ക്യാരറ്റ് പോള

നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ എത്ര കഴിച്ചാലും മതി വരാത്ത ക്യാരറ്റ് പോള തയ്യാറാക്കാം.

ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

ക്യാരറ്റ് -മൂന്നെണ്ണം

വെള്ളം -ഒരു കപ്പ്

മുട്ട മൂന്ന്

പഞ്ചസാര- 4 ടേബിൾസ്പൂൺ

ഏലക്കായ -കാൽ ടീസ്പൂൺ

പാൽപ്പൊടി -അഞ്ച് ടേബിൾസ്പൂൺ

നെയ്യ്

പിസ്ത

കശുവണ്ടി

തയ്യാറാക്കുന്ന വിധം

ആദ്യം ക്യാരറ്റ് വേവിച്ചെടുക്കണം, അതിനായി ചെറിയ കഷണങ്ങളായി നുറുക്കിയ ക്യാരറ്റ് കുക്കറിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് അൽപം വെള്ളം കൂടി ചേർത്ത് 2 വിസിൽ വരെ വേവിക്കാം, ശേഷം വെള്ളം മാറ്റിയതിനുശേഷം ക്യാരറ്റ് കഷണങ്ങൾ മിക്സി ജാറിലേക്ക് ചേർത്തുകൊടുക്കണം, കൂടെ പഞ്ചസാരയും, ഏലക്കായ പൊടിച്ചതും, മുട്ടയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക,ഇതിലേക്ക് പാൽപ്പൊടി കൂടെ ചേർത്ത് ഒന്നുകൂടി ബ്ലെൻഡ് ചെയ്യാം, പോള തയ്യാറാക്കാനുള്ള ബാറ്റർ റെഡിയായിക്കഴിഞ്ഞു, ഇനി ഒരു സോസ് പാൻ അടുപ്പിലേക്ക് വെച്ച് നെയ്യൊഴിച്ച് ചൂടാക്കുക, ഇതിലേക്ക് ബാറ്റർ ഒഴിച്ചുകൊടുക്കണം, ഇനി തീ കുറച്ചശേഷം മൂടിവെച്ച് 10 മിനിറ്റ് വേവിച്ചെടുക്കാം, ഇതിലേക്ക് കശുവണ്ടി, പിസ്ത, ബദാം എന്നിവ വെച്ചു കൊടുക്കാം ശേഷം വീണ്ടും മൂടി വച്ചതിനു ശേഷം 15 മിനിറ്റ് കൂടെ ലോ flame ഇൽ കുക്ക് ചെയ്തെടുക്കാം, ഇനി പ്ലേറ്റിലേക്ക് മാറ്റി കട്ട് ചെയ്ത് ഉപയോഗിക്കാം.

വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kannur kitchen