പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്

പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി എടുക്കാം,

ചേരുവകൾ

സോയചങ്ക്സ്- ഒരു കപ്പ്

സവാള -1

തക്കാളി- 1

ഇഞ്ചി

പച്ചമുളക്

വെളുത്തുള്ളി

വെള്ളം

ഉപ്പ്

കറിവേപ്പില

റവ – ഒരു കപ്പ്

തൈര്- ഒരു കപ്പ്

കറിവേപ്പില- ഒരു ടീസ്പൂൺ

ഇഞ്ചി -ഒരു ടീസ്പൂൺ

സവാള -4 tbsp

മല്ലിയില

ക്യാരറ്റ്- മൂന്ന് ടേബിൾസ്പൂൺ

ഉപ്പ്

ജീരകപ്പൊടി- ഒരു ടീസ്പൂൺ

മുളകുപൊടി -കാൽ ടീസ്പൂൺ

കാശ്മീരി ചില്ലി- കാൽ ടീസ്പൂൺ

എണ്ണ -ഒരു ടീസ്പൂൺ

ജീരകം -അര ടീസ്പൂൺ

കടുക്- അര ടീസ്പൂൺ

കായം-ഒരു പിഞ്ച്

ബേക്കിംഗ് സോഡ- കാൽ ടീസ്പൂൺ

വെളുത്ത എള്ള്

ആദ്യം സോയചങ്ക്സ് നല്ലതുപോലെ വെള്ളത്തിൽ കഴുകി എടുക്കണം, ശേഷം ഒരു പാനിലേക്ക്  ഇട്ടുകൊടുക്കുക, അതിലേക്ക് തക്കാളി, സവാള, വെളുത്തുള്ളി കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ആവശ്യത്തിന് ഉപ്പും, വെള്ളവും എന്നിവ ചേർത്ത് കൊടുക്കണം, ഇത് അടുപ്പിലേക്ക് വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക .ശേഷം വെള്ളത്തിൽ നിന്നും മാറ്റണം തണുത്തതിനുശേഷം സോയചങ്ക്സും  പച്ചമുളകും ഒരു മിക്സി ജാറിലേക്ക് ഇട്ട്  അടിച്ചു എടുക്കണം, അതിലേക്ക് റവയും ,തൈരും ചേർത്ത് കൊടുക്കുക ശേഷം ഒന്നുകൂടെ ബ്ലെൻഡ് ചെയ്ത് ഒരു  ബൗളിലേക്ക് ചേർത്തുകൊടുക്കാം. ഇതിലേക്ക് കറിവേപ്പില ,പച്ചമുളക്, ഇഞ്ചി ,സവാള, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കാം കൂടെ കാരറ്റും    ചേർക്കണം .മുളകുപൊടിയും ,ജീരകപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം .വേവിച്ചെടുത്ത ബാക്കി ചേരുവകൾ എല്ലാം മിക്സി യിലേക്ക് ഇട്ട്  കുറച്ച് ഉപ്പും, കാശ്മീരി ചില്ലി പൗഡർ കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക .കുറച്ച് ജീരകവും, കടുകും ,കറിവേപ്പിലയും കായവും എണ്ണയിൽ വറുത്തത് ഇതിലേക്ക് ചേർത്ത് കൊടുത്താൽ ചമ്മന്തി റെഡി ആയി. തയ്യാറാക്കിവെച്ചിരിക്കുന്ന മാവിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ അല്ലെങ്കിൽ  ഇനോ കൂടി ചേർത്ത് മിക്സ് ചെയ്യാം, ഇനി ഒരു ചെറിയ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക അതിലേക്ക് എണ്ണയും വെളുത്ത എള്ളും ചേർത്ത് എല്ലാ വശത്തും ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കണം ,ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് നല്ല കട്ടിയായി ഒഴിച്ചു കൊടുത്ത റൗണ്ട് ഷേപ്പിൽ ആക്കിയെടുക്കുക ചെറിയ തീയിൽ രണ്ട് വശവും നന്നായി വേവുന്നതുവരെ വേവിച്ചെടുക്കണം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. wow emi ruchulu