അതിഥികളെ സൽക്കരിക്കാൻ വെറും 3 മിനിറ്റിൽ തയ്യാറാക്കി എടുക്കാം അടിപൊളി ബിസ്ക്കറ്റ് ഡിസർട്ട്.
ചേരുവകൾ
ബിസ്ക്കറ്റ്- 100ഗ്രാം
അൺ സാൾട്ട് ബട്ടർ -20 ഗ്രാം
കാരമൽ -200 ഗ്രാം
പഴം ഒന്ന്
വിപ്പിംഗ് ക്രീം- 300 മില്ലി
പഞ്ചസാര- ഒന്നര ടേബിൾസ്പൂൺ
വാനില എസൻസ്
ചോക്ലേറ്റ് sprinkles
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ബിസ്ക്കറ്റ് ചേർത്ത് കൊടുത്ത പൊടിച്ചെടുക്കണം, ശേഷം ബട്ടർ ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കാം. ഒരു പഴം എടുത്ത് വട്ടത്തിൽ കട്ട് ചെയ്ത് മാറ്റി വെക്കുക .കാരമൽ ഒരു പൈപ്പിങ് ബാഗിലേക്ക് നിറച്ചു കൊടുക്കുക , അടുത്തതായി വിപ്പിംഗ് ക്രീം അടിച്ച് എടുക്കണം അതിനായി ഒരു ബൗളിലേക്ക് വിപ്പിംഗ് ക്രീമും ,പഞ്ചസാരയും, വാനില എസൻസും ചേർത്ത് കൊടുത്തതിനുശേഷം ഒരു ബീറ്റർ ഉപയോഗിച്ച് നന്നായി ബീറ്റ് ചെയ്ത് എടുക്കണം. ഇതും പൈപ്പിങ് ബാഗിൽ നിറച്ച മാറ്റിവയ്ക്കുക ,ഇനി സെർവിങ് ഗ്ലാസ്സുകൾ എടുത്ത് അതിലേക്ക് ബിസ്ക്കറ്റ് പൊടി കുറച്ചു ചേർത്ത് കൊടുക്കണം, അതിനു മുകളിലായി കാരമൽ ചേർത്തു കൊടുക്കാം ,അതിനു മുകളിൽ വിപ്പിംഗ് ക്രീം നിറച്ചു കൊടുക്കാം ഏറ്റവും മുകളിലായി ചോക്ലേറ്റ് sprinkles ഇട്ട് സെറ്റ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy & Yummy
