വളരെ ടേസ്റ്റിയും ഈസിയുമായൊരു ലെമൺ കേക്ക് തയ്യാറാക്കി എടുക്കാം
ചേരുവകൾ
അൺ സാൾട്ടഡ് – ബട്ടർ 120 ഗ്രാം
പഞ്ചസാര 100- ഗ്രാം
ലെമൺ zest 15- മില്ലി
ലെമൺ ജ്യൂസ്
വാനില എക്സ്ട്രാക്റ്റ്- അഞ്ച് മില്ലി
മുട്ട- രണ്ടെണ്ണം
മൈദ -100 ഗ്രാം
ബദാം- 20 ഗ്രാം
ബേക്കിംഗ് പൗഡർ -രണ്ട് ഗ്രാം
പൊടിച്ച പഞ്ചസാര -60 ഗ്രാം
ലെമൺ ജ്യൂസ്- 10 മില്ലി
പിസ്‌ത
തയ്യാറാക്കുന്ന വിധം
ആദ്യം നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തു മാറ്റിവയ്ക്കുക, പിന്നീട് ആ നാരങ്ങയുടെ ജ്യൂസ് ഒരു ബൗളിലേക്ക് പിഴിഞ്ഞെടുത്ത് ഒരു സൈഡിലേക്ക് മാറ്റിവയ്ക്കണം. വേറൊരു ബൗളിൽ ബട്ടർ ചേർത്ത് കൊടുത്തു നല്ലതുപോലെ ബീറ്റ് ചെയ്യാം അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, പഞ്ചസാര മിക്സ് ആയി കഴിഞ്ഞതിനുശേഷം അതിലേക്ക് നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തതും നാരങ്ങ ജ്യൂസും കൂടെ ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം,ഒരു ബൗളിൽ മുട്ട പൊട്ടിച്ചു ചേർത്ത് നന്നായി ബീറ്റ് ചെയ്തതിനുശേഷം ബട്ടർ മിക്സ് ലേക്ക് ഒഴിച്ചു കൊടുക്കുക രണ്ടുമൂന്നു ബാച്ചായി വേണം ഒഴിച്ച് കൊടുക്കാൻ, ഇതെല്ലാം നന്നായി മിക്സ് ആയതിനുശേഷം മൈദപ്പൊടി അതിലേക്കു അരിച്ചു ചേർത്ത് കൊടുക്കുക ,ഒരു സ്‌പാട്ടുല ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തതിനു ശേഷം ഈ മാവ് ഒരു പൈപ്പിങ് ബാഗിൽ നിറയ്ക്കണം, ഇത് ഒരു ബേക്കിംഗ് ബൗളിലേക്ക് നിറച്ചു കൊടുത്തു ബേക്ക് ചെയ്തെടുക്കാം. ഇനി ടോപ്പിംഗിനായി ലമൺ ഗ്ലൈസ് തയ്യാറാക്കാം ,അതിനായി ഒരു ബൗളിൽ പൊടിച്ച പഞ്ചസാരയും ലെമൺ ജ്യൂസും ചേർത്ത് മിക്സ് ചെയ്യുക നല്ല ക്രീമി ആയി വരുമ്പോൾ അത് കേക്കിനു മുകളിൽ സ്പ്രെഡ് ചെയ്തു സെർവ് ചെയ്യാം .
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HidaMari Cooking