ക്യാബേജ് ലീഫിനകത്ത് മീറ്റും, ചോറും വച്ച് തയ്യാറാക്കിയ ഡെലീഷ്യസ് ആയ ഒരു റെസിപ്പി
ചേരുവകൾ
എണ്ണ
ക്യാബേജ് ഒന്ന്
സവാള-2
ക്യാരറ്റ്- മൂന്ന്
തക്കാളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
വെള്ളം- 100 ഗ്രാം
minced മീറ്റ് -300 ഗ്രാം
അരി -70 ഗ്രാം
ഉപ്പ്
കുരുമുളക്
വെള്ളം 300 ഗ്രാം
മല്ലിയില
thick ക്രീം
തയ്യാറാക്കുന്ന വിധം
ആദ്യം ക്യാബേജ് തണ്ട് മുറിച്ചു മാറ്റി മുഴുവനായി വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ച് വേവിച്ചെടുക്കുക, ശേഷം അതിൻറെ ഇതളുകൾ വേർതിരിച്ചു മാറ്റണം. ഇനി ഒരു പാൻ അടുപ്പിൽവെച്ച് എണ്ണയൊഴിച്ച് ചൂടാക്കണം അതിലേക്ക് സവാള ഇട്ടു വഴറ്റി കൊടുക്കാം ,സവാള വഴന്നു വന്നതിനുശേഷം, ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കൂടെ ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കണം, ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് എടുക്കാം,ശേഷം രണ്ടു ഭാഗങ്ങളാക്കി ഒരുഭാഗം ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കണം ബാക്കി ഭാഗത്തിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് കൊടുത്തു അല്പം വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കണം. പ്ലേറ്റിൽ മാറ്റിവെച്ച ബാക്കി പകുതി minced meat മായി ആയി മിക്സ് ചെയ്ത് എടുക്കാം, കഴുകിയ അരി കൂടി ഇതിൻറെ കൂടെ ചേർത്ത് മിക്സ് ചെയ്യാം ഇനി കാബേജ് ലീഫ് എടുത്ത് അതിലേക്ക് രണ്ട് സ്പൂൺ ബീഫ് മിക്സ് വെച്ച് കൊടുക്കണം ,leaf രണ്ടു സൈഡിൽ നിന്നും മടക്കി റോൾ ചെയ്തെടുക്കാം, എല്ലാ ലീഫും ഇതുപോലെ ഫിൽ ചെയ്ത് എടുക്കണം, ഇനി ഒരു പാനിന്റെ അടിഭാഗത്ത് നമ്മൾ ആദ്യം തയ്യാറാക്കിവെച്ച മസാല കുറച്ച് ചേർത്തുകൊടുക്കാം, അതിനുമുകളിൽ ക്യാബേജ് ബീഫ് റോൾ വച്ചു കൊടുക്കുക ഏറ്റവും മുകളിൽ ആയി വീണ്ടും മസാല ചേർക്കണം. ഇനി പാത്രം നിറയെ വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം, നന്നായി വെന്തതിനുശേഷം വെള്ളത്തിൽ നിന്നും പുറത്തേക്ക് എടുക്കാം ക്രീമും. മല്ലിയിലയും ചേർത്ത് സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KAZAN
