വിരുന്നുകാരെ ഞെട്ടിക്കാൻ ഒരു അടിപൊളി ഡെസ്സേർട് , തീ കത്തിക്കുക പോലും വേണ്ട.
ഇതിനായി വേണ്ട ചേരുവകൾ
canned പീച്ച് -180 ഗ്രാം
ക്രീം ചീസ്- 250 ഗ്രാം
പഞ്ചസാര -30 ഗ്രാം
വിപ്പിംഗ് ക്രീം -100 ഗ്രാം
ബിസ്ക്കറ്റ് -ആറെണ്ണം
പീച്ച് ജ്യൂസ്
തയ്യാറാക്കുന്ന വിധം
ആദ്യം പീച്ച് ജ്യൂസിൽ നിന്നെടുത്തത് ചെറുതായി കട്ട് ചെയ്യുക, ഇതൊരു ബൗളിലേക്ക് ചേർത്തുകൊടുക്കാം. മറ്റൊരു ബൗളിൽ ചീസും, പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യണം, മറ്റൊരു ബൗളിലേക്ക് വിപ്പിംഗ് ക്രീം ഒഴിച്ചു കൊടുത്തു നന്നായി ബീറ്റ് ചെയ്യണം, ഇത് ചീസും ആയി മിക്സ് ചെയ്ത് യോജിപ്പിക്കാം, ഈ മിക്സി നെ ഒരു പൈപ്പിങ് ബാഗിലേക്ക് നിറച്ചു കൊടുക്കണം.
ഇനി സെർവിങ് ക്ലാസുകളിലേക്ക് ബിസ്ക്കറ്റ് ചെറിയ കഷണങ്ങളായി ആദ്യം ചേർത്തുകൊടുക്കാം, ഇതിനുമുകളിൽ പീച്ച് ജ്യൂസ് ചെറുതായി ഒന്ന് ഒഴിച്ചു കൊടുക്കണം, ഇതിനു മുകളിലേക്ക് പൈപ്പിംഗ് ബാഗിൽ നിറച്ചിരിക്കുന്ന വിപ്പിംഗ് ക്രീം മിക്സ് ഒഴിച്ചു കൊടുക്കാം, മുകളിലായി ചെറുതായി കട്ട് ചെയ്തു വച്ചിരിക്കുന്ന പീച്ച് ചേർക്കാം, വീണ്ടും ബിസ്ക്കറ്റും, ചീസും ചേർക്കണം ഏറ്റവും മുകളിലായി പീച്ച് കഷ്ണങ്ങൾ കൂടെ ചേർത്ത് സർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food
ഇഡ്ഡലി, സാമ്പാർ ബ്രേക്ഫാസ്റ്റ് കോമ്പിനേഷൻ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഉണ്ടാവില്ല, പക്ഷേ ഇഡ്ഡലി നല്ല സോഫ്റ്റ് ആയില്ലെങ്കിൽ കഴിക്കാനായി അത്രയ്ക്ക് ടേസ്റ്റ് ഉണ്ടാവില്ല, നല്ല പതഞ്ഞു പൊങ്ങിയ ഇഡ്ഡലി മാവ് കിട്ടാനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
നല്ല പഞ്ഞി പോലെ സോഫ്റ്റായ ഇഡലി മാവിൻറെ റെസിപ്പി, കൂടെ തന്നെ കഴിക്കാനായി അടിപൊളി സാമ്പാറും.
ചേരുവകൾ
ഇഡലി മാവ് തയ്യാറാക്കാൻ
പച്ചരി -മൂന്ന് കപ്പ്
ഉഴുന്ന്- ഒന്നര കപ്പ്
ഉലുവ- ഒരു ടീസ്പൂൺ
വിളക്കെണ്ണ -രണ്ട് ടീസ്പൂൺ
ചോറ് -ഒരു കപ്പ്
കല്ലുപ്പ്
സാമ്പാർ തയ്യാറാക്കാനായി
ചെറിയ ഉള്ളി -പത്തെണ്ണം
പരിപ്പ് -ഒരു കപ്പ്
പച്ചമുളക്- ഒന്ന്
മഞ്ഞൾപൊടി -അര ടീസ്പൂൺ
ഉപ്പ്
സാമ്പാർ കഷ്ണങ്ങൾ
ചെറിയ ഉള്ളി
സാമ്പാർ പൗഡർ
മുളകുപൊടി
മല്ലിപ്പൊടി
കായം -അര ടീസ്പൂൺ
ശർക്കര
കടുക് വറുക്കാൻ
എണ്ണ
കടുക്
കറിവേപ്പില
ഉണക്കമുളക്
തയ്യാറാക്കുന്ന വിധം
ആദ്യം ഇഡലി മാവ് റെഡിയാക്കണം, അതിനായി പച്ചരിയും, ഉഴുന്നും കുതിർക്കാനായി വയ്ക്കണം, വേറെ വേറെ പാത്രങ്ങളിലാണ് വയ്ക്കേണ്ടത്, നന്നായി കഴുകിയതിന് ശേഷം വെള്ളം ഒഴിച്ച് 3 മണിക്കൂർ കുതിർക്കണം, ഉഴുന്നിന് ഒപ്പം ഉലുവ കൂടി ചേർത്തു കൊടുക്കാം, നന്നായി കുതിർന്ന് വന്നതിനുശേഷം അരച്ചെടുക്കണം, ഉഴുന്ന് അരയ്ക്കേണ്ടത് ഉഴുന്ന് കുതിർത്ത വെള്ളത്തിലാണ്, അരയ്ക്കുമ്പോൾ കൂടെ എണ്ണ കൂടി ചേർത്ത് കൊടുത്തു അരയ്ക്കാം , അദ്‌ശേഷം ഒരു മൺ ചട്ടിയിലേക്ക് ഒഴിച്ച് കൊടുക്കാം, അടുത്തതായി അരി അരയ്ക്കാം അരയ്ക്കുമ്പോൾ ചോറ് കൂടി ചേർക്കണം നന്നായി അരച്ചതിനു ശേഷം ചട്ടിയിലേക്ക് ഒഴിക്കാം ഇനി കല്ലുപ്പ് ചേർത്ത് കൈകൊണ്ട് 5 മിനിറ്റ് വരെ നല്ലതുപോലെ ഇളക്കണം.ശേഷം മൺപാത്രം മൂടിവയ്ക്കാം, അടുത്ത ദിവസം രാവിലെ മാവ് നന്നായി പതഞ്ഞു പൊങ്ങി വന്നിട്ടുണ്ടാവും, ഇതുപയോഗിച്ച് നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം.
ഇനി സാമ്പാർ തയ്യാറാക്കാം, അതിനായി കുക്കറിൽ കഴുകിയ പരിപ്പും, ആവശ്യത്തിന് വെള്ളവും, ചെറിയുള്ളിയും, മഞ്ഞൾ പൊടിയും, ഉപ്പും,പച്ചമുളകും ചേർത്ത് കൊടുക്കാം, ഒപ്പം ഒരു വലിയ പാത്രത്തിൽ തക്കാളിയും, വെണ്ടയ്ക്കയും ഒഴികെ ഉള്ള സാമ്പാറിന് വേണ്ട പച്ചക്കറികൾ എടുത്ത് ഇതിനൊപ്പം വെച്ചു കൊടുക്കാം, ഇനി കുക്കർ അടച്ചു രണ്ടു വിസിൽ വരെ വേവിക്കാം, ശേഷം തക്കാളിയും വെണ്ടക്കയും വേവിച്ച പച്ചക്കറികളും പരിപ്പിലേക്ക് ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യാം,ഇത് നന്നായി തിളപ്പിക്കാൻ വയ്ക്കാം അതേ സമയം മറ്റൊരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ചെറിയ ഉള്ളി ചേർത്തുകൊടുക്കാം, ഇത് നന്നായി വഴന്നു കഴിഞ്ഞാൽ പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം ഇത് സാമ്പാറിലേക്ക് ചേർത്തുകൊടുക്കാം, ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നന്നായി തിളപ്പിക്കണം, അവസാനമായി കടുകും, കറിവേപ്പിലയും, ഉണക്കമുളകും, വെളിച്ചെണ്ണയിൽ വറുത്ത് സാമ്പാറിൽ ചേർക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vichus Vlogs
ഇഫ്താറിന് തയ്യാറാക്കാൻ വ്യത്യസ്തമായ ഒരു ചിക്കൻ വിഭവം.
ചേരുവകൾ
വറുത്ത ചിക്കൻ 250 ഗ്രാം
ക്യാപ്സിക്കം-1
സവാള 1
ഗ്രീൻപീസ് -അരക്കപ്പ്
പച്ചമുളക് -3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
ടൊമാറ്റോ സോസ് -രണ്ട് ടേബിൾസ്പൂൺ
ഒറിഗാനോ -അര ടീസ്പൂൺ
കാശ്മീരി റെഡ് ചില്ലി -രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
പെരുംജീരകപ്പൊടി -കാൽ ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ജീരകം പൊടി -കാൽ ടീസ്പൂൺ
ചിക്കൻ മസാല -മുക്കാൽ ടീസ്പൂൺ
മല്ലിയില
മൈദ -അരക്കപ്പ്
വെള്ളം
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
ബ്രഡ് ക്രംസ്
സമൂസ ഷീറ്റ്
തയ്യാറാക്കുന്ന വിധം
ആദ്യം ഫില്ലിംഗ് തയ്യാറാക്കണം, അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക, അതിലേക്ക് അരിഞ്ഞുവെച്ച സവാളയും, കാപ്സിക്കവും, ഗ്രീൻപീസും, പച്ചമുളകും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും, കുരുമുളകു പൊടിയും, ഉപ്പും ഓരോന്നായി ചേർത്ത് കൊടുക്കുക, ഇനി നന്നായി വഴറ്റി എടുക്കാം, ശേഷം ഇതിലേക്ക് സോസ് ചേർത്തു കൊടുക്കാം, ഒപ്പംതന്നെ ഒറിഗാനോ ചേർക്കാം അടുത്തതായി കാശ്മീരി ചില്ലി പൗഡർ ഉം, ചിക്കൻ മസാലയും, പെരുഞ്ചീരകം പൊടിച്ചതും, മല്ലിപ്പൊടിയും, ചേർത്ത് കൊടുക്കാം പൊടികളുടെ പച്ചമണം മാറുന്നത് വരെ വഴറ്റണം, ശേഷം നന്നായി ഫ്രൈ ചെയ്ത ക്രഷ് ചെയ്തെടുത്ത ചിക്കൻ ഇതിലേക്ക് ചേർക്കാം എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം.അടുത്തതായി പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും, മല്ലിയിലയും കൂടി ചേർത്ത് നല്ലതുപോലെ ഒന്നു കൂടി മിക്സ് ചെയ്ത് എടുക്കാം, മറ്റൊരു ബൗളിലേക്ക് മൈദയും, ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് അതിലേക്ക് കുറച്ച് വെള്ളമൊഴിച്ച് കട്ടിയായ ഒരു ബാറ്റർ തയ്യാറാക്കാം. ഇനി ഒരു സമൂസ ഷീറ്റ് എടുത്തു രണ്ടായി മുറിക്കുക തയ്യാറാക്കിവെച്ചിരിക്കുന്ന മിക്സിൽ നിന്നും കുറച്ചെടുത്ത് സിലിണ്ടർ ഷേപ്പിൽ ആക്കി ഒരു ഷീറ്റിലേക്ക് വച്ച് കൊടുക്കാം ഇത് റോൾ ചെയ്തെടുക്കണം, ശേഷം രണ്ടു സൈഡ് ഉം ബ്രെഡ് crumbs coat ചെയ്യണം,മൈദ പേസ്റ്റ് ഉപയോഗിച്ച് സീൽ ചെയ്യാം, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fathimas Curry World
കുറച്ചുദിവസമായി യൂട്യൂബിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് വാട്ടർ പൂരി അഥവാ വെള്ളത്തിൽ വറുത്തെടുത്ത പൂരി ,അത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം ഒപ്പംതന്നെ എണ്ണയിൽ വറുത്ത പൂരി യുമായി ഉള്ള വ്യത്യാസവും നോക്കാം.
ഇതിനായി വേണ്ട ചേരുവകൾ
മൈദ -1/2 കപ്പ്
ഉപ്പ്
ഗോതമ്പുപൊടി -ഒരു കപ്പ്
റവ -ഒരു ടേബിൾസ്പൂൺ
ഓയിൽ
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം പൂരി മാവ് തയ്യാറാക്കണം, അതിനായി ഒരു ബൗളിലേക്ക് ഗോതമ്പ് പൊടിയും, മൈദയും, റവയും, ഉപ്പും എണ്ണയും, ഒരുമിച്ച് ചേർത്ത് കൊടുത്ത കൈ വെച്ച് നന്നായി മിക്സ് ചെയ്യുക,ഇനി അല്പം വെള്ളം ഒഴിച്ചു കൊടുത്തു നന്നായി കുറച്ച് സോഫ്റ്റായ മാവാക്കി എടുക്കാം, ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.ശേഷം എടുത്ത് ഒന്നുകൂടി നന്നായി കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റുക ,ശേഷം ഒരു ചപ്പാത്തിപ്പലകയിൽ വച്ച് നല്ലതുപോലെ പരത്തി എടുക്കാം, പാനിൽ വെള്ളം വെച്ച് തിളപ്പിച്ച് അതിലേക്ക് പൂരി ചേർത്തു കൊടുക്കാം രണ്ട് സൈഡും നന്നായി വേവിച്ചെടുക്കണം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN
ഇഫ്താർന് തയ്യാറാക്കാൻ സൂപ്പർ ടേസ്റ്റുള്ള റഷ്യൻ വെജിറ്റബിൾ കബാബ് റെസിപ്പി.
ഇതിനു വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -8
ക്യാരറ്റ്-1
ബീൻസ്
ക്യാപ്സിക്കം
മല്ലിയില
ചില്ലി flakes -ഒരു ടീസ്പൂൺ
ഗരംമസാല
കുരുമുളകുപൊടി
മൈദ
കുരുമുളകുപൊടി
ഉപ്പ്
വെള്ളം
സേമിയ
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങ് എടുത്ത് കൈകൊണ്ട് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ക്യാരറ്റും, ബീൻസും ,ക്യാപ്സിക്കവും, മല്ലിയിലയും ചേർത്ത് കൊടുക്കുക, മുളക് ചതച്ചതും, ഗരംമസാലയും, കുരുമുളകുപൊടിയും, ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം ആവശ്യത്തിന് ഉപ്പു കൂടെ ചേർക്കാം,എല്ലാം നന്നായി മിക്സ് ചെയ്തതിനുശേഷം മാറ്റിവയ്ക്കുക. മറ്റൊരു ബൗളിൽ മൈദയും, ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് ഒരു ലൂസ് ബാറ്റർ തയ്യാറാക്കണം, ഇനി ഉരുളക്കിഴങ്ങ് മിക്സിൽ നിന്നും കുറച്ച് എടുത്ത് കൈയിൽ വച്ച് പരത്തി കട്ലറ്റ് ഷേപ്പ് ആക്കിയെടുക്കുക, ഇത് മൈദ മിക്സിൽ മുക്കിയതിനുശേഷം , സേമിയ കോട്ട് ചെയ്ത് എടുക്കാം, എല്ലാം ഇതുപോലെ തയ്യാറാക്കുക, ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക naziya khans Kitchen
ഭക്ഷണത്തേക്കാൾ വെള്ളം കുടിക്കുന്ന സമയമാണ് വേനൽക്കാലം, ചൂടിൽ തളരാതെ പിടിച്ചു നിൽക്കണമെങ്കിൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യം ആണ് , അതുകൊണ്ടു തന്നെ പലതരത്തിലുള്ള ജ്യൂസുകളും , ഡ്രിങ്കുകളുമെല്ലാം ഈ സമയത്തു ഇറങ്ങാറുണ്ട് , അതെല്ലാം വലിയ രീതിയിൽ ജനപ്രീതി നേടാറും ഉണ്ട് . എങ്കിലും വീട്ടിൽ തന്നെ ഉള്ള ചേരുവകൾ വച്ച് തയ്യാറാക്കുന്ന നാടൻ ജ്യൂസുകളാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത് .
ആദ്യം പേരയ്ക്ക തൊലി കളഞ്ഞു മിക്സി ജാറിലേക്ക് ചേർക്കാം, ഒപ്പം പഞ്ചസാര , ഇഞ്ചി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക , ഇത് നല്ലതു പോലെ അരിച്ചെടുക്കണം , ശേഷം ഇതിലേക്ക് വെള്ളം , ഉപ്പ് എന്നിവ ചേർക്കാം , ഐസ് ക്യൂബ്സ് , കസ്കസ് ചേർത്ത് സെർവ് ചെയ്യാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes @ 3minutes
വൈറലായ ഒരു ഫിഷ് റെസിപ്പി,ഷെഫ് പിള്ള ഹിറ്റാക്കിയ ഫിഷ് നിർവാണ.
ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ
maarinate ചെയ്യാനായി
മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -അര ടേബിൾ സ്പൂൺ
ഉപ്പ്
ചെറുനാരങ്ങാനീര്
വെളിച്ചെണ്ണ
വെള്ളം
ഫിലോപ്പി മീൻ
മറ്റു ചേരുവകൾ
ഇഞ്ചി
പച്ചമുളക്
കറിവേപ്പില
തേങ്ങാപ്പാൽ
കുരുമുളകുപൊടി
വാഴയില
വെളിച്ചെണ്ണ
തയ്യാറാക്കുന്നവിധം
ആദ്യം ഫിഷ് മാരിനേറ്റ് ചെയ്യാനായി മസാല തയ്യാറാക്കണം, ഇതിനായി ഒരു പ്ലേറ്റിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക അതിലേക്ക് കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുത്തു ഒന്നുകൂടി മിക്സ് ചെയ്യാം ,ആവശ്യമെങ്കിൽ അല്പം വെള്ളം കൂടി ചേർത്ത് കൊടുക്കാം. ശേഷം മീൻ എടുത്ത് അതിൽ നന്നായി മസാല തേച്ചു പിടിപ്പിക്കുക. കുറച്ചു സമയം റെസ്റ്റ് ചെയ്യാൻ വച്ചതിനു ശേഷം. ഒരു പാനിൽ എണ്ണ ഒഴിച്ച് ഇത് നന്നായി വറുത്തെടുക്കാം. അടുത്തതായി ഒരു മൺചട്ടി എടുത്ത് അതിലേക്ക് ഒരു വാഴയില വച്ച് കൊടുക്കുക, അതിനു മുകളിൽ വറുത്ത മീൻ വയ്ക്കാം, ഇതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്തു കൊടുക്കാം, ഒപ്പം ചെറുതായി അരിഞ്ഞ ഇഞ്ചിയും, രണ്ടായി മുറിച്ച് പച്ചമുളകും കറിവേപ്പിലയും, ഒരു അല്പം കുരുമുളകുപൊടിയും കൂടി ചേർത്ത് ചെറിയ തീയിൽ നന്നായി വറ്റിച്ചെടുക്കുക.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Recipes Kerala