ആർക്കും ഈസിയായി തയ്യാറാക്കാൻ പറ്റിയ അടിപൊളി രുചിയുള്ള ഇഫ്താർ റെസിപ്പി.
ചേരുവകൾ
എണ്ണ -രണ്ട് ടേബിൾസ്പൂൺ
വെളുത്തുള്ളി- ഒരു ടേബിൾസ്പൂൺ
ചിക്കൻ -250 ഗ്രാം
ഉപ്പ് -ഒരു ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
മല്ലി ചതച്ചത് -ഒരു ടീസ്പൂൺ
ഒറിഗാനോ -കാൽടീസ്പൂൺ
വെള്ളം അരക്കപ്പ് -1
തക്കാളി -1
സോയസോസ്- ഒരു ടേബിൾ സ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -700-ഗ്രാം
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ഉപ്പ് -ഒരു ടീസ്പൂൺ
മല്ലിയില
ചീസ് -നാല് ടേബിൾ സ്പൂൺ
ടൊമാറ്റോ കെച്ചപ്പ് -നാല് ടേബിൾ സ്പൂൺ
വെള്ളം -രണ്ട് ടേബിൾസ്പൂൺ
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക, ഇതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു ചൂടായതിനു ശേഷം വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കാം, നന്നായി വഴറ്റിയതിനു ശേഷം ചെറിയ കഷണങ്ങളായി കട്ട് ചെയ്ത ചിക്കൻ ചേർത്തു കൊടുക്കാം, ഇത് മീഡിയം ഫ്ലായിമിൽ രണ്ട് മിനിറ്റ് വരെ കുക്ക് ചെയ്ത് എടുക്കണം,ആവശ്യത്തിനുള്ള ഉപ്പും, മുളകുപൊടിയും ചേർത്ത് കൊടുക്കണം, ഒപ്പം കുരുമുളകുപൊടിയും, മല്ലി ചതച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ചിക്കൻ നന്നായി വെന്തു കഴിഞ്ഞതിനുശേഷം, ചെറുതായി കട്ട് ചെയ്തു വച്ചിരിക്കുന്ന കാപ്സിക്കവും, തക്കാളിയും ചേർക്കാം,,ഇത് രണ്ടു മിനിറ്റ് വരെ വീണ്ടും കുക്ക് ചെയ്യണം. ഇനി സോയാസോസ് കൂടെ ചേർത്ത് നല്ലതുപോലെ ഒന്നുകൂടി മിക്സ് ചെയ്യാം, ശേഷം മാറ്റിവയ്ക്കാം.
ഇനി പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം ഒരു പൊട്ടാറ്റോ മാഷെർ ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് കുരുമുളകുപൊടി ,ഉപ്പ്, മല്ലിയില, ചീസ് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക നന്നായി സോഫ്റ്റ് ആയതിനുശേഷം മാറ്റിവയ്ക്കാം. ഇനി ഒരു പാൻ എടുത്ത് അതിൽ നന്നായി ബട്ടർ തേച്ചു പിടിപ്പിക്കണം, തയ്യാറാക്കിവച്ചിരിക്കുന്ന ഉരുള കിഴങ്ങു മിക്സിൽ നിന്നും ഒരു വലിയ ബോൾ ഷേപ്പിൽ കൈയ്യിലെടുത്ത് റൗണ്ട് ചെയ്ത പാനിൽ നിരത്തി വയ്ക്കുക എല്ലാ ബോളുകളും തയ്യാറായതിനു ശേഷം ഓരോന്നും എടുത്ത് ഉള്ളിൽ ഫീലിംഗ് വച്ച് കൊടുക്കാനായി ,പോട്ട് ഷേപ്പിൽ ആക്കി എടുക്കുക, ഇനി ഇതിനകത്തേക്ക് നേരത്തെ തയ്യാറാക്കിവെച്ച ചിക്കൻ ഫില്ലിംഗ് വെച്ചു കൊടുക്കാം, ഒരു ഗ്ലാസിൽ ടൊമാറ്റോ കെച്ചപ്പ്, ഉപ്പും, വെള്ളവും മിക്സ് ചെയ്ത ഈ പാനലിനെ സൈഡിലൂടെ ഒഴിച്ചുകൊടുക്കുക, ഇനി കുറച്ച് ചീസ് കൂടി എല്ലാത്തിനും മുകളിൽ വെച്ചു കൊടുക്കാം കുറച്ചു മുളക് ചതച്ചത് കൂടെ ചേർത്ത് കൊടുത്തു ലോ flame ഇൽ cook ചെയ്തെടുക്കാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samina Food Story