Blog

  • ബ്രഡ് , ചീസ് സമോസ

    ബ്രഡ് , ചീസ് സമോസ

    ബ്രെഡ്ഡും ചീസും ഉപയോഗിച്ച് നിങ്ങൾ ഇതുവരെ കാണാത്ത അതീവ രുചികരമായ ഒരു സ്നാക്ക്.

    ഇതുണ്ടാക്കാൻ വേണ്ട ചേരുവകൾ

    ഉരുളക്കിഴങ്ങ്- 180 ഗ്രാം

    കുരുമുളകുപൊടി -കാൽടീസ്പൂൺ

    ബ്രെഡ്- എട്ട് സ്ലൈസ്

    ചീസ്

    മുട്ട-1

    ബ്രഡ് ക്രമ്പ്സ് -200ഗ്രാം

    തയ്യാറാക്കുന്ന വിധം

    ആദ്യം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി നന്നായി വേവിച്ച് എടുക്കണം, വെള്ളത്തിൽ നിന്നും എടുത്തു മാറ്റിയതിനുശേഷം നന്നായി ഉടച്ചെടുക്കുക ,ഇതിലേക്ക് ഉപ്പും, കുരുമുളകും പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കണം ,ഇനി ബ്രെഡ് സൈഡ് റിമൂവ് ചെയ്ത് എടുക്കണം ചപ്പാത്തി റോളർ ഉപയോഗിച്ച് ഒന്ന് പരത്തി എടുത്തതിനു ശേഷം ഇതിനു മുകളിലേക്ക് ഉരുളക്കിഴങ്ങ് മിക്സ് വെച്ചു കൊടുക്കുക ,അതിനുമുകളിൽ ഗ്രേറ്റ് ചെയ്ത കുറച്ചു ചീസ് വച്ച് കൊടുക്കണം വീണ്ടും ഉരുളൻ കിഴങ്ങ് മിക്സ് വെക്കുക, ശേഷം ത്രികോണാകൃതിയിൽ മടക്കി എടുക്കണം ,ഒരു കത്തി ഉപയോഗിച്ച് സൈഡ് ഒന്ന് കട്ട് ചെയ്തതിനുശേഷം ഒരു ഫോർക്ക് വച്ച് പ്രസ്സ് ചെയ്തു സീൽ ചെയ്യുക, ഇനി ഒരു പരന്ന പാത്രത്തിലേക്ക് കോഴി മുട്ട പൊട്ടിച്ചൊഴിച്ച് ഒന്ന് ബീറ്റ് ചെയ്ത് എടുക്കണം, മറ്റൊരു പാത്രത്തിൽ ബ്രഡ് ക്രമ്പ്സ് എടുത്തു വയ്ക്കുക, തയ്യാറാക്കിവെച്ചിരിക്കുന്ന ഓരോ ബ്രെഡ്ഡും എടുത്ത് മുട്ടയിൽ ഒന്നു മുക്കി ബ്രഡ് ക്രമ്പ്സ് കോട്ട് ചെയ്തെടുക്കണം. ഇനി തിളച്ച എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking

  • യോഗർട്ട് കേക്ക്

    യോഗർട്ട് കേക്ക്

    വെറും 3 ചേരുവകൾ ഉപയോഗിച്ച് വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ കേക്ക് ഉണ്ടാക്കാം.

    ഇതിനായി വേണ്ട ചേരുവകൾ

    സ്വീറ്റ് യോഗർട്ട് -400 ഗ്രാം

    മുട്ട-4

    കോൺ സ്റ്റാർച്ച് -40 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് തൈര് ചേർത്ത് കൊടുക്കുക, ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്തുകൊടുക്കണം ശേഷം ഒരു വിസ്ക്ക് ഉപയോഗിച്ച് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കുക, ശേഷം കോൺ സ്റ്റാർച് ചേർത്ത് മിക്സ് ചെയ്തെടുക്കണം, ഇത് രണ്ടുമൂന്നു ബാച്ച് ആയിട്ട് വേണം ചേർക്കാൻ , നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഒരു കേക്ക് ടിന്നിലേക്ക് ബട്ടർ പേപ്പർ വച്ച് കൊടുത്ത് അതിനുമുകളിലായി ഈ ബാറ്റെർ ഒഴിച്ചു കൊടുക്കുക, ഇനി ഇത് ബേക്ക് ചെയ്ത് എടുക്കാം ടേസ്റ്റിയായ യോഗർട് കേക്ക് റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Wunderbare Rezepte

  • ബീഫ് സ്റ്റഫഡ് കാബ്ബജ് ലീഫ്

    ബീഫ് സ്റ്റഫഡ് കാബ്ബജ് ലീഫ്

    ബീഫ് ക്യാബേജ് ലീഫിൽ പൊതിഞ്ഞ് ഫ്രൈ ചെയ്തെടുത്ത കിടിലൻ റെസിപ്പി .

    ചേരുവകൾ

    ക്യാബേജ് -ഒന്ന്

    ബീഫ് മിൻസ്ഡ്- 300 ഗ്രാം

    ഉപ്പ്

    കുരുമുളക്

    വെള്ളം – 30 ഗ്രാം

    സവാള -1

    മല്ലിയില

    മുട്ട -മൂന്നെണ്ണം

    മൈദ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ക്യാബേജ് മുഴുവനായി എടുത്തു തണ്ട് മാറ്റിയതിനുശേഷം തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക, ഓരോ ഇതളുകളായി അടർത്തി മാറ്റിയെടുക്കാം, ഇനി ഒരു ബൗളിൽ മിൻസ്ഡ് ബീഫ് എടുക്കണം ഇതിലേക്ക്, ഉപ്പും ,കുരുമുളകു പൊടിയും ചേർത്ത് കൊടുക്കുക, സവാളയും മല്ലിയിലയും ചോപ് ചെയ്ത് ചേർത്തു കൊടുക്കുക, ഇനി എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കണം ഓരോ കാബേജ് ലീഫ് എടുത്തു അതിനുള്ളിൽ ബീഫ് വച്ച് മടക്കി എടുക്കണം, ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, ഇത് ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കണം, ഇനി മറ്റൊരു പ്ലേറ്റിലേക്ക് മൈദ
    പൊടിയും എടുത്തു വയ്ക്കണം. ബീഫ് മിക്സ് വെച്ചിരിക്കുന്ന ഓരോ ക്യാബേജ് ബീഫും എടുത്തു മുട്ടയിൽ രണ്ടുവശവും മുക്കിയതിനു ശേഷം മൈദ പൊടിയിൽ കോട്ട് ചെയ്തെടുക്കുക, പിന്നെ ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് ഇത് ഷാലോ ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN

  • ക്രിസ്പി  ഇവെനിംഗ് സ്നാക്ക്

    ക്രിസ്പി ഇവെനിംഗ് സ്നാക്ക്

    കറുമുറെ കഴിക്കാൻ ഒരു ക്രിസ്പി അച്ചപ്പം റെസിപ്പി

    തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    അരിപ്പൊടി -350 ഗ്രാം

    പഞ്ചസാര -40 ഗ്രാം

    ഉപ്പ് -അര ടീസ്പൂൺ

    മുട്ട- മൂന്ന്

    പാൽ -250 മില്ലി

    വെള്ളം -250 മില്ലി

    പഞ്ചസാര -150 ഗ്രാം

    കരുവാപ്പാട്ട പൊടി -ഒരു ടേബിൾസ്പൂൺ

    എണ്ണ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് അരിപ്പൊടി ചേർത്തുകൊടുക്കണം, ഒപ്പം പഞ്ചസാര, ഉപ്പ് ,കോഴിമുട്ട ,പാൽ ,വെള്ളം എന്നിവ ഓരോന്നായി ചേർത്ത് ഒരു വിസ്കോ ബീറ്ററോ ഉപയോഗിച്ച നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക, ഇത് ഒരു അരമണിക്കൂർ മാറ്റിവെക്കണം, ശേഷം ഒരു പ്ലേറ്റിൽ പഞ്ചസാരയും കറുവപ്പട്ട പൊടിച്ചതും മിക്സ് ചെയ്ത ഒരു സൈഡിലേക്ക് മാറ്റി വെക്കാം, റസ്റ്റ് ചെയ്യാൻ വെച്ചിരിക്കുന്ന ബാറ്റെർ എടുത്ത് ഒന്നു കൂടി മിക്സ് ചെയ്ത് കൊടുക്കുക, ഒരു പാനിൽ ഫ്രൈ ചെയ്യാനായി എണ്ണ തിളപ്പിക്കാൻ വയ്ക്കണം.

    അച്ചപ്പം തയ്യാറാക്കുന്ന അച്ച് എണ്ണയിൽ ഒന്ന് മുക്കിയതിനു ശേഷം , മാവിലേക്ക് മുക്കാൽ ഭാഗത്തോളം മുക്കി കൊടുക്കുക ഇത് തിളച്ച എണ്ണയിലേക്ക് വെച്ച് കൊടുക്കണം, ഫ്രൈ ആകുമ്പോൾ അച്ചിൽ നിന്ന് വിട്ടു വരും 2 സൈഡും തിരിച്ചിട്ടു നന്നായി ഫ്രൈ ചെയ്തതിനു ശേഷം എണ്ണയിൽ നിന്നും എടുക്കാം, ഇത് പഞ്ചസാരയും കറുവപ്പട്ടയും മിക്സ് ചെയ്ത് പ്ലേറ്റിലേക്ക് ഇട്ടു ഒന്ന് കോട് ചെയ്ത് എടുക്കണം മാവ് മുഴുവനും ഇതുപോലെ അച്ചപ്പം തയ്യാറാക്കി എടുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES

  • റവ ഹൽവ , റവ ബർഫി

    റവ ഹൽവ , റവ ബർഫി

    റവ കൊണ്ട് തയ്യാറാക്കിയ രുചികരമായ ഹൽവ യുടെയും ബർഫി യുടെയും റെസിപ്പി.

    ചേരുവകൾ

    ഹൽവ തയ്യാറാക്കാനായി വേണ്ടത്

    റവ -ഒരു കപ്പ്

    പഞ്ചസാര -ഒന്നര കപ്പ്

    നെയ്യ് അല്ലെങ്കിൽ ഡാൽഡ -150 മില്ലി

    ഏലക്കായ പൊടി -ഒരു ടീസ്പൂൺ

    kewra വാട്ടർ- 1ടീസ്പൂൺ

    ബദാം -10

    കശുവണ്ടി -10

    തേങ്ങ -രണ്ട് ടേബിൾസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ ചൂടാക്കി റവ അതിലേക്ക് ഇട്ടു കൊടുത്ത വറുത്തെടുക്കണം, ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് മാറ്റിവയ്ക്കാം. ഇനി ഒരു സോസ്പാനിൽ മൂന്ന് കപ്പ് വെള്ളം ചേർത്ത് കൊടുത്തു അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കാം.പഞ്ചസാര നല്ലതുപോലെ അലിഞ്ഞു വന്നുകഴിഞ്ഞാൽ, കുങ്കുമപ്പൂവ് ചേർത്തുകൊടുക്കാം ശേഷം kewra വാട്ടർ കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അടുത്തതായി മറ്റൊരു പാനിൽ കുറച്ച് നെയ്യൊഴിച്ച് കൊടുത്തു ക്രഷ് ചെയ്ത തേങ്ങ ,ബദാം ,കശുവണ്ടി ,എന്നിവ ചേർത്തു കൊടുത്ത ഒന്ന് റോസ്റ്റ് ചെയ്തെടുത്ത മാറ്റിവയ്ക്കണം, ശേഷം അതേ പാനിലേക്ക് ബാക്കിയുള്ള നെയ്യും കൂടി ചേർത്ത് വറുത്തു വെച്ച റവയും അതിലേക്ക് ചേർത്ത് കൊടുക്കുക, നല്ലതുപോലെ മിക്സ് ചെയ്യണം ഇതിലേക്ക് ഷുഗർ സിറപ്പ് ഒഴിച്ചു കൊടുക്കാം, ഇനി റോസ്റ്റ് ചെയ്തുവെച്ച ഡ്രൈ നട്സും കൂടെ ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം,നന്നായി കട്ടി ആയി വന്നതിനു ശേഷം വീണ്ടും നെയ്യ് ചേർത്ത് കൊടുക്കുക, ഏലക്കായ പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം , പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം തണുക്കുമ്പോൾ കുറച്ച് ഡ്രൈ നട്സ് കൂടി ഇട്ട് സെർവ് ചെയ്യാം.

    ബർഫി തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    പഞ്ചസാര -രണ്ട് കപ്പ്

    kewra വാട്ടർ -ഒരു ടീസ്പൂൺ

    ഏലക്കായ പൊടി- ഒരു ടീസ്പൂൺ

    റവ -രണ്ട് കപ്പ്

    നെയ്യ് – 125 മുതൽ 180 മില്ലി വരെ

    പാൽപ്പൊടി -അര കപ്പ്

    ഡെഡിക്കേറ്റഡ് കോക്കനട്ട്- അരക്കപ്പ്

    ഡ്രൈ നട്സ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് റവ ചേർത്ത് കൊടുത്തു നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കണം, ഒരു സോസ് പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കണം 3/4 കപ്പ് വെള്ളം കൂടി ചേർത്ത് അലിയിച്ചു എടുക്കാം, ഒരു tsp kewra വാട്ടർ ചേർത്ത് കൊടുക്കണം,ഇനി ഒരു നൂൽ പരുവം ആകുന്നത് വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം.

    റവ നല്ലതുപോലെ വറുത്തു കഴിഞ്ഞാൽ അതിലേക്ക് നെയ്യ് ചേർത്തുകൊടുക്കാം ഡ്രൈ നട്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം,ഇനി പഞ്ചസാര പാനി ഒഴിച്ചു കൊടുത്ത നല്ലതുപോലെ മിക്സ് ചെയ്തു, കൊടുക്കാം , ഒപ്പം പാൽ പൊടി കൂടെ ചേർത്ത് ഇളക്കാം .പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ , ഓയിൽ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഒരു ട്രേയിലേക്ക് മാറ്റി കൊടുക്കണം ഇതൊരു സ്പൂൺ അല്ലെങ്കിൽ ഒരു പാത്രം ഉപയോഗിച്ച് നല്ലതുപോലെ സെറ്റ് ചെയ്തെടുക്കാം മുകളിലേക്ക് കുറച്ചുകൂടി ഡ്രൈ നട്സ് ഇട്ട് അലങ്കരിക്കണം തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ചിക്കൻ വെള്ള കുറുമ കറി

    ചിക്കൻ വെള്ള കുറുമ കറി

    ചിക്കൻ വെള്ള കുറുമ കറി ഈസി ആയി തയ്യാറാക്കാം

    ചേരുവകൾ

    സവാള -800 ഗ്രാം

    ചിക്കൻ -ഒരു കിലോ

    വെളുത്തുള്ളി ചതച്ചത് -രണ്ട് ടേബിൾസ്പൂൺ

    ഇഞ്ചി ചതച്ചത് -രണ്ട് ടേബിൾസ്പൂൺ

    പച്ചമുളക്- 5-6

    ഇഞ്ചി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾസ്പൂൺ

    തൈര് -ഒരു കപ്പ്

    ജാതിപത്രി- 1

    ഉണക്ക മുളക് -3

    ഗ്രാമ്പു- അര ടീസ്പൂൺ

    കുരുമുളക് -ഒരു ടീസ്പൂൺ

    ഏലക്കായ- 8-9

    ജീരകം -ഒരു ടീസ്പൂൺ

    bay leaf -രണ്ടെണ്ണം

    ഓയിൽ -അരക്കപ്പ്

    മല്ലിയില

    പച്ചമുളക്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു കടായി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് മസാലകൾ ഒരുമിച്ച് ചേർത്ത് കൊടുക്കാം, നല്ലതുപോലെ റോസ്റ്റ് ചെയ്തതിനു ശേഷം സവാള ചേർക്കാം എല്ലാം കൂടെ നന്നായി വഴറ്റി എടുക്കണം.ശേഷം ഇഞ്ചി ചതച്ചതു വെളുത്തുള്ളി ചതച്ചതു ഉണക്കമുളക് ചെറുതായി കട്ട് ചെയ്തത് കൂടെ ചേർത്ത് കൊടുക്കാ അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൾ ചേർക്കാ എല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുക്കണ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സ് ചെയ്യുക അടുത്തതായി തൈര് ചേർത്ത് കൊടുക്കാംകുറച്ചു വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ചെടുക്കുക ചിക്കൻ നന്നായി വെന്തു കുറുകി വന്നുകഴിഞ്ഞാ പച്ചമുളകു മല്ലിയിലയും കൂടി ചേർത്ത് കൊടുത്തു തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ചിക്കൻ സ്റ്റഫ്ഡ്  ബ്രെഡ് റോൾ

    ചിക്കൻ സ്റ്റഫ്ഡ് ബ്രെഡ് റോൾ

    ചിക്കൻ സ്റ്റഫ് ചെയ്ത ബ്രെഡ് റോൾ ഏതുനേരത്തും കഴിക്കാൻ ഇതൊരെണ്ണം മതി.

    ചേരുവകൾ

    ബട്ടർ രണ്ട് -ടേബിൾസ്പൂൺ

    ജിഞ്ചർ ഗാർലിക് പേസ്റ്റ്- ഒരു ടേബിൾസ്പൂൺ

    സവാള-1

    ക്യാപ്സിക്കം -2 ടേബിൾസ്പൂൺ

    റെഡ് ബെൽ പെപ്പർ – ഒരു ടേബിൾ സ്പൂൺ

    പച്ചമുളക് അരിഞ്ഞത് -ഒരു ടേബിൾസ്പൂൺ

    സ്പ്രിങ് ഒണിയൻ -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    കുരുമുളകുപൊടി -ഒരു ടേബിൾസ്പൂൺ

    ഉണക്കമുളക് ചതച്ചത്- ഒരു ടീസ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    പാൽ -അരക്കപ്പ്

    കോൺഫ്ലോർ -ഒരു ടേബിൾസ്പൂൺ

    ബ്രഡ് slices

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിൽവെച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്തു നന്നായി വഴറ്റി എടുക്കണം, ശേഷം സവാള ചേർത്തു കൊടുക്കാം, സവാള വഴന്നു വന്നതിനുശേഷം ,പച്ചമുളക്, ക്യാപ്സിക്കം, റെഡ് ബെൽ പെപ്പർ , സ്പ്രിങ് ഒണിയൻ എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റണം, അടുത്തതായി ഉപ്പും, കുരുമുളകുപൊടിയും, ജീരകവും, ഉണക്കമുളക് ചതച്ചതും, ചേർത്തു കൊടുക്കാം ഇതെല്ലാം കൂടി മിക്സ് ചെയ്തതിനുശേഷം, പാലും ,കോൺഫ്ലോറും നന്നായി മിക്സ് ചെയ്ത് എടുത്തത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, നന്നായി മിക്സ് ചെയ്ത് നല്ല കട്ടിയായി വരുന്നതുവരെ വേവിക്കണം ഇനി ഫ്ലെയിം ഓഫ് ചെയ്തു കൊടുക്കാം.

    അടുത്തതായി ബ്രെഡ് എടുത്തു അതിൻറെ സൈഡ് റിമൂവ് ചെയ്തു കളയണം, ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി റോൾ ചെയ്ത പരത്തി എടുക്കണം , ഒരു ബ്രഷ് ഉപയോഗിച്ച് നാലുവശത്തും വെള്ളം ബ്രഷ് ചെയ്തുകൊടുക്കുക, ചിക്കൻ മിക്സ് വച്ച് റോൾ ചെയ്തതിനുശേഷം നന്നായി സീൽ ചെയ്യണം, എല്ലാ റോളുകളും തയ്യാറാക്കി എടുത്തതിനു ശേഷം ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കി റോളുകൾ ചേർത്ത് ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kitchen With Saima Faisal