ബിസ്ക്കറ്റ് കേക്ക്

മുട്ടയും പഞ്ചസാരയും ഒന്നും ചേർക്കാതെ 5 മിനിറ്റിൽ തയ്യാറാക്കിയ കിടിലൻ ബിസ്ക്കറ്റ് കേക്ക്

ചേരുവകൾ

ബിസ്ക്കറ്റ് -180 gm

പീച്ച് with സിറപ്പ് -1 കാൻ

ബട്ടർ -70 gm

ക്രീം ചീസ് -200gm

ജലറ്റിന് -30 gm

പീച്ച് യോഗർട്ട് -500 gm

ക്രീം -100 ml

തയ്യാറാക്കുന്ന വിധം

ആദ്യം ബിസ്കറ്റ് നല്ലത് പോലെ പൊടിക്കുക അതിലേക്ക് ഉരുക്കിയ ബട്ടർ ചേർത്ത ശേഷം നന്നായി മിക്സ്‌ ചെയ്തു ഒരു mould ലേക്ക് മാറ്റി നന്നായി പ്രെസ്സ് ചെയ്തു സെറ്റ് ചെയ്യുക. ജലറ്റിന് രണ്ടു പാത്രങ്ങളിലായി കുതിർക്കാൻ വയ്ക്കണം, ക്രീം ചീസും, ക്രീമും ചേർത്ത് നന്നായി ബീറ്റ് ചെയ്യണം, അതിലേക്ക് പീച്ച് യോഗർട്ട് കൂടെ ചേർത്ത് നല്ലത് പോലെ ബീറ്റ് ചെയ്തു മാറ്റുക, അതിലേക്ക് ജലറ്റിന് ചേർത്ത് മിക്സ്‌ ചെയ്ത ശേഷം ബിസ്ക്കറ്റ് ലയർ ന് മുകളിലായി ഒഴിച്ച് സെറ്റ് ചെയ്യണം, ഇതിന് മുകളിൽ പീച് കട്ട്‌ ചെയ്തു നിരത്തി വയ്ക്കണം, ഇതിലെ സിറപ്പും, ജലാറ്റിനും ചേർത്ത് തിളപ്പിച്ച്‌ മിക്സ്‌ ചെയ്ത് കേക്ക് നു മുകളിൽ ഒഴിക്കണം, ഇനി നന്നായി തണുപ്പിച്ചതിന് ശേഷം, കട്ട്‌ ചെയ്യാം.

വിശദമായ റെസിപ്പിക്കായി, വീഡിയോ മുഴുവൻ കാണുക, ഒപ്പം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Useful and quick