ബിസ്ക്കറ്റ് ഡെസ്സേർട്

Advertisement

വായിൽ അലിഞ്ഞിറങ്ങും രുചിയിൽ ക്രീമിയും സ്മൂത്തിയും ആയ ഒരു ഡെസേർട്ട്

ഇതിനായി വേണ്ട ചേരുവകൾ

പാൽ -അര ലിറ്റർ

മുട്ടയുടെ -മഞ്ഞ മൂന്നെണ്ണം

പഞ്ചസാര -120 ഗ്രാം

കോൺ സ്റ്റാർച്ച് -60 ഗ്രാം

ബട്ടർ

വാനില എക്സ്ട്രാക്റ്റ് -ഒരു ടീസ്പൂൺ

ബിസ്ക്കറ്റ് -180 ഗ്രാം

കണ്ടൻസ്ഡ് മിൽക്ക് -300 മില്ലി

ബ്രൗൺഷുഗർ 60 ഗ്രാം

ബട്ടർ -40 ഗ്രാം

പഴം- 4

ലെമൺ ജ്യൂസ് -2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പാൽ തിളപ്പിക്കാൻ ആയി അടുപ്പിലേക്ക് വയ്ക്കുക, ഒരു ബൗളിൽ മുട്ടയുടെ മഞ്ഞക്കരു എടുക്കണം ഇതിലേക്ക് പഞ്ചസാര ചേർത്ത് വിസ്ക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യാം, ഇതിലേക്ക് കോൺ സ്റ്റാർച്ചും പാലും കൂടി മിക്സ് ചെയ്ത് ചേർത്തു കൊടുക്കാം, എല്ലാം കൂടി മിക്സ് ചെയ്തതിനുശേഷം പാലിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി കൊടുക്കണം.നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക. ഇതിലേക്ക് ബട്ടറും. വാനില എക്സ്ട്രാക്റ്റും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, ശേഷം നന്നായി റാപ്പ് ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കാം. ബിസ്ക്കറ്റ് മിക്സി ജാർ ഇൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക, ഒരു പാനിൽ ബട്ടർ മെൽറ്റ് ചെയ്ത്, അതിലേക്ക് ബിസ്ക്കറ്റ് പൊടി പകുതി ചേർത്തു കൊടുത്തു, നന്നായി മിക്സ് ചെയ്ത് എടുക്കാം, ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർക്കണം, ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാം, സെർവിങ് ഗ്ലാസ് ലേക്ക് ആദ്യം ബിസ്ക്കറ്റ് പൊടി ചേർത്തുകൊടുക്കാം, ഇതിനു മുകളിലായി പാലിൻറെ മിക്സ് കുറച്ച് ഒഴിച്ചു കൊടുക്കാം, ശേഷം കണ്ടൻസ്ഡ് മിൽക്കും ബിസ്കറ്റും ചേർത്ത മിക്സ് ചേർത്തുകൊടുക്കാം,പഴം വട്ടത്തിൽ അരിഞ്ഞ് അതിലേക്ക് നാരങ്ങാ പിഴിഞ്ഞു ചേർത്ത് മിക്സ് ചെയ്ത് ഇതിനു മുകളിൽ ആയി ചേർക്കാം, വീണ്ടും ബിസ്ക്കറ്റ് പൊടി ചേർക്കാം ശേഷം കണ്ടൻസ്ഡ് മിൽക്ക് മിക്സ്, മിൽക്ക് ക്രീം കൂടെ ചേർത്ത് ഏറ്റവും മുകളിലായി ബിസ്ക്കറ്റ് പൊടി വീണ്ടും ചേർത്ത് സർവ് ചെയ്യാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക VARGASAVOUR RECIPES