ഓവനില്ലാതെ ഈസിയായി പാനിൽ ബൺ തയ്യാറാക്കാം.

ചേരുവകൾ

ചെറു ചൂട് വെള്ളം -250 മില്ലി

പഞ്ചസാര -ഒരു ടീസ്പൂൺ

യീസ്റ്റ് -7 ഗ്രാം

ഓയിൽ -30 മില്ലി

ഉപ്പ് -ഒരു ടീസ്പൂൺ

മൈദ -500 ഗ്രാം

മല്ലിയില

ഓയിൽ

വെളുത്തുള്ളി -മൂന്നെണ്ണം

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ഇളം ചൂടുള്ള വെള്ളം എടുക്കുക, അതിലേക്ക് പഞ്ചസാരയും, യീസ്റ്റും ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക, ഇതിലേക്ക് ഓയിലും ഉപ്പും ചേർത്തതിനുശേഷം ഒന്നുകൂടെ മിക്സ് ചെയ്യാം, ഇത് നന്നായി പൊങ്ങി വരുമ്പോൾ മൈദ അരിച്ചു ചേർത്ത് കൊടുക്കണം, ഇനി നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കിയതിനുശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കണം.

ശേഷം വീണ്ടും എടുത്ത് നല്ലതുപോലെ കുഴച്ച് 7 ഭാഗങ്ങളായി മുറിക്കുക.വീണ്ടും 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കണം ശേഷം ചെറിയ ബൺ ഷേപ്പ് ആക്കി മാറ്റം. ഇത് ഒരു പാനിൽ റൗണ്ടിൽ നിർത്തിവയ്ക്കണം ഒരു ചെറിയ ബൗളിലേക്ക് വെളുത്തുള്ളി ഗ്രേറ്റ് ചെയ്ത് ഇട്ട് കൊടുക്കുക, ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് കുറച്ചു ഓയിൽ ഒഴിച്ച് മിക്സ് ചെയ്തു വയ്ക്കണം. ഇനി പാൻ അടുപ്പിലേക്ക് വച്ച് കൊടുക്കാം, ചെറിയ ചൂടിൽ മൂടിവച്ചു ഒരു സൈഡ് വേവിച്ചെടുക്കാം, ശേഷം തിരിച്ചിട്ടു മറുഭാഗവും കൂടി വേവിച്ചതിനു ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മല്ലിയില മിക്സ് ഇതിനു മുകളിൽ ബ്രഷ് ചെയ്തു കൊടുക്കുക.അല്പസമയം കൂടി മൂടിവെച്ച് വേവിച്ചതിനു ശേഷം ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Przepisy od Olgi