വെറും 10 മിനിറ്റിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ബ്രഡ് പിസ്സ റെസിപ്പി.
ചേരുവകൾ
ബ്രഡ് സ്ലൈസ്
ബട്ടർ
പിസ്സ സോസ്
mozzarella ചീസ്
ക്യാപ്സിക്കം
ബെൽ പെപ്പർ
പപ്രിക
സവാള
ഉപ്പ്
ഒറിഗാനോ
കുരുമുളകുപൊടി
മുളക് ചതച്ചത്
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്നവിധം
ആദ്യം ബ്രഡ് സ്ലൈസ് എടുത്ത് അതിനുമുകളിൽ ബട്ടർ തിരിച്ചു കൊടുക്കുക, ബ്രെഡ് തിരിച്ചുവെച്ച മുകളിൽ പിസ്സ സോസ് തേച്ച് കൊടുക്കണം, അതിനു മുകളിലായി ചീസ് വച്ച് കൊടുക്കാം, ഇനി ക്യാപ്സിക്കവും ,സവാളയും വെച്ചു കൊടുക്കാം ,കുറച്ചു മുളക് ചതച്ചതും ,കുരുമുളകുപൊടിയും, ഒറിഗാനോയും സ്പ്രെഡ് ചെയ്തു കൊടുക്കണം ,ഇനി പാനിൽ ചെറുതീയിൽ വച്ച് ടോസ്റ്റ് ചെയ്തെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Toasted
മുട്ട കൊണ്ട് തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ഇഫ്താർ വിഭവം.
ചേരുവകൾ
എണ്ണ -ഒരു ടേബിൾസ്പൂൺ
ഉലുവ -ഒരു പിഞ്ച്
കരിഞ്ചീരകം- ഒരു പിഞ്ചു
തക്കോലം- 1
ജീരകം -2 പിഞ്ച്
അയമോദകം- ഒരു പിഞ്ചു
സവാള-1
പച്ചമുളക് -ആറ്
ഉപ്പ്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -മൂന്നെണ്ണം
മല്ലിയില
പുഴുങ്ങിയ മുട്ട -മൂന്നെണ്ണം
കടലമാവ് -അരക്കപ്പ്
മല്ലിയില
അരിപ്പൊടി -കാൽ കപ്പ്
മുളക് ചതച്ചത്- കാൽ ടീസ്പൂൺ
ഉപ്പ്- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
എണ്ണ വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് മസാലകൾ ചേർത്തുകൊടുക്കാം, റോസ്റ്റ് ചെയ്തതിനു ശേഷം സവാള ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം, അടുത്തതായി പച്ചമുളകും, മഞ്ഞൾ പൊടിയും, ഉപ്പും ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർത്തുകൊടുക്കാം, ഇത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കുക, മല്ലിയില കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ഫ്ളയിം ഓഫ് ചെയ്യാം ചൂടാറിയതിനു ശേഷം ചെറിയ കട്ട്ലറ്റ് ഷേപ്പ് ആക്കി മാറ്റുക.
പുഴുങ്ങിയ മുട്ട വട്ടത്തിൽ ചെറിയ സ്ലൈസ് ആയി അരിഞ്ഞെടുക്കണം, തയ്യാറാക്കിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കട്ലറ്റ്കൾ കയ്യിലെടുത്ത അതിനു മുകളിൽ മുട്ട വെക്കുക മറ്റൊരു കട്ലറ്റ് കൂടി വെച്ച് പരസ്പരം ഒട്ടിക്കണം, സൈഡ് കൂടി അതുപോലെ ഒട്ടിച്ചു കൊടുക്കുക, ഇനി ഒരു ബൗളിൽ കടലമാവും, അരിപ്പൊടിയും, മുളക് ചതച്ചതും, ഉപ്പും മഞ്ഞൾപൊടിയും, മല്ലിയിലയും ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ലൂസ് ബാറ്റർ തയ്യാറാക്കണം, തയ്യാറാക്കിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മുട്ട കട്ലറ്റ് എടുത്ത് ഇതിൽ മുക്കി എണ്ണയിലിട്ട് വറുത്ത് കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy Recipes ER
ആദ്യം പാൽ തിളപ്പിക്കാൻ ആയി ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കണം, നന്നായി തിളച്ചുവരുമ്പോൾ അതിലേക്ക് സേമിയയും, കുങ്കുമപ്പൂവും ഒരുമിച്ചു ചേർത്ത് കൊടുക്കാം, നല്ലതുപോലെ വേവുന്നതുവരെ തിളപ്പിക്കണം, ശേഷം പഞ്ചസാരയും കൂടി ചേർത്തു കൊടുക്കാം, ഒരു ചെറിയ ബൗളിൽ കസ്റ്റാർഡ് പൗഡർ ഉം പാലും കൂടി മിക്സ് ചെയ്ത് തരികൾ എല്ലാം കളഞ്ഞതിനുശേഷം ഈ പാലിലേക്ക് ചേർത്തു കൊടുക്കാം.വീണ്ടും നന്നായി തിളപ്പിച്ച് കുറുകിയതിനു ശേഷം തീ ഓഫ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റാം, ഇതിലേക്ക് ചെറുതായി കട്ട് ചെയ്ത പഴം, ആപ്പിൾ, മാതളനാരങ്ങാ ,ടൂട്ടി ഫ്രൂട്ടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം ശേഷം സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dindigul Food Court
ചിക്കൻ സമൂസ റോൾ, ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ കിടിലൻ വിഭവം.
ഇതിനായി വേണ്ട ചേരുവകൾ
മൈദ ഒന്നര കപ്പ്
അയമോദകം അര ടീസ്പൂൺ
ഉപ്പ
നെയ്യ് ഒരു ടീസ്പൂൺ
വെള്ളം
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ഒരു കപ്പ്
ചിക്കൻ വേവിച്ച ക്രഷ് ചെയ്തത് ഒരു കപ്പ്
സവാള-1
മല്ലിയില
കോൺഫ്ലോർ രണ്ട് ടേബിൾസ്പൂൺ
ഉപ്പ്
മുളക് ചതച്ചത് അര ടീസ്പൂൺ
ജീരകം ചതച്ചത് അര ടീസ്പൂൺ
മുളകുപൊടി-അര ടീസ്പൂൺ
ചാട്ട് മസാല അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മാവ് തയ്യാറാക്കാം, അതിനായി ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുക്കണം,അതിലേക്ക് ഉപ്പും, നെയ്യും അയമോദകവും ,ചേർത്ത് മിക്സ് ചെയ്യാം ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി ഒരു സൈഡിലേക്ക് മാറ്റി വയ്ക്കണം. അടുത്തതായി ഫില്ലിംഗ് റെഡി ആക്കണം, അതിനായി നന്നായി വേവിച്ചുടച്ച് എടുത്ത് ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാം, ഇതിലേക്ക് വേവിച്ച ചിക്കനും കൂടെ ചേർക്കാം, ശേഷം മല്ലിയില അരിഞ്ഞത്, ജീരകം ചതച്ചത്, മസാല, ഉപ്പ്, മുളക് ചതച്ചത്, സവാള, കോൺഫ്ലോർ എന്നിവയെല്ലാം ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റിവയ്ക്കണം.
ഇനി മൈദമാവ് എടുത്ത് പരത്തി എടുക്കണം, റൗണ്ട് ഷേപ്പിൽ മീഡിയം കട്ടിയായി പരത്തിയെടുക്കുക ഇത് നീളത്തിൽ മുറിച്ച് ലെയറുകൾ ആക്കാം, ഇനി ഈ ലയറുകളിലേക്ക് നീളത്തിൽ മസാല വെച്ച് കൊടുക്കണം, ശേഷം ഒരു സൈഡിൽ നിന്നും റോൾ ചെയ്തു എടുക്കാം മൈദ പേസ്റ്റ് ഉപയോഗിച്ച് സീൽ ചെയ്തതിനുശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story
ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ഉരുളകിഴങ്ങ് സ്നാക്ക്
ഇതിനായി വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ്
മുളകുപൊടി -ഒരു ടീസ്പൂൺ
ഉപ്പ്
ഗാർലിക് പൗഡർ -ഒരു ടീസ്പൂൺ
മുട്ട -രണ്ട്
മൈദ -ഒരു കപ്പ്
എണ്ണ വറുക്കാൻ ആവശ്യമുള്ളത്
തയ്യാറാക്കുന്ന വിധം
ആദ്യം ഉരുളൻകിഴങ്ങ് തൊലി കളഞ്ഞതിനുശേഷം നീളത്തിൽ അരിഞ്ഞെടുക്കുക, ഇതു നല്ലതുപോലെ കഴുകി വെള്ളം വാർക്കാൻ ആയി മാറ്റി വയ്ക്കണം, ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത, ഉപ്പ് ,മുളകുപൊടി വെളുത്തുള്ളി പൗഡർ ,കോഴിമുട്ട എന്നിവ ചേർത്ത് മിക്സ് ചെയ്യുക, മൈദ ഒരു അരിപ്പയിലൂടെ അരിച്ച് ഇതിലേക്ക് ചേർത്തു കൊടുക്കാം, ഇത് നല്ലതുപോലെ ഉരുളക്കിഴങ്ങിൽ തേച്ചുപിടിപ്പിക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aliza In The Kitchen
മാവ് കലക്കി ഒഴിച്ച് തയ്യാറാക്കിയ മൈദ ഷീറ്റും, വെജിറ്റബിൾ സ്പ്രിങ് റോളും.
ചേരുവകൾ
ഷീറ്റ് തയ്യാറാക്കാനായി
മൈദ -ഒരു കപ്പ്
കോൺഫ്ലോർ -ഒരു കപ്പ്
ഉപ്പ് -കാൽ ടീസ്പൂൺ
വെള്ളം
ഫില്ലിംഗ് തയ്യാറാക്കാൻ
ക്യാബേജ് ഒരു കപ്പ്
ക്യാപ്സിക്കം കാൽകപ്പ്
ബീൻസ് കാൽ കപ്പ്
ക്യാരറ്റ് അര കപ്പ്
സവാള – അരക്കപ്പ്
ഇഞ്ചി -ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ
കുരുമുളകുപൊടി
സോയാസോസ്
വിനാഗിരി
മൈദ
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഷീറ്റ് തയ്യാറാക്കാം, അതിനായി തന്നിരിക്കുന്ന ചേരുവകളെല്ലാം ഒരു ബൗളിലേക്ക് നന്നായി മിക്സ് ചെയ്യുക ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് നല്ല ലൂസായ ഒരു ബാറ്റെർ തയാറാക്കി എടുക്കണം .
ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയതിനു ശേഷം ഈ ബാറ്റർ ഒഴിച്ചുകൊടുക്കുക, ഒന്ന് ചുറ്റിചു എടുത്തതിനുശേഷം ബാക്കിയുള്ള ബാറ്റർ പാത്രത്തിലേക്ക് തന്നെ ഒഴിക്കാം .പാനിൽ നിന്നും വിട്ടു വരുമ്പോൾ ഓയിൽ സ്പ്രെഡ് ചെയ്ത് പ്ലേറ്റിലേക്ക് മാറ്റാം. ബാറ്റർ മുഴുവനും ഇതുപോലെ ഷീറ്റ് തയ്യാറാക്കി എടുക്കാം.
ഇനി ഫില്ലിംഗ് റെഡിയാക്കാം, അതിനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക അതിലേക്ക് ആദ്യം ഇഞ്ചി പിന്നീട് വെളുത്തുള്ളി, പച്ചമുളക്, സവാള എന്നിവ ചേർത്ത് കൊടുക്കണം ഓരോന്നും ചേർക്കുമ്പോൾ വഴറ്റിയെടുക്കണം ,ശേഷം അരിഞ്ഞു വച്ചിരിക്കുന്ന വെജിറ്റബിൾസ് എല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം ശേഷം കുരുമുളകും വിനെഗറും സോയാസോസും കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക.
സ്പ്രിംഗ് റോൾ തയ്യാറാക്കാൻ ഒരു ഷീറ്റ് എടുത്ത് പ്ലേറ്റിനു മുകളിൽ വയ്ക്കാം ഇതിലേക്ക് വെജിറ്റബിൾ ഫില്ലിംഗ് വച്ചുകൊടുത്തു റോൾ ചെയ്തെടുക്കണം പകുതി റോൾ ആകുമ്പോൾ രണ്ടു സൈഡിൽ നിന്നും മടക്കി അതിനുശേഷം വീണ്ടും റോൾ ചെയ്യാം, മൈദ പേസ്റ്റ് ഉപയോഗിച്ച് സീൽ ചെയ്യാം, എല്ലാ റോളുകളും തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with Lubna
ഒരു ബൗളിൽ ഇളം ചൂടുള്ള വെള്ളം എടുക്കുക, അതിലേക്ക് പഞ്ചസാരയും, യീസ്റ്റും ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക, ഇതിലേക്ക് ഓയിലും ഉപ്പും ചേർത്തതിനുശേഷം ഒന്നുകൂടെ മിക്സ് ചെയ്യാം, ഇത് നന്നായി പൊങ്ങി വരുമ്പോൾ മൈദ അരിച്ചു ചേർത്ത് കൊടുക്കണം, ഇനി നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കിയതിനുശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കണം.
ശേഷം വീണ്ടും എടുത്ത് നല്ലതുപോലെ കുഴച്ച് 7 ഭാഗങ്ങളായി മുറിക്കുക.വീണ്ടും 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കണം ശേഷം ചെറിയ ബൺ ഷേപ്പ് ആക്കി മാറ്റം. ഇത് ഒരു പാനിൽ റൗണ്ടിൽ നിർത്തിവയ്ക്കണം ഒരു ചെറിയ ബൗളിലേക്ക് വെളുത്തുള്ളി ഗ്രേറ്റ് ചെയ്ത് ഇട്ട് കൊടുക്കുക, ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കുറച്ചു ഓയിൽ ഒഴിച്ച് മിക്സ് ചെയ്തു വയ്ക്കണം. ഇനി പാൻ അടുപ്പിലേക്ക് വച്ച് കൊടുക്കാം, ചെറിയ ചൂടിൽ മൂടിവച്ചു ഒരു സൈഡ് വേവിച്ചെടുക്കാം, ശേഷം തിരിച്ചിട്ടു മറുഭാഗവും കൂടി വേവിച്ചതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മല്ലിയില മിക്സ് ഇതിനു മുകളിൽ ബ്രഷ് ചെയ്തു കൊടുക്കുക.അല്പസമയം കൂടി മൂടിവെച്ച് വേവിച്ചതിനു ശേഷം ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Przepisy od Olgi