ചിക്കൻ സ്റ്റഫ്ഡ് ബ്രെഡ് റോൾ

ചിക്കൻ സ്റ്റഫ് ചെയ്ത ബ്രെഡ് റോൾ ഏതുനേരത്തും കഴിക്കാൻ ഇതൊരെണ്ണം മതി.

ചേരുവകൾ

ബട്ടർ രണ്ട് -ടേബിൾസ്പൂൺ

ജിഞ്ചർ ഗാർലിക് പേസ്റ്റ്- ഒരു ടേബിൾസ്പൂൺ

സവാള-1

ക്യാപ്സിക്കം -2 ടേബിൾസ്പൂൺ

റെഡ് ബെൽ പെപ്പർ – ഒരു ടേബിൾ സ്പൂൺ

പച്ചമുളക് അരിഞ്ഞത് -ഒരു ടേബിൾസ്പൂൺ

സ്പ്രിങ് ഒണിയൻ -ഒരു ടേബിൾ സ്പൂൺ

ഉപ്പ്

കുരുമുളകുപൊടി -ഒരു ടേബിൾസ്പൂൺ

ഉണക്കമുളക് ചതച്ചത്- ഒരു ടീസ്പൂൺ

ജീരകം -ഒരു ടീസ്പൂൺ

പാൽ -അരക്കപ്പ്

കോൺഫ്ലോർ -ഒരു ടേബിൾസ്പൂൺ

ബ്രഡ് slices

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ അടുപ്പിൽവെച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുത്തു നന്നായി വഴറ്റി എടുക്കണം, ശേഷം സവാള ചേർത്തു കൊടുക്കാം, സവാള വഴന്നു വന്നതിനുശേഷം ,പച്ചമുളക്, ക്യാപ്സിക്കം, റെഡ് ബെൽ പെപ്പർ , സ്പ്രിങ് ഒണിയൻ എന്നിവ ചേർത്ത് ഒന്നുകൂടി നന്നായി വഴറ്റണം, അടുത്തതായി ഉപ്പും, കുരുമുളകുപൊടിയും, ജീരകവും, ഉണക്കമുളക് ചതച്ചതും, ചേർത്തു കൊടുക്കാം ഇതെല്ലാം കൂടി മിക്സ് ചെയ്തതിനുശേഷം, പാലും ,കോൺഫ്ലോറും നന്നായി മിക്സ് ചെയ്ത് എടുത്തത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം, നന്നായി മിക്സ് ചെയ്ത് നല്ല കട്ടിയായി വരുന്നതുവരെ വേവിക്കണം ഇനി ഫ്ലെയിം ഓഫ് ചെയ്തു കൊടുക്കാം.

അടുത്തതായി ബ്രെഡ് എടുത്തു അതിൻറെ സൈഡ് റിമൂവ് ചെയ്തു കളയണം, ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി റോൾ ചെയ്ത പരത്തി എടുക്കണം , ഒരു ബ്രഷ് ഉപയോഗിച്ച് നാലുവശത്തും വെള്ളം ബ്രഷ് ചെയ്തുകൊടുക്കുക, ചിക്കൻ മിക്സ് വച്ച് റോൾ ചെയ്തതിനുശേഷം നന്നായി സീൽ ചെയ്യണം, എല്ലാ റോളുകളും തയ്യാറാക്കി എടുത്തതിനു ശേഷം ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കി റോളുകൾ ചേർത്ത് ഒന്ന് ഫ്രൈ ചെയ്ത് എടുക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kitchen With Saima Faisal