പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ ഒരു നാടൻ തമിഴ് റെസിപ്പി ,സീരാളം.
ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ
കടലപ്പരിപ്പ് -ഒരു കപ്പ്
ചെറുപയർ പരിപ്പ് -ഒരു കപ്പ്
തുവര പരിപ്പ് –ഒരു കപ്പ്
ഉഴുന്ന് പരിപ്പ് -ഒരു ടീസ്പൂൺ
കായം -2 കഷണം
ഉണക്കമുളക്
എണ്ണ -ഒരു ടേബിൾ സ്പൂൺ
കടുക് -അര ടീസ്പൂൺ
കറിവേപ്പില
മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
തേങ്ങ ചിരവിയത്- മൂന്നു സ്പൂൺ
മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ് ,തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ് എന്നിവ നല്ലതുപോലെ കഴുകിയതിനു ശേഷം വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കണം ,ഇതിലേക്ക് ഉണക്കമുളകും, കായവും കൂടെ ചേർത്ത് കൊടുക്കാം നാലു മണിക്കൂർ കുതിർത്തതിനു ശേഷം നല്ല കട്ടിയായി അരച്ചെടുക്കുക.ഇത് ഒരു ഇഡ്ഡലി തട്ടിലേക്ക് കുറച്ചു കുറച്ചായി ഒഴിച്ചുകൊടുത്തു ആവിയിൽ വേവിച്ചെടുക്കുക, നന്നായി വെന്തതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം , ഇനി ഒരു പാൻ അടുപ്പിൽവെച്ച് എണ്ണയൊഴിച്ച് കടുകു പൊട്ടിച്ചതിനുശേഷം, ഉണക്കമുളകും കറിവേപ്പിലയും, ഉഴുന്നുപരിപ്പും, ചേർത്ത് കൊടുത്തു നന്നായി റോസ്റ്റ് ചെയ്തെടുക്കണം, കുറച്ചു മഞ്ഞൾ പൊടി കൂടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം മുറിച്ചു വച്ചിരിക്കുന്ന സീരാളം ചേർത്തുകൊടുക്കാം കുറച്ചു കറിവേപ്പിലയും മല്ലിയിലയും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ഒരു പ്ലേറ്റിലേക്ക് മാറ്റി സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Yogambal Sundar