വീട്ടമ്മമാരുടെ രാവിലത്തെ ജോലി എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി
അരിപ്പൊടിയും ,മുട്ടയും കൊണ്ട് ഈസി ആയി ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാം,
ചേരുവകൾ
അരിപ്പൊടി- ഒരു കപ്പ്
കോഴിമുട്ട- രണ്ട്
കറിവേപ്പില
മല്ലിയില അരിഞ്ഞത്
പച്ചമുളക്- 2
സവാള -1 കൊത്തിയരിഞ്ഞത്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
ഉപ്പ്
വെള്ളം
വാഴയില
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് അരിപ്പൊടിയും മറ്റു ചേരുവകൾ ഓരോന്നായും ചേർത്ത് കൊടുക്കുക, അല്പം വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ കുഴച്ച് അൽപം കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കുക. ഒരു വാഴയില എടുത്ത് അതിലേക്ക് കുറച്ച് എണ്ണ പുരട്ടി കൊടുക്കണം, ഇനി അട ഉണ്ടാക്കാനായി മാവ് പരത്തി കൊടുക്കുന്നതുപോലെ കുറച്ച് മാവ് ഇതിൽ നിന്നും എടുത്തു വാഴയിലയിൽ പരത്തിയെടുക്കുക, അധികം കട്ടി ഇല്ലാതെ പരത്തി എടുക്കണം, ഇനി ഒരു ദോശക്കല്ലിൽ ലേക്ക് വാഴയില വെച്ചു കൊടുക്കുക ശേഷം വാഴയില എടുത്തുമാറ്റാം ഇനി നല്ലതുപോലെ വേവിച്ചെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ladies planet By Ramshi