കട്ടൊരി ചാട്

നോർത്ത് ഇന്ത്യൻ സ്റ്റൈൽ റെസിപ്പി katori chat എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം

ഇതിനു വേണ്ട ചേരുവകൾ

മാവ് തയ്യാറാക്കാനായി

മൈദ -ഒന്നര കപ്പ്

റവ – അരക്കപ്പ്

ഉപ്പ്

എണ്ണ

chat തയ്യാറാക്കാനായി

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് രണ്ടെണ്ണം

പുഴുങ്ങിയ കടല ഒരു കപ്പ്

വേവിച്ച ചെറുപയർ പരിപ്പ്-അര കപ്പ്

സവാള

തക്കാളി

മല്ലിയില

ഉപ്പ്

ബ്ലാക്ക് സാൾട് – അരടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

ജീരകപ്പൊടി -അര ടീസ്പൂൺ

ചാട്ട് മസാല -അര ടീസ്പൂൺ

ഗ്രീൻ ചട്നി

red ചട്ണി

സ്പെഷ്യൽ മസാല തയ്യാറാക്കാൻ

ജീരകപ്പൊടി- രണ്ട് ടീസ്പൂൺ

മുളകുപൊടി- രണ്ട് ടീസ്പൂൺ

കുരുമുളകുപൊടി -ഒരു ടീസ്പൂൺ

ചാട്ട് മസാല 2 ടീസ്പൂൺ

ബ്ലാക്ക് salt 2 ടീസ്പൂൺ

സാധാരണ ഉപ്പ് -ഒരു ടീസ്പൂൺ

തൈര്

സേവാ

മാതളനാരങ്ങ

ബൂന്തി

ആദ്യം മാവ് റെഡിയാക്കാം, ഇതിനായി ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുക്കാം, കൂടെ റവയും ചേർക്കാം ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർക്കാം കൈകൊണ്ട് നന്നായി മിക്സ് ചെയ്യണം കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് നന്നായി കുഴച്ചു നല്ല സോഫ്റ്റായ മാവ് ആക്കി എടുക്കണം, ചെറിയ ബോളുകൾ ആക്കി മാറ്റി എടുത്തത് നന്നായി പരത്തിയെടുക്കുക, ഒരു ഫോർക്ക് ഉപയോഗിച്ച് ഇതിനു മുകളിൽ ഹോൾസ് ഇടുക ഇനി ഒരു ചെറിയ ബൗൾ അടുത്ത് പരത്തി വച്ചിരിക്കുന്ന ചപ്പാത്തിയുടെ മുകളിൽ വച്ച് കൊടുക്കാം ഇനി സൈഡിൽ നിന്നും മടക്കി പാത്രത്തിൽ ഒട്ടിച്ചു കൊടുക്കണം ,ഒരു കത്തി ഉപയോഗിച്ച് സൈഡ് കട്ട് ചെയ്ത മാറ്റിയതിനുശേഷം ഈ പാത്രം എണ്ണയിലേക്ക് ഇട്ടു കൊടുക്കാം കട്ടോരി ഫ്രൈ ആകുമ്പോൾ പാത്രത്തിൽ നിന്നും വിട്ടു വരും ശേഷം പാത്രം മാറ്റി ഉൾവശവും നന്നായി ഫ്രൈ ചെയ്തെടുക്കുക പരത്തി വെച്ചിരിക്കുന്ന എല്ലാ ചപ്പാത്തികളും ഇതുപോലെ ബൗൾ ഷേപ്പിൽ ആക്കി ഫ്രൈ ചെയ്തെടുക്കണം.

അടുത്തതായി ചാട്ട് തയാറാക്കി എടുക്കണം, അതിനായി ഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് കഷണങ്ങൾ ചേർത്തു കൊടുക്കാം ഇതിലേക്ക് വേവിച്ചുവെച്ച കടലയും ,ചെറുപയറും ചേർത്ത് കൊടുക്കണം കൂടെ സവാള തക്കാളി, മല്ലിയില ഉപ്പ. ബ്ലാക്ക് സാൾട്ട്, മുളകുപൊടി, ജീരകപ്പൊടി ,ചാറ്റ് മസാല, തൈര്, ഗ്രീൻ ചട്നി, റെഡ് ചട്നി ഇവയെല്ലാം ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം.

ഇനി കട്ടോരി സെറ്റ് ചെയ്തെടുക്കാം അതിനായി തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കട്ടോരി യിലേക്ക് നിറച്ചു കൊടുക്കുക ഇതിനുമുകളിൽ തൈരും, റെഡ് ചട്ണി, ഗ്രീൻ ചട്നി ,സേവ മാതളനാരങ്ങ എന്നിവയും ചേർത്ത് ഗാർണിഷ് ചെയ്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna