Blog

  • ബ്രഡ് പക്കാവട

    ബ്രഡ് പക്കാവട

    ബ്രഡ് കൊണ്ട് തയ്യാറാക്കിയ പക്കാവട യും , ചട്ണിയും

    ചേരുവകൾ

    ഉരുളങ്കിഴങ്ങ് പുഴുങ്ങിയത് -500 gm

    ഉപ്പ്

    മുളക് ചതച്ചത് -1 tsp

    ജീരകപ്പൊടി -1 tsp

    chat മസാല -1tsp

    മഞ്ഞൾപ്പൊടി-1/4 tsp

    മല്ലി ചതച്ചത് – 1 tsp

    മംഗോ പൌഡർ -1/2 tsp

    നാരങ്ങാ നീര് – 1/ 2 tsp

    ഓയിൽ – 1 tbsp

    ജീരകം -1/2 tsp

    ഇഞ്ചി -1 tsp

    മുളക് പൊടി – 1 tsp

    കായം 2 നുള്ള്

    മല്ലിയില

    മാവ് തയ്യാറാക്കാൻ

    കടലമാവ് ഒരു കപ്പ്

    ഉപ്പ്

    ചാറ്റ് മസാല അര ടീസ്പൂൺ

    മുളക് ചതച്ചത് -1/ 2 tsp

    മഞ്ഞൾപ്പൊടി -¼ tsp

    സോഡാപ്പൊടി – ¼ tsp

    ഓയിൽ -1 tbsp

    മല്ലിയില

    ചട്ണി തയ്യാറാക്കാൻ

    മല്ലിയില

    പുതിനയില

    പച്ചമുളക്

    വെളുത്തുള്ളി

    ഇഞ്ചി

    ഉപ്പ്

    നാരങ്ങാ നീര്

    ജീരകം

    കടല പരിപ്പ്

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിൽ ഉരുളൻ കിഴങ്ങു പുഴുങ്ങിയത് ഉടച്ചു എടുക്കുക, ഇതിലേക്ക് ഉപ്പ് , മുളക് ചതച്ചത് , മഞ്ഞൾപ്പൊടി,മുളകുപൊടി,ചാറ്റ് മസാല, മംഗോ പൌഡർ, നാരങ്ങാ നീര് ,ജീരകപ്പൊടി, മല്ലി ചതച്ചത് , മല്ലിയില എന്നിവ ചേർത്ത് മിക്സ് ചെയ്തു മാറ്റി വയ്ക്കുക .ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു എണ്ണ ഒഴിച്ച് ജീരകവും,കായവും മല്ലിയിലയും ചേർത്ത് വഴറ്റുക ഇത് ഉരുളൻ കിഴങ്ങ് മിക്സിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം . വേറൊരു ബൗളിലേക്ക് കടലമാവും , ഉപ്പ് , ചാറ്റ് മസാല,മഞ്ഞൾപ്പൊടി,മുളക് ചതച്ചത് , സോഡാപ്പൊടി, മല്ലിയില , എണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക , അതിലേക്ക് വെള്ളം ചേർത്ത് മിക്സ് ചെയ്തു കട്ടിയുള്ളോരു ബാറ്റർ ആക്കുക. ഇനി ചട്ണി തയ്യാറാക്കണം , അതിനായി ചേരുവകളെല്ലാം ഒരു മിക്സി ജാറിൽ ചേർത്ത് നന്നായി അടിച്ചെടുക്കണം.

    ഒരു ബ്രഡ് എടുത്ത് അതിൽ ചട്ണി നന്നായി തേച്ചു പിടിപ്പിക്കണം, അതിന് മുകളിൽ പൊട്ടറ്റോ മിക്സ് വയ്ക്കണം, മറ്റൊരു ബ്രഡ് ഇതിനു മുകളിൽ വയ്ക്കുക,ശേഷം ക്രോസ്സ് ആയി കട്ട് ചെയ്യണം , ഇനി ബാറ്റെരിൽ മുക്കി ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരാം .

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna

  • പാൻ കേക്ക്

    പാൻ കേക്ക്

    മൈദ മാവും മുട്ടയും ചേർത്ത് ഒരു അടിപൊളി പാൻ കേക്ക് തയ്യാറാക്കാം

    ചേരുവകൾ

    മൈദ മുക്കാൽ കപ്പ് പ്ലസ് 2 ടേബിൾ സ്പൂൺ

    ഉപ്പ്-ആവശ്യത്തിന്

    മുട്ട-1

    പാൽ 235 മില്ലി

    ബട്ടർ

    ലെമൺ

    പഞ്ചസാര

    ന്യൂട്ടല്ല

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് മൈദയും ഉപ്പും അരിച്ചു ചേർത്തു കൊടുക്കുക അതിലേക്ക് ഒരു കോഴിമുട്ട നന്നായി ബീറ്റ് ചെയ്ത് ചേർത്ത് നന്നായി മിക്സ് ചെയ്യണം ശേഷം പാൽ കൂടെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് നല്ല ലൂസ് ആയിട്ടുള്ള ഒരു ബാറ്റർ തയ്യാറാക്കി എടുക്കുക ഒരു പാൻ ചൂടാക്കി അതിൽ ബട്ടർ തേച്ചു കൊടുക്കണം മൈദ ബാറ്റർ അതിലേക്ക് ഒഴിച്ച് ചുറ്റിച്ചു കൊടുക്കുക, രണ്ട് സൈഡും നല്ലതുപോലെ വേവിച്ചെടുത്തു പ്ലേറ്റിലേക്ക് മാറ്റാം അതിനു മുകളിലായി കുറച്ചു പഞ്ചസാര വിതറിയതും ലെമൺ ജ്യൂസും ചേർത്ത് സർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES

  • സ്വാദിഷ്ടമായ വിഭവങ്ങൾ

    സ്വാദിഷ്ടമായ വിഭവങ്ങൾ

    നടൻ വിഭവങ്ങൾ,കറികൾ,മധുര പലഹാരങ്ങൾ, മീൻ വിഭവങ്ങൾ, പ്രഭാത ഭക്ഷണങ്ങൾ ഉൾപ്പെടെ എല്ലാത്തരം വിഭവങ്ങളുടെയും സ്വാദിഷ്ടമായ റെസിപ്പികൾ.

    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക , ഡെയിലി അപ്ഡേറ്റ്സ് കിട്ടാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് follow ചെയ്യുക Meals

  • പൊട്ടറ്റോ ,എഗ്ഗ് സ്നാക്ക്

    പൊട്ടറ്റോ ,എഗ്ഗ് സ്നാക്ക്

    രണ്ട് ഉരുളങ്കിഴങ്ങും ഒരു കോഴി മുട്ടയും ചേർത്ത് വ്യത്യസ്തമായ ഒരു സ്നാക്ക്  റെസിപ്പി

    ചേരുവകൾ

    ഉരുളക്കിഴങ്ങ് -വലുത് രണ്ട്

    ഉപ്പ് ആവശ്യത്തിന്

    മുളകുപൊടി -ഒരു ടീസ്പൂൺ(പാപ്രിക)

    കുരുമുളകുപൊടി

    മല്ലിയില

    കോൺഫ്ലോർ -രണ്ട് ടേബിൾസ്പൂൺ

    മുട്ട -ഒന്ന്

    ബ്രഡ് crumbs

    ചീസ് ഒരു ടേബിൾസ്പൂൺ

    കസ്കസ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഉരുളൻ കിഴങ്ങു മുറിച്ചു ഒരു പാനിൽ ഇട്ട് വെള്ളം ചേർത്ത് നന്നായി വേവിക്കണം, ശേഷം വെള്ളം കളഞ്ഞു നന്നായി ഉടച്ചു എടുക്കുക , അതിലേക്ക് ഉപ്പ് , മുളകുപൊടി,കുരുമുളക് പൊടി, കോൺ ഫ്ലോർ , മല്ലിയില എന്നിവ ചേർത്ത് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കി എടുക്കണം, ചെറിയ നീളത്തിലുള്ള റോളുകളാക്കി ഭാഗിക്കണം , ഇത് ചെറിയ കഷ്ണങ്ങൾ ആയി മുറിക്കാം, ചതുര ഷേപ്പ് ആക്കി , ഫോക് വച്ച് ഒന്ന് പ്രസ് ചെയ്യുക, എല്ലാം ഇതുപോലെ ചെയ്തു മാറ്റി വയ്ക്കണം. ഒരു പ്ലേറ്റിൽ, ബ്രെഡ് പൊടിച്ചതും,ചീസും ,കസ്കസും മിക്സ് ചെയ്തു വയ്ക്കണം.വേറൊരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ചു ഉപ്പു ചേർത്ത് മിക്സ് ചെയ്തു വയ്ക്കണം. ഇനി ഓരോ പൊട്ടറ്റോ bite സും എടുത്തു മുട്ട മിക്സിൽ മുക്കി ബ്രഡ് ഇൽ കോട്ട് ചെയ്തെടുക്കുക, ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte

  • മുട്ട ബ്രഡ് പിസ്സ

    മുട്ട ബ്രഡ് പിസ്സ

    മുട്ടയും ബ്രെഡ് ചേർത്ത് തയ്യാറാക്കിയ ഒരു അടിപൊളി പിസ്സ

    ചേരുവകൾ

    മുട്ട അഞ്ച് എണ്ണം

    പാൽ അരക്കപ്പ്

    ബട്ടർ

    ബ്രെഡ്

    കെച്ചപ്പ്

    ഉപ്പ്

    ഒറിഗാനോ

    ചീസ്

    തക്കാളി

    മല്ലിയില

    മോസറെല്ല ചീസ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച്കൊടുക്കുക അതിലേക്ക് പാലും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക, ഇനി ഓരോ ബ്രഡ് സ്ലൈസ് എടുത്ത് മുട്ടയുടെ മിക്സിൽ മുക്കി പാനി ലേക്ക് വച്ച് കൊടുക്കണം, ഇനി ബാക്കിയുള്ള മുട്ട മിക്സ് അതിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കുക, ചെറിയ തീയിൽ വേവിച്ചെടുക്കാം, ശേഷം തിരിച്ചിടുക, ഇനി ബ്രെഡ് ന് മുകളിലേക്ക് സോസ് തേച്ചു കൊടുക്കുക, അതിനുമുകളിലായി ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടുകൊടുക്കുക, അതിനു മുകളിൽ തക്കാളി നിർത്തിവയ്ക്കണം ഏറ്റവും മുകളിലായി ചീസ് വെച്ചു കൊടുക്കുക, കുറച്ചു മല്ലിയില കൂടി ഇട്ട് ലോ flameഇൽ നന്നായി കുക്ക് ചെയ്ത് എടുക്കണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delicious ideas

  • ഉരുളൻ കിഴങ്ങ് സ്നാക്ക്

    ഉരുളൻ കിഴങ്ങ് സ്നാക്ക്

    2 ഉരുളങ്കിഴങ്ങും ഒരു മുട്ടയും കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    ചേരുവകൾ

    ഉരുളൻ കിഴങ്ങു -2

    ഉപ്പ്

    Paprika -1 tsp

    കുരുമുളക്

    മല്ലിയില

    കോൺ ഫ്ലോർ -2 tbsp

    മുട്ട -1

    ചീസ്

    ബ്രെഡ് പൊടി

    കസ്കസ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഉരുളൻ കിഴങ്ങ് പുഴുങ്ങി വെള്ളം മാറ്റി നന്നായി ഉടച്ചു എടുക്കുക, ഇതിലേക്ക് ഉപ്പ്,മുളകുപൊടി , മല്ലിയില,കോൺ ഫ്ലോർ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കണം, ഇനി നീളത്തിൽ റോൾസ് ആക്കി , ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു ഫോക് വച്ച് ഷേപ്പ് ചെയ്യണം. ഒരു ബൗളിൽ മുട്ടയും ഉപ്പും മിക്സ് ചെയ്തു വയ്ക്കുക, ഒരു പ്ലേറ്റിൽ ബ്രഡ് പൊടിയും, ചീസും, കസ്കസും ചേർത്ത് മിക്സ് ചെയ്യണം. ഇനി ഓരോ ബിറ്റീസും എടുത്തു മുട്ടയിൽ മുക്കി, ബ്രഡ് പൊടിയിൽ കോട്ട് ചെയ്ത് എണ്ണയിൽ വറുക്കുക.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക hausgemachterezepte

  • തുർക്കിഷ് ബ്രെഡ്

    തുർക്കിഷ് ബ്രെഡ്

    ഈസിയായി തയ്യാറാക്കാവുന്ന തുർക്കിഷ് ബ്രെഡ് റെസിപ്പി

    ചേരുവകൾ

    മാവ് തയ്യാറാക്കാനായി

    ബ്രെഡ് ഫ്ലോർ -4 കപ്പ്‌

    ചെറിയ ചൂടുപാൽ -160 ml

    ചെറിയ ചൂടുവെള്ളം -160 ml

    ഡ്രൈ യീസ്റ്റ് -10 gm

    പഞ്ചസാര -10 gm

    ഉപ്പ്

    ഒലിവ് ഓയിൽ -18 gm

    ടോപ്പിംഗിന്

    ബട്ടർ -20 gm

    കുരുമുളക് ചതച്ചത്

    മല്ലിയില

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിൽ ചെറു ചൂടുള്ള പാലും , വെള്ളവും ഒരുമിച്ച് മിക്സ് ചെയ്യുക ഇതിലേക്ക് യിസ്‌റ്റ് , പഞ്ചസാര എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യണം, ഇനി ഉപ്പും മൈദയും ചേർത്ത് കുഴയ്ക്കുക, കുറച്ചു ഒലിവു ഓയിൽ കൂടെ ചേർക്കാം , ഈ മാവ് പൊങ്ങി വരുന്നത് വരെ മാറ്റി വയ്ക്കണം, ശേഷം വീണ്ടും നന്നായി കുഴച്ചു 6 ഭാഗങ്ങളാക്കി പരത്തി എടുക്കണം , ഇനി പാനിൽ ചുട്ടെടുക്കാം , കുറച്ചു ഒലിവു ഓയിൽ ബ്രഷ് ചെയ്തു മുകളിൽ ചില്ലി flakesum , മല്ലിയിലയും വിതറി ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 매일맛나 delicious day