Blog

  • പൊട്ടറ്റോ ചീസ് ഡോണട്ട്

    പൊട്ടറ്റോ ചീസ് ഡോണട്ട്

    ഉരുളക്കിഴങ്ങും ചീസും ചേർത്ത് ക്രിസ്പി ആയ ഒരു ഡോണട്ട് തയ്യാറാക്കാം

    ചേരുവകൾ

    ഉരുളക്കിഴങ്ങ്- മൂന്നെണ്ണം

    മുട്ട- രണ്ടെണ്ണം

    സവാള

    ചീസ്

    പൊട്ടറ്റോ സ്റ്റാർച്ച്

    മൈദ

    ബ്രഡ് crumbs

    തയ്യാറാക്കുന്ന വിധം

    ആദ്യം ഉരുളകിഴങ്ങു നല്ലതുപോലെ പുഴുങ്ങി എടുക്കണം വെള്ളം മാറ്റി ഒരു ബൗളിലേക്ക് ഇട്ടു നന്നായി ഉടച്ചെടുക്കുക, ഉപ്പും ,കുറച്ച് കുരുമുളകുപൊടിയും കൂടെ ചേർത്ത് ഉടച്ച് എടുക്കണം, ഇതിലേക്ക് പൊട്ടറ്റോ സ്റ്റാർച്ച് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് സോഫ്റ്റ് ആയിട്ടുള്ള ഒരു മാവ് പോലെ ആക്കി എടുക്കണം, ഇനി സവാള അരിഞ്ഞു റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് split ചെയ്ത് എടുക്കണം, സവാള റിങ്ങിന് അകത്തേക്ക് ചീസ് റൗണ്ടിൽ വച്ച് കൊടുക്കുക, ഉരുളകിഴങ്ങ് മിക്സും അതുപോലെ എടുത്ത് അകത്തും പുറത്തുമായി കോടി ചെയ്ത് വെക്കണം, രണ്ടു കോഴിമുട്ട ഒരു ബൗളിൽ ഉപ്പ് ചേർത്ത മിക്സ ചെയ്ത് വെക്കണം കുറച്ചു ബ്രെഡ് crumbs ഒരു പ്ലേറ്റിലേക്ക് എടുത്തു വയ്ക്കുക, ഇനി ഒരു പ്ലേറ്റിൽ മൈദ കൂടി എടുത്ത് വയ്ക്കാം. ഇനി ഓരോ ഡോനട്ടും എടുത്തു മൈദയിൽ കോട്ട് ചെയ്തു, മുട്ടയിൽ മുക്കുക ശേഷം ബ്രെഡ് crumbs കൂടി കോട്ട് ചെയ്യണം രണ്ട് ലെയർ ചെയ്യണം ശേഷം വറുത്തു കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 쿠킹하루 Cooking Haru 🙂

  • ഗോൾഡൻ ഫ്രൈഡ് പൊട്ടറ്റോ

    ഗോൾഡൻ ഫ്രൈഡ് പൊട്ടറ്റോ

    ഉരുളകിഴങ്ങ് കൊണ്ട് അസാധ്യ രുചിയുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാം

    ചേരുവകൾ

    ഉരുളക്കിഴങ്ങ് പുഴുങ്ങിയത്- നാലെണ്ണം

    സവാള- 1

    തക്കാളി- 1

    ക്യാപ്സിക്കം-1

    പച്ചമുളക്- 1

    ഉപ്പ് ആവശ്യത്തിന്

    കുരുമുളകുപൊടി – ഒരു ടീസ്പൂൺ

    ഗരം മസാല- അര ടീസ്പൂൺ

    കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ

    കുരുമുളകുപൊടി- അര ടീസ്പൂൺ

    വെള്ളം ആവശ്യത്തിന്

    ഓട്സ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഉരുളകിഴങ്ങ് മിക്സ് റെഡിയാക്കണം. ഒരു ബൗളിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തിടുക ,അതിലേക്ക് തക്കാളി ,സവാള ,പച്ചമുളക്, ക്യാപ്സിക്കം എന്നിവ ചേർത്ത് കൊടുക്കണം ,ഒപ്പം ഗരംമസാലയും കുരുമുളകുപൊടിയും, ഉപ്പും കൂടി ചേർത്ത് കൊടുക്കാം ഇത് കൈ കൊണ്ട്കുഴച്ചു നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു മാവിൻറെ പരുവത്തിൽ ആക്കി എടുക്കണം. വേറൊരു ബൗളിലേക്ക് കോൺഫ്ലോറും കുരുമുളകുപൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ലൂസ് ആയ ഒരു മിക്സ് തയ്യാറാക്കണം. ഒരു പ്ലേറ്റിൽ ഓട്സ് എടുത്ത് വയ്ക്കുക.ഇനി ഉരുളക്കിഴങ്ങ് മിക്സിൽ നിന്നും കുറച്ച് എടുത്ത് കൈവെള്ളയിൽ വച്ച് ബോൾ പോലെ ആക്കിയെടുക്കുക. കോൺഫ്ലോർ മുക്കി, ഓട്സ് കോട്ട് ചെയ്തെടുക്കണം എല്ലാം ഇതുപോലെ തയ്യാറാക്കിയതിനു ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Indian Food Made Easy

  • ആലു സമൂസ

    ആലു സമൂസ

    ഫേമസ് ആയ ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് ആലു സമൂസ ഉണ്ടാക്കാം

    ചേരുവകൾ

    ജീരകം- ഒരു ടീസ്പൂൺ

    മല്ലി -ഒരു ടീസ്പൂൺ

    കായം -ഒരു പിഞ്ച്

    ഇഞ്ചി – 2 ടീസ്പൂൺ

    പച്ചമുളക്-2

    മഞ്ഞൾപൊടി- അര ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    ഗരംമസാല അര ടീസ്പൂൺ

    മുളകുപൊടി -കാൽ ടീസ്പൂൺ

    വേവിച്ചുടച്ച ഉരുളക്കിഴങ്ങ്- മൂന്നെണ്ണം

    ഗ്രീൻപീസ്- രണ്ട് ടേബിൾസ്പൂൺ

    ഉപ്പ് ആവശ്യത്തിന്

    ചാട്ട് മസാല-1 ടീസ്പൂൺ

    മല്ലിയില

    സമൂസ ഷീറ്റ് തയ്യാറാക്കാൻ

    മൈദ- രണ്ട് കപ്പ്

    ഉപ്പ്

    അയമോദകം -അര ടീസ്പൂൺ

    എണ്ണ -2 ടേബിൾസ്പൂൺ

    വെള്ളം ആവശ്യത്തിന്

    എണ്ണ -വറുക്കാൻ ആവശ്യമുള്ളത്

    തയ്യാറാക്കുന്ന വിധം

    ആദ്യം മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കണം ഇതിലേക്ക് ആദ്യമായി ജീരകം ചേർത്തു കൊടുക്കാം അതിനുശേഷം മല്ലിയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യണം ഇനി കായം ചേർത്ത് കൊടുക്കാം അതിനുശേഷം പച്ചമുളകും ഇഞ്ചിയും അരിഞ്ഞത് ചേർത്ത് കൊടുക്കണം, ഇത് നന്നായി റോസ്റ്റ് ആയതിനുശേഷം മസാലകൾ ഓരോന്നായി ചേർത്ത് കൊടുക്കാം, മസാലകളുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക അതിനുശേഷം ഉടച്ച് വെച്ച ഉരുളക്കിഴങ്ങ് ചേർത്തു കൊടുക്കാം, അതിനോടൊപ്പം തന്നെ ഗ്രീൻപീസും കൂടെ ചേർക്കാംഇതെല്ലാം ഒരുമിച്ച് നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം മല്ലിയിലയും കൂടി ചേർത്ത് ഫ്‌ളൈയിം ഓഫ് ചെയ്യാം. അടുത്തതായി സമൂസ ഷീറ്റ് തയ്യാറാക്കാനായി മൈദമാവ് ഒരു ബൗളിൽ എടുക്കാം അതിലേക്ക് അയമോദകവും, ഉപ്പും, എണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കണം ഈ മാവ് ഒരു അരമണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവെക്കണം. ശേഷം എടുത്തു നല്ലതുപോലെ ഒന്നുകൂടെ കുഴച്ചു ചെറിയ ബോളുകൾ ആക്കി മാറ്റാം, ഇത് ചപ്പാത്തി പോലെ പരത്തി എടുക്കണം ശേഷം രണ്ടായി മുറിച്ച് ത്രികോണാകൃതിയിൽ മടക്കണം ഇതിനകത്ത് ഉരുളക്കിഴങ്ങിന് മിക്സ് വെച്ച് നല്ലതുപോലെ മടക്കി ത്രികോണാകൃതിയിൽ ആക്കിയെടുക്കുക, എല്ലാ സമൂസകളും റെഡി ആയതിനുശേഷം എണ്ണയിലിട്ട് വറുത്തു കോരാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Veggie Recipe House

  • ലെമൺ കേക്ക്

    ലെമൺ കേക്ക്

    വളരെ ടേസ്റ്റിയും ഈസിയുമായൊരു ലെമൺ കേക്ക് തയ്യാറാക്കി എടുക്കാം

    ചേരുവകൾ

    അൺ സാൾട്ടഡ് – ബട്ടർ 120 ഗ്രാം

    പഞ്ചസാര 100- ഗ്രാം

    ലെമൺ zest 15- മില്ലി

    ലെമൺ ജ്യൂസ്

    വാനില എക്സ്ട്രാക്റ്റ്- അഞ്ച് മില്ലി

    മുട്ട- രണ്ടെണ്ണം

    മൈദ -100 ഗ്രാം

    ബദാം- 20 ഗ്രാം

    ബേക്കിംഗ് പൗഡർ -രണ്ട് ഗ്രാം

    പൊടിച്ച പഞ്ചസാര -60 ഗ്രാം

    ലെമൺ ജ്യൂസ്- 10 മില്ലി

    പിസ്‌ത

    തയ്യാറാക്കുന്ന വിധം

    ആദ്യം നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തു മാറ്റിവയ്ക്കുക, പിന്നീട് ആ നാരങ്ങയുടെ ജ്യൂസ് ഒരു ബൗളിലേക്ക് പിഴിഞ്ഞെടുത്ത് ഒരു സൈഡിലേക്ക് മാറ്റിവയ്ക്കണം. വേറൊരു ബൗളിൽ ബട്ടർ ചേർത്ത് കൊടുത്തു നല്ലതുപോലെ ബീറ്റ് ചെയ്യാം അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, പഞ്ചസാര മിക്സ് ആയി കഴിഞ്ഞതിനുശേഷം അതിലേക്ക് നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തതും നാരങ്ങ ജ്യൂസും കൂടെ ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം,ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ചേർത്ത് നന്നായി ബീറ്റ് ചെയ്തതിനുശേഷം ബട്ടർ മിക്സ് ലേക്ക് ഒഴിച്ചു കൊടുക്കുക രണ്ടുമൂന്നു ബാച്ചായി വേണം ഒഴിച്ച് കൊടുക്കാൻ, ഇതെല്ലാം നന്നായി മിക്സ് ആയതിനുശേഷം മൈദപ്പൊടി അതിലേക്കു അരിച്ചു ചേർത്ത് കൊടുക്കുക ,ഒരു സ്‌പാട്ടുല ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തതിനു ശേഷം ഈ മാവ് ഒരു പൈപ്പിങ് ബാഗിൽ നിറയ്ക്കണം, ഇത് ഒരു ബേക്കിംഗ് ബൗളിലേക്ക് നിറച്ചു കൊടുത്തു ബേക്ക് ചെയ്തെടുക്കാം. ഇനി ടോപ്പിംഗിനായി ലമൺ ഗ്ലൈസ് തയ്യാറാക്കാം ,അതിനായി ഒരു ബൗളിൽ പൊടിച്ച പഞ്ചസാരയും ലെമൺ ജ്യൂസും ചേർത്ത് മിക്സ് ചെയ്യുക നല്ല ക്രീമി ആയി വരുമ്പോൾ അത് കേക്കിനു മുകളിൽ സ്പ്രെഡ് ചെയ്തു സെർവ് ചെയ്യാം .

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HidaMari Cooking

  • പൊട്ടറ്റോ പിസ്സ

    പൊട്ടറ്റോ പിസ്സ

    മുട്ടയും ഉരുളക്കിഴങ്ങും ചേർത്ത് വളരെ delicious ആയ ഒരു റെസിപ്പി

    ചേരുവകൾ

    ഉരുളകിഴങ്ങ് -2

    ഓയിൽ

    സ്പ്രിംഗ് ഒണിയൻ

    മുട്ട-രണ്ട്

    ഉപ്പ്

    കുരുമുളകുപൊടി

    ചീസ് 50- 70 ഗ്രാം

    മല്ലിയില

    തയ്യാറാക്കുന്ന വിധം

    ഉരുളക്കിഴങ്ങ് റൗണ്ടിൽ കട്ട് ചെയ്ത് എടുക്കണം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി ഉരുളങ്കിഴങ്ങ്  ചേർത്ത് ഫ്രൈ ചെയ്തെടുക്കുക, ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ചേർത്ത് അതിലേക്ക് ഉപ്പും കുരുമുളകും സ്പ്രിംഗ് ഒണിയൻ കട്ട് ചെയ്തതും  ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് ഒരു പാനിൽ റൗണ്ടിൽ നിരത്തി വയ്ക്കുക അതിനു മുകളിലേക്ക് മുട്ട മിക്സ് ഒഴിച്ചു കൊടുക്കണം അതിനുമുകളിൽ മോസറല്ല ചീസ്   ചെറുതായി കട്ട് ചെയ്തത് നിരത്തി വച്ച് , പാൻ മൂടി വച്ചു ചെറിയ തീയിൽ നന്നായി വേവിച്ചെടുക്കുക കുറച്ച് മല്ലിയിലയും കുരുമുളകും ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delicious ideas

  • ബിസ്കറ്റ് ഡെസെർട്ട്

    ബിസ്കറ്റ് ഡെസെർട്ട്

    വളരെ ഈസിയായി ബിസ്കറ്റ് ഉപയോഗിച്ച് ഒരു ഡെസെർട്ട് തയ്യാറാക്കാം

    ചേരുവകൾ

    ബിസ്ക്കറ്റ് 200ഗ്രാം+5

    പാല് 300 മില്ലി

    കസ്റ്റഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ

    പഞ്ചസാര ഒരു ടേബിൾസ്പൂൺ

    വിപ്പിംഗ് ക്രീം 300 മില്ലി

    പഞ്ചസാര ഒരു ടേബിൾസ്പൂൺ

    വാനില പൗഡർ ഒരു പിഞ്ച്

    തയ്യാറാക്കുന്ന വിധം

    ആദ്യം ബിസ്ക്കറ്റ് ഒരു മിക്സി ജാർ ലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കണം, അടുത്തതായി കസ്റ്റാർഡ് ക്രീം തയ്യാറാക്കണം അതിനായി പാൽ അടുപ്പിലേക്ക് വെച്ചുകൊടുത്തു അതിലേക്ക് പഞ്ചസാര ചേർത്തിളക്കുക പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് കസ്റ്റാർഡ് പൗഡർ ഉം പാലും ചേർത്ത് മിക്സ് ചെയ്ത് ചേർത്തുകൊടുക്കണം ഇനി നല്ലതുപോലെ ഇളക്കി കൊടുക്കുക നല്ല കട്ടിയായി വരുന്നതുവരെ കുക്ക് ചെയ്യണം.ഇത് തണുക്കാനായി മാറ്റി വെക്കുക ഇനി വിപ്പിങ് ക്രീം ഒരു ബൗളിലേക്ക് ചേർത്തു കൊടുത്ത് അതിലേക്ക് പഞ്ചസാരയും വാനില എസൻസും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം ഇതൊരു പൈപ്പിങ് ബാഗിലേക്ക് നിറയ്ക്കണം, സെർവിങ് ബൗളിലേക്ക്  ആദ്യം ബിസ്ക്കറ്റ് പൊടി ചേർത്ത് കൊടുക്കാം അടുത്തതായി കസ്റ്റാർഡ് ക്രീം ചേർക്കാം അതിനു മുകളിൽ വീണ്ടും ബിസ്ക്കറ്റ് പൊടി ഇട്ടുകൊടുക്കുക ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം കൂടി ചേർത്ത് മുകളിൽ ബിസ്ക്കറ്റ് വെച്ച് സെർവ്  ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy & Yummy

  • കസ്റ്റഡ് ക്രീം ബൺ

    കസ്റ്റഡ് ക്രീം ബൺ

    ആവിയിൽ വേവിച്ച ഒരു കസ്റ്റഡ് ക്രീം ബൺ

    ചേരുവകൾ

    ക്രീം തയ്യാറാക്കാനായി

    പാൽ 200 മില്ലി ലിറ്റർ

    ബട്ടർ 15 ഗ്രാം

    മുട്ടയുടെ മഞ്ഞക്കരു രണ്ടെണ്ണം

    പഞ്ചസാര 35 ഗ്രാം

    കോൺ സ്റ്റാർച്ച് 15 ഗ്രാം

    വാനില എക്സ്ട്രാക്റ്റ് ഒരു ടീസ്പൂൺ

    മാവ് തയ്യാറാക്കാൻ

    ചെറുചൂടുള്ള പാൽ 125 മില്ലി

    പഞ്ചസാര 25 ഗ്രാം

    ഇൻസ്റ്റൻഡ് യീസ്റ്റ്- 3 ഗ്രാം

    മൈദ 220 ഗ്രാം

    ഉപ്പ് കാൽ ടീസ്പൂൺ

    ബേക്കിംഗ് പൗഡർ അര ടീസ്പൂൺ

    ഓയിൽ 20 മില്ലി

    ആദ്യം കസ്റ്റാർഡ് ക്രീം തയ്യാറാക്കണം അതിനായി ഒരു സോസ് പാനിലേക്ക്  പാൽ ചേർത്ത് കൊടുക്കുക ബട്ടർ കൂടെ ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം മാറ്റി വയ്ക്കുക . ഒരു ബൗളിലേക്ക് മുട്ടയുടെ മഞ്ഞക്കരു ,പഞ്ചസാര,കോൺ സ്റ്റാർച് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് , പാലിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം, ഇനി ചെറിയ തീയിൽ വച്ച് കുറുക്കി എടുക്കണം, വാനില എസ്സൻസ് കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കുക.

    അടുത്തതായി ബണ്ണിനുള്ള മാവ് തയ്യാറാക്കാം , ഒരു ബൗളിലേക്ക് ചെറു ചൂടുള്ള പാലും, പഞ്ചസാരയും,യീസ്റ്റും ചേർത്ത് യോജിപ്പിച്ചു , അതിലേക്ക് മൈദ ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കണം , നല്ല സോഫ്റ്റ് ആക്കിയതിനു ശേഷം 8 ആയി ഭാഗിക്കാം , ഓരോന്നെടുത്തു പപരത്തി , അകത്തു ക്രീം ഫില്ലിംഗ് വച്ച് കൊടുത്തു ബൺ ഷേപ്പിൽ ആക്കി എടുക്കണം, ശേഷം ആവിയിൽ വേവിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking