Advertisement

റവ കൊണ്ട് തയ്യാറാക്കിയ രുചികരമായ ഹൽവ യുടെയും ബർഫി യുടെയും റെസിപ്പി.

ചേരുവകൾ

ഹൽവ തയ്യാറാക്കാനായി വേണ്ടത്

റവ -ഒരു കപ്പ്

പഞ്ചസാര -ഒന്നര കപ്പ്

നെയ്യ് അല്ലെങ്കിൽ ഡാൽഡ -150 മില്ലി

ഏലക്കായ പൊടി -ഒരു ടീസ്പൂൺ

kewra വാട്ടർ- 1ടീസ്പൂൺ

ബദാം -10

കശുവണ്ടി -10

തേങ്ങ -രണ്ട് ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ ചൂടാക്കി റവ അതിലേക്ക് ഇട്ടു കൊടുത്ത വറുത്തെടുക്കണം, ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് മാറ്റിവയ്ക്കാം. ഇനി ഒരു സോസ്പാനിൽ മൂന്ന് കപ്പ് വെള്ളം ചേർത്ത് കൊടുത്തു അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കാം.പഞ്ചസാര നല്ലതുപോലെ അലിഞ്ഞു വന്നുകഴിഞ്ഞാൽ, കുങ്കുമപ്പൂവ് ചേർത്തുകൊടുക്കാം ശേഷം kewra വാട്ടർ കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അടുത്തതായി മറ്റൊരു പാനിൽ കുറച്ച് നെയ്യൊഴിച്ച് കൊടുത്തു ക്രഷ് ചെയ്ത തേങ്ങ ,ബദാം ,കശുവണ്ടി ,എന്നിവ ചേർത്തു കൊടുത്ത ഒന്ന് റോസ്റ്റ് ചെയ്തെടുത്ത മാറ്റിവയ്ക്കണം, ശേഷം അതേ പാനിലേക്ക് ബാക്കിയുള്ള നെയ്യും കൂടി ചേർത്ത് വറുത്തു വെച്ച റവയും അതിലേക്ക് ചേർത്ത് കൊടുക്കുക, നല്ലതുപോലെ മിക്സ് ചെയ്യണം ഇതിലേക്ക് ഷുഗർ സിറപ്പ് ഒഴിച്ചു കൊടുക്കാം, ഇനി റോസ്റ്റ് ചെയ്തുവെച്ച ഡ്രൈ നട്സും കൂടെ ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം,നന്നായി കട്ടി ആയി വന്നതിനു ശേഷം വീണ്ടും നെയ്യ് ചേർത്ത് കൊടുക്കുക, ഏലക്കായ പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം , പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം തണുക്കുമ്പോൾ കുറച്ച് ഡ്രൈ നട്സ് കൂടി ഇട്ട് സെർവ് ചെയ്യാം.

ബർഫി തയ്യാറാക്കാൻ വേണ്ട ചേരുവകൾ

പഞ്ചസാര -രണ്ട് കപ്പ്

kewra വാട്ടർ -ഒരു ടീസ്പൂൺ

ഏലക്കായ പൊടി- ഒരു ടീസ്പൂൺ

റവ -രണ്ട് കപ്പ്

നെയ്യ് – 125 മുതൽ 180 മില്ലി വരെ

പാൽപ്പൊടി -അര കപ്പ്

ഡെഡിക്കേറ്റഡ് കോക്കനട്ട്- അരക്കപ്പ്

ഡ്രൈ നട്സ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് റവ ചേർത്ത് കൊടുത്തു നല്ലതുപോലെ ഒന്ന് ചൂടാക്കി എടുക്കണം, ഒരു സോസ് പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കണം 3/4 കപ്പ് വെള്ളം കൂടി ചേർത്ത് അലിയിച്ചു എടുക്കാം, ഒരു tsp kewra വാട്ടർ ചേർത്ത് കൊടുക്കണം,ഇനി ഒരു നൂൽ പരുവം ആകുന്നത് വരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കണം.

റവ നല്ലതുപോലെ വറുത്തു കഴിഞ്ഞാൽ അതിലേക്ക് നെയ്യ് ചേർത്തുകൊടുക്കാം ഡ്രൈ നട്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം,ഇനി പഞ്ചസാര പാനി ഒഴിച്ചു കൊടുത്ത നല്ലതുപോലെ മിക്സ് ചെയ്തു, കൊടുക്കാം , ഒപ്പം പാൽ പൊടി കൂടെ ചേർത്ത് ഇളക്കാം .പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ , ഓയിൽ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ഒരു ട്രേയിലേക്ക് മാറ്റി കൊടുക്കണം ഇതൊരു സ്പൂൺ അല്ലെങ്കിൽ ഒരു പാത്രം ഉപയോഗിച്ച് നല്ലതുപോലെ സെറ്റ് ചെയ്തെടുക്കാം മുകളിലേക്ക് കുറച്ചുകൂടി ഡ്രൈ നട്സ് ഇട്ട് അലങ്കരിക്കണം തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna