ബ്രഡ് പക്കാവട

ബ്രഡ് കൊണ്ട് തയ്യാറാക്കിയ പക്കാവട യും , ചട്ണിയും

ചേരുവകൾ

ഉരുളങ്കിഴങ്ങ് പുഴുങ്ങിയത് -500 gm

ഉപ്പ്

മുളക് ചതച്ചത് -1 tsp

ജീരകപ്പൊടി -1 tsp

chat മസാല -1tsp

മഞ്ഞൾപ്പൊടി-1/4 tsp

മല്ലി ചതച്ചത് – 1 tsp

മംഗോ പൌഡർ -1/2 tsp

നാരങ്ങാ നീര് – 1/ 2 tsp

ഓയിൽ – 1 tbsp

ജീരകം -1/2 tsp

ഇഞ്ചി -1 tsp

മുളക് പൊടി – 1 tsp

കായം 2 നുള്ള്

മല്ലിയില

മാവ് തയ്യാറാക്കാൻ

കടലമാവ് ഒരു കപ്പ്

ഉപ്പ്

ചാറ്റ് മസാല അര ടീസ്പൂൺ

മുളക് ചതച്ചത് -1/ 2 tsp

മഞ്ഞൾപ്പൊടി -¼ tsp

സോഡാപ്പൊടി – ¼ tsp

ഓയിൽ -1 tbsp

മല്ലിയില

ചട്ണി തയ്യാറാക്കാൻ

മല്ലിയില

പുതിനയില

പച്ചമുളക്

വെളുത്തുള്ളി

ഇഞ്ചി

ഉപ്പ്

നാരങ്ങാ നീര്

ജീരകം

കടല പരിപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ഉരുളൻ കിഴങ്ങു പുഴുങ്ങിയത് ഉടച്ചു എടുക്കുക, ഇതിലേക്ക് ഉപ്പ് , മുളക് ചതച്ചത് , മഞ്ഞൾപ്പൊടി,മുളകുപൊടി,ചാറ്റ് മസാല, മംഗോ പൌഡർ, നാരങ്ങാ നീര് ,ജീരകപ്പൊടി, മല്ലി ചതച്ചത് , മല്ലിയില എന്നിവ ചേർത്ത് മിക്സ് ചെയ്തു മാറ്റി വയ്ക്കുക .ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു എണ്ണ ഒഴിച്ച് ജീരകവും,കായവും മല്ലിയിലയും ചേർത്ത് വഴറ്റുക ഇത് ഉരുളൻ കിഴങ്ങ് മിക്സിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം . വേറൊരു ബൗളിലേക്ക് കടലമാവും , ഉപ്പ് , ചാറ്റ് മസാല,മഞ്ഞൾപ്പൊടി,മുളക് ചതച്ചത് , സോഡാപ്പൊടി, മല്ലിയില , എണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക , അതിലേക്ക് വെള്ളം ചേർത്ത് മിക്സ് ചെയ്തു കട്ടിയുള്ളോരു ബാറ്റർ ആക്കുക. ഇനി ചട്ണി തയ്യാറാക്കണം , അതിനായി ചേരുവകളെല്ലാം ഒരു മിക്സി ജാറിൽ ചേർത്ത് നന്നായി അടിച്ചെടുക്കണം.

ഒരു ബ്രഡ് എടുത്ത് അതിൽ ചട്ണി നന്നായി തേച്ചു പിടിപ്പിക്കണം, അതിന് മുകളിൽ പൊട്ടറ്റോ മിക്സ് വയ്ക്കണം, മറ്റൊരു ബ്രഡ് ഇതിനു മുകളിൽ വയ്ക്കുക,ശേഷം ക്രോസ്സ് ആയി കട്ട് ചെയ്യണം , ഇനി ബാറ്റെരിൽ മുക്കി ചൂടായ എണ്ണയിലേക്കിട്ട് വറുത്തു കോരാം .

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna