Blog

  • മത്തങ്ങാ പുഡ്ഡിംഗ്

    മത്തങ്ങാ പുഡ്ഡിംഗ്

    മത്തങ്ങ ഉപയോഗിച്ച് വളരെ ടേസ്റ്റി ആയ ഒരു പുഡിങ് റെസിപ്പി .

    ചേരുവകൾ

    മത്തൻ -750 ഗ്രാം

    പഞ്ചസാര -300 ഗ്രാം

    അഗർ അഗർ- 10ഗ്രാം

    വെള്ളം 20- 40 മില്ലി

    തയ്യാറാക്കുന്ന വിധം

    ആദ്യം മത്തങ്ങ പ്യൂരി തയ്യാറാക്കണം, അതിനായി മത്തങ്ങ എടുത്ത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി ആവിയിൽ വേവിച്ചെടുക്കാം, ഇതിനെ ഒരു മിക്സി ജാറിലേക്ക് ഇട്ട് നന്നായി അരച്ച് എടുക്കണം,ഇത് ഒരു പാനിലേക്ക് ചേർത്തു കൊടുത്തു ചൂടാക്കാം, കൂടെ പഞ്ചസാര കൂടി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം പഞ്ചസാര എല്ലാം നന്നായി അലിഞ്ഞു വന്നുകഴിഞ്ഞാൽ അഗർ അഗർ ഉം വെള്ളവും മിക്സ് ചെയ്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം,വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ,രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോൾ ഒരു പുഡിങ് മോൾഡിലേക്ക് ഈ മിക്സ് ഒഴിച്ചു കൊടുക്കാം, നന്നായി ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ ലേക്ക് മാറ്റി 5 മണിക്കൂർ തണുപ്പിച്ച് എടുക്കണം ,ശേഷം ഡീമോൾഡ് ചെയ്തു മുറിച്ചെടുത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES

  • ബീഫ് പോക്കറ്റ്

    ബീഫ് പോക്കറ്റ്

    ബീഫ് സ്റ്റഫിങ് വെച്ച് തയ്യാറാക്കിയ ഒരു കിടിലൻ ഈവനിംഗ് സ്നാക്സ് റെസിപ്പി.

    ചേരുവകൾ

    മാവ് തയ്യാറാക്കാൻ

    മൈദ -400 ഗ്രാം

    ഒറിഗാനോ

    ഉപ്പ്

    പഞ്ചസാര -ഒരു ടീസ്പൂൺ

    യീസ്റ്റ് -ഒരു ടീസ്പൂൺ

    ചെറുചൂടുവെള്ളം -190 മില്ലി

    വെജിറ്റബിൾ ഓയിൽ -50 മില്ലി

    എഗ്ഗ് വൈറ്റ്- 1

    sauce തയ്യാറാക്കാൻ

    ഉപ്പ്

    ഒറിഗാനോ

    ഒലിവോയിൽ

    മറ്റു ചേരുവകൾ

    സവാള

    ബീഫ്

    ഉപ്പ്

    കുരുമുളക്

    പപ്രിക

    ഗ്രേറ്റഡ് ചീസ്

    mozarella ചീസ്

    മുട്ടയുടെ മഞ്ഞ- ഒന്ന്

    എള്ള്

    തയ്യാറാക്കുന്ന വിധം

    ആദ്യം മാവ് തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് മൈദ എടുത്ത്, ഉപ്പും ,പഞ്ചസാരയും, യീസ്റ്റും ഒറിഗാനോയും ചേർത്ത് മിക്സ് ചെയ്യുക ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴയ്ക്കണം ഒപ്പം എണ്ണയും, എഗ്ഗ് വൈറ്റും കൂടി ചേർത്തു കൊടുക്കാം ,ഇനി നന്നായി കുഴച്ചെടുത്ത് ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം.
    ഇനി ബീഫ് സ്റ്റഫിങ് തയ്യാറാക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം ഇതിലേക്ക് എണ്ണ ചേർത്തു കൊടുക്കാം ,എണ്ണ ചൂടായതിനു ശേഷം സവാള ചേർത്ത് കൊടുത്ത വഴറ്റി എടുക്കണം, സവാള വഴന്നു വന്നാൽ ബീഫ് ചേർത്തു കൊടുക്കാം, ഒന്ന് മിക്സ് ചെയ്തതിനുശേഷം, ഉപ്പും, കുരുമുളകുപൊടിയും, പാപ്രികയും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്യാം, നന്നായി വേവിച്ച് മാറ്റി വെക്കാം.

    ഇനി സോസ് റെഡിയാക്കണം, അതിനായി ടൊമാറ്റോ സോസ് ലേക്ക് ഉപ്പും, olive ഓയിലും ,ഒറിഗാനോയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.

    ഇനി സ്നാക്ക് റെഡിയാക്കാം, അതിനായി നമ്മൾ നേരത്തെ കുഴച്ചെടുത്ത മാറ്റിവച്ചിരിക്കുന്ന മാവെടുത്ത് ഒന്നുകൂടെ കുഴച്ചതിനുശേഷം രണ്ടായി ഭാഗിക്കുക ,രണ്ടും ചതുരാകൃതിയിൽ പരത്തി എടുക്കണം ആദ്യ ഭാഗത്തിലേക്ക് സ്ക്വയർ ഷേപ്പിൽ പാർട്ട്‌ പാർട്ട്‌ ആയി സോസ് അപ്ലൈ ചെയ്തു കൊടുക്കുക, ഇതിനു മുകളിലേക്ക് ബീഫ് ചേർത്തുകൊടുക്കാം, ഏറ്റവും മുകളിൽ ആയി ഗ്രേറ്റ് ചെയ്ത ചീസും കൂടെ ചേർക്കാം ഇനി ഒരു ബ്രഷ് ഉപയോഗിച്ച് ഗ്യാപ്പുകൾ ഇൽ വെള്ളം ഒന്ന് ബ്രഷ് ചെയ്തു കൊടുക്കണം, ഇതിനു മുകളിലേക്ക് പരത്തി വെച്ചിരിക്കുന്ന രണ്ടാം പകുതിയും ചേർത്ത് പ്രസ് ചെയ്തു കഷ്ണങ്ങളായി മുറിച്ചെടുക്കണം ,ഒരു ഫോർക്ക് ഉപയോഗിച്ച് സൈഡ് ഒന്ന് ഷേപ്പ് ചെയ്തു കൊടുക്കാം.

    ഇത് ഒരു 20 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കണം ശേഷം മുട്ടയുടെ മഞ്ഞക്കരുവും, പാലും കൂടി മിക്സ് ചെയ്ത് ഇതിനു മുകളിലേക്ക് ബ്രഷ് ചെയ്തു കൊടുക്കാം കുറച്ച് വെളുത്ത എള്ള് മുകളിൽ സ്പ്രെഡ് ചെയ്തതിനുശേഷം ബേക്ക് ചെയ്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ricette dolce facili

  • മട്ടൻ കാൽ കറി

    മട്ടൻ കാൽ കറി

    ഇത് വേറെ ലെവൽ മട്ടൻകറി ,തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും

    ചേരുവകൾ

    തേങ്ങ ചിരവിയത്- 6 ടേബിൾ സ്പൂൺ

    ജീരകം -അര ടീസ്പൂൺ

    പെരുംജീരകം -മുക്കാൽ ടീസ്പൂൺ

    കുരുമുളക്- അര ടീസ്പൂൺ

    കശകശ -ഒരു ടീസ്പൂൺ

    ഗ്രാമ്പു- 5

    കറുവപ്പട്ട

    പച്ചമുളക്- 1

    എണ്ണ- 2 ടേബിൾസ്പൂൺ

    ബേ ലീഫ്

    ഏലക്കായ -1

    സവാള -രണ്ട്

    പുതിനയില

    തക്കാളി -രണ്ട്

    വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -രണ്ട് ടേബിൾസ്പൂൺ

    മുളകുപൊടി- ഒരു ടീസ്പൂൺ

    മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ

    മഞ്ഞൾപ്പൊടി

    ആട്ടിൻ കാൽ -8

    വെള്ളം

    ഉപ്പ്

    മല്ലിയില

    തയ്യാറാക്കുന്ന വിധം

    ആദ്യം തേങ്ങ ഒരു മിക്സി ജാറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിൻറെ കൂടെ ജീരകം, പെരുംജീരകം, കുരുമുളക് കശകശ, ഗ്രാമ്പൂ, കറുവപ്പട്ട, പച്ചമുളക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം, അതിലേക്ക് എണ്ണ ചേർത്ത് കൊടുക്കുക, എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം ബേലീഫും കറുവപ്പട്ടയും ചേർത്തുകൊടുക്കാം, ഒന്ന് റോസ്റ്റ് ചെയ്തതിനു ശേഷം സവാള ചേർക്കാം, ഒപ്പം പുതിനയിലയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക, ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം, മിക്സ് ചെയ്ത ശേഷം തക്കാളി ചേർത്ത് കൊടുക്കണം, എല്ലാം കൂടി നന്നായി മിക്സ് ചെയ്തു സോഫ്റ്റ് ആയതിനു ശേഷം ഉപ്പും മസാലപ്പൊടികളും ചേർത്ത് കൊടുക്കാം, പച്ചമണം മാറുന്നതുവരെ ഒന്നുകൂടി വഴറ്റിയതിനു ശേഷം ആട്ടിൻ കാൽ ചേർത്തുകൊടുക്കണം ,കൂടെ തന്നെ അരച്ച് വെച്ച തേങ്ങയും ,ആവശ്യത്തിന് വെള്ളവും ചേർത്ത് കൊടുക്കണം എല്ലാം നല്ലതുപോലെ മിക്സ് ചെയ്തു തിളച്ചു വന്നതിനുശേഷം കുക്കർ മൂടി അഞ്ചോ ആറോ വിസിൽ വേവിച്ചെടുക്കാം അവസാനമായി കുറച്ച് മല്ലിയില കൂടി ചേർത്ത് ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court

  • ഗോതമ്പു പൊടി സ്വീറ്റ്

    ഗോതമ്പു പൊടി സ്വീറ്റ്

    ഗോതമ്പുപൊടി കൊണ്ട് ഇത്രയും ടേസ്റ്റി ആയിട്ടുള്ള വിഭവം നിങ്ങൾ ഇതിനു മുൻപ് കണ്ടിട്ടുണ്ടാവില്ല

    ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ

    വെള്ളം -അരക്കപ്പ്

    ശർക്കര -ഒന്നരക്കപ്പ്

    നെയ്യ് അര -കപ്പ്

    ഗോതമ്പുപൊടി- ഒരു കപ്പ്

    ബദാം

    തയ്യാറാക്കുന്ന വിധം

    ആദ്യം ശർക്കര പാനി തയ്യാറാക്കണം . അതിനായി ഒരു പാനിലേക്ക് , ശർക്കരയും, വെള്ളവും, ഒരുമിച്ച് ചേർത്ത് നന്നായി തിളപ്പിക്കുക ,ശർക്കര നന്നായി അലിഞ്ഞതിനുശേഷം ഒരു സൈഡിലേക്ക് മാറ്റിവയ്ക്കാം അടുത്തതായി മറ്റൊരു പാനിലേക്ക് നെയ്യ് ചേർത്തു കൊടുത്തു ചൂടാക്കുക, ഇത് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഗോതമ്പു പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം,ഗോതമ്പിൽ നിന്നും നെയ്യ് വിട്ടു തുടങ്ങുന്ന പാകമാകുമ്പോൾ, തയ്യാറാക്കി വച്ചിരിക്കുന്ന ശർക്കര പാനി അതിലേക്ക് അരിച്ചു ഒഴിച്ചു കൊടുക്കണം ഇത് നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കണം, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഒരു ബൗളിലേക്ക് മാറ്റി കുറച്ച് നട്സ് ചേർത്തുകൊടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Adiras kitchen

  • അരിപ്പൊടി,മുട്ട ബ്രേക്ഫാസ്റ്റ്

    അരിപ്പൊടി,മുട്ട ബ്രേക്ഫാസ്റ്റ്

    വീട്ടമ്മമാരുടെ രാവിലത്തെ ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി

    അരിപ്പൊടിയും ,മുട്ടയും കൊണ്ട് ഈസി ആയി ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം,

    ചേരുവകൾ

    അരിപ്പൊടി- ഒരു കപ്പ്

    കോഴിമുട്ട- രണ്ട്

    കറിവേപ്പില

    മല്ലിയില അരിഞ്ഞത്

    പച്ചമുളക്- 2

    സവാള -1 കൊത്തിയരിഞ്ഞത്

    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

    ഉപ്പ്

    വെള്ളം

    വാഴയില

    എണ്ണ

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് അരിപ്പൊടിയും മറ്റു ചേരുവകൾ ഓരോന്നായും ചേർത്ത് കൊടുക്കുക, അല്പം വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ കുഴച്ച് അൽപം കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കുക. ഒരു വാഴയില എടുത്ത് അതിലേക്ക് കുറച്ച് എണ്ണ പുരട്ടി കൊടുക്കണം, ഇനി അട ഉണ്ടാക്കാനായി മാവ് പരത്തി കൊടുക്കുന്നതുപോലെ കുറച്ച് മാവ് ഇതിൽ നിന്നും എടുത്തു വാഴയിലയിൽ പരത്തിയെടുക്കുക, അധികം കട്ടി ഇല്ലാതെ പരത്തി എടുക്കണം, ഇനി ഒരു ദോശക്കല്ലിൽ ലേക്ക് വാഴയില വെച്ചു കൊടുക്കുക ശേഷം വാഴയില എടുത്തുമാറ്റാം ഇനി നല്ലതുപോലെ വേവിച്ചെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ladies planet By Ramshi

  • കപ്പലണ്ടി ലഡ്ഡു

    കപ്പലണ്ടി ലഡ്ഡു

    വെറും രണ്ടേ രണ്ട് ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ ഹെൽത്തിയായ ഒരു ലഡ്ഡു

    ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

    വറുത്ത കപ്പലണ്ടി- ഒരു കപ്പ്

    ശർക്കര- അരക്കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാൻ ചൂടാക്കി കപ്പലണ്ടി ചേർത്ത് കൊടുക്കാം, ഇത് നന്നായി ഒന്ന് വറുത്തെടുക്കണം, ശേഷം ഒരു പരന്ന പാത്രത്തിലേക്ക് ഇട്ട് നന്നായി കൈകൊണ്ട് ക്രഷ് ചെയ്തു അതിൻറെ തൊലികളഞ്ഞ് എടുക്കണം .ശേഷം ഒരു മിക്സി ജാറിലേക്ക്ചേർത്ത് തരിയായി പൊടിച്ചെടുക്കാം, ഇതിലേക്ക് ഗ്രേറ്റ് ചെയ്ത ശർക്കരയിട്ട് ഒന്നുകൂടി മിക്സി അടിച്ച് എടുക്കണം, ബോൾ ആക്കി ഉരുട്ടി എടുക്കാൻ പറ്റുന്ന അതുവരെയും ബ്ലെൻഡ് ചെയ്തുകൊണ്ടിരിക്കണം ഇനി ചെറിയ ചെറിയ ഉരുളകളാക്കി എടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MyKitchen Clicks

  • വെജിറ്റബിൾ ഫ്രിറ്റേഴ്‌സ്

    വെജിറ്റബിൾ ഫ്രിറ്റേഴ്‌സ്

    നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ വളരെ ടേസ്റ്റി ആയ ഒരു റെസിപ്പി

    ചേരുവകൾ

    ചെറുചൂടുള്ള പാൽ -ഒരു ഗ്ലാസ്

    ചെറുചൂടുവെള്ളം- ഒരു ഗ്ലാസ്

    ഡ്രൈ യീസ്റ്റ് -10 ഗ്രാം

    പഞ്ചസാര -20 ഗ്രാം

    ഉപ്പ് -എട്ട് ഗ്രാം

    മൈദ നാല് -കപ്പ്

    ഉരുളൻകിഴങ്ങ്

    റെഡ് പേപ്പർ- ഒന്ന്

    ഗ്രീൻ പെപ്പർ -1

    സവാള -1

    മല്ലിയില

    ചീസ് -80 ഗ്രാം

    ഓയിൽ -2 കപ്പ്

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, ഇത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചെറുചൂടുള്ള പാലും, വെള്ളവും, ഉപ്പും, ഈസ്റ്റും, പഞ്ചസാരയും ചേർത്തു കൊടുക്കാം ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ,മൈദ ഒരു അരിപ്പയിലൂടെ അരിച്ചു ചേർക്കുക , ഇനി ഒരു സ്പാട്‌ല ഉപയോഗിച്ചു നന്നായി മിക്സ് ചെയ്തു മീഡിയം ലൂസ് ആയ ഒരു ബാറ്റർ തയ്യാറാക്കാം.

    അരമണിക്കൂർ മാറ്റി വെച്ചതിനുശേഷം എടുക്കുക അതിലേക്ക് ചീസും അരിഞ്ഞുവച്ച പച്ചക്കറികളും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഈ ഒരു പൈപ്പിംഗ് ബാഗിലേക്ക് ഈ ബാറ്റെർ നിറച്ച് കൊടുക്കുക ചൂടായ എണ്ണയിലേക്ക് ചെറിയ ചെറിയ ബോൾസ് ആക്കിയിട്ട് വറുത്തെടുക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erstaunliche Rezepte