എല്ലാ കറികൾക്കും എടുക്കാവുന്ന ഒരു കറി ബെയ്സ് ഗ്രേവി ഹോട്ടൽ സ്റ്റൈലിൽ തയ്യാറാക്കാം.
ചേരുവകൾ
ഓയിൽ- അരക്കപ്പ്
കറുവപ്പട്ട -ഒരു ടീസ്പൂൺ
ഏലക്കായ -ഒരു ടീസ്പൂൺ
ഗ്രാമ്പു -ഒരു ടീസ്പൂൺ
bay leaf -രണ്ടെണ്ണം
ജീരകം- ഒരു ടീസ്പൂൺ
സവാള- അരക്കിലോ
വെളുത്തുള്ളി- 30 ഗ്രാം
ഇഞ്ചി -30 ഗ്രാം
ഉപ്പ്
തക്കാളി -ഒരു കിലോ
കശുവണ്ടി- കാൽ കപ്പ്
മെലൻ സീഡ്‌സ് -കാൽകപ്പ്
ചൂട് വെള്ളം -അരക്കപ്പ്
ഓയിൽ- കാൽ കപ്പ്
മഞ്ഞൾപൊടി- ഒരു ടീസ്പൂൺ
മുളകുപൊടി- മൂന്ന് ടേബിൾസ്പൂൺ
മല്ലിപ്പൊടി -3 ടേബിൾ സ്പൂൺ
ജീരകപ്പൊടി- ഒരു ടീസ്പൂൺ
ഗരംമസാല- ഒരു ടീസ്പൂൺ
മട്ടർ പനീർ മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ
ബട്ടർ
ജീരകം -അര ടീസ്പൂൺ
bay leaf – ഒന്ന്
സവാള -അര
കറി ബേസ്- ഒരുകപ്പ്
ഗ്രീൻപീസ് -അര കപ്പ്
വെള്ളം
ഉപ്പ്
ഫ്രൈഡ് പനീർ -15 ക്യൂബ്
കസൂരിമേത്തി -1 ടീസ്പൂൺ
ഗരം മസാല- കാൽ ടീസ്പൂൺ
മല്ലിയില
കാജു മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ
എണ്ണ -മൂന്ന് ടീസ്പൂൺ
bay leaf – ഒന്ന്
ജീരകം- അര ടീസ്പൂൺ
സവാള -അരമുറി
ക്യാപ്സിക്കം- അരമുറി
കറി ബേസ്- ഒരുകപ്പ്
വെള്ളം -അരക്കപ്പ്
ഉപ്പ്
കശുവണ്ടി -കാൽ കപ്പ്
ഫ്രഷ് ക്രീം- 1 ടേബിൾ സ്പൂൺ
കസൂരിമേത്തി – ഒരു സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം കറി ബേസ് തയ്യാറാക്കണം, അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ചു കൊടുക്കുക, അതിലേക്ക് മസാലകൾ ഓരോന്നായി ചേർത്ത് കൊടുക്കണം ഇത് കുറച്ചുസമയം നല്ലതുപോലെ വഴറ്റി എടുക്കണം ,അടുത്തതായി സവാള ചേർത്തു കൊടുക്കാം നല്ലതുപോലെ സോഫ്റ്റായി വരുന്നതുവരെ വഴറ്റണം ഇനി വെളുത്തുള്ളിയും ,ഇഞ്ചിയും ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വീണ്ടും വഴറ്റുക, ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കാം നന്നായി ഉടഞ്ഞു വരുന്നതുവരെ വഴറ്റണം, ഇനി നല്ലതുപോലെ തണുപ്പിക്കാനായി മാറ്റിവെക്കാം. ശേഷം ഒരു മിക്സി ജാറിൽ ഏറ്റവും അടിച്ചു പേസ്റ്റ് ആക്കി എടുക്കുക. കുറച്ചു കശുവണ്ടിയും, മെലൺ സീഡ്‌സും, ചൂടുവെള്ളത്തിൽ 15 മിനിറ്റ് കുതിർത്തതിനു ശേഷം നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കണം, ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ചേർത്ത് കൊടുക്കുക അതിലേക്ക് മസാലപ്പൊടികൾ ഓരോന്നായി ചേർക്കണം പച്ചമണം മാറുന്നത് വരെ വഴറ്റണം അതിലേക്ക് അടിച്ചു വച്ചിരിക്കുന്ന സവാള പേസ്റ്റ് ചേർത്ത് കൊടുക്കാം 15 മിനിറ്റ് നല്ലതുപോലെ തിളപ്പിക്കണം, ഇനി കശുവണ്ടി പേസ്റ്റ് ചേർത്ത് കൊടുക്കാം, ഇതെല്ലാം കൂടെ മിക്സ് ചെയ്ത ഒരു 15 മിനിറ്റ് കൂടി കുക്ക് ചെയ്തെടുത്താൽ കറി ബേസ് റെഡിയായി .
അടുത്തതായി മട്ടർ പനീർ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ ബട്ടർ ചേർത്ത് കൊടുക്കുക, ശേഷം ജീരകവും, bay leaf ഉം ചേർത്തു കൊടുത്ത വഴറ്റണം, അതിലേക്ക് അരമുറി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം നന്നായി വഴന്നു വരുമ്പോൾ ഒരു കപ്പ് കറി ബേസ് ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം ,ഗ്രീൻപീസും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ വേവിക്കാം അടുത്തതായി ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന പനീർ ചേർത്തു കൊടുക്കാം നല്ലതുപോലെ തിളച്ചതിനു ശേഷം മല്ലിയിലയും കസൂരിമേത്തി യും ചേർത്ത് തീ ഓഫ് ചെയ്യാം .
അടുത്തതായി കാജു മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക, ചൂടാകുമ്പോൾ bay leaf ഉം ജീരകവും ചേർത്ത് വഴറ്റണം സവാള കൂടി ചേർത്ത് നല്ലതുപോലെ വഴറ്റാം അടുത്തതായി ക്യാപ്സിക്കം ചേർത്ത് കൊടുത് വഴറ്റാം, അടുത്തതായി കറി ബേസ് ഒരു കപ്പ് ചേർത്ത് കൊടുക്കണം കുറച്ച് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കണം ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേർത്തുകൊടുക്കാം അവസാനമായി കുറച്ചു ഫ്രഷ് ക്രീമും കസൂരിമേത്തി യും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hebbars Kitchen