Blog

  • കോകോ ചോക്ലേറ്റ് മിൽക്ക്‌

    കോകോ ചോക്ലേറ്റ് മിൽക്ക്‌

    കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന കോകോ ചോക്ലേറ്റ് മിൽക്ക്‌ തയ്യാറാക്കാം.

    ചേരുവകൾ

    കൊക്കോ പൗഡർ -മൂന്ന് ടേബിൾ സ്പൂൺ

    പഞ്ചസാര പൊടിച്ചത്- 4 to 5 ടേബിൾ സ്പൂൺ

    വെള്ളം- കാൽ കപ്പ്

    പാല് -ആവശ്യത്തിന്

    ഐസ്ക്യൂബ്

    തയ്യാറാക്കുന്ന വിധം

    ഒരു അരിപ്പയിലേക്ക് കോകോ പൗഡർ ചേർത്ത് കൊടുത്തു നന്നായി അരിച്ച് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക ,അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യണം, വെള്ളം ഒഴിച്ച് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്തു തരിയില്ലാതെ ആക്കിയെടുക്കുക, അതിനുശേഷം ലോ flame ഇൽ ഒരു 3 മിനിറ്റ് കുക്ക് ചെയ്ത് എടുക്കണം, ചോക്ലേറ്റ് മിക്സ് തണുക്കാനായി മാറ്റി വയ്ക്കുക നന്നായി തണുത്തതിനുശേഷം സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊടുക്കണം, അതിനുമുകളിലായി പാലും ഐസ്ക്യൂബ് ചേർത്ത് മിക്സ് ചെയ്ത് കുടിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yes I Can Cook

  • zuchini ഫ്രൈ

    zuchini ഫ്രൈ

    ഹെൽത്തി ആയൊരു വെജിറ്റബിൾ ആണ് zuchini, ഇത് ഉപയോഗിച്ച് വളരെ ടേസ്റ്റി ആയ ഒരു റെസിപ്പി തയ്യാറാക്കാം

    ചേരുവകൾ

    zuchini -2

    മുട്ട രണ്ട്

    kefir(fermented milk )- 100 ഗ്രാം

    മൈദ -നാല് ടേബിൾ സ്പൂൺ

    ഉപ്പ്

    വെജിറ്റബിൾ ഓയിൽ -ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

    തയ്യാറാക്കുന്ന വിധം

    ആദ്യം zukkini എടുത്ത് രണ്ടായി മുറിച്ച് ഒരു സ്ലൈസറിൽ സ്ലൈസ് ചെയ്തെടുക്കുക, ഇനി ഒരു ബൗളിൽ രണ്ടു കോഴിമുട്ട ചേർത്ത് കൊടുക്കണം അതിലേക്ക് മിൽക്ക് ക്രീം ചേർത്തുകൊടുക്കാം കൂടെ മൈദയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഒരു കട്ടിയുള്ള ബാറ്റർ ആക്കണം സ്ലൈസ് ചെയ്ത് zukkini എടുത്ത് ഈ മാവിൽ മുക്കി എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN

  • റൈസ് ,മീറ്റ് റോൾ

    റൈസ് ,മീറ്റ് റോൾ

    ക്യാബേജ് ലീഫിനകത്ത് മീറ്റും, ചോറും വച്ച് തയ്യാറാക്കിയ ഡെലീഷ്യസ് ആയ ഒരു റെസിപ്പി

    ചേരുവകൾ

    എണ്ണ

    ക്യാബേജ് ഒന്ന്

    സവാള-2

    ക്യാരറ്റ്- മൂന്ന്

    തക്കാളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    വെള്ളം- 100 ഗ്രാം

    minced മീറ്റ് -300 ഗ്രാം

    അരി -70 ഗ്രാം

    ഉപ്പ്

    കുരുമുളക്

    വെള്ളം 300 ഗ്രാം

    മല്ലിയില

    thick ക്രീം

    തയ്യാറാക്കുന്ന വിധം

    ആദ്യം ക്യാബേജ് തണ്ട് മുറിച്ചു മാറ്റി മുഴുവനായി വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ച് വേവിച്ചെടുക്കുക, ശേഷം അതിൻറെ ഇതളുകൾ വേർതിരിച്ചു മാറ്റണം. ഇനി ഒരു പാൻ അടുപ്പിൽവെച്ച് എണ്ണയൊഴിച്ച് ചൂടാക്കണം അതിലേക്ക് സവാള ഇട്ടു വഴറ്റി കൊടുക്കാം ,സവാള വഴന്നു വന്നതിനുശേഷം, ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കൂടെ ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കണം, ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കാം,ശേഷം രണ്ടു ഭാഗങ്ങളാക്കി ഒരുഭാഗം ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കണം ബാക്കി ഭാഗത്തിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് കൊടുത്തു അല്പം വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കണം. പ്ലേറ്റിൽ മാറ്റിവെച്ച ബാക്കി പകുതി minced meat മായി ആയി മിക്സ് ചെയ്ത് എടുക്കാം, കഴുകിയ അരി കൂടി ഇതിൻറെ കൂടെ ചേർത്ത് മിക്സ് ചെയ്യാം ഇനി കാബേജ് ലീഫ് എടുത്ത് അതിലേക്ക് രണ്ട് സ്പൂൺ ബീഫ് മിക്സ് വെച്ച് കൊടുക്കണം ,leaf രണ്ടു സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കാം, എല്ലാ ലീഫും ഇതുപോലെ ഫിൽ ചെയ്ത് എടുക്കണം, ഇനി ഒരു പാനിന്റെ അടിഭാഗത്ത് നമ്മൾ ആദ്യം തയ്യാറാക്കിവെച്ച മസാല കുറച്ച് ചേർത്തുകൊടുക്കാം, അതിനുമുകളിൽ ക്യാബേജ് ബീഫ് റോൾ വച്ചു കൊടുക്കുക ഏറ്റവും മുകളിൽ ആയി വീണ്ടും മസാല ചേർക്കണം. ഇനി പാത്രം നിറയെ വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം, നന്നായി വെന്തതിനുശേഷം വെള്ളത്തിൽ നിന്നും പുറത്തേക്ക് എടുക്കാം ക്രീമും. മല്ലിയിലയും ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN

  • പൊട്ടറ്റോ ചീസ് കേക്ക്

    പൊട്ടറ്റോ ചീസ് കേക്ക്

    മൂന്ന് ഉരുളങ്കിഴങ്ങും ഒരു കോഴി മുട്ടയും ചേർത്ത് വളരെ ടേസ്റ്റി ആയ ഒരു ഉരുളക്കിഴങ്ങ് കേക്ക് തയ്യാറാക്കാം

    ചേരുവകൾ

    ഉരുളക്കിഴങ്ങ് -മൂന്നെണ്ണം

    ബട്ടർ -30 ഗ്രാം

    പാൽ- 50 മില്ലി

    മുട്ട- 1

    ഉപ്പ് -ഒരു ടീസ്പൂൺ

    മൈദ -150 ഗ്രാം

    സവാള-1

    വെജിറ്റബിൾ ഓയിൽ

    ഉപ്പ്

    ക്യാരറ്റ്

    കൂൺ -500ഗ്രാം

    വെജിറ്റബിൾ ഓയിൽ

    കുരുമുളകുപൊടി

    തയ്യാറാക്കുന്ന വിധം

    ആദ്യം പുഴുങ്ങിയ ഉരുളക്കിഴങ്ങ് ബട്ടർ ചേർത്ത് നന്നായി ഉടച്ചെടുക്കുക ,ഇതിലേക്ക് പാൽ കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, നന്നായി വീണ്ടും മിക്സ് ചെയ്യുക ഇനി ഉപ്പുചേർത്ത് കൊടുക്കാം ,അടുത്തത് മൈദ ആണ് ചേർക്കേണ്ടത് നല്ലതുപോലെ എല്ലാം കൂടി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് സവാള ചേർത്ത് കൊടുക്കുക, നന്നായി വഴറ്റി എടുക്കണം, ഇതിലേക്ക് ഗ്രേറ്റ് ചെയ്ത ക്യാരറ്റ് കൂടി ചേർക്കണം, ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റുക, ഇനി ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം .അടുത്തത് ചെറുതായി അരിഞ്ഞ കൂൺ ഒരു പാനിലേക്ക് ഇട്ട് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് ഫ്രൈ ചെയ്തെടുക്കണം. ഇനി കേക്ക് തയ്യാറാക്കാം, അതിനായി ഒരു കേക്ക് ടിൻ എടുത്ത് അതിനകത്തേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകിഴങ്ങ് മിക്സ് ചേർത്ത് കൊടുക്കുക,അരികു വശം ഒന്നു ഫോൾഡ് ചെയ്തു കൊടുക്കണം , ഇതിനു മുകളിലേക്ക് ഫ്രൈ ചെയ്തിരിക്കുന്ന മഷ്റൂം പകുതിയോളം ചേർത്തുകൊടുക്കാം, അതിനു മുകളിലേക്ക് സവാളയും ക്യാരറ്റ് വഴറ്റിയത് ചേർക്കാം വീണ്ടും മഷ്റൂം ചേർക്കാം, ഇത് അവനിലേക്ക് വെച്ച് നന്നായി bake ചെയ്തെടുക്കാം, അവനിൽ നിന്ന് എടുത്തതിനുശേഷം ഗ്രേറ്റ് ചെയ്തിട്ടുള്ള ചീസ് ഇതിനു മുകളിലേക്ക് ഇട്ടു കൊടുത്ത ഒരിക്കൽ കൂടി bake ചെയ്ത് എടുക്കണം, ടേസ്റ്റി ആയിട്ടുള്ള പൊട്ടറ്റോ കേക്ക് റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte

  • ലെമൺ റൈസ്

    ലെമൺ റൈസ്

    വളരെ ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു ലഞ്ച് ബോക്സ് റെസിപ്പി തയ്യാറാക്കാം

    ചേരുവകൾ

    എണ്ണ- ഒരു ടേബിൾസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    കടലപ്പരിപ്പ് -അര ടേബിൾ സ്പൂൺ

    ഉഴുന്നുപരിപ്പ് -അര ടേബിൾ സ്പൂൺ

    കപ്പലണ്ടി 12 to 15

    ഉണക്ക മുളക്-രണ്ട്

    കറിവേപ്പില

    വെളുത്തുള്ളി അരിഞ്ഞത്

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    വേവിച്ചുവെച്ച ചോറ്

    ഉപ്പ്

    ലെമൺ ജ്യൂസ്- ഒരു ടേബിൾ സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്ക് കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ഓരോന്നായി ചേർക്കുക, ഒരു മിനിറ്റ് റോസ് ചെയ്തതിനുശേഷം കപ്പലണ്ടി കൂടി ചേർക്കാം ,ശേഷം ഉണക്കമുളക് ചേർത്ത് ഒന്നുകൂടെ വഴറ്റാം , ശേഷം കറിവേപ്പില ചേർത്തു കൊടുക്കാം ,വെളുത്തുള്ളി കൂടി ചേർത്തു കൊടുത്തു 30 സെക്കൻഡ് കൂടി വഴറ്റണം, കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, ഇത് മിക്സ് ചെയ്തതിനു ശേഷം ലെമൺ ജ്യൂസ് കൂടെ ചേർത്ത് നല്ലതുപോലെ മിക്സ്യോ ചെയ്ത് യോജിപ്പിച്ചു  ഫ്ളയിം  ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Veggie Recipe House

  • കറി ബേസ് ഗ്രേവി ,ഹോട്ടൽ സ്റ്റൈൽ

    കറി ബേസ് ഗ്രേവി ,ഹോട്ടൽ സ്റ്റൈൽ

    എല്ലാ കറികൾക്കും എടുക്കാവുന്ന ഒരു കറി ബെയ്സ് ഗ്രേവി ഹോട്ടൽ സ്റ്റൈലിൽ തയ്യാറാക്കാം.

    ചേരുവകൾ

    ഓയിൽ- അരക്കപ്പ്

    കറുവപ്പട്ട -ഒരു ടീസ്പൂൺ

    ഏലക്കായ -ഒരു ടീസ്പൂൺ

    ഗ്രാമ്പു -ഒരു ടീസ്പൂൺ

    bay leaf -രണ്ടെണ്ണം

    ജീരകം- ഒരു ടീസ്പൂൺ

    സവാള- അരക്കിലോ

    വെളുത്തുള്ളി- 30 ഗ്രാം

    ഇഞ്ചി -30 ഗ്രാം

    ഉപ്പ്

    തക്കാളി -ഒരു കിലോ

    കശുവണ്ടി- കാൽ കപ്പ്

    മെലൻ സീഡ്‌സ് -കാൽകപ്പ്

    ചൂട് വെള്ളം -അരക്കപ്പ്

    ഓയിൽ- കാൽ കപ്പ്

    മഞ്ഞൾപൊടി- ഒരു ടീസ്പൂൺ

    മുളകുപൊടി- മൂന്ന് ടേബിൾസ്പൂൺ

    മല്ലിപ്പൊടി -3 ടേബിൾ സ്പൂൺ

    ജീരകപ്പൊടി- ഒരു ടീസ്പൂൺ

    ഗരംമസാല- ഒരു ടീസ്പൂൺ

    മട്ടർ പനീർ മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    ബട്ടർ

    ജീരകം -അര ടീസ്പൂൺ

    bay leaf –  ഒന്ന്

    സവാള -അര

    കറി ബേസ്- ഒരുകപ്പ്

    ഗ്രീൻപീസ് -അര കപ്പ്

    വെള്ളം

    ഉപ്പ്

    ഫ്രൈഡ് പനീർ -15 ക്യൂബ്

    കസൂരിമേത്തി -1 ടീസ്പൂൺ

    ഗരം മസാല- കാൽ ടീസ്പൂൺ

    മല്ലിയില

    കാജു മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    എണ്ണ -മൂന്ന് ടീസ്പൂൺ

    bay leaf – ഒന്ന്

    ജീരകം- അര ടീസ്പൂൺ

    സവാള -അരമുറി

    ക്യാപ്സിക്കം- അരമുറി

    കറി ബേസ്- ഒരുകപ്പ്

    വെള്ളം -അരക്കപ്പ്

    ഉപ്പ്

    കശുവണ്ടി -കാൽ കപ്പ്

    ഫ്രഷ് ക്രീം- 1  ടേബിൾ സ്പൂൺ

    കസൂരിമേത്തി – ഒരു സ്പൂൺ

    തയ്യാറാക്കുന്ന വിധം

    ആദ്യം കറി ബേസ് തയ്യാറാക്കണം, അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ചു കൊടുക്കുക, അതിലേക്ക് മസാലകൾ ഓരോന്നായി ചേർത്ത് കൊടുക്കണം ഇത് കുറച്ചുസമയം നല്ലതുപോലെ വഴറ്റി എടുക്കണം ,അടുത്തതായി സവാള ചേർത്തു കൊടുക്കാം നല്ലതുപോലെ സോഫ്റ്റായി വരുന്നതുവരെ വഴറ്റണം ഇനി വെളുത്തുള്ളിയും ,ഇഞ്ചിയും ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വീണ്ടും വഴറ്റുക, ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കാം നന്നായി ഉടഞ്ഞു വരുന്നതുവരെ വഴറ്റണം, ഇനി നല്ലതുപോലെ തണുപ്പിക്കാനായി മാറ്റിവെക്കാം. ശേഷം ഒരു മിക്സി ജാറിൽ ഏറ്റവും അടിച്ചു  പേസ്റ്റ് ആക്കി എടുക്കുക. കുറച്ചു കശുവണ്ടിയും, മെലൺ സീഡ്‌സും, ചൂടുവെള്ളത്തിൽ 15 മിനിറ്റ് കുതിർത്തതിനു ശേഷം നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കണം, ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ചേർത്ത് കൊടുക്കുക അതിലേക്ക് മസാലപ്പൊടികൾ ഓരോന്നായി ചേർക്കണം പച്ചമണം മാറുന്നത് വരെ വഴറ്റണം അതിലേക്ക് അടിച്ചു വച്ചിരിക്കുന്ന സവാള പേസ്റ്റ് ചേർത്ത് കൊടുക്കാം 15 മിനിറ്റ് നല്ലതുപോലെ തിളപ്പിക്കണം, ഇനി കശുവണ്ടി പേസ്റ്റ് ചേർത്ത് കൊടുക്കാം, ഇതെല്ലാം കൂടെ മിക്സ് ചെയ്ത ഒരു 15 മിനിറ്റ് കൂടി കുക്ക്  ചെയ്തെടുത്താൽ കറി ബേസ് റെഡിയായി .

    അടുത്തതായി മട്ടർ പനീർ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ബട്ടർ ചേർത്ത് കൊടുക്കുക, ശേഷം ജീരകവും, bay leaf ഉം  ചേർത്തു കൊടുത്ത വഴറ്റണം, അതിലേക്ക് അരമുറി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം നന്നായി വഴന്നു വരുമ്പോൾ ഒരു കപ്പ് കറി ബേസ്  ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം ,ഗ്രീൻപീസും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ വേവിക്കാം അടുത്തതായി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന പനീർ ചേർത്തു കൊടുക്കാം നല്ലതുപോലെ തിളച്ചതിനു ശേഷം മല്ലിയിലയും കസൂരിമേത്തി യും ചേർത്ത് തീ ഓഫ് ചെയ്യാം .

    അടുത്തതായി കാജു മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക, ചൂടാകുമ്പോൾ bay leaf ഉം  ജീരകവും ചേർത്ത് വഴറ്റണം സവാള കൂടി ചേർത്ത് നല്ലതുപോലെ വഴറ്റാം അടുത്തതായി ക്യാപ്സിക്കം ചേർത്ത് കൊടുത് വഴറ്റാം, അടുത്തതായി കറി ബേസ് ഒരു കപ്പ് ചേർത്ത് കൊടുക്കണം കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേർത്തുകൊടുക്കാം അവസാനമായി കുറച്ചു ഫ്രഷ് ക്രീമും കസൂരിമേത്തി യും ചേർത്ത് നല്ലതുപോലെ മിക്സ്  ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hebbars Kitchen

  • പ്രോട്ടീൻ റിച്ച്  ബ്രേക്ക്ഫാസ്റ്റ്

    പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്

    പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി എടുക്കാം,

    ചേരുവകൾ

    സോയചങ്ക്സ്- ഒരു കപ്പ്

    സവാള -1

    തക്കാളി- 1

    ഇഞ്ചി

    പച്ചമുളക്

    വെളുത്തുള്ളി

    വെള്ളം

    ഉപ്പ്

    കറിവേപ്പില

    റവ – ഒരു കപ്പ്

    തൈര്- ഒരു കപ്പ്

    കറിവേപ്പില- ഒരു ടീസ്പൂൺ

    ഇഞ്ചി -ഒരു ടീസ്പൂൺ

    സവാള -4 tbsp

    മല്ലിയില

    ക്യാരറ്റ്- മൂന്ന് ടേബിൾസ്പൂൺ

    ഉപ്പ്

    ജീരകപ്പൊടി- ഒരു ടീസ്പൂൺ

    മുളകുപൊടി -കാൽ ടീസ്പൂൺ

    കാശ്മീരി ചില്ലി- കാൽ ടീസ്പൂൺ

    എണ്ണ -ഒരു ടീസ്പൂൺ

    ജീരകം -അര ടീസ്പൂൺ

    കടുക്- അര ടീസ്പൂൺ

    കായം-ഒരു പിഞ്ച്

    ബേക്കിംഗ് സോഡ- കാൽ ടീസ്പൂൺ

    വെളുത്ത എള്ള്

    ആദ്യം സോയചങ്ക്സ് നല്ലതുപോലെ വെള്ളത്തിൽ കഴുകി എടുക്കണം, ശേഷം ഒരു പാനിലേക്ക്  ഇട്ടുകൊടുക്കുക, അതിലേക്ക് തക്കാളി, സവാള, വെളുത്തുള്ളി കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പും, വെള്ളവും എന്നിവ ചേർത്ത് കൊടുക്കണം, ഇത് അടുപ്പിലേക്ക് വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക .ശേഷം വെള്ളത്തിൽ നിന്നും മാറ്റണം തണുത്തതിനുശേഷം സോയചങ്ക്സും  പച്ചമുളകും ഒരു മിക്സി ജാറിലേക്ക് ഇട്ട്  അടിച്ചു എടുക്കണം, അതിലേക്ക് റവയും ,തൈരും ചേർത്ത് കൊടുക്കുക ശേഷം ഒന്നുകൂടെ ബ്ലെൻഡ് ചെയ്ത് ഒരു  ബൗളിലേക്ക് ചേർത്തുകൊടുക്കാം. ഇതിലേക്ക് കറിവേപ്പില ,പച്ചമുളക്, ഇഞ്ചി ,സവാള, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം കൂടെ കാരറ്റും    ചേർക്കണം .മുളകുപൊടിയും ,ജീരകപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം .വേവിച്ചെടുത്ത ബാക്കി ചേരുവകൾ എല്ലാം മിക്സി യിലേക്ക് ഇട്ട്  കുറച്ച് ഉപ്പും, കാശ്മീരി ചില്ലി പൗഡർ കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക .കുറച്ച് ജീരകവും, കടുകും ,കറിവേപ്പിലയും കായവും എണ്ണയിൽ വറുത്തത് ഇതിലേക്ക് ചേർത്ത് കൊടുത്താൽ ചമ്മന്തി റെഡി ആയി. തയ്യാറാക്കിവെച്ചിരിക്കുന്ന മാവിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ അല്ലെങ്കിൽ  ഇനോ കൂടി ചേർത്ത് മിക്സ് ചെയ്യാം, ഇനി ഒരു ചെറിയ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക അതിലേക്ക് എണ്ണയും വെളുത്ത എള്ളും ചേർത്ത് എല്ലാ വശത്തും ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കണം ,ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് നല്ല കട്ടിയായി ഒഴിച്ചു കൊടുത്ത റൗണ്ട് ഷേപ്പിൽ ആക്കിയെടുക്കുക ചെറിയ തീയിൽ രണ്ട് വശവും നന്നായി വേവുന്നതുവരെ വേവിച്ചെടുക്കണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. wow emi ruchulu