Advertisement

Cinnamon റോൾസും,കൂടെ ഫ്ലഫി ലെമൺ കണ്ടൻസ്ഡ് മിൽക്ക് ഫ്രോസ്റ്റിങ്ങും

ആദ്യം ഒരു പാനിലേക്ക് ഒരു കപ്പ് പാലും, ഒരു മുട്ടയും, രണ്ടേ കാൽ ടീസ്പൂൺ യീസ്റ്റും , കാൽ കപ്പ് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് മൂന്നേകാൽ കപ്പ് മൈദയും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് നന്നായി കുഴച്ചതിനുശേഷം മൂടിവെച്ച് അരമണിക്കൂർ മാറ്റിവയ്ക്കാം. ശേഷം എടുത്തു വീണ്ടും കുഴയ്ക്കണം അൽപ്പം പൊടി നല്ലതുപോലെ കുഴച്ച് ശേഷം രണ്ടു മണിക്കൂർ മാറ്റിവെക്കണം. ശേഷം എടുത്തു പരത്തുക ചതുരാകൃതിയിൽ പരത്തി എടുത്തതിനുശേഷം മറ്റൊരു ബൗളിൽ അരക്കപ്പ് ബട്ടർ ചേർത്ത് കൊടുത്തു അതിലേക്ക് അല്പം കറുവപ്പട്ട പൊടിച്ചത് ബ്രൗൺ ഷുഗർ എന്നിവ ചേർത്ത് മിക്സ് ചെയ്യണം, ഇതിനെ പരത്തി വച്ചിരിക്കുന്ന മാവിന് മുകളിലേക്ക് ഒരു കത്തി ഉപയോഗിച്ച് തേച്ചുകൊടുക്കാം, ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തെടുക്കണം, ശേഷം ചെറിയ കഷണങ്ങളായി മുറിക്കാം ഓരോന്നും തേബേക്കിംഗ് ട്രെയിൽ നിരത്തിവെച്ച് ബേക്ക് ചെയ്ത് എടുക്കണം. ഒരു ബൗളിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക, ഇതിലേക്ക് കാൽക്കപ്പ് ഫ്രഷ് ലെമൺ ജൂസ് ചേർത്തു കൊടുത്തു വീണ്ടും ബീറ്റ് ചെയ്യാം, നന്നായി പതഞ്ഞു വന്നാൽ ബേക്ക് ചെയ്തെടുത്ത റോളുകൾക്ക് മുകളിലേക്ക് ഒഴിച്ച് സർവ് ചെയ്യാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Savor Easy