ബട്ടർ ചേർക്കാതെ തന്നെ നാവിൽ അലിഞ്ഞു ഇറങ്ങുന്ന രുചിയിൽ കുക്കീസ് റെസിപ്പി
ആദ്യം ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു നുള്ള് ഉപ്പും, 8 ഗ്രാം വാനില ഷുഗറും ചേർക്കാം 100 ഗ്രാം പഞ്ചസാര കൂടി ചേർത്ത് ഒരു വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് ഇളക്കുക, ശേഷം 50 മില്ലി പാൽ ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, അടുത്തതായി 80 മില്ലി ഓയിൽ ചേർത്ത് കൊടുക്കാം, മിക്സ് ചെയ്തതിനുശേഷം 230 ഗ്രാം മൈദാ 2 ബാച്ചായി ചേർത്തുകൊടുക്കണം, കൂടെ ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം, കൈ കൊണ്ട് കുഴച്ചു മാവിനെ രണ്ടായി ഭാഗിക്കുക, ഒന്നിലേക്ക് 10 ഗ്രാം കോകോ പൌഡർ ചേർത്ത് കൊടുത്തു വീണ്ടും ഒന്നുകൂടി കുഴയ്ക്കാം , ബാക്കിയുള്ള മാവിലേക്ക് അല്പം കൂടി മൈദാ ചേർത്ത് കൊടുത്തതിനു ശേഷം വീണ്ടും കുഴച്ചെടുക്കണം, ഇനി രണ്ടിൽ നിന്നും അല്പം എടുത്തു നീളത്തിൽ റോൾ ചെയ്ത് എടുക്കുക ശേഷം, രണ്ടും ഒരുമിച്ച് വച്ച് പിരിഞ്ഞതിനു ശേഷം ചുറ്റി എടുക്കണം ഇതിനെ ഒരു ബേക്കിംഗ് ട്രെയിൻ വെക്കുക, ശേഷം ചോക്കോ ചിപ്സ് മുകളിൽവെച്ച് ബേക്ക് ചെയ്ത് എടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Ricette arabe facili