Blog

  • ഒരു ഹെൽത്തിയായ സ്മൂത്തി

    ഒരു ഹെൽത്തിയായ സ്മൂത്തി

    ഓട്സ് ചേർത്ത് തയ്യാറാക്കിയ ,വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തിയായ സ്മൂത്തി

    ചേരുവകൾ

    വറുത്ത ഓട്സ് -4  tsp

    ചിയാ സീഡ്‌സ് -1 tbsp

    ഈത്തപ്പഴം -2

    ഫ്‌ളാക്‌സ് സീഡ്‌സ് -1 tsp

    ആപ്പിൾ -1/ 2

    കറുവപ്പട്ട പൊടിച്ചത് -ഒരു പിഞ്ച്

    ബദാം മിൽക്ക് -200 ml

    മത്തൻ സീഡ് -1 / 2 tsp

    ഉണക്ക മുന്തിരി -1/ 2 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം ഓട്സ് 15 മിനിറ്റ് കുതിർക്കുക , ശേഷം ഒന്ന് കൂടി കഴുകി കഴുകി എടുക്കണം , ഫ്‌ളാക്‌സ് സീഡ്‌സ് 10 മിനിറ്റ് കുതിർത്തു അരിച്ചു മാറ്റി വയ്ക്കുക , ശേഷം ഒരു മിക്സി ജാറിലേക്ക് ,ഓട്സ്,ഫ്‌ളാക്‌സ് സീഡ്‌സ് ,ആപ്പിൾ , പാൽ , ഈത്തപ്പഴം,കറുവപ്പട്ട   എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്തു , നട്സും , ഡ്രൈ ഫ്രൂട്സും ചേർത്ത് സെർവ് ചെയ്യുക

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Meal Pot

  • ലെമൺ ചിക്കൻ

    ലെമൺ ചിക്കൻ

    വ്യത്യസ്തമായ രുചിയുള്ള , ഹെൽത്തിയായൊരു ചിക്കൻ റെസിപ്പി നോക്കാം .

    ചേരുവകൾ

    മാരിനേറ്റ് ചെയ്യാൻ

    ചിക്കൻ ബ്രേസ്റ്റ് പീസ് -250gram

    ഉപ്പ്

    കുരുമുളക് പൊടി -1  tsp

    ചെറുനാരങ്ങാ -1

    വെളുത്തുള്ളി-5

    ഒലിവു ഓയിൽ -2 tsp

    മല്ലിയില

    മറ്റു ചേരുവകൾ

    ഒലിവു ഓയിൽ -2 tsp

    വെളുത്തുള്ളി -5

    കാരറ്റ്

    ബീൻസ്

    സുചിനി

    ഉപ്പ്

    കുരുമുളക് -1 tsp

    ഇറ്റാലിയൻ സീസണിങ് -1 tsp

    തയ്യാറാക്കുന്ന വിധം

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യണം , ശേഷം 15 മിനിറ്റ് നേരത്തേക്ക് മാറ്റി വയ്ക്കുക . ഈ സമയം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒലിവു ഓയിൽ ചേർത്ത കൊടുക്കുക , മുറിച്ചു വച്ച പച്ചക്കറികൾ ചേർത്തു വഴറ്റണം , ഉപ്പും കുരുമുളകും ,ഇറ്റാലിയൻ സീസോണിങ്ങും ചേർത്തു മിക്സ് ചെയ്ത് മാറ്റം . ഇനി ചിക്കൻ ഇതേ പാനിലേക്ക് ചേർത്തു ഫ്രൈ ചെയ്ത് എടുക്കാം , വഴറ്റി വച്ച പച്ചക്കറിയോടൊപ്പം സെർവ് ചെയ്യാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക , ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HomeCookingShow

  • ഉഴുന്ന് വട

    ഉഴുന്ന് വട

    നല്ല ചൂട് ചായയോടൊപ്പം ,മൊരിഞ്ഞ ഉഴുന്ന് വട കൂടി കിട്ടിയാലോ?, നല്ല സൂപ്പർ ആയിരിക്കും അല്ലെ, ഏറ്റവും നല്ല ഉഴുന്നുവടയുടെ റെസിപ്പി

    ചേരുവകൾ

    ഉഴുന്ന് -1  കപ്പ്

    വെള്ളം – കാൽ കപ്പ്

    സവാള -1

    ഉപ്പ്

    പച്ചമുളക് 2

    ഓയിൽ

    കറിവേപ്പില

    തയ്യാറാക്കുന്ന വിധം  ഉഴുന്ന് 4  മണിക്കൂർ കുതിർത്തതിന് ശേഷം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക , അതിനുശേഷം 2 മണിക്കൂർ ഫ്രിഡ്ജ് ഇൽ വയ്ക്കുക , ശേഷം മറ്റു ചേരുവകളെല്ലാം ചേർത്ത മിക്സ് ചെയ്യുക, ചെറിയ ഉരുളകൾ കയ്യിൽ എടുത്ത് ഷേപ്പ് ചെയ്ത് എണ്ണയിൽ വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക , കൂടെ ഈ ചാനലും സബ്സ്ക്രൈബ് ചെയ്യുക HomeCookingShow

  • Rainbow കേക്ക് ഡെക്കറേഷൻ

    Rainbow കേക്ക് ഡെക്കറേഷൻ

    വിവിധ തരത്തിലുള്ള കേക്കുകൾ നമ്മൾ കാണാറുണ്ട് , കാണുമ്പോൾ തന്നെ കൊതി തോന്നുന്ന ഇത്തരം കേക്കുകൾ വീട്ടിൽ തയ്യാറാക്കാനും സാധിക്കും , കേക്ക് ഷോപ്പുകളിൽ കിട്ടുന്നതിനേക്കാൾ മനോഹരമായ കേക്കുകൾ ഡെക്കറേറ്റ് ചെയ്യുന്ന ഒരു വീഡിയോ ആണ് ഇത് , ചെറിയ ഡെക്കറേഷൻ ഐഡിയകൾ വച്ചു അതിമനോഹരമായ കേക്കുകൾ ഉണ്ടാക്കി എടുക്കുന്ന വീഡിയോ കാണാം ,

    ഒപ്പം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് So Tasty

  • ബിസ്ക്കറ്റ് കേക്ക്

    ബിസ്ക്കറ്റ് കേക്ക്

    മുട്ടയും പഞ്ചസാരയും ഒന്നും ചേർക്കാതെ 5 മിനിറ്റിൽ തയ്യാറാക്കിയ കിടിലൻ ബിസ്ക്കറ്റ് കേക്ക്

    ചേരുവകൾ

    ബിസ്ക്കറ്റ് -180 gm

    പീച്ച് with സിറപ്പ് -1 കാൻ

    ബട്ടർ -70 gm

    ക്രീം ചീസ് -200gm

    ജലറ്റിന് -30 gm

    പീച്ച് യോഗർട്ട് -500 gm

    ക്രീം -100 ml

    തയ്യാറാക്കുന്ന വിധം

    ആദ്യം ബിസ്കറ്റ് നല്ലത് പോലെ പൊടിക്കുക അതിലേക്ക് ഉരുക്കിയ ബട്ടർ ചേർത്ത ശേഷം നന്നായി മിക്സ്‌ ചെയ്തു ഒരു mould ലേക്ക് മാറ്റി നന്നായി പ്രെസ്സ് ചെയ്തു സെറ്റ് ചെയ്യുക. ജലറ്റിന് രണ്ടു പാത്രങ്ങളിലായി കുതിർക്കാൻ വയ്ക്കണം, ക്രീം ചീസും, ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്യണം, അതിലേക്ക് പീച്ച് യോഗർട്ട് കൂടെ ചേർത്ത് നല്ലത് പോലെ ബീറ്റ് ചെയ്തു മാറ്റുക, അതിലേക്ക് ജലറ്റിന് ചേർത്ത് മിക്സ്‌ ചെയ്ത ശേഷം ബിസ്ക്കറ്റ് ലയർ ന് മുകളിലായി ഒഴിച്ച് സെറ്റ് ചെയ്യണം, ഇതിന് മുകളിൽ പീച് കട്ട്‌ ചെയ്തു നിരത്തി വയ്ക്കണം, ഇതിലെ സിറപ്പും, ജലാറ്റിനും ചേർത്ത് തിളപ്പിച്ച്‌ മിക്സ്‌ ചെയ്ത് കേക്ക് നു മുകളിൽ ഒഴിക്കണം, ഇനി നന്നായി തണുപ്പിച്ചതിന് ശേഷം, കട്ട്‌ ചെയ്യാം.

    വിശദമായ റെസിപ്പിക്കായി, വീഡിയോ മുഴുവൻ കാണുക, ഒപ്പം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick

  • ഫലൂഡ

    ഫലൂഡ

    വേനൽ ചൂടിൽ ഉള്ളം കുളിർക്കാൻ രുചികരമായ ഫലൂഡ

    ചേരുവകൾ

    കസ്കസ് -2 tbsp

    വെള്ളം -1 ഗ്ലാസ്‌

    കോൺ ഫ്ളർ – 1/2 കപ്പ്‌

    പഞ്ചസാര

    വെള്ളം -1 1/2 കപ്പ്‌

    ഐസ് ക്യൂബസ്

    വെള്ളം -2 ഗ്ലാസ്‌

    റോസ് സിറപ്പ് -2 tbsp

    തണുത്ത പാൽ -2 ഗ്ലാസ്‌

    നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്

    തയ്യാറാക്കുന്ന വിധം

    കസ്കസ് വെള്ളത്തിൽ കുതിർത്തു മാറ്റി വയ്ക്കണം, ശേഷം കോൺ ഫ്ളോറും, പഞ്ചസാരയും വെള്ളവും മിക്സ്‌ ചെയ്ത് കുറുക്കുക, നല്ല കട്ടി ആയതിനുശേഷം ഇടിയപ്പം അചിലേക്ക് നിറച്ച് നല്ല ഐസ് വെള്ളത്തിലേക്ക് പിഴിയണം, ഇനി ഫലൂഡ സെറ്റ് ചെയ്യാം, ഗ്ലാസ്‌ ലേക്ക് ആദ്യം റോസ് സിറപ്പ് ഒഴിച്ച് കൊടുക്കണം, പിന്നീട് കസ്കസും, തയ്യാറാക്കിയ സേമിയവും ചേർക്കാം, ഇതിന് മുകളിൽ തണുത്ത പാൽ ഒഴിക്കുക, ഫ്രൂട്സ് ആൻഡ് നട്സ് വച്ചു അലങ്കരിക്കാം.

    കൂടുതൽ വിശദമായ റെസിപ്പി ക്കായി താഴെക്കാണുന്ന വീഡിയോ മുഴുവൻ കാണുക, കൂടെ ഈ ചാനൽ സൺസ്ക്രൈബ് ചെയ്യുക Meal Pot

  • സ്പാനിഷ് ഓംലറ്റ്

    സ്പാനിഷ് ഓംലറ്റ്

    രുചികരമായ സ്പാനിഷ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

    ചേരുവകൾ

    ഉരുളൻകിഴങ്ങ് വലുത് -1

    സവാള -1

    ക്യാബേജ് -1 കപ്പ്‌

    ഓയിൽ -1/4 കപ്പ്‌

    ഉപ്പ് മുട്ട -3

    കുരുമുളക് പൊടി -1/2 tsp

    മല്ലിയില, പുതിനായില

    ചീസ് -1/2 കപ്പ്‌

    തയ്യാറാക്കുന്ന വിധം

    ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക, അതിലേക്ക് ഉരുളൻ കിഴങ്ങു കഷ്ണങ്ങൾ ചേർത്ത് ഫ്രൈ ചെയ്യുക, ശേഷം സവാള ചേർത്ത് വഴറ്റണം, അടുത്തതായി കാബ്ബജ് ചേർത്ത് നന്നായി വേവിക്കണം, ശേഷം ചൂട് പോവാൻ മാറ്റി വയ്ക്കുക. ഒരു ബൗളിൽ മുട്ടയും, ഉപ്പും, കുരുമുളകും ചേർത്ത് മിക്സ്‌ ചെയ്യണം അതിലേക്ക് വേവിച്ച പച്ചക്കറികൾ കൂടി ചേർത്ത് മിക്സ്‌ ചെയ്ത് ചൂടായ പാനിലേക്ക് പകുതി ഒഴിക്കുക, ഇനി അതിനു മുകളിൽ ചീസ് ചേർക്കാം, വീണ്ടും എഗ്ഗ് മിക്സ്‌ ചേർത്ത് ഫിൽ ചെയ്യണം, ഇനി ലോ flameil നന്നായി വേവിച്ചു എടുക്കണം.

    ഈ റെസിപ്പി ക്കായി വീഡിയോ കാണുക, കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna