Blog

  • ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട്

    ഗോതമ്പുപൊടി കൊണ്ട് സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ഉള്ള കിടിലൻ ട്രിക്ക്.

    ഇതിനായി വേണ്ട ചേരുവകൾ

    ഗോതമ്പുപൊടി – ഒരു ഗ്ലാസ്

    ഐസ്ക്യൂബ് -മുക്കാൽ ഗ്ലാസ്

    ഉപ്പ്

    നാളികേരം

    തയ്യാറാക്കുന്ന വിധം

    ആദ്യം ഗോതമ്പുപൊടി നന്നായി ചൂടാക്കി എടുക്കണം, അതിനായി ഒരു പാൻ വെച്ച് അതിലേക്ക് ഗോതമ്പുപൊടി ഒരു ഗ്ലാസ് ചേർത്തുകൊടുക്കാം, ഇത് നല്ലതുപോലെ ചൂടാക്കി എടുക്കണം ശേഷം ഇത് ചൂടാറാൻ ആയി ഒരു പരന്ന പാത്രത്തിലേക്ക് അല്ലെങ്കിൽ ഒരു ന്യൂസ് പേപ്പർ ലേക്ക് ഇട്ടു കൊടുക്കുക, ശേഷം വീണ്ടും മിക്സി ജാറിലേക്ക് ചേർത്ത് മുക്കാൽ ഗ്ലാസ് ഐസ്ക്യൂബ് ചേർത്തതിനുശേഷം നല്ലതുപോലെ ബ്ലെൻഡ് ചെയ്തെടുക്കുക, ഇതിനെ ബൗളിലേക്ക് മാറ്റി കൊടുക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴക്കുക. ഇനി തേങ്ങാ ചേർത്ത് സാധാരണ പോലെ പുട്ട് ഉണ്ടാക്കി എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mia kitchen

  • ഇഫ്താർ സ്നാക്ക്

    ഇഫ്താർ സ്നാക്ക്

    കിച്ചണിൽ പാചക പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു പുതിയ സ്നാക്ക്സ് റെസിപ്പി.

    തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    ചിക്കൻ മാരിനേറ്റ് ചെയ്യാനായി

    ചിക്കൻ -ഒരു കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾസ്പൂൺ

    ഉപ്പ്

    കുരുമുളക് ചതച്ചത് -ഒരു ടേബിൾ സ്പൂൺ

    നാരങ്ങ ജ്യൂസ്

    മയോണൈസ് -250 മില്ലി

    sreeracha സോസ് -മൂന്ന് ടേബിൾസ്പൂൺ

    കെച്ചപ്പ് 4 -ടേബിൾ സ്പൂൺ

    മാവ് തയ്യാറാക്കാൻ

    ചെറുചൂടുള്ള വെള്ളം- 250 + 130 മില്ലി

    പഞ്ചസാര -ഒരു ടീസ്പൂൺ

    ഈസ്റ്റ് -7 ഗ്രാം

    മൈദ -നാല് കപ്പ്

    ഉപ്പ്

    എണ്ണ – 3 ടേബിൾ സ്പൂൺ

    സലാഡ് തയ്യാറാക്കാൻ

    സവാളയും കുകുമ്പറും അരിഞ്ഞത്

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം, അതിനായി ചെറിയ കഷണങ്ങളായി മുറിച്ച് ചിക്കൻ ഒരു പാത്രത്തിൽ എടുക്കുക, ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം ,ഇത് അരമണിക്കൂർ ഫ്രിഡ്ജിൽ വച്ചതിനു ശേഷം എണ്ണയിൽ നല്ലതുപോലെ വറുത്തെടുക്കുക, ഇനി ഒരു ബൗളിൽ മയോണൈസ് ,sreeracha കെച്ചപ്പ്, എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഇത് ചിക്കനിലേക്ക് ചേർത്ത് കൊടുത്ത മിക്സ് ചെയ്ത, ഒരു സൈഡിലേക്ക് മാറ്റി വെക്കാം.

    അടുത്തതായി മാവ് തയ്യാറാക്കണം, അതിനായി ചെറുചൂടുള്ള വെള്ളത്തിൽ പഞ്ചസാരയും, യീസ്റ്റും ചേർത്ത് പൊങ്ങാൻ ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക,നന്നായി പൊങ്ങി വന്നാൽ അതിലേക്ക് മൈദ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക, ആവശ്യത്തിന് വെള്ളവും ,എണ്ണയും കൂടെ ചേർത്ത് നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കാം, മാവ് പൊങ്ങി വരുന്നതുവരെ മാറ്റിവെക്കണം, ശേഷം വീണ്ടും എടുത്ത് നല്ലതുപോലെ കുഴച്ചു പരത്തിയെടുക്കുക, ഒരു ഫോർക്ക് ഉപയോഗിച്ച് ഹോൾസ് ഇട്ടതിനു ശേഷം റൗണ്ടിൽ കട്ട് ചെയ്ത് എടുക്കണം, ഇനി ഇതെല്ലാം ഒരു പാനിൽ ഇട്ടു ചുട്ടെടുക്കാം, ശേഷം ഓരോ ബ്രഡ് ആയി കയ്യിലെടുത്ത് ഒന്നു അടക്കുക ഇതിനകത്തേക്ക് ചിക്കൻ ഫില്ലിംഗ് വെച്ചു കൊടുക്കാം എല്ലാം ഇതുപോലെ ചെയ്തെടുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummyyy y

  • സീരാളം.

    സീരാളം.

    പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ ഒരു നാടൻ തമിഴ് റെസിപ്പി ,സീരാളം.

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    കടലപ്പരിപ്പ് -ഒരു കപ്പ്

    ചെറുപയർ പരിപ്പ് -ഒരു കപ്പ്

    തുവര പരിപ്പ് –ഒരു കപ്പ്

    ഉഴുന്ന് പരിപ്പ് -ഒരു ടീസ്പൂൺ

    കായം -2 കഷണം

    ഉണക്കമുളക്

    എണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -അര ടീസ്പൂൺ

    കറിവേപ്പില

    മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

    തേങ്ങ ചിരവിയത്- മൂന്നു സ്പൂൺ

    മല്ലിയില

    തയ്യാറാക്കുന്ന വിധം

    ആദ്യം കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ് ,തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ് എന്നിവ നല്ലതുപോലെ കഴുകിയതിനു ശേഷം വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കണം ,ഇതിലേക്ക് ഉണക്കമുളകും, കായവും കൂടെ ചേർത്ത് കൊടുക്കാം നാലു മണിക്കൂർ കുതിർത്തതിനു ശേഷം നല്ല കട്ടിയായി അരച്ചെടുക്കുക.ഇത് ഒരു ഇഡ്ഡലി തട്ടിലേക്ക് കുറച്ചു കുറച്ചായി ഒഴിച്ചുകൊടുത്തു ആവിയിൽ വേവിച്ചെടുക്കുക, നന്നായി വെന്തതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം , ഇനി ഒരു പാൻ അടുപ്പിൽവെച്ച് എണ്ണയൊഴിച്ച് കടുകു പൊട്ടിച്ചതിനുശേഷം, ഉണക്കമുളകും കറിവേപ്പിലയും, ഉഴുന്നുപരിപ്പും, ചേർത്ത് കൊടുത്തു നന്നായി റോസ്റ്റ് ചെയ്തെടുക്കണം, കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം മുറിച്ചു വച്ചിരിക്കുന്ന സീരാളം ചേർത്തുകൊടുക്കാം കുറച്ചു കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ഒരു പ്ലേറ്റിലേക്ക് മാറ്റി സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yogambal Sundar

  • ബ്രഡ് പോപ്കോൺ

    ബ്രഡ് പോപ്കോൺ

    ബ്രെഡ് കൊണ്ട് തയ്യാറാക്കാവുന്ന ഏറ്റവും എളുപ്പമുള്ള റെസിപ്പി ബ്രഡ് പോപ്കോൺ.

    ചേരുവകൾ

    ബ്രെഡ് സ്ലൈസ് -5 എണ്ണം

    പഞ്ചസാര -മൂന്ന് ടേബിൾ സ്പൂൺ

    പാൽ -കാൽ കപ്പ്

    ബട്ടർ -ഒരു ടേബിൾസ്പൂൺ

    തയ്യാറാക്കുന്നവിധം

    ആദ്യം ബ്രഡ് ചെറിയ ക്യൂബ് ആയി കട്ട് ചെയ്യുക, ഇത് ചൂടായ ഒരു പാനിൽ ഇട്ട് ഡ്രൈ ആകുന്നതുവരെ ഒന്നു ചൂടാക്കി എടുക്കണം, ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, വീണ്ടും അതേ പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം , കാരമലൈസ് ആയതിനു ശേഷം ഇതിലേക്ക് കുറച്ച് പാലു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം ശേഷം കുറച്ച് ബട്ടർ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം, ബ്രെഡ് ഇതിലേക്ക് ചേർത്ത് കൊടുക്കാം എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇതൊരു പരന്ന പ്ലേറ്റിലേക്ക് ഇട്ട് ചൂടാറിയതിനു ശേഷം കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yummy

  • മവ മലായ് റോൾ കട്ട് കുൽഫി

    മവ മലായ് റോൾ കട്ട് കുൽഫി

    മുറിച്ചെടുത്തു  കഴിക്കാവുന്ന അടിപൊളി ടേസ്റ്റ് ഉള്ള കുൽഫി റെസിപ്പി.

    ചേരുവകൾ

    പാൽ -രണ്ട് കപ്പ്

    കോൺഫ്ലോർ/ കസ്റ്റഡ് പൌഡർ -രണ്ട് ടേബിൾസ്പൂൺ

    പഞ്ചസാര 1/2 – 3/4 കപ്പ്

    പാൽപ്പൊടി -അരക്കപ്പ്

    ഡ്രൈ നട്സ്

    തയ്യാറാക്കുന്ന വിധം ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് അരക്കപ്പ് പാൽ ചേർത്ത് കൊടുക്കണം,ഇതിലേക്ക് 2 ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ അല്ലെങ്കിൽ കോൺഫ്ലോർ ചേർത്ത് ഒന്നും മിക്സ് ചെയ്തു കൊടുക്കാം, തരികളില്ലാതെ മിക്സ് ചെയ്തെടുക്കണം, ഇനി പാൽ തിളപ്പിക്കാൻ ആയി അടുപ്പിലേക്ക് വെച്ച് കൊടുക്കാം.

    അടുത്തതായി ഷുഗർ കാരമൽ തയ്യാറാക്കാം, ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കുക ലോ to മീഡിയം ഫ്ളയിമിൽ തീ കത്തിക്കണം, പഞ്ചസാര melt ആയി കളർ മാറി വരുമ്പോൾ ഒരു സ്പൂൺ വച്ച് ഇളക്കി യോജിപ്പിക്കാം, ഇത് തിളച്ചുകൊണ്ടിരിക്കുന്ന പാലിലേക്ക് ചേർത്തുകൊടുക്കാം, നന്നായി ഇളക്കിക്കൊടുക്കുക അടുത്തതായി കസ്റ്റാർഡ് മിക്സ് ഇതിലേക്ക് ചേർത്തു കൊടുക്കാം, വീണ്ടും  ഇളക്കിക്കൊണ്ടിരിക്കുക, നന്നായി തിക്കായി വരുമ്പോൾ ഇതിലേക്ക് പാൽപ്പൊടി ചേർത്ത് കൊടുക്കാം, വീണ്ടും നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കണം, അഞ്ചു മിനിറ്റിനു ശേഷം ഫ്ലയിം ഓഫ് ചെയ്തു കൊടുക്കാം. ഇനി ഒരു ബീറ്റർ ഉപയോഗിച്ച് ഇത് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക.അടുത്തതായി ചെറുതായി കട്ട് ചെയ്തെടുത്ത ഡ്രൈ നട്സ് ചേർത്തുകൊടുക്കാം, ഇനി ഇത് ഒരു വലിയഎയർ ടൈറ്റ് ജാറിലേക്ക് ഒഴിച്ചു കൊടുക്കാം ഇത് ഫ്രീസറിന് അകത്ത് എട്ടു മണിക്കൂർ വയ്ക്കണം ശേഷം പുറത്തെടുത്ത് മുറിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ഇഫ്താർ വിഭവം

    ഇഫ്താർ വിഭവം

    ഈസിയായി തയ്യാറാക്കാൻ പറ്റിയ ഒരു വെറൈറ്റി ഇഫ്താർ വിഭവം.

    ചേരുവകൾ

    മൈദ -രണ്ട് കപ്പ്

    ഉപ്പ്

    ബട്ടർ -കാൽ കപ്പ്

    വെള്ളം

    ബീഫ് കീമ -300 ഗ്രാം

    ഇഞ്ചി-വെളുത്തുള്ളി -പേസ്റ്റ് ഒരു ടീസ്പൂൺ

    ഉപ്പ്

    മല്ലി ചതച്ചത് -അര ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    ജീരകം -അര ടീസ്പൂൺ

    മുളക് ചതച്ചത് -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    നെയ്യ് -ഒരു ടേബിൾസ്പൂൺ

    വെള്ളം- ഒരു കപ്പ്

    മുട്ട പുഴുങ്ങിയത് -മൂന്നെണ്ണം

    എണ്ണ -വറുക്കാൻ ആവശ്യമുള്ളത്

    തയ്യാറാക്കുന്ന വിധം

    ആദ്യം മാവ് തയ്യാറാക്കാം, അതിനായി മൈദ ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക കൂടെ ഉപ്പും, നെയ്യും ,ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുഴച്ച് എടുക്കണം, ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കുക.

    ഇനി ഫില്ലിംഗ് തയ്യാറാക്കാം, അതിനായി ബീഫ് കീമ ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക, അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് ,മല്ലി ചതച്ചത്, മഞ്ഞൾപൊടി, ജീരകം, മുളക് ചതച്ചത്, മുളകുപൊടി, നെയ്യ്, എന്നിവ ചേർത്ത് നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക, ഇതൊരു പാനിലേക്ക് ചേർത്ത് കൊടുത്തു നന്നായി വേവിച്ചെടുക്കണം, ആവശ്യത്തിനുള്ള വെള്ളം കൂടെ ചേർത്ത് വേണം വേവിക്കാൻ, നന്നായി വെന്ത് വെള്ളം വറ്റി കഴിഞ്ഞതിനുശേഷം മാറ്റിവയ്ക്കാം.

    നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മൈദമാവ് എടുത്ത് ആറു ഭാഗങ്ങളായി മുറിക്കുക ഓരോന്നും ചെറിയ റൗണ്ടിൽ പരത്തി എടുക്കണം, ഇതിലേക്ക് കുറച്ച് ബീഫ് ഫില്ലിങ് വച്ചു കൊടുക്കുക, അതിനുമുകളിലായി മുട്ട പുഴുങ്ങിയത് ഒരു പകുതി വച്ച് കൊടുക്കാം, ഇനി ഇത് പതിയെ മടക്കി എടുക്കണം എല്ലാം ഇതുപോലെ തയ്യാറാക്കി വച്ചതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഡീപ് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story

  • വെറൈറ്റി ചിക്കൻ കറി

    വെറൈറ്റി ചിക്കൻ കറി

    ആഴ്ചയിൽ ഒരിക്കലെങ്കിലും ചിക്കൻ വേടിക്കാത്ത മലയാളികൾ ഉണ്ടാവില്ല ,ഒരുപാട് ചിക്കൻ റെസിപ്പികൾ അറിയാമെങ്കിലും പുതിയത് കാണുമ്പോൾ പരീക്ഷിച്ചു നോക്കുന്നത് നമ്മുടെ ഒരു ശീലമാണ്, അങ്ങനെയുള്ളവർക്ക് ചെയ്തു നോക്കാൻ പറ്റിയ ഒരു വെറൈറ്റി ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇത് , നമ്മുടെ ലാലേട്ടൻ പരീക്ഷിച്ച് സൂപ്പർഹിറ്റായ ഒരു റെസിപ്പി കൂടിയാണ് .

    ഇനി ചിക്കൻ മേടിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും.

    ചേരുവകൾ

    ചിക്കൻ -ഒരു കിലോ

    ചെറിയ ഉള്ളി -150 ഗ്രാം

    പച്ചമുളക്- 6

    വെളുത്തുള്ളി -1

    ഇഞ്ചി

    തേങ്ങ -അര മുറി

    കറിവേപ്പില

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    പെരുംജീരകം -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഗരംമസാല -അര ടീസ്പൂൺ

    മുളക് ചതച്ചത് -അര ടീസ്പൂൺ

    വെളിച്ചെണ്ണ -മൂന്ന് ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ക്ലീൻ ചെയ്തു വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം ഒന്ന് ചതച്ചെടുക്കണം, ശേഷം ഒരു മുറി തേങ്ങ എടുത്ത് ഗ്യാസ് അടുപ്പിൽ നേരിട്ട് വച്ച് ചുട്ടെടുക്കാം,ഇത് തരിയായി പൊടിച്ചെടുക്കണം.

    ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കാം, ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുത്തു നന്നായി ചൂടാകുമ്പോൾ കുറച്ച് കടുകിട്ടു പൊട്ടിക്കണം, കടുക് പൊട്ടിക്കഴിയുമ്പോൾ വെളുത്തുള്ളി, ഇഞ്ചി ,പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചതും ചേർത്ത് കൊടുക്കാം, നല്ലതുപോലെ വഴറ്റി എടുക്കണം അടുത്തതായി ഇതിലേക്ക് ആവശ്യമുള്ള പൊടികൾ ചേർത്തു കൊടുക്കാം, ഇനി ഫ്ളയിം കുറച്ചു വെച്ച് ,പൊടികളുടെ പച്ചമണം മാറുന്നതുവരെ നന്നായി വഴറ്റി കൊടുക്കണം, അടുത്തതായി തേങ്ങ ചേർത്തുകൊടുക്കാം, രണ്ട് മിനിറ്റിനുശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം .എല്ലാം കൂടി മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം, മൂടി വെച്ച് നന്നായി വേവിക്കുക ഇടയ്ക്ക് ഇളക്കി കൊടുക്കണം, നന്നായി വെന്തുകഴിഞ്ഞാൽ ചൂടോടെ വിളമ്പാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN