വളരെ ഈസിയായി ബിസ്കറ്റ് ഉപയോഗിച്ച് ഒരു ഡെസെർട്ട് തയ്യാറാക്കാം
ചേരുവകൾ
ബിസ്ക്കറ്റ് 200ഗ്രാം+5
പാല് 300 മില്ലി
കസ്റ്റഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ
പഞ്ചസാര ഒരു ടേബിൾസ്പൂൺ
വിപ്പിംഗ് ക്രീം 300 മില്ലി
പഞ്ചസാര ഒരു ടേബിൾസ്പൂൺ
വാനില പൗഡർ ഒരു പിഞ്ച്
തയ്യാറാക്കുന്ന വിധം
ആദ്യം ബിസ്ക്കറ്റ് ഒരു മിക്സി ജാർ ലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കണം, അടുത്തതായി കസ്റ്റാർഡ് ക്രീം തയ്യാറാക്കണം അതിനായി പാൽ അടുപ്പിലേക്ക് വെച്ചുകൊടുത്തു അതിലേക്ക് പഞ്ചസാര ചേർത്തിളക്കുക പഞ്ചസാര അലിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് കസ്റ്റാർഡ് പൗഡർ ഉം പാലും ചേർത്ത് മിക്സ് ചെയ്ത് ചേർത്തുകൊടുക്കണം ഇനി നല്ലതുപോലെ ഇളക്കി കൊടുക്കുക നല്ല കട്ടിയായി വരുന്നതുവരെ കുക്ക് ചെയ്യണം.ഇത് തണുക്കാനായി മാറ്റി വെക്കുക ഇനി വിപ്പിങ് ക്രീം ഒരു ബൗളിലേക്ക് ചേർത്തു കൊടുത്ത് അതിലേക്ക് പഞ്ചസാരയും വാനില എസൻസും ചേർത്ത് നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം ഇതൊരു പൈപ്പിങ് ബാഗിലേക്ക് നിറയ്ക്കണം, സെർവിങ് ബൗളിലേക്ക് ആദ്യം ബിസ്ക്കറ്റ് പൊടി ചേർത്ത് കൊടുക്കാം അടുത്തതായി കസ്റ്റാർഡ് ക്രീം ചേർക്കാം അതിനു മുകളിൽ വീണ്ടും ബിസ്ക്കറ്റ് പൊടി ഇട്ടുകൊടുക്കുക ഏറ്റവും മുകളിലായി വിപ്പിംഗ് ക്രീം കൂടി ചേർത്ത് മുകളിൽ ബിസ്ക്കറ്റ് വെച്ച് സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy & Yummy