വളരെ ഹെൽത്തി ആയ ഒരു പച്ചക്കറി ആണ് കോളിഫ്ലവർ, ആരും കൊതിയോടെ കഴിച്ചു പോകുന്ന വ്യത്യസ്തമായ ഒരു ക്വാളിഫ്ലവർ റെസിപ്പി നോക്കാം
ചേരുവകൾ
കുരുമുളക് -5 എണ്ണം
ഏലക്കായ- 2
ഗ്രാമ്പു- 1
കറുവപ്പട്ട -1
മല്ലി- ഒരു ടേബിൾ സ്പൂൺ
ജീരകം- അര ടീസ്പൂൺ
എണ്ണ- ഒരു ടീസ്പൂൺ
ഉണക്ക മുളക് -മൂന്നെണ്ണം
സവാള-1
എണ്ണ 2 ടേബിൾ സ്പൂൺ
ജീരകം -അര ടീസ്പൂൺ
പച്ചമുളക്- 2
സവാള -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടേബിൾസ്പൂൺ
തക്കാളി -ഒന്ന്
ഗ്രീൻപീസ് വേവിച്ചത് -അര കപ്പ്
കാശ്മീരി റെഡ് ചില്ലി പൗഡർ- അര ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
കസൂരി മേത്തി -ഒരു ടേബിൾ സ്പൂൺ
തൈര്- രണ്ട് ടേബിൾ
സ്പൂൺ തയ്യാറാക്കുന്ന വിധം
ആദ്യം കോളിഫ്ലവർ ഒരു പാത്രത്തിൽ എടുത്ത് അതിനുമുകളിലായി കുറച്ചു ഉപ്പിട്ടു കൊടുക്കുക, ഇതിലേക്ക് നല്ല തിളച്ച വെള്ളം ക്വാളിഫ്ലവർ മുങ്ങുന്നത് വരെ ഒഴിച്ച് 10 മിനിറ്റ് നേരം മാറ്റിവയ്ക്കണം, ശേഷം വെള്ളത്തിൽ നിന്ന് എടുത്ത് കുറച്ച് ഓയിൽ മുകളിലേക്ക് ബ്രഷ് ചെയ്തു കൊടുക്കണം, ഇനി ഒരു ഗ്രില്ലിന് മുകളിൽ വച്ച് തീയിൽ നേരിട്ട് ചുട്ടെടുക്കാം.
അടുത്തതായി ഒരു മസാല പേസ്റ്റ് തയ്യാറാക്കണം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് കൊടുക്കാം ഇത് ചൂടാകുമ്പോൾ കുരുമുളകും ഗ്രാമ്പൂവും ഏലക്കായും കറുവപ്പട്ടയും ചേർത്ത് ചൂടാക്കി എടുക്കാം, ശേഷം ഇതൊരു മിക്സി ജാർ ലേക്ക് മാറ്റി കൊടുക്കണം അടുത്തതായി മല്ലി ആണ് ചൂടാക്കി എടുക്കേണ്ടത് ഇതും നമുക്ക് മിക്സി ജാർ ലേക്ക് ചേർത്തുകൊടുക്കാം, അടുത്തതായി ജീരകവും ഇതുപോലെ ചൂടാക്കി മിക്സിയിൽ ഇട്ടു കൊടുക്കണം ഇനി ഒരല്പം ഓയിൽ ചേർത്ത് കൊടുത്ത ഉണക്കമുളക് വറുത്തെടുത്ത് മിക്സി ജാർ ലേക്ക് ചേർക്കാം ,അവസാനമായി സവാള കൂടി നന്നായി വഴറ്റിയതിനു ശേഷം മിക്സിയിലേക്ക് ചേർത്തുകൊടുക്കണം ഇനി ഇതെല്ലാം കൂടി നന്നായി അടിച്ച് നല്ല പേസ്റ്റ് പരുവത്തിൽ ആക്കി എടുക്കണം. അടുത്തതായി ചുട്ടെടുത്ത ക്വാളിഫ്ലവർ ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്തിട്ട് കൊടുക്കാം.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ചു കൊടുക്കുക അതിലേക്ക് ജീരകം ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്തതിനുശേഷം ,പച്ചമുളകും ,സവാളയും ചേർത്തു കൊടുക്കാം ഇതെല്ലാം കൂടി നന്നായി വഴറ്റണം അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, വീണ്ടും വഴറ്റിയതിനു ശേഷം തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം മീഡിയം ഫ്ളയിം ഇൽ നാല് മിനിറ്റോളം കുക്ക് ചെയ്തതിനുശേഷം, ഗ്രീൻപീസ് ഇതിലേക്ക് ചേർക്കാം അതിനോടൊപ്പം തന്നെ നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല പേസ്റ്റ് ഇതിലേക്ക് ചേർക്കാം ,കാശ്മീരി ചില്ലി പൗഡറും , മഞ്ഞൾപൊടിയും കസൂരിമേത്തി യും ചേർത്തുകൊടുക്കാം എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കുക, ഒരു അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്തതിനു ശേഷം തൈര് കൂടെ ചേർത്തു കൊടുക്കാം, അടുത്തതായി ചേർക്കേണ്ടത് ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്വാളിഫ്ലവർ ആണ്എല്ലാം കൂടി നന്നായി മിക്സ് ചെയ്തു എട്ടു മിനിറ്റോളം വീണ്ടും കുക്ക് ചെയ്യണം ടേസ്റ്റിയായ ക്വാളിഫ്ലവർ വെച്ച് ഫ്രൈ റെഡിയായി.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Something’s Cooking With Alpa