കറുമുറെ കഴിക്കാൻ ഒരു ക്രിസ്പി അച്ചപ്പം റെസിപ്പി
തയ്യാറാക്കാൻ വേണ്ട ചേരുവകൾ
അരിപ്പൊടി -350 ഗ്രാം
പഞ്ചസാര -40 ഗ്രാം
ഉപ്പ് -അര ടീസ്പൂൺ
മുട്ട- മൂന്ന്
പാൽ -250 മില്ലി
വെള്ളം -250 മില്ലി
പഞ്ചസാര -150 ഗ്രാം
കരുവാപ്പാട്ട പൊടി -ഒരു ടേബിൾസ്പൂൺ
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് അരിപ്പൊടി ചേർത്തുകൊടുക്കണം, ഒപ്പം പഞ്ചസാര, ഉപ്പ് ,കോഴിമുട്ട ,പാൽ ,വെള്ളം എന്നിവ ഓരോന്നായി ചേർത്ത് ഒരു വിസ്കോ ബീറ്ററോ ഉപയോഗിച്ച നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക, ഇത് ഒരു അരമണിക്കൂർ മാറ്റിവെക്കണം, ശേഷം ഒരു പ്ലേറ്റിൽ പഞ്ചസാരയും കറുവപ്പട്ട പൊടിച്ചതും മിക്സ് ചെയ്ത ഒരു സൈഡിലേക്ക് മാറ്റി വെക്കാം, റസ്റ്റ് ചെയ്യാൻ വെച്ചിരിക്കുന്ന ബാറ്റെർ എടുത്ത് ഒന്നു കൂടി മിക്സ് ചെയ്ത് കൊടുക്കുക, ഒരു പാനിൽ ഫ്രൈ ചെയ്യാനായി എണ്ണ തിളപ്പിക്കാൻ വയ്ക്കണം.
അച്ചപ്പം തയ്യാറാക്കുന്ന അച്ച് എണ്ണയിൽ ഒന്ന് മുക്കിയതിനു ശേഷം , മാവിലേക്ക് മുക്കാൽ ഭാഗത്തോളം മുക്കി കൊടുക്കുക ഇത് തിളച്ച എണ്ണയിലേക്ക് വെച്ച് കൊടുക്കണം, ഫ്രൈ ആകുമ്പോൾ അച്ചിൽ നിന്ന് വിട്ടു വരും 2 സൈഡും തിരിച്ചിട്ടു നന്നായി ഫ്രൈ ചെയ്തതിനു ശേഷം എണ്ണയിൽ നിന്നും എടുക്കാം, ഇത് പഞ്ചസാരയും കറുവപ്പട്ടയും മിക്സ് ചെയ്ത് പ്ലേറ്റിലേക്ക് ഇട്ടു ഒന്ന് കോട് ചെയ്ത് എടുക്കണം മാവ് മുഴുവനും ഇതുപോലെ അച്ചപ്പം തയ്യാറാക്കി എടുക്കുക.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES