പഴം പുഡ്ഡിംഗ്

Advertisement

പഴം കൊണ്ട് തയ്യാറാക്കിയ അതിശയകരമായ രുചിയുള്ള ഒരു മധുരം

ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

മുട്ടയുടെ മഞ്ഞക്കരു -6

പഞ്ചസാര -ആറ് ടേബിൾ സ്പൂൺ

നന്നായി പഴുത്ത പഴം -രണ്ടെണ്ണം

പാൽ -ഒരു ലിറ്റർ

കോൺഫ്ലോർ- മൂന്ന് ടേബിൾസ്പൂൺ (പാൽ മിക്സ് ചെയ്തത് )

ബട്ടർ 10 ഗ്രാം

പഴം ഒന്ന്

പഞ്ചസാര 50 ഗ്രാം കാരമലൈസ് ചെയ്യാനായി

വാനില എസൻസ്- ഒരു ടീസ്പൂൺ

ഇനി എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം

ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് കൊടുക്കുക, ശേഷം പഞ്ചസാരയും, വാനില എസൻസും ചേർത്ത് ഒരു വിസ്ക്ക് ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്തതിനുശേഷം മാറ്റിവയ്ക്കണം. മറ്റൊരു ബൗളിൽ നന്നായി പഴുത്ത രണ്ട് പഴം എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നല്ലതുപോലെ ഉടച്ച് എടുക്കണം, ഇത് മുട്ടയുടെ മിക്സി ലേക്ക് ചേർത്തുകൊടുക്കാം ,ഇതിനൊപ്പം പാൽ കൂടെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യണം. ഒരു ചെറിയ ബൗളിൽ കോൺഫ്ലോർ എടുത്ത് അതിലേക്ക് കുറച്ചു പാൽ ചേർത്ത് മിക്സ് ചെയ്തു തരിയില്ലാതെ ആക്കിയതിനു ശേഷം പഴം മിക്സി ലേക്ക് ചേർത്തുകൊടുക്കാം, ഇനി ഇത് stove ടോപ്പിൽ വച്ച് നല്ലതുപോലെ കുക്ക് ചെയ്ത കുറുക്കി എടുക്കണം . ഈ കുറുക്ക് സെർവിങ് ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇനി ഷുഗർ കാരമൽ തയ്യാറാക്കണം, അതിനായി ഒരു പാൻ വെച്ച് അതിലേക്ക് ബട്ടറും പഞ്ചസാരയും ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക ,പഞ്ചസാര കാരമലൈസ് ആയതിനുശേഷം റൗണ്ടിൽ അറിഞ്ഞ നേന്ത്രപ്പഴം ചേർത്തു കൊടുത്തു മിക്സ് ചെയ്യാം ,ഇത് സെർവിങ്ങ് ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം സ്വാദിഷ്ടമായ മധുരം റെഡി.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES