    ചീസ് -125 ഗ്രാം

    mozerella ചീസ് -ഒരു ടേബിൾ സ്പൂൺ

    തേൻ -അര ടേബിൾസ്പൂൺ

    വെളുത്തുള്ളി ചതച്ചത് -അര ടേബിൾ സ്പൂൺ

    മല്ലിയില

    തയ്യാറാക്കുന്ന വിധം

    ഒരു മിക്സിംഗ് ബൗളിലേക്ക് ചെറുചൂടുള്ള പാൽ ചേർത്ത് കൊടുക്കുക, അതിലേക്ക്, യീസ്റ്റും, പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സ് ചെയ്തതിനുശേഷം അതിലേക്ക് മൈദയും, ഉപ്പും ചേർത്ത് കൊടുക്കുക
    ഇനി മിക്സ് ചെയ്തതിനു ശേഷം നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റാം, ബട്ടർ ചേർത്ത് നല്ലതുപോലെ വീണ്ടും കുഴച്ചെടുക്കണം, ഇത് ഓയിൽ പുരട്ടിയതിനുശേഷം പൊങ്ങാൻ ആയി മാറ്റിവയ്ക്കാം.

    ഇനി ചീഫ് സോസ് തയ്യാറാക്കാൻ ഒരു ബൗളിലേക്ക് ചീസും, തേനും , വെളുത്തുള്ളിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.

    കുഴച്ചുവെച്ച മാവിൽ നിന്നും കുറച്ചെടുത്ത് ചെറുതായൊന്ന് പരത്തുക, അത് ഒരു ബേക്കിങ് ട്രേയിൽ നിരത്തി വയ്ക്കുക, അതിനു മുകളിലേക്ക് ഒരു ബൗൾ ഷേപ്പിലുള്ള pot വച്ച് കൊടുക്കണം, ശേഷം ചെറിയ ചെറിയ ബോൾസ് ആക്കിയ മാവ് ചുറ്റും നിരത്തി വെച്ചു കൊടുക്കാം, പോട്ടിന് അകത്തു നേരത്തെ തയ്യാറാക്കിയ സോസ് വെച്ചു കൊടുക്കാം, ഇനി മുകളിലേക്ക് കുറച്ച് ഈ എഗ്ഗ് വൈറ്റ് ബ്രഷ് ചെയ്തു കൊടുക്കണം ശേഷം bake ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 매일맛나 delicious day

  • പൊട്ടറ്റോ ,ചിക്കൻ ഇഫ്താർ റെസിപ്പി

    പൊട്ടറ്റോ ,ചിക്കൻ ഇഫ്താർ റെസിപ്പി

    ആർക്കും ഈസിയായി തയ്യാറാക്കാൻ പറ്റിയ അടിപൊളി രുചിയുള്ള ഇഫ്താർ റെസിപ്പി.

    ചേരുവകൾ

    എണ്ണ -രണ്ട് ടേബിൾസ്പൂൺ

    വെളുത്തുള്ളി- ഒരു ടേബിൾസ്പൂൺ

    ചിക്കൻ -250 ഗ്രാം

    ഉപ്പ് -ഒരു ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലി ചതച്ചത് -ഒരു ടീസ്പൂൺ

    ഒറിഗാനോ -കാൽടീസ്പൂൺ

    വെള്ളം അരക്കപ്പ് -1

    തക്കാളി -1

    സോയസോസ്- ഒരു ടേബിൾ സ്പൂൺ

    ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -700-ഗ്രാം

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ് -ഒരു ടീസ്പൂൺ

    മല്ലിയില

    ചീസ് -നാല് ടേബിൾ സ്പൂൺ

    ടൊമാറ്റോ കെച്ചപ്പ് -നാല് ടേബിൾ സ്പൂൺ

    വെള്ളം -രണ്ട് ടേബിൾസ്പൂൺ

    ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക, ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു ചൂടായതിനു ശേഷം വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കാം, നന്നായി വഴറ്റിയതിനു ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത ചിക്കൻ ചേർത്തു കൊടുക്കാം, ഇത് മീഡിയം ഫ്ലായിമിൽ രണ്ട് മിനിറ്റ് വരെ കുക്ക് ചെയ്ത് എടുക്കണം,ആവശ്യത്തിനുള്ള ഉപ്പും, മുളകുപൊടിയും ചേർത്ത് കൊടുക്കണം, ഒപ്പം കുരുമുളകുപൊടിയും, മല്ലി ചതച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ചിക്കൻ നന്നായി വെന്തു കഴിഞ്ഞതിനുശേഷം, ചെറുതായി കട്ട് ചെയ്തു വച്ചിരിക്കുന്ന കാപ്സിക്കവും, തക്കാളിയും ചേർക്കാം,,ഇത് രണ്ടു മിനിറ്റ് വരെ വീണ്ടും കുക്ക് ചെയ്യണം. ഇനി സോയാസോസ് കൂടെ ചേർത്ത് നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്യാം, ശേഷം മാറ്റിവയ്ക്കാം.

    ഇനി പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം ഒരു പൊട്ടാറ്റോ മാഷെർ ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് കുരുമുളകുപൊടി ,ഉപ്പ്, മല്ലിയില, ചീസ് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക നന്നായി സോഫ്റ്റ് ആയതിനുശേഷം മാറ്റിവയ്ക്കാം. ഇനി ഒരു പാൻ എടുത്ത് അതിൽ നന്നായി ബട്ടർ തേച്ചു പിടിപ്പിക്കണം, തയ്യാറാക്കിവച്ചിരിക്കുന്ന ഉരുള കിഴങ്ങു മിക്സിൽ നിന്നും ഒരു വലിയ ബോൾ ഷേപ്പിൽ കൈയ്യിലെടുത്ത് റൗണ്ട് ചെയ്ത പാനിൽ നിരത്തി വയ്ക്കുക എല്ലാ ബോളുകളും തയ്യാറായതിനു ശേഷം ഓരോന്നും എടുത്ത് ഉള്ളിൽ ഫീലിംഗ് വച്ച് കൊടുക്കാനായി ,പോട്ട് ഷേപ്പിൽ ആക്കി എടുക്കുക, ഇനി ഇതിനകത്തേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചിക്കൻ ഫില്ലിംഗ് വെച്ചു കൊടുക്കാം, ഒരു ഗ്ലാസിൽ ടൊമാറ്റോ കെച്ചപ്പ്, ഉപ്പും, വെള്ളവും മിക്സ് ചെയ്ത ഈ പാനലിനെ സൈഡിലൂടെ ഒഴിച്ചുകൊടുക്കുക, ഇനി കുറച്ച് ചീസ് കൂടി എല്ലാത്തിനും മുകളിൽ വെച്ചു കൊടുക്കാം കുറച്ചു മുളക് ചതച്ചത് കൂടെ ചേർത്ത് കൊടുത്തു ലോ flame ഇൽ cook ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story