Blog

  • ആലൂ റാപ്

    ആലൂ റാപ്

    മൈദ ,ഉരുളന്കിഴങ് എന്നിവ ചേർത്ത് തയ്യാറാക്കിയ ഒരു ഈസി സ്നാക്ക്, ഏതു നേരത്തും കഴിക്കാൻ സൂപ്പർ

    ചേരുവകൾ

    എണ്ണ -2 tsp

    ജീരകം -1 tsp

    കടുക് -1 tsp

    സവാള -1

    പച്ചമുളക് -2

    വെളുത്തുള്ളി -4

    ഉരുളൻകിഴങ്ങ് -1 വലുത്

    മഞ്ഞൾപ്പൊടി -1 tsp

    ഉപ്പ്

    മംഗോ പൗഡർ -1/2 tsp

    ഗരം മസാല -1 1/2 tsp

    വെള്ളം

    മൈദ -1/2 കപ്പ്‌

    ഉപ്പ്

    വെള്ളം

    എണ്ണ ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ചേർത്ത് കൊടുക്കുക ,ഇതിലേക്ക് ജീരകവും, കടുകും ചേർത്ത് പൊടിച്ചെടുക്കണം, ഇനി സവാളയും ,പച്ചമുളകും, വെളുത്തുള്ളിയും, ചേർത്തു കൊടുക്കാം നന്നായി വഴറ്റിയതിനു ശേഷം ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യാം, രണ്ടു മിനിറ്റോളം വഴറ്റിയതിനു ശേഷം ,മഞ്ഞൾ പൊടിയും, ഉപ്പും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം ,ശേഷം മാംഗോ പൗഡറും ഗരം മസാലയും ചേർത്തു കൊടുക്കാം. കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം നന്നായി വേവിക്കാൻ ആയി മൂടിവയ്ക്കാം. ഉരുളകിഴങ്ങു നല്ല സോഫ്റ്റ് ആയി ഉടഞ്ഞു വരുന്നതുവരെ വേവിക്കണം. ശേഷം ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ ഉടച്ച് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം.ഇനി മൈദ ബാറ്ററി തയ്യാറാക്കാനായി, ഒരു ബൗളിൽ മൈദ എടുത്ത് അതിലേക്ക്, ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് ലൂസായ ബാറ്റർ തയ്യാറാക്കി എടുക്കുക .ഒരു തവ ചൂടാക്കി ഓയിൽ പുരട്ടി, അതിനു ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് ചൂട് അഡ്ജസ്റ്റ് ചെയ്യണം, ഇതിലേക്ക് മൈദ ബാറ്റർ ഒഴിച്ചു കൊടുത്തു നല്ല നൈസ് ആയി പരത്തിയെടുക്കുക, രണ്ടുവശവും വേവിച്ചതിനു ശേഷം പ്ലേറ്റിലേക്ക് മാറ്റാം ഇതിനു നടുവിലായി ഉരുളന്കിഴങ് മിക്സ് വെച്ചുകൊടുത്തു നാല് സൈഡ് നിന്നും മടക്കി കൊടുക്കുക, എല്ലാ ദോശയും ഇതുപോലെ തയ്യാറാക്കി വയ്ക്കണം ,ശേഷം shallow ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Indian Food Made Easy

  • പഴം പുഡ്ഡിംഗ്

    പഴം പുഡ്ഡിംഗ്

    പഴം കൊണ്ട് തയ്യാറാക്കിയ അതിശയകരമായ രുചിയുള്ള ഒരു മധുരം

    ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

    മുട്ടയുടെ മഞ്ഞക്കരു -6

    പഞ്ചസാര -ആറ് ടേബിൾ സ്പൂൺ

    നന്നായി പഴുത്ത പഴം -രണ്ടെണ്ണം

    പാൽ -ഒരു ലിറ്റർ

    കോൺഫ്ലോർ- മൂന്ന് ടേബിൾസ്പൂൺ (പാൽ മിക്സ് ചെയ്തത് )

    ബട്ടർ 10 ഗ്രാം

    പഴം ഒന്ന്

    പഞ്ചസാര 50 ഗ്രാം കാരമലൈസ് ചെയ്യാനായി

    വാനില എസൻസ്- ഒരു ടീസ്പൂൺ

    ഇനി എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം

    ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കുക, ശേഷം പഞ്ചസാരയും, വാനില എസൻസും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കണം. മറ്റൊരു ബൗളിൽ നന്നായി പഴുത്ത രണ്ട് പഴം എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നല്ലതുപോലെ ഉടച്ച് എടുക്കണം, ഇത് മുട്ടയുടെ മിക്സി ലേക്ക് ചേർത്തുകൊടുക്കാം ,ഇതിനൊപ്പം പാൽ കൂടെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യണം. ഒരു ചെറിയ ബൗളിൽ കോൺഫ്ലോർ എടുത്ത് അതിലേക്ക് കുറച്ചു പാൽ ചേർത്ത് മിക്സ് ചെയ്തു തരിയില്ലാതെ ആക്കിയതിനു ശേഷം പഴം മിക്സി ലേക്ക് ചേർത്തുകൊടുക്കാം, ഇനി ഇത് stove ടോപ്പിൽ വച്ച് നല്ലതുപോലെ കുക്ക് ചെയ്ത കുറുക്കി എടുക്കണം . ഈ കുറുക്ക് സെർവിങ് ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇനി ഷുഗർ കാരമൽ തയ്യാറാക്കണം, അതിനായി ഒരു പാൻ വെച്ച് അതിലേക്ക് ബട്ടറും പഞ്ചസാരയും ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക ,പഞ്ചസാര കാരമലൈസ് ആയതിനുശേഷം റൗണ്ടിൽ അറിഞ്ഞ നേന്ത്രപ്പഴം ചേർത്തു കൊടുത്തു മിക്സ് ചെയ്യാം ,ഇത് സെർവിങ്ങ് ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം സ്വാദിഷ്ടമായ മധുരം റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES

  • ഹോട്ട് മിൽക്ക്പൈ

    ഹോട്ട് മിൽക്ക്പൈ

    വളരെ ടേസ്റ്റി ആയ ഒരു ഹോട്ട് മിൽക്ക്പൈ ഉണ്ടാക്കാം

    ചേരുവകൾ

    മുട്ട- നാലെണ്ണം

    പഞ്ചസാര -250 ഗ്രാം

    മൈദ- 250 ഗ്രാം

    ബേക്കിംഗ് പൗഡർ-1 ടീ സ്പൂൺ

    ഉപ്പു -ഒരു പിഞ്ചു

    ബട്ടർ- 70 ഗ്രാം

    പാൽ- 240 ഗ്രാം

    വാനില ഷുഗർ -ഒരു ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കാം, മൈദയിലേക്ക് ബേക്കിംഗ് പൗഡറും വാനില പൗഡറും ചേർത്ത് മിക്സ് ചെയ്തതിനുശേഷം മുട്ട മിക്സിലേക്ക് ചേർത്ത് ഫോൾഡ് ചെയ്ത് എടുക്കാം, രണ്ടുമൂന്നു ബാച്ചായി വേണം ചെയ്യാൻ , ഇനി പാലിലേക്ക് ബട്ടർ ചേർത്ത് മിക്സ് ചെയ്യുക ഇത് തിളപ്പിച്ച് എടുക്കണം ശേഷം ബാറ്ററി ലേക്ക് ചൂടോടെ ഒഴിച്ചു കൊടുക്കുക ബാക്കിയുള്ള മൈദ മിക്സ് കൂടി ചേർത്ത് നന്നായി പോൾ ചെയ്തെടുക്കണം ഇനി ഒരു കേക്ക് പിന്നിലേക്ക് ഈ ബാറ്റർ ഒഴിച്ചു കൊടുത്തു ബേക്ക് ചെയ്തെടുക്കാം .ശേഷം പഞ്ചസാര പൊടിച്ചത് മുകളിൽ വിതറി കൊടുത്ത കട്ട് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ellen’s Kitchen

  • പുഡ്ഡിംഗ് ഡോണട്ട്

    പുഡ്ഡിംഗ് ഡോണട്ട്

    ഓവനും വേണ്ട, ജലാറ്റിനും വേണ്ട, അടിപൊളി ടേസ്റ്റ് ഉള്ള പുഡ്ഡിംഗ് ഡോണട്ട്

    ചേരുവകൾ

    ബിസ്ക്കറ്റ്

    നേന്ത്രപ്പഴം- രണ്ട്

    കാരമൽ പുഡിങ് -100ഗ്രാം

    കോഫി പൗഡർ- ഒരു സ്പൂൺ

    പാൽ -അരലിറ്റർ

    തയ്യാറാക്കുന്ന വിധം ഡോണട്ട് ഷേപ്പുള്ള പുഡിങ് ട്രേയിലേക്ക് ആദ്യം ബിസ്ക്കറ്റും പഴവും പൊട്ടിച്ചു ചേർത്ത് കൊടുക്കണം, ഇതിനുമുകളിൽ ബിസ്ക്കറ്റ് നിരത്തി വയ്ക്കുക ,ഒരു പാൻ എടുത്ത് അതിലേക്ക് കാരമൽ പുഡിങ് ചേർത്തുകൊടുക്കാം ഇതിലേക്ക് കോഫി പൗഡറും പാലും ചേർത്തു കൊടുത്തു മിക്സ് ചെയ്തു അടുപ്പിലേക്ക് വച്ചുകൊടുത്തു തിളപ്പിച്ച് എടുക്കണം, നല്ല തിക്ക് ആകുന്നതുവരെ തിളപ്പിക്കണം, ഇനി ഇത് സെറ്റ് ചെയ്തു വച്ചിരിക്കുന്ന ബിസ്‌ക്കറ്റിനു മുകളിലേക്ക് ഒഴിച്ചുകൊടുക്കുക, ഒരു പ്ലാസ്റ്റിക് റാപ് ഉപയോഗിച്ച് നല്ലതുപോലെ കവർ ചെയ്തു രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം, ശേഷം ഡെമോൾഡ് ചെയ്തു മുകളിൽ കുറച്ചു ചോക്കലേറ്റ് സിറപ്പും , സ്പ്രിങ്ക്ൾസും ഇട്ട് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dolci veloci 89

  • ചോക്കലേറ്റ് പുഡ്ഡിംഗ്

    ചോക്കലേറ്റ് പുഡ്ഡിംഗ്

    ചോക്കലേറ്റും , പാലും മാത്രം മതി, ഈ കിടിലൻ മധുരം തയ്യാറാക്കാൻ .

    ചേരുവകൾ

    പാൽ -500 ml

    പഞ്ചസാര -100 gm

    അഗർ അഗർ – 7 gm

    ഡാർക്ക് ചോക്കലേറ്റ് -150 gm

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു സോസ് പാനിലേക്ക് പാൽ ചേർത്ത് കൊടുക്കാം,ഇതിലേക്ക് അഗർ അഗറും ,പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യാം, ശേഷം ഗ്രേറ്റ് ചെയ്ത ഡാർക്ക് ചോക്കലേറ്റ് ചേർത്ത് കൊടുത്തു സ്റ്റവ് ടോപ്പിലേക്ക് മാറ്റാം , ചെറിയ തീയിൽ നന്നായി തിളപ്പിക്കുക, മൂന്നു മിനിറ്റോളം തിളപ്പിച്ചതിനു ശേഷം മാറ്റം , ചൂടാറിയ ശേഷം ഒരു മോൾഡിലേക്കെ ഒഴിച്ച് മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം, അതിനു ശേഷം , ഒരു പ്ലേറ്റിലേക്ക് മാറ്റി കട്ട് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nino’s Home

  • ചിക്കൻ കറി

    ചിക്കൻ കറി

    ഏതിനൊപ്പവും കഴിക്കാൻ ടേസ്റ്റി ആൻഡ് ഈസി ആയ ഒരു ചിക്കൻ കറി തയ്യാറാക്കാം

    ചേരുവകൾ

    ചിക്കൻ- 500 ഗ്രാം

    സവാള- രണ്ട് കപ്പ്

    ഇഞ്ചി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ

    കുരുമുളക് ചതച്ചത് -രണ്ട് ടീസ്പൂൺ

    ഗരംമസാല- അര ടീസ്പൂൺ

    നാരങ്ങാ ജ്യൂസ് -ഒരു ടീസ്പൂൺ

    മല്ലിയില

    കറിവേപ്പില

    പച്ചമുളക്

    ഓയിൽ

    കറുവപ്പട്ട

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിലേക്ക് വച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം, ഇതിലേക്ക് കറുവപ്പട്ടയും bay leaf ഉം ചേർത്ത് കൊടുത്ത ഫ്രൈ ചെയ്യാം, അതിനുശേഷം സവാള ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം,നല്ല ബ്രൗൺ നിറം ആയതിനുശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഒപ്പം വെളുത്തുള്ളി ഇഞ്ചി പേസ്റ്റും, ഉപ്പും, മുളക് ചതച്ചതും ചേർക്കാം, ഗരം മസാല കൂടി ചേർത്തതിന് ശേഷം നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക, ഇനി കുറച്ച് വെള്ളം ഒഴിച്ച് നന്നായി വേവിച്ച് എടുക്കാം ഗ്രേവി thick ആയതിനു ശേഷം പച്ചമുളകും നാരങ്ങ നീരും ചേർത്ത് കൊടുക്കാം അവസാനമായി മല്ലിയില കൂടി ചേർത്ത് flame ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • കപ്പ് കേക്ക്

    കപ്പ് കേക്ക്

    നല്ല ടേസ്റ്റിയും,സ്പോഞ്ചിയുമായ ഒരു കപ്പ് കേക്ക് ഈസിആയി തയ്യാറാക്കി എടുക്കാം.

    ചേരുവകൾ

    മുട്ട -രണ്ട്

    വെജിറ്റബിൾ ഓയിൽ -125 മില്ലി

    പാൽ -250 മില്ലി

    പഞ്ചസാര- 200 ഗ്രാം

    മൈദ -400 ഗ്രാം

    ഉപ്പ് -ഒരു ടീസ്പൂൺ

    ബേക്കിംഗ് പൗഡർ- ഒരു ടീസ്പൂൺ

    വാനില എസ്സൻസ്

    ലെമൺ zest ( നാരങ്ങാ തൊലി ഗ്രേറ്റ് ചെയ്തത് )

    ഉണക്കമുന്തിരി -100 ഗ്രാം

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് രണ്ടു മുട്ട ചേർത്ത് കൊടുത്തു ഒരു ബീറ്റർ ഉപയോഗിച്ച് നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കണം അതിലേക്ക് ഓയിലും,പാലും പഞ്ചസാരയും വാനിലയും ചേർത്ത് ഒരു വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക , ശേഷം ഉപ്പും ചേർത്ത് കൊടുക്കാം അടുത്തതായി മൈദ ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത ഇതിലേക്ക് ചേർത്ത് കൊടുക്കണം ,നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് ചേർക്കാം, ഒരിക്കൽ കൂടി മിക്സ് ചെയ്തതിനുശേഷം കേക്ക് ബാറ്റർ കപ്പ് കേക്ക് മൗൾഡിലേക്ക് ഒഴിച്ചു കൊടുക്കാം, ഇനി ബേക്ക് ചെയ്തതിനുശേഷം ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy & Yummy