Blog

  • തുർക്കിഷ് ബ്രെഡ്

    തുർക്കിഷ് ബ്രെഡ്

    ടേസ്റ്റിയും സ്പോഞ്ചിയുമായ തുർക്കിഷ് ബ്രെഡ് ,ഏതുനേരത്തും കഴിക്കാൻ സൂപ്പർ

    ഇത് ഉണ്ടാക്കാനായി വേണ്ട ചേരുവകൾ

    മൈദ -മൂന്ന് കപ്പ്

    ചെറുചൂടുള്ള പാൽ- 2/3 കപ്പ

    ചെറുചൂടുള്ള വെള്ളം – 2/3 കപ്പ്

    ഇൻസ്റ്റൻഡ് ഈസ്റ്റ് -ഒന്നര ടേബിൾ സ്പൂൺ

    പഞ്ചസാര -ഒന്നര ടേബിൾ സ്പൂൺ

    ഒലിവ് ഓയിൽ -മൂന്നു ടേബിൾ സ്പൂൺ

    ബട്ടർ

    മുളക് ചതച്ചത്

    മല്ലിയില

    തയ്യാറാക്കേണ്ട വിധം

    ആദ്യം ചെറുചൂടുള്ള പാൽ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിനോടൊപ്പം തന്നെ ചെറുചൂടുള്ള വെള്ളവും ചേർത്തു കൊടുക്കാം ,ഇതിലേക്ക് യീസ്റ്റും , ഉപ്പും, പഞ്ചസാരയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഈ മിക്സി ലേക്ക് മൈദ ചേർത്ത് കൊടുക്കണം ഇനി നന്നായി കുഴച്ച് സോഫ്റ്റ് ആയ ഒരു മാവാക്കി എടുക്കണം , ഓയിൽ ചേർത്ത് നന്നായി കുഴച്ച് എടുക്കാം. ഇത് നന്നായി റാപ്പ് ചെയ്ത് പൊങ്ങാൻ ആയി ഒരു മണിക്കൂർ നേരം മാറ്റിവയ്ക്കണം ,ഇനി എടുത്ത് വീണ്ടും നന്നായി കുഴച്ചതിനു ശേഷം 8 കഷണങ്ങളായി മുറിച്ചെടുക്കുക, നന്നായി റോൾ ചെയ്തു അല്പം പൊടി വിതറി കൊടുത്തു പരത്തിയെടുക്കുക. ചെറിയ റൗണ്ട് ആയി പരത്തിയാൽ മതി, ഇനി പാനിൽ ചുട്ടെടുക്കാം ,എല്ലാം കുക്ക് ചെയ്തു കഴിഞ്ഞതിനു ശേഷം ഇതിനു മുകളിലേക്ക് ബട്ടർ ബ്രഷ് ചെയ്തു കൊടുക്കണം, അതിനു മുകളിലേക്ക് മുളക് ചതച്ചതും മല്ലിയിലയും കൂടി ഇട്ടു കൊടുക്കുക, ടേസ്റ്റി ആയ തുർക്കിഷ് ബ്രെഡ് റെഡി .

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Irfanashamsheer

  • മിൽക്ക് സ്വീറ്റ്

    മിൽക്ക് സ്വീറ്റ്

    പാൽ ഇരിപ്പുണ്ടോ?എങ്കിൽ ഇപ്പോൾ തന്നെ ഈ ഡീസർട്ട് തയ്യാറാക്കൂ,അത്രയ്ക്ക് രുചിയാണ്

    ചേരുവകൾ

    പാൽ -ഒരു ലിറ്റർ

    പഞ്ചസാര -ഒരു കപ്പ്

    മൈദ- ഒരു കപ്പ്

    ബട്ടർ -60 ഗ്രാം

    വാനില എസ്സെൻസ് -ഒരു പാക്കറ്റ്

    ഡെഡിക്കേറ്റഡ് കോക്കനട്ട് -2 കപ്പ്

    തണുത്ത പാൽ -ഒരു ഗ്ലാസ്

    വിപ്പിംഗ് ക്രീം പൗഡർ- ഒരു പാക്കറ്റ്

    വാൾനട്ട് ക്രഷ്ഡ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു സോസ്പാനിൽ ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക ,ഇതിലേക്ക് പഞ്ചസാരയും ,മൈദയും ചേർത്ത് തരികൾ ഒന്നുമില്ലാതെ നന്നായി മിക്സ് ചെയ്തെടുക്കണം, ഇനി സ്റ്റൗ ലേക്ക് വെച്ച് കുറുക്കി എടുക്കാം കയ്യ് എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം ,നല്ല കട്ടിയായി വരുമ്പോൾ, ബട്ടറും, വാനില പൗഡറും ചേർത്തു കൊടുക്കാം ,വീണ്ടും നല്ലതു പോലെ തന്നെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക, ഇനി ഒരു ട്രേയിലേക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത്പരത്തി ഇടുക ഇതിനു മുകളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന പാലിൻറെ മിക്സ് മുഴുവനായി പരത്തി ഒഴിച്ചു കൊടുക്കുക ഒരു സ്പാട്‌ല ഉപയോഗിച്ച് നല്ലതുപോലെ സെറ്റ് ചെയ്ത് എടുക്കണം, ഫ്രിഡ്ജിലേക്ക് മാറ്റി നാലുമണിക്കൂർ തണുക്കാൻ വെക്കുക ശേഷം പുറത്തെടുക്കാം, ഇനി ഒരു ബൗളിൽ തണുത്ത പാലും, വിപ്പിംഗ് ക്രീം പൗഡറും ചേർത്ത് നല്ലതുപോലെ ബീറ്റ് എടുത്ത് മിൽക്ക് മിക്സിന് മുകളിലേക്ക് അപ്ലൈ ചെയ്തു കൊടുക്കാം, ഇനി ഒരു കത്തി ഉപയോഗിച്ച് നീളത്തിൽ കട്ട് ചെയ്ത് എടുക്കണം ഇതിനു മുകളിലേക്ക് വാൾനട്ട് ക്രഷ് ചെയ്തത് ഇട്ടുകൊടുക്കാം ഇനി ഓരോ പീസും റോൾ ചെയ്തു ഡെസിഗ്നേറ്റഡ് കോക്കനട്ട് നന്നായി സ്പ്രെഡ് ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക YEŞİLİN ELİNDEN

  • പഞ്ഞി അപ്പം

    പഞ്ഞി അപ്പം

    വെറും രണ്ടേ രണ്ടു ചേരുവകൾ കൊണ്ട് തയ്യാറാക്കിയ പഞ്ഞി പോലെ സോഫ്റ്റ് ആയ കുഞ്ഞൻ അപ്പം.

    ചേരുവകൾ

    പച്ചരി-1 കപ്പ്

    ഉഴുന്ന് -1/ 4  കപ്പ്

    ഉപ്പ്

    വെള്ളം

    തയ്യാറാക്കുന്ന വിധം

    ആദ്യം അരിയും , ഉഴുന്നും 3 മണിക്കൂർ കുതിർത്തു എടുക്കണം , ശേഷം ഒരു മിക്സി ജാറിലേക്ക് ഇട്ട് കൊടുത്തു ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത  അരച്ചെടുക്കുക, ഇനി ഒരു ബൗളിലേക്ക് മാറ്റിക്കൊടുക്കാം , ഒരു പാനിൽ എണ്ണ ചൂടാവാൻ വയ്ക്കണം , ശേഷം ഒരു സ്പൂൺ ഉപയോഗിച്ച മാവ് എണ്ണയിലേക്ക് ഒഴിക്കുക , നല്ല മൊരിഞ്ഞു വരുന്നത് വരെ ഫ്രൈ ചെയ്യണം , ശേഷം പ്ലേറ്റ് ലേക്ക് മാറ്റാം , എല്ലാ മാവും ഇതുപോലെ തയ്യാറാക്കി എടുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക She book

  • ലെമൺ കേക്ക്

    ലെമൺ കേക്ക്

    ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ തോന്നുന്ന അതീവ രുചികരമായ ഒരു മധുരം. .

    ചേരുവകൾ

    മുട്ട- ഒന്ന്

    പഞ്ചസാര -70 ഗ്രാം

    വാലില്ലാ ഷുഗർ- 8 ഗ്രാം

    ഉപ്പ് ഒരു പിഞ്ചു

    lemon zest

    വെജിറ്റബിൾ ഓയിൽ -70 മില്ലി

    പാൽ -80 മില്ലി

    മൈദ- 125 ഗ്രാം

    ബേക്കിംഗ് പൗഡർ- 7 ഗ്രാം

    പഞ്ചസാര -4 ടേബിൾ സ്പൂൺ

    കോൺ സ്റ്റാർച്ച്- ഒന്നര ടേബിൾ സ്കൂൾ

    പാൽ- 150 മില്ലി

    ലെമൺ ജ്യൂസ് -40 മില്ലി

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് മുട്ട ചേർത്ത് കൊടുക്കുക, ഇതിലേക്ക് അൽപം ഉപ്പും, വാനില ഷുഗറും, പഞ്ചസാരയും, lemon zest ഉം ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം, ശേഷം വെജിറ്റബിൾ ഓയിൽ ചേർത്ത് വീണ്ടും ഒന്നു കൂടി മിക്സ് ചെയ്ത് കൊടുക്കണം ,ഇനി പാൽ ചേർത്ത് കൊടുക്കാം,ഒന്നുകൂടി മിക്സ് ചെയ്തതിനു ശേഷം മൈദ കൂടി ചേർക്കാം ഇത് ഒരു അരിപ്പയിലൂടെ അരിച്ചരിച്ച് ബാച്ചായി വേണം ചേർക്കാൻ, മൈദ നല്ലതുപോലെ mix ആയതിനുശേഷം ബേക്കിംഗ് പൗഡറും കൂടെ ചേർത്തു കൊടുക്കാം ഇപ്പോൾ കേക്ക് ബാറ്റെർ റെഡിയായി ,ഇത് ചെറിയ കപ്പ് കേക്ക് മോൾഡുകളിലേക്ക് ഒഴിച്ചു കൊടുക്കുക, ഇനി ഇതു നന്നായി ബേക്ക് ചെയ്തെടുക്കാം.

    ഒരു സോസ് പാനിൽ പഞ്ചസാരയും, കോൺഫ്ലവർ ഉം , പാലും ചേർത്ത് നന്നായി മിക്സ് ചെയ്യണം ഇത് നന്നായി വേവിച്ചെടുക്കണം, നല്ല കട്ടിയായി വരുമ്പോൾ ഇതിലേക്ക് ലെമൺ ജ്യൂസ് ,ചേർത്തു കൊടുക്കാം എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കേക്കിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കുക കുറച്ച് ഉപ്പ് ഒന്ന് sprinkle ചെയ്തു കൊടുക്കാം നാരങ്ങയും പുതിനയിലയും വെച്ച് അലങ്കരിച്ച് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili

  • വഴുതനങ്ങ,റൈസ് റോൾ

    വഴുതനങ്ങ,റൈസ് റോൾ

    അതിശയകരമായ രുചിയിൽ വഴുതനങ്ങയും, ചീസും ചേർത്ത് തയ്യാറാക്കിയ ഒരു റെസിപ്പി.

    ഇത് ഇതിനു വേണ്ട ചേരുവകൾ

    വഴുതനങ്ങ- നാലെണ്ണം

    ഉപ്പ്

    വെള്ളം- മൂന്നു ലിറ്റർ

    സവാള 1

    ബെൽ പെപ്പെർ -1

    തക്കാളി-1

    ക്യാരറ്റ്-1

    വെജിറ്റബിൾ ഓയിൽ- 60 മില്ലി

    അരി -ഒരു കപ്പ്

    വെള്ളം- ഒരു കപ്പ്

    ഉപ്പ്

    കുരുമുളകുപൊടി -അര ടീസ്പൂൺ

    thyme – അരടീസ്പൂൺ

    മല്ലിയില

    ടൊമാറ്റോ പേസ്റ്റ് -ഒരു ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം വഴുതനങ്ങ നീളത്തിൽ സ്ലൈസ് ആയി കട്ട് ചെയ്തു ,ഉപ്പും വെള്ളവും ചേർത്ത ബൗളിൽ മുക്കി 20 മിനിറ്റ് മാറ്റി വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി സവാളയും തക്കാളിയും ചേർത്ത് കൊടുക്കുക ഇതിലേക്ക് വെജിറ്റബിൾ ഓയിൽ ചേർത്തു കൊടുക്കാം ശേഷം നന്നായി വഴറ്റിയെടുക്കണം,ക്യാരറ്റും ബെൽ പെപ്പർ അരിഞ്ഞതും ചേർത്തു കൊടുക്കാം ,എല്ലാം നല്ലതുപോലെ വഴന്നു വന്നതിനു ശേഷം കഴുകി വെച്ചിരിക്കുന്ന അരി ചേർത്ത് കൊടുക്കാം ഒന്നുകൂടി മിക്സ് ചെയ്തതിനുശേഷം വെള്ളവും, ഉപ്പും ,കുരു മുളകും ,thyme ഉം ചേർത്ത് വീണ്ടും മിക്സ് ചെയ്യുക ചെറിയ തീയിൽ 15 മിനിറ്റ് നേരം വേവിക്കണം . വെന്തു വന്നതിനു ശേഷം കുറച്ചു മല്ലിയില ചേർത്ത് മിക്സ് ചെയ്തു മാറ്റി വയ്ക്കുക .

    വെള്ളത്തിൽ മുക്കി വെച്ചിരിക്കുന്ന വഴുതനങ്ങ slices , എടുത്ത് ഒരു ബേക്കിംഗ് ട്രെയിൽ നിരത്തി വയ്ക്കുക വെള്ളം എല്ലാം ഒരു കോട്ടൺ തുണി ഉപയോഗിച്ച് നന്നായി തുടച്ചു മാറ്റണം ,ഇതിനു മുകളിലേക്ക് വെജിറ്റബിൾ ഓയിൽ ടൈമും മിക്സ് ചെയ്ത് ഓയിൽ ബ്രഷ് ചെയ്തു കൊടുക്കണം ഇനി ബേക്ക് ചെയ്യാനായി ഓവൻ ഇലേക്ക് മാറ്റിവയ്ക്കാം.

    പുറത്ത് എടുത്തതിനുശേഷം ഓരോ സ്ലൈസിനകത്തും വേവിച്ചെടുത്ത ചോറ് വെച്ച് റോൾ ചെയ്ത് എടുക്കുക, ഒരു ടൂത്ത പിക്ക് , ഉപയോഗിച്ച് കുത്തി കൊടുക്കണം, ഇങ്ങനെ തയ്യാറാക്കിയ റോളുകൾ എല്ലാം വീണ്ടും ബേക്കിംഗ് ട്രെയിൽ നിർത്തിവയ്ക്കണം ,ഒരു ബൗളിൽ ,ടൊമാറ്റോ പേസ്റ്റും, ഉപ്പും, കുറച്ച് വെള്ളവും ചേർത്ത് മിക്സ് ചെയ്ത് എടുക്കണം ഈ മിക്സ് ബേക്കിംഗ് ട്രേയിൽ നിരത്തിവെച്ചിരിക്കുന്ന വഴുതനങ്ങാ റോളിന് മുകളിലേക്ക് ഒഴിച്ചുകൊടുക്കുക വീണ്ടും ഒന്നുകൂടി bake ചെയ്തെടുക്കണം, ഇനി ഗ്രേറ്റ് ചെയ്ത ചീസ് ഇതിനു മുകളിലേക്ക് വെച്ചുകൊടുത്ത് ഒന്നുകൂടി ചൂടാക്കി എടുക്കണം, ഇനി ബാക്കിയുള്ള ചോറിന്റെ കൂടെ ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte

  • കട്ടൊരി ചാട്

    കട്ടൊരി ചാട്

    നോർത്ത് ഇന്ത്യൻ സ്റ്റൈൽ റെസിപ്പി katori chat എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം

    ഇതിനു വേണ്ട ചേരുവകൾ

    മാവ് തയ്യാറാക്കാനായി

    മൈദ -ഒന്നര കപ്പ്

    റവ – അരക്കപ്പ്

    ഉപ്പ്

    എണ്ണ

    chat തയ്യാറാക്കാനായി

    ഉരുളക്കിഴങ്ങ് പുഴുങ്ങിയത് രണ്ടെണ്ണം

    പുഴുങ്ങിയ കടല ഒരു കപ്പ്

    വേവിച്ച ചെറുപയർ പരിപ്പ്-അര കപ്പ്

    സവാള

    തക്കാളി

    മല്ലിയില

    ഉപ്പ്

    ബ്ലാക്ക് സാൾട് – അരടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    ജീരകപ്പൊടി -അര ടീസ്പൂൺ

    ചാട്ട് മസാല -അര ടീസ്പൂൺ

    ഗ്രീൻ ചട്നി

    red ചട്ണി

    സ്പെഷ്യൽ മസാല തയ്യാറാക്കാൻ

    ജീരകപ്പൊടി- രണ്ട് ടീസ്പൂൺ

    മുളകുപൊടി- രണ്ട് ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ചാട്ട് മസാല 2 ടീസ്പൂൺ

    ബ്ലാക്ക് salt 2 ടീസ്പൂൺ

    സാധാരണ ഉപ്പ് -ഒരു ടീസ്പൂൺ

    തൈര്

    സേവാ

    മാതളനാരങ്ങ

    ബൂന്തി

    ആദ്യം മാവ് റെഡിയാക്കാം, ഇതിനായി ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുക്കാം, കൂടെ റവയും ചേർക്കാം ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർക്കാം കൈകൊണ്ട് നന്നായി മിക്സ് ചെയ്യണം കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് നന്നായി കുഴച്ചു നല്ല സോഫ്റ്റായ മാവ് ആക്കി എടുക്കണം, ചെറിയ ബോളുകൾ ആക്കി മാറ്റി എടുത്തത് നന്നായി പരത്തിയെടുക്കുക, ഒരു ഫോർക്ക് ഉപയോഗിച്ച് ഇതിനു മുകളിൽ ഹോൾസ് ഇടുക ഇനി ഒരു ചെറിയ ബൗൾ അടുത്ത് പരത്തി വച്ചിരിക്കുന്ന ചപ്പാത്തിയുടെ മുകളിൽ വച്ച് കൊടുക്കാം ഇനി സൈഡിൽ നിന്നും മടക്കി പാത്രത്തിൽ ഒട്ടിച്ചു കൊടുക്കണം ,ഒരു കത്തി ഉപയോഗിച്ച് സൈഡ് കട്ട് ചെയ്ത മാറ്റിയതിനുശേഷം ഈ പാത്രം എണ്ണയിലേക്ക് ഇട്ടു കൊടുക്കാം കട്ടോരി ഫ്രൈ ആകുമ്പോൾ പാത്രത്തിൽ നിന്നും വിട്ടു വരും ശേഷം പാത്രം മാറ്റി ഉൾവശവും നന്നായി ഫ്രൈ ചെയ്തെടുക്കുക പരത്തി വെച്ചിരിക്കുന്ന എല്ലാ ചപ്പാത്തികളും ഇതുപോലെ ബൗൾ ഷേപ്പിൽ ആക്കി ഫ്രൈ ചെയ്തെടുക്കണം.

    അടുത്തതായി ചാട്ട് തയാറാക്കി എടുക്കണം, അതിനായി ഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർത്തു കൊടുക്കാം ഇതിലേക്ക് വേവിച്ചുവെച്ച കടലയും ,ചെറുപയറും ചേർത്ത് കൊടുക്കണം കൂടെ സവാള തക്കാളി, മല്ലിയില ഉപ്പ. ബ്ലാക്ക് സാൾട്ട്, മുളകുപൊടി, ജീരകപ്പൊടി ,ചാറ്റ് മസാല, തൈര്, ഗ്രീൻ ചട്നി, റെഡ് ചട്നി ഇവയെല്ലാം ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം.

    ഇനി കട്ടോരി സെറ്റ് ചെയ്തെടുക്കാം അതിനായി തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കട്ടോരി യിലേക്ക് നിറച്ചു കൊടുക്കുക ഇതിനുമുകളിൽ തൈരും, റെഡ് ചട്ണി, ഗ്രീൻ ചട്നി ,സേവ മാതളനാരങ്ങ എന്നിവയും ചേർത്ത് ഗാർണിഷ് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • ബ്രോക്കോളി റെസിപ്പി

    ബ്രോക്കോളി റെസിപ്പി

    ഹെൽത്തി ആയ ഒരു വെജിറ്റബിൾ ആണ് ബ്രോക്കോളി ,ഇതിനൊപ്പം ചീസും ചേർത്ത് തയ്യാറാക്കിയ വളരെ ടേസ്റ്റി യും ഹെൽത്തിയുമായ ഒരു റെസിപ്പി.

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    ബ്രോക്കോളി -അരക്കിലോ

    ഉപ്പ് -ഒരു ടീസ്പൂൺ

    സവാള

    വെളുത്തുള്ളി രണ്ട്- മൂന്ന്

    ഒലിവോയിൽ

    mozzarella ചീസ് -125 ഗ്രാം

    മുട്ട-മൂന്നെണ്ണം

    ഉപ്പ്

    ബ്ലാക്ക് പെപ്പർ

    തൈര് 250 ഗ്രാം

    herbs

    ചീസ് -200gm

    തയ്യാറാക്കുന്ന വിധം

    ആദ്യം ബ്രോക്കോളി വേവിച്ചെടുക്കണം ,അതിനായി മുറിച്ചെടുത്ത് ഒരു പാനിലേക്ക് ചേർത്ത് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക ഇത് നന്നായി എണ്ണ പുരട്ടിയ ഒരു ഗ്ലാസ് ട്രേയിലേക്ക് നിരത്തിവെച്ച് സവാളയും വെളുത്തുള്ളിയും ഉപ്പും, ചീസും ഇതിനു മുകളിലേക്ക് ചേർത്ത് കൊടുക്കണം.

    ഇനി ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ഒഴിച്ച് ,അതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും, ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇതിലേക്ക് തൈര് കൂടെ ചേർത്ത് മിക്സ് ചെയ്യണം ശേഷം ഹെർബ്സും ചേർത്തുകൊടുക്കാം ഇതെല്ലാം കൂടി മിക്സ് ചെയ്ത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ബ്രോക്കോളി യുടെ മുകളിലേക്ക് ഒഴിച്ചുകൊടുക്കുക, ഏറ്റവും മുകളിലായി കുറച്ചു ഗ്രേറ്റ് ചെയ്ത ചീസും കൂടെ ചേർത്ത് നന്നായി ബേക്ക് ചെയ്ത് എടുക്കണം ഇനി ചൂടോടെ മുറിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte