Blog

  • സ്ട്രോബെറി ഷോർട് കേക്ക്

    സ്ട്രോബെറി ഷോർട് കേക്ക്

    അതീവ രുചിയുള്ള സ്ട്രോബെറി ഷോർട് കേക്ക് തയ്യാറാക്കാം.

    ഇതിനായി വേണ്ട ചേരുവകൾ

    കേക്ക് തയ്യാറാക്കാൻ

    മുട്ട-രണ്ട്

    പഞ്ചസാര -60 ഗ്രാം

    മൈദ-60 ഗ്രാം

    ബട്ടർ -15 ഗ്രാം

    ഷുഗർ സിറപ്പ് തയ്യാറാക്കാൻ

    പഞ്ചസാര -20 ഗ്രാം

    ചൂടുവെള്ളം -40 മില്ലി

    yogurt ക്രീം തയ്യാറാക്കാൻ

    വിപ്പിംഗ് ക്രീം -200 മില്ലി

    തൈര് -100 ഗ്രാം

    പഞ്ചസാര -30 ഗ്രാം

    സ്ട്രോബറി പൗഡർ- 6 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ആദ്യം സ്പോഞ്ച് കേക്ക് തയ്യാറാക്കാം, അതിനായി മുട്ടയും ,പഞ്ചസാരയും ഒരു ബൗളിലേക്ക് ഇട്ട് നന്നായി ബീറ്റ് ചെയ്യണം ശേഷം , മറ്റൊരു ബൗളിൽ തിളച്ച വെള്ളമെടുത്ത് മുട്ട മിക്സ് അതിനു മുകളിൽ വച്ച് ഒന്നുകൂടി നന്നായി ബീറ്റ് ചെയ്യാം, ഇതിലേക്ക് മൈദ ചേർത്ത് കൊടുക്കണം, ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കാം, മെൽറ്റ് ചെയ്ത ബട്ടർ കൂടെ ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം, ഈ ബാറ്റർ കേക്ക് ടിന്നിലേക്ക് ഒഴിച്ച് നന്നായി ടാപ് ചെയ്തതിനു ശേഷം bake ചെയ്തെടുക്കണം.

    അടുത്തതായി ഷുഗർ സിറപ്പ് തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് പഞ്ചസാരയും ചൂട് വെള്ളവും ഒഴിച്ചു കൊടുത്ത മെൽറ്റ് ചെയ്തെടുക്കാം ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. തയ്യാറാക്കിവെച്ചിരിക്കുന്ന കേക്ക് എടുത്തു മൂന്നു ലെയർ ആയി കട്ട് ചെയ്യണം, ഇനി മറ്റൊരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ഒഴിച്ച് അതിലേക്ക് പഞ്ചസാരയും തൈരും ചേർത്ത് കൊടുക്കാം ഈ ബൗൾ ഐസ്ക്യൂബ് നു മുകളിൽ വച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കണം.

    ഇനി കേക്ക് സെറ്റ് ചെയ്തെടുക്കാം, ആദ്യ ലയർ വെച്ച് കൊടുത്തതിനു ശേഷം അതിനു മുകളിൽ ഷുഗർ സിറപ്പ് ഒഴിച്ചു കൊടുക്കുക, അടുത്തതായി വിപ്പിംഗ് ക്രീം തേച്ചുകൊടുക്കാം, അതിനുമുകളിൽ റൗണ്ടിൽ അരിഞ്ഞെടുത്ത സ്ട്രോബറി വെച്ചു കൊടുക്കണം, വീണ്ടും വിപ്പിംഗ് ക്രീം തേച്ചുകൊടുക്കാം ഇനി സെക്കൻഡ് ലയർ കേക്ക് വെച്ച് കൊടുക്കണം അതും ഇതുപോലെ തന്നെ ചെയ്തെടുക്കുക.

    അവസാന ലേയറിനെ മുകളിൽ വിപ്പിംഗ് ക്രീം അപ്ലൈ ചെയ്തു കവർ ചെയ്ത് എടുക്കണം, ഇനി കുറച്ചു വിപ്പിംഗ് ക്രീമും സ്ട്രോബറി പൗഡറും മിക്സ് ചെയ്ത് ഒരു പൈപ്പിംഗ് ബാഗിൽ നിറയ്ക്കുക, സെറ്റ് ചെയ്തു വെച്ചിരിക്കുന്ന കേക്കിനെ സൈഡ് ഒന്ന് കട്ട് ചെയ്തതിനുശേഷം നാലായി മുറിക്കണം ,മുകളിലായി സ്ട്രോബറി വെച്ചു കൊടുക്കുക ഇനി പൈപ്പിംഗ് ബാഗിലെ വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഒന്ന് അലങ്കരിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HidaMari Cooking

  • തേങ്ങ അച്ചാർ

    തേങ്ങ അച്ചാർ

    ഇനി അച്ചാർ ഉണ്ടാക്കാൻ തേങ്ങ മതി

    വെറൈറ്റി രുചിയുള്ള തേങ്ങ അച്ചാർ

    ചേരുവകൾ

    തേങ്ങാക്കൊത്ത് -ഒന്നര കപ്പ്

    പച്ചമുളക് -2

    വെളുത്തുള്ളി- 8

    ഇഞ്ചി -ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അരടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒന്നര ടേബിൾ സ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    കടുക് -അര ടീസ്പൂൺ

    ചുവന്ന മുളക്- മൂന്നെണ്ണം

    ഉലുവ -കാൽ ടീസ്പൂൺ

    കായം -അര ടീസ്പൂൺ

    ശർക്കര -1

    പുളി നാരങ്ങ വലിപ്പത്തിൽ

    നല്ലെണ്ണ

    വിനാഗിരി

    ഉപ്പ്

    വെള്ളം

    കറിവേപ്പില

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങയുടെ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കണം, ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ഇനി അതേ പാനിലേക്ക് കുറച്ചുകൂടി എണ്ണചേർത്ത ചൂടാക്കണം ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം ശേഷം ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ശേഷം വെളുത്തുള്ളി ഇഞ്ചി, പച്ചമുളക് ,എന്നിവ ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്യണം, നന്നായി മൊരിഞ്ഞു വരുമ്പോൾ പൊടികൾ ചേർത്തു കൊടുക്കാം, ആദ്യം മഞ്ഞൾപൊടി ചേർക്കണം, പിന്നെ മുളകുപൊടി, കാശ്മീരി ചില്ലി പൗഡർ, തീ കുറച്ച് അവച്ചതിനു ശേഷം , പൊടികളുടെ പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്തു കൊടുക്കണം.
    ഇനി പുളി വെള്ളം ഇതിലേക്ക് ചേർത്തുകൊടുക്കാം, നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക, ശേഷം ശർക്കരയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം, നന്നായി എണ്ണ തെളിഞ്ഞുവരുന്ന സമയമാകുമ്പോൾ വിനാഗിരി ചേർത്ത് കൊടുക്കാം, ശേഷം കായപ്പൊടി കൂടെ ചേർക്കാം, നല്ലതുപോലെ മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ സൂക്ഷിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക COOK with SOPHY

  • സൂപ്പർ ടേസ്റ്റി കസ്റ്റഡ് ഐസ്ക്രീം

    സൂപ്പർ ടേസ്റ്റി കസ്റ്റഡ് ഐസ്ക്രീം

    അരക്കിലോ ഐസ്ക്രീം വാങ്ങുന്ന കാശുകൊണ്ട് അതിനേക്കാൾ ടെസ്റ്റിൽ രണ്ട് കിലോ ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം.

    സൂപ്പർ ടേസ്റ്റി കസ്റ്റഡ് ഐസ്ക്രീം

    ചേരുവകൾ

    പാൽ- അര ലിറ്റർ

    പഞ്ചസാര -അരക്കപ്പ്

    കണ്ടൻസ്ഡ് മിൽക്ക് -കാൽകപ്പ്

    കസ്റ്റാർഡ് പൗഡർ -നാലു ടേബിൾ സ്പൂൺ

    വാനില എസൻസ് -ഒരു ടീസ്പൂൺ

    വിപ്പിംഗ് ക്രീം -500 ഗ്രാം

    യെല്ലോ ഫുഡ് കളർ

    ട്യൂട്ടി ഫ്രൂട്ടി

    തയ്യാറാക്കുന്ന വിധം

    ആദ്യം കസ്റ്റാർഡ് പൗഡറിൽ പാലും , വാനില എസ്സൻസ് ഉം ചേർത്ത് തരികൾ ഇല്ലാതെ മിക്സ് ചെയ്ത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കണം. ഇനി ഒരു സോസ് പാൻ എടുത്ത് അതിലേക്ക് പാലും, പഞ്ചസാരയും, മിൽക്ക് മൈഡും, ചേർത്ത് നന്നായി മിക്സ് ചെയ്യുക ,ഇനി സ്റ്റൗവി ലേക്ക് വെച്ച് തിളപ്പിക്കാം. പാലൊന്നു ചൂടായി വരുമ്പോൾ നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന കസ്റ്റാർഡ് പൗഡർ ഇതിലേക്ക് ചേർത്തുകൊടുക്കാം തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയായി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം, ഇത് നല്ലതു പോലെ തണുപ്പിച്ച് എടുക്കണം, ഇനി ഒരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ഒഴിച്ച് നല്ലതുപോലെ ബീറ്റ് ചെയ്തു കൊടുക്കണം ഇതിലേക്ക് കസ്റ്റഡ് മിക്സ്, കുറച്ചു കുറച്ച് ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് ബീറ്റ് ചെയ്യണം കളറിനായി ആയി യെല്ലോ ഫുഡ് കളർ ചേർത്തു കൊടുക്കാം, നല്ലതുപോലെ മിക്സ് ആയതിനു ശേഷം ഒരു ഗ്ലാസ് ട്രേയിലേക്ക് ഒഴിച്ച് നന്നായി കവർ ചെയ്ത് 12 മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കണം ശേഷം പുറത്തെടുത്ത് സ്കൂപ് ചെയ്തു കുറച്ചു ടൂട്ടി ഫ്രൂട്ടി യും ചേർത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Neha Food Stories

  • ചോക്ലേറ്റ് പുഡിങ്

    ചോക്ലേറ്റ് പുഡിങ്

    നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ചോക്ലേറ്റ് പുഡിങ്

    വെറും 4 ചേരുവകൾ കൊണ്ട് ഈസി ആയി ഉണ്ടാക്കാം

    ചേരുവകൾ

    പാൽ -അര ലിറ്റർ

    പഞ്ചസാര -100 ഗ്രാം

    അഗർ അഗർ പൗഡർ- 7 ഗ്രാം

    ഡാർക്ക് ചോക്ലേറ്റ് -150 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ഒരു സോസ്പാനിൽ പാലും, പഞ്ചസാരയും, അഗർ അഗറും ഒരുമിച്ച് ചേർത്ത് കൊടുക്കണം, ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായിട്ട് മിക്സ് ചെയ്ത് കൊടുക്കുക, ഇത് 15 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം, ഇനി ഡാർക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം, ഇതുകൂടി പാലിൻറെ മിക്സി ലേക്ക് ചേർത്തുകൊടുക്കാം നന്നായി ഒന്നു കൂടി മിക്സ് ചെയ്തതിനുശേഷം സ്റ്റോവ് ലേക്ക് മാറ്റി വെക്കാം.നന്നായി തിളക്കുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം, ശേഷം ഒരു പുഡിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം, ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കണം, ഫുഡിങ് ട്രേയിൽ നിന്ന് മാറ്റി കട്ട് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES

  • മസാല ഇഡലി

    മസാല ഇഡലി

    ഇനി മസാല ദോശ മാത്രമല്ല , മസാല ഇഡലിയും തയ്യാറാക്കാം

    ഉരുളൻ കിഴങ്ങു മസാല സ്റ്റഫ് ചെയ്തു തയ്യാറാക്കിയ കിടിലൻ  ഇഡലി .

    ചേരുവകൾ

    വെളിച്ചെണ്ണ

    ഒരു ടേബിൾ സ്പൂൺ

    കടുക് അര ടീസ്പൂൺ

    കടലപ്പരിപ്പ് ഒരു ടീസ്പൂൺ

    സവാള-1

    പച്ചമുളക്

    കറിവേപ്പില

    ഇഞ്ചി ഒരു ടീസ്പൂൺ

    ഉപ്പ മഞ്ഞൾപൊടി കാൽ ടീസ്പൂൺ

    ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് രണ്ടെണ്ണം

    ഇഡ്ഡലി ബാറ്റർ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കണം ശേഷം ,കടലപ്പരിപ്പ് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കണം, ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, ഇഞ്ചി ,പച്ചമുളക് ,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം . അടുത്തതായി മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യാം, എല്ലാം കൂടി നന്നായി മിക്സ് ആയതിനുശേഷം പുഴുങ്ങി ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം,രണ്ട് മിനിറ്റ് വരെ നന്നായി മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം.ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി എടുത്ത് കൈവെള്ളയിൽ വച്ച് ഒന്ന് പ്രസ് ചെയ്ത് പരത്തുക. ഇനി ഇഡ്ഡലി തട്ടിൽ ഓയിൽ ബ്രഷ് ചെയ്തു കൊടുക്കാം ,ഇതിലേക്ക് പകുതി വരെ ഇഡലി മാവ് ഒഴിച്ചു കൊടുക്കുക, അതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളന്കിഴങ് ബോൾസ് വെച്ചു കൊടുക്കണം വീണ്ടും ഇതിനു മുകളിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുത്തു ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pappi’s Kitchen

  • അമ്മിണി കൊഴുക്കട്ട

    അമ്മിണി കൊഴുക്കട്ട

    അരിപ്പൊടി കൊണ്ട് തയ്യാറാക്കിയ രുചിയൂറും പലഹാരം അമ്മിണി കൊഴുക്കട്ട.

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    അരിപ്പൊടി -ഒരു കപ്പ്

    വെള്ളം -ഒന്നേകാൽ കപ്പ്

    വെളിച്ചെണ്ണ-ഒരു ടീസ്പൂൺ

    ഉപ്പ

    വറുക്കാൻ ആവശ്യമുള്ളത്

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കടുക് -അര ടീസ്പൂൺ

    ഉഴുന്നുപരിപ്പ് -അര ടീസ്പൂൺ

    ഉണക്കമുളക് -രണ്ടെണ്ണം

    കറിവേപ്പില

    തേങ്ങ ചിരവിയത്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കണം, അതിലേക്ക് വെളിച്ചെണ്ണയും, ഉപ്പും ചേർത്ത് കൊടുക്കുക നന്നായി തിളക്കുമ്പോൾ അൽപാൽപമായി അരിപ്പൊടി ചേർത്ത് കൊടുത്ത മിക്സ് ചെയ്തെടുക്കണം ഇനി ചൂടാറാൻ ആയി മാറ്റി വെക്കാം. കൈ തൊടാൻ പറ്റുന്ന ചൂടിൽ നന്നായി കുഴച്ച് നല്ല സോഫ്റ്റായ മാവാക്കണം , ഇനി ചെറിയ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം, ഈ ഉരുളകൾ ഒരു സ്റ്റീമർ ഇൽ വെച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കണം,ഇനി ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുകും, ഉഴുന്നുപരിപ്പും ചേർത്ത് പൊട്ടിക്കണം ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കൊഴുക്കട്ട ചേർത്തു കൊടുക്കാം ചിരവിയ തേങ്ങ കൂടി ചേർത്ത് എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HEALTHY PLATE BY MUTHU

  • ഓറിയോ കപ്പ് കേക്ക്

    ഓറിയോ കപ്പ് കേക്ക്

    ഓറിയോ ബിസ്കറ്റ് കൊണ്ട് തയ്യാറാക്കിയ ഒരു അടിപൊളി മധുരം വെറും മൂന്ന് ചേരുവകൾ മാത്രം മതി.

    വൈറ്റ് ചോക്ലേറ്റ് -300ഗ്രാം

    ഓറിയോ ബിസ്കറ്റ് -ഒരു പാക്കറ്റ്

    ക്രീം ചീസ് -ഒരു ടേബിൾസ്പൂൺ

    തയ്യാറാക്കുന്നവിധം

    ആദ്യം ചോക്ലേറ്റ് കഷണങ്ങൾ ഒരു പൈപ്പിംഗ് ബാഗിനകത്തേക്ക് നിറച്ച ചൂടുള്ള വെള്ളത്തിൽ മുക്കി മേൽറ്റ് ചെയ്തെടുക്കണം, ഇത് കപ്പ് കേക്ക് പേപ്പർ മോൾഡുകളിലേക്ക് കുറച്ച് കുറച്ചായി ചേർത്തുകൊടുക്കണം, ഇതിനു മുകളിലായി ഓറിയോ ബിസ്കറ്റ് പൊടിച്ചു ഇട്ടുകൊടുക്കുക ഏറ്റവും മുകളിൽ വീണ്ടും വൈറ്റ് ക്രീം ചേർത്ത് കൊടുത്ത ഏറ്റവും മുകളിൽ കുറച്ചുകൂടി ബിസ്ക്കറ്റ് സ്പ്രെഡ് ചെയ്തു കൊടുത്ത തണുപ്പിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy & Yummy