മുട്ട ബ്രഡ് പിസ്സ

മുട്ടയും ബ്രെഡ് ചേർത്ത് തയ്യാറാക്കിയ ഒരു അടിപൊളി പിസ്സ

ചേരുവകൾ

മുട്ട അഞ്ച് എണ്ണം

പാൽ അരക്കപ്പ്

ബട്ടർ

ബ്രെഡ്

കെച്ചപ്പ്

ഉപ്പ്

ഒറിഗാനോ

ചീസ്

തക്കാളി

മല്ലിയില

മോസറെല്ല ചീസ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ഒഴിച്ച്കൊടുക്കുക അതിലേക്ക് പാലും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കുക, ഇനി ഓരോ ബ്രഡ് സ്ലൈസ് എടുത്ത് മുട്ടയുടെ മിക്സിൽ മുക്കി പാനി ലേക്ക് വച്ച് കൊടുക്കണം, ഇനി ബാക്കിയുള്ള മുട്ട മിക്സ് അതിനു മുകളിലേക്ക് ഒഴിച്ചു കൊടുക്കുക, ചെറിയ തീയിൽ വേവിച്ചെടുക്കാം, ശേഷം തിരിച്ചിടുക, ഇനി ബ്രെഡ് ന് മുകളിലേക്ക് സോസ് തേച്ചു കൊടുക്കുക, അതിനുമുകളിലായി ഗ്രേറ്റ് ചെയ്ത ചീസ് ഇട്ടുകൊടുക്കുക, അതിനു മുകളിൽ തക്കാളി നിർത്തിവയ്ക്കണം ഏറ്റവും മുകളിലായി ചീസ് വെച്ചു കൊടുക്കുക, കുറച്ചു മല്ലിയില കൂടി ഇട്ട് ലോ flameഇൽ നന്നായി കുക്ക് ചെയ്ത് എടുക്കണം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delicious ideas