മിൽക്ക് ബൺ , ഗാർലിക് ചീസ് സോസ്

നല്ല സ്പോഞ്ച് പോലെയുള്ള മിൽക്ക് ബണ്ണും കൂടെ കഴിക്കാൻ ഗാർലിക് ചീസ് സോസും.

ചേരുവകൾ

മൈദ -220 ഗ്രാം

ചെറുചൂടുള്ള പാൽ -140 മില്ലി

പഞ്ചസാര -20 ഗ്രാം

ഉപ്പ് -മൂന്ന് ഗ്രാം

ഡ്രൈ യീസ്റ്റ് -4 ഗ്രാം

ബട്ടർ -20 ഗ്രാം

sauce തയ്യാറാക്കാൻ

ചീസ് -125 ഗ്രാം

mozerella ചീസ് -ഒരു ടേബിൾ സ്പൂൺ

തേൻ -അര ടേബിൾസ്പൂൺ

വെളുത്തുള്ളി ചതച്ചത് -അര ടേബിൾ സ്പൂൺ

മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു മിക്സിംഗ് ബൗളിലേക്ക് ചെറുചൂടുള്ള പാൽ ചേർത്ത് കൊടുക്കുക, അതിലേക്ക്, യീസ്റ്റും, പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സ് ചെയ്തതിനുശേഷം അതിലേക്ക് മൈദയും, ഉപ്പും ചേർത്ത് കൊടുക്കുക
ഇനി മിക്സ് ചെയ്തതിനു ശേഷം നന്നായി കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റാം, ബട്ടർ ചേർത്ത് നല്ലതുപോലെ വീണ്ടും കുഴച്ചെടുക്കണം, ഇത് ഓയിൽ പുരട്ടിയതിനുശേഷം പൊങ്ങാൻ ആയി മാറ്റിവയ്ക്കാം.

ഇനി ചീഫ് സോസ് തയ്യാറാക്കാൻ ഒരു ബൗളിലേക്ക് ചീസും, തേനും , വെളുത്തുള്ളിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.

കുഴച്ചുവെച്ച മാവിൽ നിന്നും കുറച്ചെടുത്ത് ചെറുതായൊന്ന് പരത്തുക, അത് ഒരു ബേക്കിങ് ട്രേയിൽ നിരത്തി വയ്ക്കുക, അതിനു മുകളിലേക്ക് ഒരു ബൗൾ ഷേപ്പിലുള്ള pot വച്ച് കൊടുക്കണം, ശേഷം ചെറിയ ചെറിയ ബോൾസ് ആക്കിയ മാവ് ചുറ്റും നിരത്തി വെച്ചു കൊടുക്കാം, പോട്ടിന് അകത്തു നേരത്തെ തയ്യാറാക്കിയ സോസ് വെച്ചു കൊടുക്കാം, ഇനി മുകളിലേക്ക് കുറച്ച് ഈ എഗ്ഗ് വൈറ്റ് ബ്രഷ് ചെയ്തു കൊടുക്കണം ശേഷം bake ചെയ്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക 매일맛나 delicious day