ഇനി മസാല ദോശ മാത്രമല്ല , മസാല ഇഡലിയും തയ്യാറാക്കാം

ഉരുളൻ കിഴങ്ങു മസാല സ്റ്റഫ് ചെയ്തു തയ്യാറാക്കിയ കിടിലൻ  ഇഡലി .

ചേരുവകൾ

വെളിച്ചെണ്ണ

ഒരു ടേബിൾ സ്പൂൺ

കടുക് അര ടീസ്പൂൺ

കടലപ്പരിപ്പ് ഒരു ടീസ്പൂൺ

സവാള-1

പച്ചമുളക്

കറിവേപ്പില

ഇഞ്ചി ഒരു ടീസ്പൂൺ

ഉപ്പ മഞ്ഞൾപൊടി കാൽ ടീസ്പൂൺ

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് രണ്ടെണ്ണം

ഇഡ്ഡലി ബാറ്റർ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കണം ശേഷം ,കടലപ്പരിപ്പ് ചേർത്ത് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കണം, ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, ഇഞ്ചി ,പച്ചമുളക് ,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം . അടുത്തതായി മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യാം, എല്ലാം കൂടി നന്നായി മിക്സ് ആയതിനുശേഷം പുഴുങ്ങി ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം,രണ്ട് മിനിറ്റ് വരെ നന്നായി മിക്സ് ചെയ്തതിനുശേഷം തീ ഓഫ് ചെയ്യാം.ചൂടാറിയതിനു ശേഷം ചെറിയ ഉരുളകളാക്കി എടുത്ത് കൈവെള്ളയിൽ വച്ച് ഒന്ന് പ്രസ് ചെയ്ത് പരത്തുക. ഇനി ഇഡ്ഡലി തട്ടിൽ ഓയിൽ ബ്രഷ് ചെയ്തു കൊടുക്കാം ,ഇതിലേക്ക് പകുതി വരെ ഇഡലി മാവ് ഒഴിച്ചു കൊടുക്കുക, അതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളന്കിഴങ് ബോൾസ് വെച്ചു കൊടുക്കണം വീണ്ടും ഇതിനു മുകളിലേക്ക് മാവ് ഒഴിച്ചു കൊടുക്കുക ഇനി ആവിയിൽ വെച്ച് നന്നായി വേവിച്ചെടുത്തു ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pappi’s Kitchen