മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ഇടിയപ്പം അഥവാ നൂൽപ്പുട്ട്, മറ്റേതൊക്കെ പുതു വിഭവങ്ങൾ വന്നാലും നാടൻ വിഭവങ്ങളോടുള്ള ഉള്ള നമ്മുടെ ഇഷ്ടം മാറില്ല ,

വാഴയിലയിൽ പിഴിഞ്ഞ് വേവിച്ചെടുത്ത നാടൻ ഇടിയപ്പത്തിന്റെ റെസിപ്പി നോക്കാം.

ചേരുവകൾ

ചിരകിയ തേങ്ങ

അരിപ്പൊടി

ഉപ്പ്

തിളച്ച വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങ ചിരവി മാറ്റി വയ്ക്കണം ,ഇനി ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കാം, അതിനായി ഒരു ഉരുളി എടുത്ത് അതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക ,ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം, നല്ല തിളച്ച വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് ഒരു ഒരു ചട്ടുകം ഉപയോഗിച്ച് നന്നായി ഇളക്കിക്കൊടുക്കുക ,കൈകൊണ്ട് തൊടാവുന്ന ചൂടാകുമ്പോൾ നന്നായി കുഴച്ചെടുത്ത് സോഫ്റ്റ് മാവാക്കി എടുക്കാം വാഴയില ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു നന്നായി കഴുകിത്തുടച്ച് അതിലേക്ക് തേങ്ങ വിതറിയിട്ട് കൊടുക്കുക, തയ്യാറാക്കി വെച്ച അരി മാവിൽ നിന്നും കുറച്ചെടുത്ത് സേവനാഴിയിൽ നിറച്ച് കൊടുക്കുക സേവനാഴി വട്ടത്തിൽ കറക്കി ചുറ്റിച്ച് ഇല യിലേക്ക് നൂൽപുട്ട് പിഴിഞ്ഞു കൊടുക്കുക ,എല്ലാ ഇലയിലും ആയതിനുശേഷം ഇഡ്ഡലി ചെമ്പിൽ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Village Cooking – Kerala