ചിക്കനോ മുട്ടയോ ബീഫ് ഒന്നുമില്ലാതെ തയ്യാറാക്കിയ വ്യത്യസ്തമായ ഒരു ഇഫ്താർ റെസിപ്പി
ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ
മൈദ -രണ്ട് കപ്പ്
അയമോദകം -ഒരു ടീസ്പൂൺ
ഉപ്പ്
നെയ്യ് -4 ടീസ്പൂൺ
വെള്ളം
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് -മൂന്നെണ്ണം
സവാള -ഒരു ടേബിൾസ്പൂൺ
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് -2 ടേബിൾസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
ചോല മസാല -ഒരു ടീസ്പൂൺ
ചീര പൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
മല്ലിയില
അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം മാവ് തയ്യാറാക്കണം, അതിനായി ബൗളിലേക്ക് മൈദയും, ഉപ്പും, അയമോദകവും, നെയ്യും ചേർത്തു കൊടുക്കാം ഇതു നന്നായി മിക്സ് ചെയ്തതിനു ശേഷം അല്പാല്പമായി വെള്ളം ഒഴിച്ച് നന്നായി കുഴച്ച് എടുക്കണം, അല്പം ടൈറ്റ് ഉള്ള മാവ് ആണ് വേണ്ടത്, ഇത് റസ്റ്റ് ചെയ്യാനായി 10 മിനിറ്റ് മാറ്റിവെക്കാം.
മറ്റൊരു ബൗളിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും, സവാളയും, ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കൂടെ മസാലപ്പൊടികളും, മല്ലിയില ,അരിപ്പൊടി ,ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കണം.
കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് രണ്ടായി മുറിക്കുക, ഇതിനെ കട്ടിയില്ലാത്ത രണ്ടു ചപ്പാത്തികൾ പരത്തി എടുക്കാം, ഒന്നിനു മുകളിൽ ഉരുളക്കിഴങ്ങ് മസാല എല്ലായിടത്തും ഒരുപോലെ തേച്ചു കൊടുക്കുക, മുകളിലായി രണ്ടാമത്തെ ചപ്പാത്തി വെച്ച് കവർ ചെയ്യാം, ഇനി ഒരു പിസാ കട്ടർ ഉപയോഗിച്ച് നീളത്തിൽ ചെറിയ ലെയറുകൾ ആയി കട്ട് ചെയ്ത് എടുക്കാം, ശേഷം ക്രോസ് ആയി നടുവിലൂടെ ഒന്നു കൂടെ കട്ട് ചെയ്യാം, ഇനി ഓരോന്നും എടുത്ത് സ്പ്രിംഗ് പോലെ ഒന്ന് ചുരുട്ടി എടുക്കാം ശേഷം എണ്ണയിൽ ഇട്ട് വറുത്തു കോരാം.
വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cook with QN