മത്തങ്ങ ഉപയോഗിച്ച് വളരെ ടേസ്റ്റി ആയ ഒരു പുഡിങ് റെസിപ്പി .
ചേരുവകൾ
മത്തൻ -750 ഗ്രാം
പഞ്ചസാര -300 ഗ്രാം
അഗർ അഗർ- 10ഗ്രാം
വെള്ളം 20- 40 മില്ലി
തയ്യാറാക്കുന്ന വിധം
ആദ്യം മത്തങ്ങ പ്യൂരി തയ്യാറാക്കണം, അതിനായി മത്തങ്ങ എടുത്ത് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി ആവിയിൽ വേവിച്ചെടുക്കാം, ഇതിനെ ഒരു മിക്സി ജാറിലേക്ക് ഇട്ട് നന്നായി അരച്ച് എടുക്കണം,ഇത് ഒരു പാനിലേക്ക് ചേർത്തു കൊടുത്തു ചൂടാക്കാം, കൂടെ പഞ്ചസാര കൂടി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം പഞ്ചസാര എല്ലാം നന്നായി അലിഞ്ഞു വന്നുകഴിഞ്ഞാൽ അഗർ അഗർ ഉം വെള്ളവും മിക്സ് ചെയ്ത് ഇതിലേക്ക് ചേർത്തു കൊടുക്കാം,വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ,രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോൾ ഒരു പുഡിങ് മോൾഡിലേക്ക് ഈ മിക്സ് ഒഴിച്ചു കൊടുക്കാം, നന്നായി ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ ലേക്ക് മാറ്റി 5 മണിക്കൂർ തണുപ്പിച്ച് എടുക്കണം ,ശേഷം ഡീമോൾഡ് ചെയ്തു മുറിച്ചെടുത്ത് ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES