Blog

  • ബൗണ്ടി കേക്ക്

    ബൗണ്ടി കേക്ക്

    നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ ബൗണ്ടി കേക്ക് തയ്യാറാക്കാം

    ചേരുവകൾ

    കേക്ക് ബാറ്റെർ തയ്യാറാക്കാൻ

    മുട്ട 3

    പഞ്ചസാര 80 ഗ്രാം

    ഗോതമ്പുപൊടി 80 ഗ്രാം

    കോകോ പൗഡർ 20 ഗ്രാം

    പാൽ 50 മില്ലി

    ഓയിൽ 30 മില്ലി

    ഉപ്പ് ഒരു പിഞ്ചു

    ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ

    coconut മിക്സ് തയ്യാറാക്കാൻ

    പാൽ 200 മില്ലി

    ബട്ടർ 100 ഗ്രാം

    പഞ്ചസാര 80 ഗ്രാം

    desicated coconut 250 ഗ്രാം

    കണ്ടൻസ്ഡ് മിൽക്ക് 100ഗ്രാം

    ചോക്കലേറ്റ് glaze തയ്യാറാക്കാൻ

    ക്രീം 80 മില്ലി

    ചോക്ലേറ്റ് 100 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് കോഴി മുട്ടയും, പഞ്ചസാരയും, ഉപ്പും ചേർത്ത് 5 മുതൽ 7 മിനിറ്റ് വരെ നന്നായി ബീറ്റ് ചെയ്ത് എടുക്കണം, ഇതിലേക്ക് ഓയിലും, പാലും കൂടെ ചേർത്ത് കൊടുത്തു ഒന്നുകൂടി ബീറ്റ് ചെയ്യാം.അടുത്തതായി ഗോതമ്പുപൊടിയും, ബേക്കിംഗ് പൗഡറും, കൊക്കോ പൗഡറും ഒരു അരിപ്പയിലൂടെ ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇനി ഒരു സ്പാട്ടുല ഉപയോഗിച്ച് ഫോൾഡ് ചെയ്ത് എടുക്കുക. ഈ ബാറ്റെർ കേക്ക് ടിന്നിലേക്ക് ഒഴിച്ച് ബേക്ക ചെയ്തെടുക്കാം.

    അടുത്തതായി തേങ്ങ കൊണ്ടുള്ള സ്റ്റഫിങ് റെഡിയാക്കണം ,അതിനായി ഒരു പാനിലേക്ക് പഞ്ചസാരയും, പാലും ബട്ടറും ഒരുമിച്ച് ചേർത്ത് മിക്സ് ചെയ്യണം, ഇത് നന്നായി തിളച്ചുവരുമ്പോൾ ഇതിലേക്ക് desicated coconut ചേർത്തു കൊടുക്കാം, ഇതെല്ലാം മിക്സ് ചെയ്ത് മൂന്ന് നാല് മിനിറ്റ് നേരം കുക്ക് ചെയ്യണം നല്ല കട്ടിയായി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം.

    ഇനി കേക്ക് റെഡിയാക്കി എടുക്കാം ബേക്ക് ചെയ്ത കേക്ക് ബേസ് മൂന്ന് കഷണങ്ങളായി കട്ട് ചെയ്ത് എടുക്കണം കേക്ക് ടിന്നിന് അകത്തേക്ക് തന്നെ ആദ്യ കഷണം വെച്ചു കൊടുക്കാം, ഇതിനു മുകളിലായി പാലും ക്രീമും മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കാം അതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കോക്കനട്ട് ഫില്ലിംഗ് ചേർത്തുകൊടുക്കണം, വീണ്ടും സെക്കൻഡ് ലയർ കേക്ക് വെച്ച് ഇതുതന്നെ ആവർത്തിക്കുക ,എല്ലാ ലയറും വെച്ച് ഇതുപോലെ സെറ്റ് ചെയ്ത് എടുക്കണം, ഇനി കേക്ക് നന്നായി കവർ ചെയ്തതിനു ശേഷം മൂന്നു മണിക്കൂർ റെഫ്രിജറേറ്ററിൽ സൂക്ഷിക്കണം, അതിനുശേഷം എടുത്ത് കേക്ക് ടിന്നിൽ നിന്നും പുറത്തേക്ക് എടുക്കാം,കേക്കിനു മുകളിൽ ഒഴിക്കാൻ ആയി ഒരു glaze തയ്യാറാക്കണം അതിനായി ചോക്ലേറ്റ് melt ചെയ്തതും ക്രീമും നന്നായി മിക്സ് ചെയ്ത് എടുക്കണം ഇതിനെ കേക്കിന് മുകളിലേക്ക് ഒഴിച്ച് എല്ലാ ഭാഗത്തും ഒരുപോലെ വരുന്നതുപോലെ അപ്ലൈ ചെയ്തു കൊടുക്കുക ഇനി മുറിച്ച് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ellen’s Kitchen

  • സ്പോഞ്ച് ഓംലെറ്റ്

    സ്പോഞ്ച് ഓംലെറ്റ്

    ഫേമസ് ആയ ഒരു ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ആണ് സ്പോഞ്ച് ഓംലെറ്റ് ,നമ്മൾ വീട്ടിൽ തയ്യാറാക്കുന്ന ഓംലെറ്റിനെക്കാളും  നാലിരട്ടി രുചിയാണ് ഇതിന്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്  നോക്കിയാലോ

    ആദ്യം കോഴിമുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പും അതിലേക്ക് ചേർത്ത് ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് എടുക്കണം, നന്നായി പതഞ്ഞു പൊങ്ങി വരുന്നത് വരെയും ബീറ്റ് ചെയ്യണം ഇതിനെ നല്ല ചൂടായ പാനിലേക്ക് മുഴുവനായി ഒഴിച്ചു കൊടുക്കുക,  മീഡിയം flame ഇൽ  തീ കത്തിച്ച് നന്നായി വേവിച്ചെടുക്കണം, സൈഡ് പതിയെ വിട്ടു തുടങ്ങുമ്പോൾ ഒരു സ്പാറ്റ്‌ല  ഉപയോഗിച്ച് സൈഡിലൂടെ ബട്ടർ ചേർത്ത് കൊടുക്കുക ഇനി പതിയെ തിരിച്ചിട്ട മറുവശം വേവിച്ചെടുക്കണം, കുറച്ചു മുളകുപൊടി സ്പ്രെഡ്  ചെയ്തുകൊടുത്തു ചൂടോടെ കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aamchi Mumbai

  • ബിസ്ക്കറ്റ് ഡിസർട്ട്

    ബിസ്ക്കറ്റ് ഡിസർട്ട്

    അതിഥികളെ സൽക്കരിക്കാൻ വെറും 3 മിനിറ്റിൽ തയ്യാറാക്കി എടുക്കാം അടിപൊളി ബിസ്ക്കറ്റ് ഡിസർട്ട്.

    ചേരുവകൾ

    ബിസ്ക്കറ്റ്- 100ഗ്രാം

    അൺ സാൾട്ട് ബട്ടർ -20 ഗ്രാം

    കാരമൽ -200 ഗ്രാം

    പഴം ഒന്ന്

    വിപ്പിംഗ് ക്രീം- 300 മില്ലി

    പഞ്ചസാര- ഒന്നര ടേബിൾസ്പൂൺ

    വാനില എസൻസ്

    ചോക്ലേറ്റ് sprinkles

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ബിസ്ക്കറ്റ് ചേർത്ത് കൊടുത്ത പൊടിച്ചെടുക്കണം, ശേഷം ബട്ടർ ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കാം. ഒരു പഴം എടുത്ത് വട്ടത്തിൽ കട്ട് ചെയ്ത് മാറ്റി വെക്കുക .കാരമൽ  ഒരു പൈപ്പിങ് ബാഗിലേക്ക്  നിറച്ചു കൊടുക്കുക  , അടുത്തതായി വിപ്പിംഗ് ക്രീം അടിച്ച് എടുക്കണം അതിനായി ഒരു ബൗളിലേക്ക് വിപ്പിംഗ് ക്രീമും ,പഞ്ചസാരയും, വാനില എസൻസും ചേർത്ത് കൊടുത്തതിനുശേഷം ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കണം. ഇതും പൈപ്പിങ് ബാഗിൽ നിറച്ച മാറ്റിവയ്ക്കുക ,ഇനി സെർവിങ് ഗ്ലാസ്സുകൾ  എടുത്ത്  അതിലേക്ക് ബിസ്ക്കറ്റ് പൊടി കുറച്ചു ചേർത്ത് കൊടുക്കണം, അതിനു മുകളിലായി കാരമൽ ചേർത്തു കൊടുക്കാം ,അതിനു മുകളിൽ വിപ്പിംഗ് ക്രീം നിറച്ചു   കൊടുക്കാം ഏറ്റവും മുകളിലായി ചോക്ലേറ്റ് sprinkles ഇട്ട്  സെറ്റ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy & Yummy

  • നൈസ് പത്തിരി

    നൈസ് പത്തിരി

    നല്ല നൈസ് പത്തിരിയും കോഴിക്കറിയും കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആയി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല ,പത്തിരി ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും നമ്മൾ കടയിൽ നിന്ന് വേടിക്കാർ   ആണ് പതിവ് ,എങ്കിലും അതിനൊന്നും നമ്മൾ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന പത്തിരിയുടെ രുചി കിട്ടാറില്ല .

    കുഴക്കാതെ, പരത്താതെ, നല്ല നാടൻ പത്തിരി നൈസ് ആയി ഉണ്ടാക്കിയെടുക്കാനുള്ള ഒരു പുതിയ ട്രിക്ക് ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്

    ചേരുവകൾ

    അരിപ്പൊടി -ഒരു കപ്പ്

    ഉപ്പ്

    വെള്ളം- ഒന്നരക്കപ്പ്

    വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ചുകൊടുത്ത് അതിലേക്ക് അരിപ്പൊടിയും, വെള്ളവും, ഉപ്പും, വെളിച്ചെണ്ണയും ചേർത്ത് കൊടുക്കുക.ഇത് ഒരു വിസ്‌ക്  ഉപയോഗിച്ച് നല്ലതുപോലെ മിക്സ്  ചെയ്തു തരികൾ  ഇല്ലാതെ  ആക്കി എടുക്കാം. ലിസ്റ്റോവ്  ഓൺ ചെയ്ത് മീഡിയം ഫ്ലയിമിൽ കത്തിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക ,മാവു നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഓഫ്  ചെയ്യണം. അതിനുശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി ഒരു 10 മിനിറ്റ് നേരത്തേക്ക് മൂടിവയ്ക്കാം. ഒരു പ്ലാസ്റ്റിക് കവർ എടുത്തു ചതുരാകൃതിയിൽ 2 കഷ്ണങ്ങൾ ആക്കി എടുക്കുക ഇതിലേക്ക് വെളിച്ചെണ്ണ തേച്ചു കൊടുക്കണം.

    നേരത്തെ മാറ്റിവച്ചിരുന്ന മാവിൽനിന്നും ചെറിയ ഉരുള എടുത്ത് കൈവെള്ളയിൽ വെച്ച് ഒന്ന് റോൾ ചെയ്ത ചെറുതായി ഒന്ന് പ്രസ്സ് ചെയ്തതിനുശേഷം ഈ പ്ലാസ്റ്റിക് കവറിലേക്ക് വെച്ചു കൊടുക്കാം ,മറ്റേ  കവർ വെച്ച് മൂടിയതിനു ശേഷം ഒരു പ്ലേറ്റ് വച്ച് ചെറുതായൊന്ന് പ്രസ് ചെയ്യാം ,ഇനി പ്ലാസ്റ്റിക് കവർ മാറ്റിയതിനുശേഷം പത്തിരി എടുത്ത് ചുട്ടെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cute Circle

  • ഇടിയപ്പം

    ഇടിയപ്പം

    മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ഇടിയപ്പം അഥവാ നൂൽപ്പുട്ട്, മറ്റേതൊക്കെ പുതു വിഭവങ്ങൾ വന്നാലും നാടൻ വിഭവങ്ങളോടുള്ള ഉള്ള നമ്മുടെ ഇഷ്ടം മാറില്ല ,

    വാഴയിലയിൽ പിഴിഞ്ഞ് വേവിച്ചെടുത്ത നാടൻ ഇടിയപ്പത്തിന്റെ റെസിപ്പി നോക്കാം.

    ചേരുവകൾ

    ചിരകിയ തേങ്ങ

    അരിപ്പൊടി

    ഉപ്പ്

    തിളച്ച വെള്ളം

    തയ്യാറാക്കുന്ന വിധം

    ആദ്യം തേങ്ങ ചിരവി മാറ്റി വയ്ക്കണം ,ഇനി ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കാം, അതിനായി ഒരു ഉരുളി എടുത്ത് അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക ,ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം, നല്ല തിളച്ച വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് ഒരു ഒരു ചട്ടുകം ഉപയോഗിച്ച് നന്നായി ഇളക്കിക്കൊടുക്കുക ,കൈകൊണ്ട് തൊടാവുന്ന ചൂടാകുമ്പോൾ നന്നായി കുഴച്ചെടുത്ത് സോഫ്റ്റ് മാവാക്കി എടുക്കാം വാഴയില ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു നന്നായി കഴുകിത്തുടച്ച് അതിലേക്ക് തേങ്ങ വിതറിയിട്ട് കൊടുക്കുക, തയ്യാറാക്കി വെച്ച അരി മാവിൽ നിന്നും കുറച്ചെടുത്ത് സേവനാഴിയിൽ നിറച്ച് കൊടുക്കുക സേവനാഴി വട്ടത്തിൽ കറക്കി ചുറ്റിച്ച് ഇല യിലേക്ക് നൂൽപുട്ട് പിഴിഞ്ഞു കൊടുക്കുക ,എല്ലാ ഇലയിലും ആയതിനുശേഷം ഇഡ്ഡലി ചെമ്പിൽ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Village Cooking – Kerala

  • ക്രിസ്പി ഈവനിംഗ് സ്നാക്

    ക്രിസ്പി ഈവനിംഗ് സ്നാക്

    ഉരുളക്കിഴങ്ങും, മുട്ടയും ചേർത്ത് തയ്യാറാക്കിയ ക്രിസ്പി ഈവനിംഗ് സ്നാക്

    ചേരുവകൾ

    ഉരുളക്കിഴങ്ങ് -500 ഗ്രാം

    മുട്ട-1

    ചീസ് -രണ്ട് ടേബിൾസ്പൂൺ

    ബ്രഡ് ക്രമ്ബ്‌സ് -2 tbsp

    വെളുത്തുള്ളി

    മല്ലിയില

    ഉപ്പ്

    കുരുമുളക്

    ഓയിൽ

    തയ്യാറാക്കുന്ന വിധം

    പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരുബൗളിൽ എടുക്കുക ഒരു പൊട്ടറ്റോ മാഷെർ ഉപയോഗിച്ച് നന്നായി ഉടച്ച് എടുക്കണം, ഇതിലേക്ക് ആദ്യം ഉപ്പും, കുരുമുളകും ചേർക്കാം അതിനുശേഷം ചീസ് ഗ്രേറ്റ് ചെയ്തതും വെളുത്തുള്ളി ഗ്രേറ്റ് ചെയ്തതും മല്ലിയില ചെറുതായി അരിഞ്ഞതും ബ്രഡ് crumbs ഉം കൂടെ ചേർക്കാം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്തു കുറച്ചു കൈയ്യിലെടുത്ത് കട്ലറ്റ് ഷേപ്പ് ആക്കി മാറ്റുക, എല്ലാം ഇതുപോലെ ഷെയർ ചെയ്തതിനു ശേഷം ചൂടായ എണ്ണയിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കണം ഇനി വല്ല ചൂടോടു കൂടി കഴിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tutti a Tavola

  • ക്വാളിഫ്ലവർ,ഗ്രീൻപീസ് ഫ്രൈ

    ക്വാളിഫ്ലവർ,ഗ്രീൻപീസ് ഫ്രൈ

    വളരെ ഹെൽത്തി ആയ ഒരു പച്ചക്കറി ആണ് കോളിഫ്ലവർ, ആരും കൊതിയോടെ കഴിച്ചു പോകുന്ന വ്യത്യസ്തമായ ഒരു ക്വാളിഫ്ലവർ റെസിപ്പി നോക്കാം

    ചേരുവകൾ

    കുരുമുളക് -5 എണ്ണം

    ഏലക്കായ- 2

    ഗ്രാമ്പു- 1

    കറുവപ്പട്ട -1

    മല്ലി- ഒരു ടേബിൾ സ്പൂൺ

    ജീരകം- അര ടീസ്പൂൺ

    എണ്ണ- ഒരു ടീസ്പൂൺ

    ഉണക്ക മുളക് -മൂന്നെണ്ണം

    സവാള-1

    എണ്ണ 2 ടേബിൾ സ്പൂൺ

    ജീരകം -അര ടീസ്പൂൺ

    പച്ചമുളക്- 2

    സവാള -1

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടേബിൾസ്പൂൺ

    തക്കാളി -ഒന്ന്

    ഗ്രീൻപീസ് വേവിച്ചത് -അര കപ്പ്

    കാശ്മീരി റെഡ് ചില്ലി പൗഡർ- അര ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    കസൂരി മേത്തി -ഒരു ടേബിൾ സ്പൂൺ

    തൈര്- രണ്ട് ടേബിൾ

    സ്പൂൺ തയ്യാറാക്കുന്ന വിധം

    ആദ്യം കോളിഫ്ലവർ ഒരു പാത്രത്തിൽ എടുത്ത് അതിനുമുകളിലായി കുറച്ചു ഉപ്പിട്ടു കൊടുക്കുക, ഇതിലേക്ക് നല്ല തിളച്ച വെള്ളം ക്വാളിഫ്ലവർ മുങ്ങുന്നത് വരെ ഒഴിച്ച് 10 മിനിറ്റ് നേരം മാറ്റിവയ്ക്കണം, ശേഷം വെള്ളത്തിൽ നിന്ന് എടുത്ത് കുറച്ച് ഓയിൽ മുകളിലേക്ക് ബ്രഷ് ചെയ്തു കൊടുക്കണം, ഇനി ഒരു ഗ്രില്ലിന് മുകളിൽ വച്ച് തീയിൽ നേരിട്ട് ചുട്ടെടുക്കാം.

    അടുത്തതായി ഒരു മസാല പേസ്റ്റ് തയ്യാറാക്കണം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് കൊടുക്കാം ഇത് ചൂടാകുമ്പോൾ കുരുമുളകും ഗ്രാമ്പൂവും ഏലക്കായും കറുവപ്പട്ടയും ചേർത്ത് ചൂടാക്കി എടുക്കാം, ശേഷം ഇതൊരു മിക്സി ജാർ ലേക്ക് മാറ്റി കൊടുക്കണം അടുത്തതായി മല്ലി ആണ് ചൂടാക്കി എടുക്കേണ്ടത് ഇതും നമുക്ക് മിക്സി ജാർ ലേക്ക് ചേർത്തുകൊടുക്കാം, അടുത്തതായി ജീരകവും ഇതുപോലെ ചൂടാക്കി മിക്സിയിൽ ഇട്ടു കൊടുക്കണം ഇനി ഒരല്പം ഓയിൽ ചേർത്ത് കൊടുത്ത ഉണക്കമുളക് വറുത്തെടുത്ത് മിക്സി ജാർ ലേക്ക് ചേർക്കാം ,അവസാനമായി സവാള കൂടി നന്നായി വഴറ്റിയതിനു ശേഷം മിക്സിയിലേക്ക് ചേർത്തുകൊടുക്കണം ഇനി ഇതെല്ലാം കൂടി നന്നായി അടിച്ച് നല്ല പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കണം. അടുത്തതായി ചുട്ടെടുത്ത ക്വാളിഫ്ലവർ ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്തിട്ട് കൊടുക്കാം.

    ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക അതിലേക്ക് ജീരകം ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്തതിനുശേഷം ,പച്ചമുളകും ,സവാളയും ചേർത്തു കൊടുക്കാം ഇതെല്ലാം കൂടി നന്നായി വഴറ്റണം അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, വീണ്ടും വഴറ്റിയതിനു ശേഷം തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം മീഡിയം ഫ്ളയിം ഇൽ നാല് മിനിറ്റോളം കുക്ക് ചെയ്തതിനുശേഷം, ഗ്രീൻപീസ് ഇതിലേക്ക് ചേർക്കാം അതിനോടൊപ്പം തന്നെ നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേക്ക് ചേർക്കാം ,കാശ്മീരി ചില്ലി പൗഡറും , മഞ്ഞൾപൊടിയും കസൂരിമേത്തി യും ചേർത്തുകൊടുക്കാം എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കുക, ഒരു അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം തൈര് കൂടെ ചേർത്തു കൊടുക്കാം, അടുത്തതായി ചേർക്കേണ്ടത് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്വാളിഫ്ലവർ ആണ്എല്ലാം കൂടി നന്നായി മിക്സ് ചെയ്തു എട്ടു മിനിറ്റോളം വീണ്ടും കുക്ക് ചെയ്യണം ടേസ്റ്റിയായ ക്വാളിഫ്ലവർ വെച്ച് ഫ്രൈ റെഡിയായി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Something’s Cooking With Alpa