ഉരുളക്കിഴങ്ങും ചീസും ചേർത്ത് ക്രിസ്പി ആയ ഒരു ഡോണട്ട് തയ്യാറാക്കാം
ചേരുവകൾ
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം
മുട്ട- രണ്ടെണ്ണം
സവാള
ചീസ്
പൊട്ടറ്റോ സ്റ്റാർച്ച്
മൈദ
ബ്രഡ് crumbs
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളകിഴങ്ങു നല്ലതുപോലെ പുഴുങ്ങി എടുക്കണം വെള്ളം മാറ്റി ഒരു ബൗളിലേക്ക് ഇട്ടു നന്നായി ഉടച്ചെടുക്കുക, ഉപ്പും ,കുറച്ച് കുരുമുളകുപൊടിയും കൂടെ ചേർത്ത് ഉടച്ച് എടുക്കണം, ഇതിലേക്ക് പൊട്ടറ്റോ സ്റ്റാർച്ച് കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് സോഫ്റ്റ് ആയിട്ടുള്ള ഒരു മാവ് പോലെ ആക്കി എടുക്കണം, ഇനി സവാള അരിഞ്ഞു റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് split ചെയ്ത് എടുക്കണം, സവാള റിങ്ങിന് അകത്തേക്ക് ചീസ് റൗണ്ടിൽ വച്ച് കൊടുക്കുക, ഉരുളകിഴങ്ങ് മിക്സും അതുപോലെ എടുത്ത് അകത്തും പുറത്തുമായി കോടി ചെയ്ത് വെക്കണം, രണ്ടു കോഴിമുട്ട ഒരു ബൗളിൽ ഉപ്പ് ചേർത്ത മിക്സ ചെയ്ത് വെക്കണം കുറച്ചു ബ്രെഡ് crumbs ഒരു പ്ലേറ്റിലേക്ക് എടുത്തു വയ്ക്കുക, ഇനി ഒരു പ്ലേറ്റിൽ മൈദ കൂടി എടുത്ത് വയ്ക്കാം. ഇനി ഓരോ ഡോനട്ടും എടുത്തു മൈദയിൽ കോട്ട് ചെയ്തു, മുട്ടയിൽ മുക്കുക ശേഷം ബ്രെഡ് crumbs കൂടി കോട്ട് ചെയ്യണം രണ്ട് ലെയർ ചെയ്യണം ശേഷം വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 쿠킹하루 Cooking Haru 🙂