Blog

  • സ്ട്രൗബെറി പുഡ്ഡിംഗ്

    സ്ട്രൗബെറി പുഡ്ഡിംഗ്

    വളരെ ടേസ്റ്റി ആയൊരു സ്ട്രൗബെറി പുഡ്ഡിംഗ് തയ്യാറാക്കാം

    ചേരുവകൾ

    പുഡിങ്ങിനായി

    ഫ്രോസൺ സ്ട്രൗബെറി -200 gm

    പഞ്ചസാര-30 gm

    പാൽ -370 ml

    മിൽക്ക് ക്രീം -130 ml

    പഞ്ചസാര-30 gm

    വെള്ളം -50 ml

    ജലാറ്റിൻ -10 gm

    ടോപ്പിംഗ് ക്രീമിനായി

    മിൽക്ക് ക്രീം-70 ml

    തൈര് -30 ml

    പഞ്ചസാര-10 gm

    തയ്യാറാക്കുന്ന വിധം

    ആദ്യം ഫ്രോസൺ സ്ട്രൗബെറി യും പഞ്ചസാരയും കൂടി യോജിപ്പിച്ച വേവിച്ചെടുക്കണം , ഇത് ചൂടറിയതിനു ശേഷം നന്നായി അടിച്ചെടുക്കണം , ഒരു പാനിൽ ക്രീമും പഞ്ചസാരയും , പാലും നന്നായി യോജിപ്പിച്ചു തിളപ്പിച്ച് മാറ്റി വയ്ക്കണം,ജലാറ്റിൻ വെള്ളത്തിൽ കുതിർക്കാണ് വയ്ക്കണം , ഇനി എല്ലാം കൂടി യോജിപ്പിച്ചു അരിച്ചെടുക്കുക , ഇനി ബൗളുകളിൽ ഒഴിച്ച് തണുപ്പിച്ചു എടുക്കുക, ക്രീമും,തൈരും പഞ്ചസാരയും ചേർത്ത് ബീറ്റ് ചെയ്തു മുകളിൽ വച്ച് സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HidaMari Cooking

  • 3 കിടിലൻ സ്നാക്ക്സ് റെസിപ്പി

    3 കിടിലൻ സ്നാക്ക്സ് റെസിപ്പി

    കാബ്ബജ് കൊണ്ട് തയ്യാറാക്കിയ 3 കിടിലൻ സ്നാക്ക്സ് റെസിപ്പി

    ആദ്യത്തെ റെസിപ്പി തയ്യാറാക്കാൻ കാബ്ബജ് പൊടിയായി അരിഞ്ഞു കഴുകി, അതിലേക്ക് ഉപ്പ്, മുട്ട, സവാള, ജീരകപ്പൊടി, മല്ലിപ്പൊടി, മൈദ എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു, വട ഷേപ്പ് ഇൽ ആക്കി ഫ്രൈ ചെയ്തെടുക്കാം.

    രണ്ടാമത്തേത്, കാബേജ് പിസ്സ ആണ്, ഒരു പകുതി കാബേജ് നീളത്തിൽ അരിഞ്ഞു അതിലേക്ക് മുട്ട, കുരുമുളക് എന്നിവ ചേർത്ത് മിക്സ്‌ ചെയ്യണം, ഒരു പാൻ ചൂടാക്കി അതിലേക്കിട്ട് പരത്തി, രണ്ടു sideum നന്നായി വേവിക്കണം, ശേഷം സോസ് ചീസ്, വെജിറ്റബ്ൾസ് ചേർത്ത് ചെറിയ തീയിൽ വേവിച്ചെടുക്കാം.

    മൂന്നാമത്തെ റെസിപ്പി, കാബേജ് അരിഞ്ഞു കഴുകി അതിലേക്ക്, മല്ലിയില, മുട്ട ഉപ്പ്, കുരു മുളക്, മൈദ എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു, വട ഷേപ്പ് ആക്കി, shallow ഫ്രൈ ചെയ്യണം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Toasted

  • തക്കാളി ചട്ണി

    തക്കാളി ചട്ണി

    വളരെ പ്രശസ്തമായ ഹോട്ടൽ ശരവണ ഭവനിലെ തക്കാളി ചട്ണി

    ചേരുവകൾ

    എണ്ണ -2 tsp

    വെളുത്തുള്ളി -5

    ചുവന്ന മുളക് -4

    സവാള -1 കപ്പ്‌

    കറിവേപ്പില

    തക്കാളി -3 കപ്പ്

    ഉപ്പ്

    മഞ്ഞൾപൊടി -1/4 tsp

    കടുക് -1/2 tsp

    ജീരകം -1/2 tsp

    കായം -1/4 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ അടുപ്പിലേക്ക് വച്ചു ചൂടാക്കുക ഇതിലേക്ക് എണ്ണ ചേർക്കണം, ശേഷം വെളുത്തുള്ളി, ചുവന്ന മുളക്, കറിവേപ്പില, തക്കാളി ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റണം, ചൂടാറിയതിന് ശേഷം നന്നായി അരച്ചെടുക്കണം, ഇനി കടുക്, കറിവേപ്പില, ജീരകം കായം വെളുത്തുള്ളി എന്നിവ വറുത്ത് ചേർക്കാം, ചട്ണി റെഡി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക World’s Best Ever

  • 6 തരം ലഞ്ച് ബോക്സ് റെസിപ്പികൾ

    6 തരം ലഞ്ച് ബോക്സ് റെസിപ്പികൾ

    ആറ് വ്യത്യസ്തതരം ലഞ്ച് ബോക്സ് റെസിപ്പികൾ ഉൾപ്പെടുത്തിയൊരു വീഡിയോ

    മിനി ചീസ് ഊത്തപ്പം ആണ് ആദ്യത്തെ റെസിപ്പി, റവയും തൈരും ചേർത്താണ് ഇത് തയ്യാറാക്കുന്നത് . വെജിറ്റബിൾസും ചീസും മുകളിൽ വച്ച ചെറിയ ഊത്തപ്പം പോലെ ഉണ്ടാക്കി എടുക്കാം .

    രണ്ടാമത്തെ റെസിപ്പി പനീർ ഫില്ലിംഗ് വച്ചിട്ടുള്ള ഒരു ചപ്പാത്തിയുടേതാണ് ,വെജിറ്റബിൾസും പനീറും ചേർത്ത് ആദ്യം ഒരു ഫില്ലിംഗ് റെഡിയാക്കണം , ശേഷം ചപ്പാത്തി ഉണ്ടാക്കി ഈ ഫില്ലിംഗ് വച്ച മടക്കി എടുക്കാം.

    മൂന്നാമത്തെ റെസിപ്പി പനീർ പുലാവിന്റെ ആണ് , പച്ചക്കറികൾ വഴറ്റി വഴറ്റി എടുത്തു പനീറും വേവിച്ച ബസുമതി അരിയും ചേർത്ത് ഈസിയായി തയ്യാറാക്കി എടുക്കാം

    അടുത്ത റെസിപ്പി ഒരു സേവയുടെ ആണ് , പച്ചക്കറികൾ വഴറ്റി , സേമിയ ചേർത്ത് വേവിച്ചു എടുക്കാം.

    അഞ്ചാമത്തെ റെസിപ്പി ബ്രഡ് സാൻഡ്വിച് ആണ് ,ബ്രഡ് നുള്ളിൽ, വെജിറ്റബിൾസും ചീസും വച്ച ടോസ്റ്റ് ചെയ്ത് എടുക്കാം.

    അവസാനത്തെ റെസിപ്പി , ഉരുളൻ കിഴങ്ങും , വെണ്ടയ്ക്കയും ചേർത്തുള്ളൊരു ഫ്രൈയും , ചപ്പാത്തിയും ആണ് .

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kabita’s Kitchen

  • പാസ്ട്രി പഫ് റെസിപ്പികൾ

    പാസ്ട്രി പഫ് റെസിപ്പികൾ

    4 വ്യത്യസ്ത തരത്തിലുള്ള പാസ്ട്രി പഫ് റെസിപ്പികൾ, ഓവൻ ഇല്ലാതെ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

    ആദ്യത്തെ റെസിപ്പി ആപ്പിൾ പൈ ആണ്, അതിന് ആദ്യം ആപ്പിൾ പഞ്ചസാര, കരുവാപ്പാട്ട പൊടിച്ചത്, ബട്ടർ, കോൺ ഫ്ളർ എന്നിവ ചേർത്ത് ഒരു ഫില്ലിംഗ് റെഡിയാക്കണം, അതിനു ശേഷം രണ്ടു തരത്തിലുള്ള മാവുകൾ റെഡിയാക്കണം, അര മണിക്കൂർ മാറ്റി വച്ചതിനു ശേഷം, രണ്ടു മാവുകളും മിക്സ്‌ ചെയ്ത് പരത്തണം, ലയേഴ്‌സ് വരുന്ന രീതിയിൽ സെറ്റ് ചെയ്ത് ഫില്ലിംഗ് വച്ചു വിഡിയോയിൽ കാണുന്നപോലെ ഡിസൈൻ ചെയ്യണം, ഇനി വറുത്ത് കോരം.

    രണ്ടാമത്തെ റെസിപ്പി ലയർ ബ്രെഡ് ന്റെ ആണ്, ഇതിനുള്ള മാവ് ആദ്യം റെഡിയാക്കണം,20 മിനിറ്റ് മാറ്റിവയ്ക്കണം, രണ്ടാമതൊരു മാവ് കൂടി റെഡിയാക്കാനുണ്ട്, അത് 20 മിനിറ്റു റസ്റ്റ്‌ ചെയ്തതിനു ശേഷം ഭാഗിച്ചു വയ്ക്കുക, ആദ്യത്തെ മാവും അതുപോലെ divide ചെയ്യണം, ശേഷം രണ്ടും കൂടെ ഒരുമിച്ച് വച്ചു പരത്തി ലയർ ആക്കി ബ്രെഡ് ആക്കാം, ചോക്ലേറ്റ് ഫില്ലിംഗ് കൂടെ വച്ചു ഫ്രൈ പാനിൽ കുക്ക് ചെയ്തെടുക്കാം.

    അടുത്തതായി ഒരു അൽജീരിയൻ സ്നാക്ക് ആണ്, മാവ് റെഡിയാക്കി പരത്തി, ലയർ ആക്കി ഷേപ്പ് ചെയ്ത് ഫ്രൈ ചെയ്തു എടുക്കണം.

    അവസാനത്തെ റെസിപ്പി layered twisted donut ആണ്, ഇതിനും രണ്ടു തരത്തിലുള്ള മാവുകൾ റെഡിയാക്കണം , മാവുകൾ ഒരുമിച്ച് പരത്തി ചുരുട്ടി എടുത്ത് ഫ്രൈ ചെയ്തു എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vinastar Channel

  • ഇഡലി മാവ് റെസിപ്പി

    ഇഡലി മാവ് റെസിപ്പി

    ഇഡലി മാവ് എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ലേ?

    വിഷമിക്കേണ്ട, ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല പതഞ്ഞു പൊങ്ങിയ ഇഡലി മാവു കിട്ടും.

    പഞ്ഞി പോലുള്ള ഇഡലിക്ക്  ഒരു കപ്പ് ഉഴുന്നും,2 കപ്പ്‌ ഇഡലി അരി യുമാണ് എടുക്കേണ്ടത്,4 മണിക്കൂർ കുതിർത്തതിന് ശേഷം ഗ്രൈൻഡർ ഇൽ നല്ല സോഫ്റ്റ്‌ ആയി അരച്ചെടുക്കണം, ഉഴുന്ന് കൂടുതൽ കുതിർന്നു പോകാതെ ശ്രദ്ധിക്കണം, രണ്ടും വേറെ വേറെ ആണ് അരച്ചെടുക്കേണ്ടത്, ഉഴുന്ന് കൂടുതൽ നന്നായി അരക്കണം, അരി കുറച്ചു തരിയോട് കൂടിയും, ഇനി ഇത് രണ്ടും കൈകൊണ്ട് നന്നായി മിക്സ്‌ ചെയ്യണം, മാവ് പൊങ്ങാൻ 8 മണിക്കൂറെങ്കിലും വയ്ക്കണം, ശേഷം ഉപ്പ് ചേർത്ത് പതിയെ മിക്സ്‌ ചെയ്യുക, ഇനി പഞ്ഞി പോലുള്ള ഇഡലി റെഡിയാക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hebbars Kitchen

  • ബ്രേക്ഫാസ്റ്റ് ബ്രെഡ്

    ബ്രേക്ഫാസ്റ്റ് ബ്രെഡ്

    ഇതുപോലെ ഒരു ബ്രെഡ് നിങ്ങൾ കഴിച്ചിട്ടുണ്ടോ? വളരെ ഈസി ആയി തയ്യാറാക്കി എടുക്കാം

    ചേരുവകൾ

    ചെറിയ ചൂട് വെള്ളം – 2 ഗ്ലാസ്‌

    ചെറിയ ചൂട് പാൽ -200 ml

    വെജിറ്റബിൾ ഓയിൽ -90 ml

    പഞ്ചസാര -2 tbsp

    ഡ്രൈ yeast -10 gm

    ഉപ്പ്

    മൈദ – 7 കപ്പ്‌

    ബട്ടർ -200 gm

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് വെള്ളം,പാൽ,പഞ്ചസാര, യീസ്റ്റ് ,ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് മൈദയും ഉപ്പും ചേർത്ത് നന്നായി കുഴച്ചു സോഫ്റ്റ് മാവാക്കണം , ഇത് കവർ ചെയ്തു 45 മിനിറ്റ് മാറ്റി വയ്ക്കണം, മാവ് നന്നായി പൊങ്ങി വന്നതിനു ശേഷം വീണ്ടും പൊടി ചേർത്ത് ഒന്നുകൂടെ കുഴയ്ക്കണം, ഇനി ചെറിയ ഭാഗങ്ങളായി കട്ട് ചെയ്യണം , ഓരോന്നിനും മുകളിലും ബട്ടർ തേക്കണം , കൈകൊണ്ട് ചെറുതായൊന്നു റൌണ്ട് ഷേപ്പ് ആക്കി , മൂന്നെണ്ണം വീതം ലയർ പോലെ വയ്ക്കണം, ഇത് വീണ്ടും പരത്തി , മടക്കണം, ഈവീണ്ടും കൈകൊണ്ട് പരാതിയതിനു ശേഷം പാനിൽ ചുട്ടെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Enfes Yemek Tarifleri