വഴുതനങ്ങ ഉപയോഗിച്ച് ഇത്രയും ഡെലീഷ്യസ് ആയ ഒരു റെസിപ്പി നിങ്ങൾ മുൻപ് കണ്ടു കാണില്ല
ഇതിനായി വേണ്ട ചേരുവകൾ
വലിയ വഴുതനങ്ങാ- രണ്ടെണ്ണം
ഉപ്പ്
ഇറ്റാലിയൻ ഹർബ്
ഒലിവ് ഓയിൽ
feta -240 ഗ്രാം( ചെമ്മരി ആടിൻറെ പാലിൽ നിന്നും തയ്യാറാക്കുന്ന ചീസ് )
വെളുത്തുള്ളി -3 അല്ലി
മല്ലിയില
ചെറി
തക്കാളി
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ എടുത്ത് നീളത്തിൽ slice ആയി കട്ട് ചെയ്ത്, ഒരു ബേക്കിംഗ് ട്രെയിൽ നിരത്തി വയ്ക്കുക, ഇതിനു മുകളിലേക്ക് കുറച്ചു ഉപ്പും ,ഇറ്റാലിയൻ ഹെർബും sprinkle ചെയ്തു കൊടുക്കണം ,ഒലിവ് ഓയിൽ ഉപയോഗിച്ച് നന്നായി ബ്രഷ് ചെയ്തതിനുശേഷം ബേക്ക് ചെയ്തെടുക്കാം .
ചീസ് ലേക്ക് വെളുത്തുള്ളി ഗ്രേറ്റ് ചെയ്തതും ഒലിവോയിൽ ,മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം, ബേക്ക് ചെയ്തെടുത്ത ഓരോ വഴുതനങ്ങ സ്ലൈസ് ഉം ഒരു പ്ലേറ്റിലേക്ക് വെച്ച് ,അതിനു മുകളിൽ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചീസ് മിക്സ് നന്നായി പുരട്ടി, അതിനു ശേഷം റൗണ്ടിൽ ചുറ്റി എടുക്കുക ,ഇതിനു മുകളിലേക്ക് ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് ചെറിയോ തക്കാളിയോ കുത്തി ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte
വളരെ രുചികരമായ ഒരു നോർത്തിന്ത്യൻ വിഭവം dahi bhalla തയ്യാറാക്കാം
ഇത് തയ്യാറാക്കാനായി ആവശ്യമുള്ള ചേരുവകൾ
ഉഴുന്ന് പരിപ്പ് -ഒരു കപ്പ്
ചെറുപയർ പരിപ്പ് -അര കപ്പ്
ഇഞ്ചി
പച്ചമുളക് -2 -3
ഉപ്പ് -അര ടീസ്പൂൺ
ചെറുചൂടുവെള്ളം
കായം- കാൽ ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
തൈര്- 2 കപ്പ്
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഗ്രീൻ ചട്നി
റെഡ് ചട്നി
മാതളനാരങ്ങ
സേവാ
സ്പെഷ്യൽ മസാല തയ്യാറാക്കാനായി
ജീരകം പൊടി – 2 ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി- ഒരു ടീസ്പൂൺ
ചാട്ട് മസാല- 2 ടീസ്പൂൺ
ഉപ്പ് -രണ്ട് ടീസ്പൂൺ
ബ്ലാക്ക് സാൾട് -1 tsp
തയ്യാറാക്കുന്ന വിധം
ഉഴുന്നുപരിപ്പും, ചെറുപയർ പരിപ്പും നാല് മണിക്കൂർ കുതിർത്തതിനു ശേഷം ഒരു മിക്സി ജാർ ലേക്ക് ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക, ഇതിലേക്ക് ഇഞ്ചി ഗ്രേറ്റ് ചെയ്ത ചേർത്തു കൊടുക്കാം, കൂടെ പച്ചമുളകും കൂടെ ചേർത്ത് കൈകൊണ്ട് 10 മുതൽ 12 മിനിറ്റ് വരെ നന്നായി മിക്സ് ചെയ്ത് കൊടുക്കണം, നന്നായി പതഞ്ഞു കിട്ടുന്നത് വരെയും മിക്സ് ചെയ്യണം , 10 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വച്ചതിനു ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി, ഉഴുന്ന് ബാറ്റർ ചെറിയ ചെറിയ ബോൾസ് ആക്കി കൈകൊണ്ട് ഇട്ടുകൊടുക്കുക ഇത് നന്നായി deep ഫ്രൈ ചെയ്തെടുക്കണം, ഗോൾഡൻ കളർ ആകുമ്പോൾ എണ്ണയിൽ നിന്നും എടുത്തു മാറ്റാം.ഒരു ബൗളിൽ വെള്ളമെടുത്ത് അതിലേയ്ക്ക് കായ പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യണം അതിലേക്ക് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന ഉഴുന്നു ബാൾസ് ഇട്ടു കൊടുക്കുക,ഒരു മണിക്കൂറിനുശേഷം വെള്ളം നന്നായി പിഴിഞ്ഞു കളഞ്ഞ് ബോൾസ് എല്ലാം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം.
ഇനി സ്പെഷൽ മസാല തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് ജീരകപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി ബ്ലാക്ക് salt ,സാധാരണ ഉപ്പ് ,ചാട്ട് മസാല എന്നിവ ചേർത്ത് കൊടുക്കുക ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത ഒരു സൈഡിലേക്ക് മാറ്റി വെക്കാം. അടുത്തതായി ഒരു ബൗളിൽ തൈര് എടുത്ത് ഒരു വിസ്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക കുറച്ച് വെള്ളവും, ഉപ്പും ,പഞ്ചസാരയും കൂടെ ചേർത്ത് കൊടുക്കണം ഇനി ഒരു പ്ലേറ്റിൽ നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഉഴുന്ന് ബോൾസ് എടുത്തുവയ്ക്കുക ഇതിനു മുകളിലേക്ക് തൈര് മിക്സ് ഒഴിച്ചു കൊടുക്കണം,ഇതിനു മുകളിലേക്ക് സ്പെഷൽ മസാല പൊടി ചേർത്തു കൊടുത്തു, റെഡ് ചട്നിയും, ഗ്രീൻ ചട്നിയും ഒഴിച്ചുകൊടുക്കുക കുറച്ചു മാതള നാരങ്ങയും സേവയും കൂടെ ചേർത്ത് കഴിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna
കടലമാവ് കൊണ്ട് തയ്യാറാക്കിയ അതീവ രുചികരമായ ഒരു ബർഫി
ചേരുവകൾ
റവ – കാൽകപ്പ്
നെയ്യ് -അരക്കപ്പ്
കടല മാവ്- ഒന്നര കപ്പ്
വെള്ളം- 1/3 കപ്പ്
പഞ്ചസാര -1 കപ്പ്
ഫുഡ് കളർ
ഏലക്കായ -പൊടിച്ചത്
പാൽപ്പൊടി- അരക്കപ്പ്
ഡ്രൈ നട്സ്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് റവ ചേർത്ത് കൊടുത്തു നന്നായി വറുത്തെടുത്തു മാറ്റിവയ്ക്കുക. അതേ പാനിലേക്ക് നെയ്യും ,കടലപ്പൊടിയും ചേർത്ത് കൊടുക്കുക, ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം നെയ്യ് കടലമാവിൽ നിന്നും വിട്ടു വരുന്നതുവരെ നല്ലതുപോലെ മിക്സ് ചെയ്യാം ,ഇതിലേക്ക് റവ ചേർത്ത് കൊടുത്ത ഒന്നുകൂടെ മിക്സ് ചെയ്യാം, ശേഷം പാൽപ്പൊടി ചേർക്കാം ഇതെല്ലാം ഒരുമിച്ച് മിക്സ് ചെയ്തതിനുശേഷം പഞ്ചസാര ലായനി( പഞ്ചസാരയും ,വെള്ളവും ,ഫുഡ് കളറും , ഏലക്കായപ്പൊടിയും ചേർത്ത് തയ്യാറാക്കിയത് ) ചേർത്ത് കൊടുക്കാം ഇനി ഇതെല്ലാം കൂടി നല്ലതുപോലെ യോജിപ്പിച്ച് നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുന്നതുവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം ഇതിലേക്ക് ഡ്രൈ നട്സ് കൂടെ ചേർത്ത് മിക്സ് ചെയ്യാം ഇനി എണ്ണ പുരട്ടി വെച്ചിരിക്കുന്ന ഒരു ട്രേയിലേക്ക് ഈ മിക്സ് ഒഴിച്ചുകൊടുത്തു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി സെറ്റ് ചെയ്യുക, മുകളിൽ കുറച്ച് ഡ്രൈ നട്സ് കൂടെ ചേർത്ത് അലങ്കരിക്കാം ചൂടാറിയതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna
റവ കൊണ്ടും, കടലപ്പരിപ്പ് കൊണ്ടും തയ്യാറാക്കിയ രണ്ട് തരം ബർഫി റെസിപ്പി
ചേരുവകൾ
റവ ബർഫി
പഞ്ചസാര -രണ്ട് കപ്പ്
kewra water-ഒരു ടീസ്പൂൺ
ഏലക്കായ- ഒരു ടീസ്പൂൺ
റവ -രണ്ട് കപ്പ്
നെയ്യ് -മുക്കാൽ കപ്പ്
പാൽപ്പൊടി -അര കപ്പ്
ഡെസിക്കേറ്റഡ് കോക്കനട്ട്- അരകപ്പ്
ഡ്രൈ ഫ്രൂട്ട്സ് ആൻഡ് നട്സ്
കടലപ്പരിപ്പ് ബർഫി തയ്യാറാക്കാൻ
കടലപ്പരിപ്പ് -രണ്ട് കപ്പ്
പാൽ -രണ്ട് കപ്പ്
നെയ്യ് -ഒന്നേകാൽ കപ്പ്
പഞ്ചസാര -രണ്ട് കപ്പ്
പാൽ -ഒരു കപ്പ്
പാൽപ്പൊടി -ഒരു കപ്പ്
ഏലക്കായ പൊടി -ഒരു ടീസ്പൂൺ
ഡ്രൈ ഫ്രൂട്ട്സ് ആൻഡ് നട്സ്
തയ്യാറാക്കുന്ന വിധം
റവ ബർഫി തയ്യാറാക്കാൻ ,ആദ്യം ഒരു പാനിൽ റവ ചേർത്ത് നന്നായി വറുത്തെടുക്കുക, മറ്റൊരു സോസ്പാനിലേക്ക് പഞ്ചസാര ചേർത്ത് കൊടുത്തു അൽപം വെള്ളം ചേർത്ത് melt ചെയ്യുക, ഒരു നൂൽ പരുവം ആകുന്നതു വരെ വെയിറ്റ് ചെയ്യണം ഇതിലേക്ക് kewra വാട്ടറും, ഏലക്കായും ചേർത്ത് ഒന്നു കൂടി മിക്സ് ചെയ്ത് flame ഓഫ് ചെയ്യുക. വറുത്തുവച്ചിരിക്കുന്ന റവയിലേക്ക് നെയ്യും ഡ്രൈ നട്സ് കട്ട് ചെയ്തതും ചേർത്തുകൊടുക്കാം, എല്ലാം കൂടി നന്നായി മിക്സ് ആയതിനുശേഷം പാൽ പൊടിയും , ഡെസിക്കേറ്റഡ് coconut ഉം കൂടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യണം ഇതിലേക്ക് melt ചെയ്തു വച്ചിരിക്കുന്ന പഞ്ചസാര ചേർത്ത് കൊടുത്ത വീണ്ടും നന്നായി മിക്സ് ചെയ്തു കൊടുക്കാം ,നന്നായി പാനിൽ നിന്നും വിട്ടു വരുന്നത് വരെ ചെയ്തെടുക്കണം, ഇനി നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു ഗ്ലാസ് ട്രേ യിലേക്ക് ഈ മിക്സ് ചേർത്ത് കൊടുത്തത് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ സെറ്റ് ചെയ്ത് എടുക്കണം, മുകളിലേക്ക് കുറച്ച് ഡ്രൈ നട്സ് കൂടി വിതറി കൊടുക്കണം നന്നായി തണുത്തതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.
കടലപ്പരിപ്പ് ബർഫി തയ്യാറാക്കാൻ , ആദ്യം കടല പരിപ്പ് കഴുകിയെടുത്ത് ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക ഇതിലേക്ക് 2 കപ്പ് പാൽ ചേർത്ത് നന്നായി തിളപ്പിക്കണം ,ഇനി പാൽ മുഴുവൻ വറ്റി വരുന്നതുവരെ വേവിച്ചെടുക്കുക. അതിനുശേഷം ഒരു മിക്സി ജാറിൽ ഇട്ട് ഇത് നന്നായി അരച്ചെടുക്കണം, അരച്ചെടുത്തശേഷം മറ്റൊരു പാൻ ചൂടാക്കി നെയ്യ് ചേർത്ത് കൊടുക്കുക,നെയ്യ് ചൂടായതിനു ശേഷം അരച്ചുവെച്ചിരിക്കുന്ന കടലപ്പരിപ്പ് ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കണം, നെയ് വിട്ടു വരുന്നത് വരെയും മിക്സ് ചെയ്ത് കൊടുക്കണം, അതിനുശേഷം പാലും ,പഞ്ചസാരയും പാൽപ്പൊടിയും ,ഏലക്കായ പൊടിയും ഒരുമിച്ചു ചേർത്തു കൊടുക്കാം വീണ്ടും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം അഞ്ചോ ആറോ മിനിറ്റ് നേരം ഇളക്കി കൊടുത്തുകൊണ്ടിരിക്കണം , കുറച്ച് ഡ്രൈ ഫ്രൂട്ട്സും ഇതിലേക്ക് ചേർത്തിളക്കി കൊടുക്കാം, എണ്ണ പുരട്ടി വച്ചിരിക്കുന്ന ട്രേയിലേക്ക് ചേർത്ത് നന്നായി സെറ്റ് ചെയ്യുക , മുകളിലേക്ക് കുറച്ചുകൂടി ഡ്രൈ നട്സ് ചേർത്ത് ഒന്ന് അലങ്കരിക്കാം, നന്നായി തണുത്തതിനുശേഷം മുറിച്ചു ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna
അരി പൊടി കൊണ്ട് ആവിയിൽ വേവിച്ച ഒരു കിടിലൻ മധുരപലഹാരം
ചേരുവകൾ
അരിപൊടി
ശർക്കര
തേങ്ങ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക, നന്നായി ഇളക്കിക്കൊണ്ടിരിക്കുക ചൂടായതിനു ശേഷം വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക ,ചൂടാറിയതിനു ശേഷം നന്നായി കുഴച്ചു നല്ല സോഫ്റ്റ് മാവാക്കി ഒരു സൈഡിലേക്ക് മാറ്റി വയ്ക്കാം.മറ്റൊരു പാൻ സ്റ്റോവിലേക്ക് വെച്ച് അതിലേക്ക് ശർക്കര ചേർത്ത് കൊടുക്കാം, ശർക്കര നന്നായി അലിഞ്ഞു കഴിഞ്ഞാൽ അതിലേക്ക് നാളികേരം കൂടി ചേർത്ത് മിക്സ് ചെയ്യാം, നല്ല കട്ടിയായി വന്നതിനുശേഷം, ഫ്‌ളൈയിം ഓഫ് ചെയ്യാം, ഇനി അരിമാവ് എടുത്തു റൗണ്ടിൽ പരത്തി എടുക്കണം, ഇതിന് നടുവിലേക്ക് ശർക്കര വെച്ച് എല്ലാ ഭാഗത്തും ഒരുപോലെ ആക്കി കൊടുക്കുക, ഇനി ഒരു സൈഡിൽ നിന്നും ഇത് ചുരുട്ടി എടുക്കണം, ഒരു സ്റ്റീമർ വെച്ച് ആവി കയറ്റി എടുത്തതിനുശേഷം കട്ട് ചെയ്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Deeps food world
ഓവനും വേണ്ട ബീറ്ററും വേണ്ട അടിപൊളി ബിസ്ക്കറ്റ് കേക്ക് പ്രഷർ കുക്കറിൽ തയ്യാറാക്കാം.
ചേരുവകൾ
മാരിഗോൾഡ് ബിസ്ക്കറ്റ് -ഒരു വലിയ പാക്കറ്റ്
പഞ്ചസാര-അരക്കപ്പ്
ബട്ടർ അല്ലെങ്കിൽ ഓയിൽ -കാൽ കപ്പ്
പാൽ -ഒന്നര കപ്പ്
eno -ഒരു പാക്കറ്റ്
ഡ്രൈ ഫ്രൂട്ട് and നട്സ്
ചെറി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സി ജാറെടുത്തു അതിലേക്ക് ബിസ്ക്കറ്റ് പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഒപ്പം പഞ്ചസാര കൂടെ ചേർക്കാം ,കാൽക്കപ്പ് കോകോ പൗഡർ കൂടെ ചേർത്ത് നന്നായി ഗ്രൈൻഡ് ചെയ്തെടുക്കുക, ശേഷം ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം, ശേഷം ഇതിലേക്ക് മേൽറ്റ് ചെയ്ത ബട്ടർ അല്ലെങ്കിൽ എണ്ണ ചേർത്തു കൊടുക്കാം, ആവശ്യത്തിന് പാൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു കേക്ക് ബാറ്റെർ റെഡി ആക്കുക .ശേഷം ഈനോ ചേർത്തു കൊടുക്കുക കൂടെ ഡ്രൈ ഫ്രൂട്ട്സും, നട്സും, ചെറിയും ചേർത്തു കൊടുത്തതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യണം, ഇനി കേക്ക് ബാറ്റെർ ഓയിൽ സ്പ്രെഡ് ചെയ്തു വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിച്ചു കൊടുക്കാം, ഇതിനു മുകളിൽ കുറച്ച് ഡ്രൈഫ്രൂട്ട്സ്, നട്സ് വെച്ച് ഒന്ന് അലങ്കരിക്കാം പ്രഷർകുക്കറിന് അകത്തേക്ക് ഉപ്പിട്ട് കൊടുത്തതിനു ശേഷം ചെറിയ തീയിൽ ഒന്ന് പ്രീഹീറ്റ് ചെയ്തെടുക്കണം, ഇതിലേക്ക് കേക്ക് ടിൻ ഇറക്കിവെച്ച് കുക്കർ മൂടി കൊടുക്കുക, ഏകദേശം 40 മിനിറ്റോളം ലോ ഫ്ളയിമിൽ ബേക്ക് ചെയ്തെടുക്കണം കേക്ക് നന്നായി തണുത്തതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kabita’s Kitchen
എണ്ണയോ ബട്ടറോ ചേർക്കാതെ തയ്യാറാക്കിയ നല്ല സോഫ്റ്റ് സ്പോഞ്ച് കേക്ക് റെസിപ്പി
ചേരുവകൾ
മുട്ട -3
പഞ്ചസാര -അരക്കപ്പ്
മൈദ- മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മുട്ട ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്ത ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കുക ,ഇനി പഞ്ചസാര ചേർത്തു കൊടുക്കാം, ശേഷം വീണ്ടും നല്ലതുപോലെ മീഡിയം സ്പീഡിൽ ബീറ്റ് ചെയ്യണം , എട്ടു മുതൽ 10 മിനിറ്റ് വരെ ബീറ്റ് ചെയ്യണം, ഇനി ഒരു അരിപ്പ എടുത്ത് ബൗളിന് മുകളിലേക്ക് വെച്ച് അതിലേക്ക് മൈദ ചേർത്ത് കൊടുക്കാം ,ഇത് നന്നായി അരിച്ചു മുട്ട മിക്സിലേക്ക് ചേർക്കുക, ഒരു സ്പാറ്റ്‌ല ഉപയോഗിച്ച് നന്നായി ഫോൾഡ് ചെയ്യുക. ഈ ബാറ്റർ ഒരു കേക്ക് ടിന്നിലേക്ക് മാറ്റണം, നന്നായി ടാപ്പ് ചെയ്ത് കൊടുക്കുക ഇനി 40 മിനിറ്റ് വരെ ബേക്ക് ചെയ്ത് എടുക്കാം .നല്ല സ്പോഞ്ച് and fluffy ആയ കേക്ക് റെഡിയായി.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salma’s kitchen